13 March, 2009

ബീഫ് ഉലര്‍ത്തിയത്

ബീഫ് ഉലര്‍ത്തിയത്

ചേരുവകള്‍

ബീഫ്‌ ചെറിയ കഷണങ്ങളാക്കി അരിഞ്ഞത്‌(ബീഫ്‌ ക്യൂബ്സ്‌)

900 ഗ്രാം

സവാള അരിഞ്ഞത്‌

4 എണ്ണം

വെളുത്തുള്ളി ചെറുതായി അരിഞ്ഞത്‌

2 എണ്ണം

പച്ചമുളക്‌ നെടുകേ കീറിയത്

7 എണ്ണം

തണ്ട്‌ കറിവേപ്പില

‌3 ഏണ്ണം

ഇഞ്ചി നീളത്തിലരിഞ്ഞത്‌ (ginger juliene)

10 ഗ്രാം

തക്കാളി കഷണങ്ങളാക്കിയത്‌

150 ഗ്രാം

പച്ച തേങ്ങ നീളത്തില്‍ പൂളി കൊത്തി അരിഞ്ഞത്‌

1/2 മുറി

മുളക്‌ പൊടി

2 ടേബിള്‍ സ്പൂണ്‍

മല്ലി പൊടി

1 ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍ പൊടി

1 റ്റീ സ്പൂണ്‍

ഗരം മസാല

1 റ്റീ സ്പൂണ്‍

എണ്ണ

15 മില്ലി ലിറ്റര്‍

ഉപ്പ്‌

പാകത്തിന്‌

പാകം ചെയ്യുന്ന വിധം

ഒരു ടേബിള്‍ സ്പൂണ്‍ മുളക്‌ പൊടിയും 1/2 റ്റീ സ്പൂണ്‍ മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്ത്‌ ബീഫ്‌ കുറച്ച്‌ വെള്ളത്തില്‍ വേവിക്കുക.
ബീഫ്‌ വെന്ത ശേഷം പാത്രത്തിലെ വെള്ളം വാര്‍ക്കുക.
ഒരു പാനില്‍ എണ്ണ ചൂടാക്കി അരിഞ്ഞ സവാള, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്‌, കറിവേപ്പില എന്നിവ ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുന്നതു വരെ വഴറ്റുക.
ബാക്കിയുള്ള പൊടിവകകള്‍ അതിലിട്ട്‌ വഴറ്റുക. കഷണങ്ങളാക്കിയ തക്കാളി അതിലിട്ട്‌ വഴറ്റുക.
വെന്ത ബീഫും കഷണങ്ങളാക്കിയ തേങ്ങയും അതിലിട്ട്‌ 2 മിനിട്ടോളം അത്‌ നന്നായി ഇളക്കുക.
പാകത്തിനുപ്പ്‌ ചേര്‍ത്ത്‌ ചൂടോടെ വിളമ്പുക.

ഷെഫ്‌.എം.എ.ജയകുമാര്‍, യു.എ.ഇ.
(
എറണാകുളം പുതുമന സ്വദേശി,മലപ്പുറം ഫുഡ്ക്രാഫ്റ്റ്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫസ്റ്റ്‌ക്ലാസ്സോടെ ഡിപ്ലോമ. കഴിഞ്ഞ ഒരു വര്‍ഷമായി ബാരക്കുട ബീച്ച്‌റിസോര്‍ട്ടില്‍ ജോലി ചെയ്യുന്നു.)

No comments:

Post a Comment

Visit: http://sardram.blogspot.com