18 March, 2015

എ കെ ജിയേയും ഇ എം എസ്സിനേയും ഓര്‍ക്കുമ്പോള്‍


സിപിഐ എമ്മിന്റെ സ്ഥാപകാംഗങ്ങളായ രണ്ട് സമുന്നത നേതാക്കളുടെ ചരമദിനം ആചരിക്കുന്ന വേളയിലാണ് ഈ ലേഖനം  എഴുതുന്നത്. സഖാവ് എ കെ  ജിയുടെ ചരമദിനമാണ് മാര്‍ച്ച് 22ന് നാം ആചരിക്കുന്നതെങ്കില്‍, സഖാവ് ഇ എം എസ്സിന്റെ ചരമദിനമാണ് മാര്‍ച്ച് 19ന് ആചരിക്കുന്നത്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യകാല സജീവ പ്രവര്‍ത്തകരും നേതാക്കന്മാരും ആയിരുന്നു രണ്ടുപേരുമെങ്കില്‍, ഇ എം എസ്, കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പിലെ ഒരംഗം തന്നെയായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി ഒന്നടങ്കം കമ്യൂണിസ്റ്റ് പാര്‍ടിയായി മാറിയ പാറപ്പുറം സമ്മേളനത്തിനു പിന്നിലെ സജീവ പ്രേരകശക്തിയായിരുന്നു ഇരുവരുമെങ്കില്‍, സിപിഐയുടെ നാഷണല്‍ കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോന്ന മുപ്പത്തിരണ്ടുപേരില്‍ മുന്നില്‍ത്തന്നെയുണ്ടായിരുന്നു ഇരുവരും. അങ്ങിനെ അവിഭക്ത കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും പിന്നീട് സിപിഐ എമ്മിന്റെയും ചരിത്രത്തിലെ അവിഭാജ്യ ഘടകങ്ങളായ അവര്‍, കേരളത്തിന്റെ സാമൂഹ്യ  രാഷ്ട്രീയ ചരിത്രങ്ങള്‍ മാറ്റിയെഴുതുന്നതില്‍ തോളോടുതോള്‍ചേര്‍ന്ന് പൊരുതി.
തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രന്മാരായ അവര്‍ ഇരുവരും സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനത്തിലൂടെ പുരോഗമന പ്രസ്ഥാനത്തിലേക്കും ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലേക്കും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിലേക്കും കടന്നുവന്നു. കോളേജ് വിദ്യാഭ്യാസം പകുതിയ്ക്ക്‌വെച്ച് ഉപേക്ഷിച്ച് തൃശ്ശൂരില്‍നിന്ന് വണ്ടി കയറി, കോഴിക്കോട് കടപ്പുറത്തുവെച്ച് ഉപ്പുകുറുക്കിക്കൊണ്ട് ദേശീയ പ്രസ്ഥാനത്തിന്റെ തീച്ചൂളയിലേക്ക് എടുത്തുചാടിയ ഇ എം എസ്സും തുടക്കത്തില്‍ അയിത്തോച്ചാടന പ്രവര്‍ത്തനങ്ങളിലും കര്‍ഷക പ്രസ്ഥാനത്തിലും സജീവമായി പ്രവര്‍ത്തിച്ചുകൊണ്ട് ഗുരുവായൂരിലെ ക്ഷേത്ര പ്രവേശന സമരത്തിലൂടെ ദേശീയ പ്രസ്ഥാനത്തിലേക്ക് ഉയര്‍ന്നുവന്ന എ കെ ജിയും പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അവിസ്മരണീയ നേതാക്കന്മാരായി ഉയര്‍ന്നു.
സംഘടനയ്ക്ക് പ്രത്യയശാസ്ത്രപരമായ ദൃഢത കൈവരുത്തുന്നതിലാണ് ഒരാള്‍ ബദ്ധശ്രദ്ധനായതെങ്കില്‍, അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ദൈനംദിന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അവരെ സമര സജ്ജരാക്കുന്നതിലായിരുന്നു അപരന്റെ പ്രാഗത്ഭ്യം. പ്രത്യയശാസ്ത്രപരമായ ദൃഢതയും സമരോത്സുകതയും അഥവാ സിദ്ധാന്തവും പ്രയോഗവും ഒരേ നാണയത്തിന്റെ അവിഭാജ്യമായ രണ്ട് വശങ്ങളാണെന്ന് അവര്‍ തെളിയിച്ചു. അതുകൊണ്ടുതന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അവിഭാജ്യമായ രണ്ട് ഘടകങ്ങളുടെ സജീവ പ്രതീകങ്ങളായ അവര്‍ രണ്ടുപേരുടെയും യോജിച്ചുള്ള പ്രവര്‍ത്തനം പാര്‍ടിയുടെ, അജയ്യമായ വളര്‍ച്ചയ്ക്ക് വഴിയൊരുക്കി.
അന്നത്തെ മലബാറിന്റെ വടക്കേ അറ്റത്തുനിന്ന് (മദിരാശി) സംസ്ഥാനത്തിന്റെ തലസ്ഥാനമായ മദിരാശിയിലേക്ക് നടത്തിയ ഐതിഹാസികമായ പട്ടിണിമാര്‍ച്ച് മുതല്‍ പഞ്ചാബിലെ ബെറ്റര്‍മെന്റ് സമരവും അമരാവതി  പുരുളി  കീരിത്തോട് സമരവും മിച്ചഭൂമി സമരവും മുടവന്‍മുകള്‍ സമരവും അടക്കം എണ്ണിയാലൊടുങ്ങാത്ത സമരങ്ങളിലൂടെ കേരളത്തിന്റെ ചരിത്രം തന്നെ മാറ്റിയെഴുതിയ എ കെ ജി, എവിടെ അന്യായം കണ്ടാലും, അവിടെ ഓടിയെത്തുമായിരുന്നു; അടിച്ചമര്‍ത്തപ്പെട്ടവരുടെ ഭാഗത്ത് നിലയുറപ്പിച്ച് അവര്‍ക്കുവേണ്ടി പൊരുതുമായിരുന്നു. തന്റെ സ്വത്തു മുഴുവനും ദേശാഭിമാനി പത്രത്തിനും പാര്‍ടിയ്ക്കും വേണ്ടി സമര്‍പ്പിച്ച ഇ എം എസ് ആകട്ടെ, തന്റെ ജീവസ്പന്ദനം നിലയ്ക്കുംവരെ, പാര്‍ടിയ്ക്കും തൊഴിലാളിവര്‍ഗത്തിനുംവേണ്ടി നിരന്തരം എഴുതിക്കൊണ്ടിരുന്നു. സാധാരണക്കാരന്റെ ഒരു പുരുഷായുസ്സുകൊണ്ട് ഒരാള്‍ക്ക് വായിച്ചു തീര്‍ക്കാന്‍ കഴിയാത്തത്ര ലേഖനങ്ങള്‍ അദ്ദേഹം എഴുതി. ദേശാഭിമാനിയ്ക്കുള്ള ലേഖന പരമ്പരയുടെ അവസാന അധ്യായം കൂടി പറഞ്ഞുകൊടുത്തെഴുതിച്ച്, അതു വായിച്ചുനോക്കി തിരുത്തിയതിനുശേഷമാണ്, അദ്ദേഹം പേന താഴെവെച്ച്, പതുക്കെ അന്ത്യവിശ്രമത്തിലേക്ക്  നീങ്ങിയത്.
എ കെ ജിയും ഇ എം എസ്സും അന്തരിക്കുന്നത്, ഇന്ത്യാ ചരിത്രത്തിന്റെ രണ്ട് പ്രത്യേക  ദശാസന്ധികളുടെ ആരംഭത്തിലാണ്. ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യവാഴ്ചയും അടിയന്തിരാവസ്ഥയും അവസാനിപ്പിച്ച് കേന്ദ്രത്തില്‍ ജനതാ പാര്‍ടിയുടെ ഭരണം ആരംഭിച്ച ഘട്ടത്തിലാണ് എ കെ ജി നമ്മെ വിട്ടു പിരിയുന്നത്. അടിയന്തിരാവസ്ഥയ്‌ക്കെതിരായി പാര്‍ലമെന്റിലും പുറത്തും വീറോടെ പൊരുതിയ അദ്ദേഹത്തിന്, അടിയന്തിരാവസ്ഥ പൂര്‍ണമായി പിന്‍വലിച്ചതായ പ്രഖ്യാപനം കേള്‍ക്കുന്നതിനുള്ള അവസരം അവസാന ദിവസം ആശുപത്രിയില്‍ കിടക്കുമ്പോഴുണ്ടായി.
കോണ്‍ഗ്രസ്സിന്റെ ഏകകക്ഷി ഭരണം അവസാനിപ്പിക്കുക, ജനാധിപത്യം പുനഃസ്ഥാപിക്കുക എന്നതായിരുന്നു 1977ലെ മുദ്രാവാക്യമെങ്കില്‍ കോണ്‍ഗ്രസ്സിന്റെ ദുര്‍ഭരണത്തിനും ബിജെപിയുടെ വര്‍ഗീയതയ്ക്കും എതിരായി മൂന്നാം ബദല്‍ കെട്ടിപ്പടുക്കുക എന്നതായിരുന്നു 1998ലെ ആവശ്യം. 1996-98 കാലത്തെ ദേവഗൗഡ  ഐ കെ ഗുജ്‌റാള്‍ ഗവണ്‍മെന്റുകള്‍ ആ വഴിയ്ക്കുള്ള വിജയകരമായ നീക്കമായിരുന്നുവെങ്കില്‍, 1998 മാര്‍ച്ചില്‍ വാജ്‌പേയ് ഗവണ്‍മെന്റ് അധികാരത്തിലേറാന്‍ തുനിഞ്ഞുനില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് ഇ എം എസ് നമ്മെ വിട്ടു പിരിയുന്നത്.
ഇവര്‍ ഇരുവരും ആ കാലത്ത് ഉയര്‍ത്തിയ മുദ്രാവാക്യത്തിന് കൂടുതല്‍ പ്രസക്തി കൈവന്ന ഒരു രാഷ്ട്രീയ ദശാസന്ധിയെയാണ് നാമിന്ന് അഭിമുഖീകരിക്കുന്നത്. 1967ല്‍ ഇ എം എസ് വിജയകരമായി പ്രാവര്‍ത്തികമാക്കി കാണിച്ചു തന്ന കോണ്‍ഗ്രസ് വിരുദ്ധ ഐക്യമുന്നണി ഗവണ്‍മെന്റ് എന്ന ആശയത്തിന്റെ കൂടുതല്‍ വിപുലവും വ്യക്തവുമായ കോണ്‍ഗ്രസിതര  ബിജെപി ഇതര ബദല്‍ എന്ന മുന്നണി രൂപം അനിവാര്യവും പ്രായോഗികമായി സാധ്യവുമായ ഒരു രാഷ്ട്രീയ സ്ഥിതിയാണിന്നുള്ളത്.  ദേശീയ രാഷ്ട്രീയരംഗവും എത്രമാത്രം സങ്കീര്‍ണവും കലുഷിതവുമാണെങ്കിലും ശരി, നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ മുറുകെ പിടിയ്ക്കുന്ന കോണ്‍ഗ്രസിനും ബിജെപിയ്ക്കും ബദലായി, ജനാധിപത്യ  മതേതര  ഫെഡറല്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സര്‍ക്കാര്‍ കേന്ദ്രത്തില്‍ വരേണ്ടത്, ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങളെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമായിരിക്കുന്നു. ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ക്ഷേമത്തിലും സാമ്പത്തിക വളര്‍ച്ചയിലും ലക്ഷ്യംവെയ്ക്കുന്ന അത്തരമൊരു ബദല്‍ മുന്നണിയെ സംയോജിപ്പിയ്ക്കുക എന്നത് ഇടതുപക്ഷത്തിന്റെ കടമയാണ്. അതിനുവേണ്ടി രാജ്യത്തെ ഇടതുപക്ഷ കക്ഷികളെ, പ്രത്യേകിച്ചും സിപിഐ എമ്മിനെ, കൂടുതല്‍ ശക്തിപ്പെടുത്തുകയും പാര്‍ലമെന്റില്‍ അവരുടെ ശക്തി വര്‍ധിപ്പിയ്ക്കുകയും ചെയ്യേണ്ടത് അനിവാര്യമായ ചുമതലയായി ഉയര്‍ന്നുവന്നിട്ടുള്ള ഈ സന്ദര്‍ഭത്തില്‍, നമുക്ക് മാര്‍ഗദര്‍ശനം നല്‍കുന്ന എ കെ ജിയുടെയും ഇ എം എസ്സിന്റെയും ദീപ്തമായ സ്മരണ കൂടുതല്‍ പ്രസക്തമായിത്തീരുന്നു. 

** നാരായണന്‍ ചെമ്മലശ്ശേരി

09 February, 2015

മറ്റൊരു ഇന്റര്‍നെറ്റ് ലോകം സാധ്യമാണ്

ലോക സോഷ്യല്‍ ഫോറം ഓര്‍മ്മയില്‍ ഉണ്ടായിരിക്കുമല്ലോ? അത് ലോക സാമ്പത്തിക ഫോറത്തിന്റെ ഒരു ബദല്‍ രൂപമായിരുന്നു. ലോക സാമ്പത്തിക ഫോറമാകട്ടെ ആഗോളവത്കരണം സൃഷ്ടിക്കുന്ന സവിശേഷ സാഹചര്യങ്ങള്‍ മുതലാളിത്ത രാജ്യങ്ങള്‍ക്കും അവരുടെ വന്‍കിട കുത്തകകള്‍ക്കും അനുകൂലമായി തിരിച്ചുവിടാനുള്ള വന്‍ രാഷ്ട്രങ്ങളുടെ ഒരു കൂട്ടായ്മയാണ് അത്. ഇതിനോട് ചെറുത്തുനില്‍ക്കാനാണ് ബ്രസീലിന്റെയും മറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെയും നേതൃത്വത്തില്‍ ലോക സോഷ്യല്‍ ഫോറം രൂപപ്പെട്ടത്. ലോകമെമ്പാടും നിന്നുള്ള ആഗോളവത്കരണ വിരുദ്ധ സംഘടനകളുടെ ഒരു കൂട്ടായ്മയായിരുന്നു അത്. സാമ്പത്തിക നയങ്ങളെ മുന്‍നിര്‍ത്തി ലോകമെമ്പാടും ഉയര്‍ന്ന രണ്ട് വിരുദ്ധ ശക്തികളായി ഈ രണ്ട് സംഘങ്ങളേയും വിലയിരുത്താവുന്നതാണ്. ഈ ഏറ്റുമുട്ടല്‍ ഇന്റര്‍നെറ്റിന്റെ ലോകത്തേയ്ക്കും കൂടി വ്യാപിപ്പിക്കുകയാണെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ലോകത്തെവിടെയും ഉയര്‍ന്നുവരുന്നത്.
രണ്ട് ഡസനിലധികം വരുന്ന പൗരസമൂഹ സംഘടനകള്‍ ചേര്‍ന്ന് ഇന്റര്‍നെറ്റ് സോഷ്യല്‍ ഫോറം രൂപവത്കരിച്ചിരിക്കുന്നതാണ് പുതിയ വാര്‍ത്ത. ലോക സോഷ്യല്‍ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ആവേശംകൊണ്ടും അതിന്റെ മാതൃകയിലുമാണ് ഇന്റര്‍നെറ്റ് സോഷ്യല്‍ ഫോറം വരുന്നത്. ഇന്റര്‍നെറ്റ് ഞങ്ങള്‍ക്ക് വേണം (കിലേൃില േംല ംമി)േ എന്നാണതിന്റെ മുദ്രാവാക്യം. ഇത് ലോക സോഷ്യല്‍ ഫോറത്തിന്റെ മറ്റൊരു ലോകം സാധ്യമാണ് (അിീവേലൃ ംീൃഹറ ശ െുീശൈയഹല) എന്ന മുദ്രാവാക്യത്തിന്റെ സൈബര്‍ ലോകത്തെ തുടര്‍ച്ചയാണ്. സോഷ്യല്‍ ഫോറവും സാമ്പത്തിക ഫോറവും തമ്മിലുള്ള വൈരുദ്ധ്യം ഇവിടെയും ആവര്‍ത്തിക്കുന്നുണ്ട്. സാമ്പത്തിക ഫോറത്തിന്റെ നേതൃത്വത്തിലാണ് നെറ്റ് മുണ്ട്യാല്‍ ഇനിഷ്യേറ്റീവ് രൂപപ്പെട്ടത്. വിശാലവും തുറന്നതുമായ നയസമീപനങ്ങളെക്കുറിച്ച് ഏറെ പ്രസംഗിച്ചുവെങ്കിലും നെറ്റ് മുണ്ട്യാല്‍ ഇനിഷ്യേറ്റീവ് അടിസ്ഥാനപരമായി ലോക സാമ്പത്തിക ഫോറത്തിന്റെ അനുബന്ധം മാത്രമായിരുന്നു. മുതലാളിത്തത്തിന്റെ മേച്ചില്‍പുറങ്ങളില്‍ ദരിദ്രന്റെ കുഞ്ഞാടുകള്‍ക്ക് സ്വാതന്ത്ര്യം മിഥ്യയായിരിക്കും എന്ന തത്വം ഇവിടെയും ബാധകമാണ്. അതുകൊണ്ട് ഇന്റര്‍നെറ്റ് സോഷ്യല്‍ ഫോറം കുത്തകവത്കരണത്തിനും കേന്ദ്രീകരണത്തിനും എതിരായ ഒരു നിലപാട് എടുക്കുന്നു. അത് താഴെനിന്ന് രൂപപ്പെടുത്താവുന്ന ഒരു പരിപ്രേക്ഷ്യത്തിനായി ശ്രമിക്കുന്നു.
ഇക്കൊല്ലം മാര്‍ച്ച് 24 മുതല്‍ 28വരെയാണ് ടുണീഷ്യയുടെ തലസ്ഥാനമായ ടുണീസില്‍വച്ച് ലോക സോഷ്യല്‍ഫോറം ചേരുന്നത്. അവിടെയായിരിക്കും ഇന്റര്‍നെറ്റ് സോഷ്യല്‍ഫോറം ഔപചാരികമായി നിലവില്‍ വരിക. ഈ വര്‍ഷം അവസാനമോ അടുത്തവര്‍ഷം ആദ്യമോ ഇതിന്റെ ആദ്യസമ്മേളനം ചേരാന്‍ കഴിയുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.
സൈബര്‍ ലോകത്തിന്റെ ആധിപത്യം നേടാന്‍ വന്‍കിട കമ്പനികള്‍ മത്സരിക്കുകയാണ്. അവയൊക്കെത്തന്നെ സാമ്രാജ്യത്വ രാജ്യങ്ങളില്‍ നിന്നുള്ളവയാണ്. മുതലാളിത്തത്തിന്റെ സാമ്പത്തിക താല്‍പര്യങ്ങളാണവയെ നയിക്കുന്നത്. അത് കേവലം സാമ്പത്തികമായ ആധിപത്യം മാത്രമല്ല സാമ്രാജ്യത്വ അധിനിവേശത്തിന്റെ താല്‍പര്യങ്ങള്‍കൂടി അടങ്ങിയതാണെന്ന് വിക്കിലീക്‌സ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പൗരന്മാരുടെ രഹസ്യ ജീവിതത്തിലേക്ക് സ്ഥിരമായി ഒളിഞ്ഞുനോക്കാന്‍ നിരന്തര ചാരക്കണ്ണുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഭരണകൂടത്തിന്റെ വലിയേട്ടന്‍ (ആശഴ യൃീവേലൃ) സ്വഭാവത്തെക്കുറിച്ച് എഴുതിയത് ജോര്‍ജ് ഓര്‍വെല്‍ ആയിരുന്നു. ഓര്‍വെല്‍ കമ്യൂണിസത്തേയും സോവിയറ്റ് യൂണിയനേയും ആക്ഷേപിക്കാനാണ് ഈ സംജ്ഞ രൂപപ്പെടുത്തിയത്. എന്നാല്‍ യഥാര്‍ഥത്തില്‍ ഈ ഒളിഞ്ഞുനോട്ടം നടത്തിക്കൊണ്ടിരുന്നത് മുതലാളിത്തമാണെന്ന്, അതില്‍തന്നെ വിശേഷിച്ചും അമേരിക്കയാണെന്ന്, എഡ്‌വേഡ് സ്‌നോഡന്‍ സംഭവം ലോകത്തിന് വെളിവാക്കുന്നു. ലോകമെമ്പാടുമുള്ള പൗരസമൂഹത്തിന്റെ രഹസ്യജീവിതം അമേരിക്കന്‍ ഭരണകൂടത്തിന്റെ കണ്‍മുന്നില്‍ അനാവൃതമാക്കിക്കൊടുത്തത് സൈബര്‍ ലോകത്തെ വന്‍കിട കമ്പനികളായിരുന്നു. ഈ കമ്പനികള്‍ ഇപ്പോഴും ഇന്റര്‍നെറ്റിന്റെ ഭാവിക്കുവേണ്ടിയുള്ള തങ്ങളുടെ സംവാദങ്ങള്‍ രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇവര്‍ മറന്നുപോകുന്നത് സൈബര്‍ ആകാശത്തിന്റെ ഭൂരിഭാഗത്തിനും അവകാശമുള്ള സാധാരണ മനുഷ്യന്റെ ജീവിതങ്ങളെയാണ്. അവര്‍ വര്‍ഗ വിഭജനംപോലെ ഒരു ഡിജിറ്റല്‍ വിഭജനവും രൂപപ്പെടുത്തുന്നു. അതുകൊണ്ടാണ് ഇന്റര്‍നെറ്റ് സോഷ്യല്‍ ഫോറത്തിന്റെ ഘടക സംഘടനകളില്‍ പ്രമുഖരായ ജസ്റ്റ്‌നെറ്റ് കൊലീഷ്യന്റെ സഹ കണ്‍വീനര്‍ ആയ നോര്‍ബര്‍ട്ട് ബോളോ, ''ദരിദ്രന്റെ ശബ്ദം അധികാരത്തിന്റെ ഇടനാഴികളില്‍ അമര്‍ന്നുപോകാതിരിക്കാനാണ്'', ഇന്റര്‍നെറ്റ് സോഷ്യല്‍ േഫാറം രൂപപ്പെടുത്തുന്നത് എന്ന് പ്രഖ്യാപിച്ചത്.
ജസ്റ്റ്‌നെറ്റ് കൊലീഷ്യനെ കൂടാതെ, അമേരിക്ക, അറബ് രാജ്യങ്ങള്‍, ഫ്രാന്‍സ്, തുര്‍ക്കി തുടങ്ങിയ വിവിധ രാജ്യങ്ങളിലുള്ള പൗരസമൂഹ സംഘടനകളാണ് ഇന്റര്‍നെറ്റ് സോഷ്യല്‍ ഫോറത്തില്‍ അംഗങ്ങളായിട്ടുള്ളത്. ഇന്ത്യയില്‍നിന്ന് അഖിലേന്ത്യാ ജനകീയ ശാസ്ത്രശൃംഖല (അഹഹ കിറശമ ജലീുഹല' െടരശലിരല ചലംേീൃസഅകജടച), നോളജ് കോമണ്‍സ് തുടങ്ങിയ വിവിധ സംഘടനകള്‍ ഈ കൂട്ടായ്മയില്‍ പങ്ക് ചേര്‍ന്നിട്ടുണ്ട്. അമേരിക്കയില്‍നിന്ന് ഫോറം ഓണ്‍ കമ്യൂണിക്കേഷന്‍ ഫോര്‍ ഇന്റഗ്രേഷന്‍ ഓഫ് ഔവര്‍ അമേരിക്കാസും, അറബ്‌ലോകത്തുനിന്ന് അറബ് എന്‍ജിഒ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡെവലപ്‌മെന്റും പുതിയ കൂട്ടായ്മയില്‍ അംഗങ്ങളാണ്.
സൈബര്‍ ലോകം കൂട്ടായ്മയുടെയും പങ്കുചേരലിന്റെയും പങ്കുവയ്ക്കലിന്റെയും ഒക്കെയുള്ള ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. അച്ചടിയുടെയും ടെലിവിഷന്റെയും പരിമിതി അവയുടെ നടത്തിപ്പ് തലപ്പത്ത് പത്രാധിപരുടെയോ മാനേജരുടെയോ അധികാരദണ്ഡ് ഉണ്ടായിരിക്കും എന്നതാണ്. എന്നാല്‍ ഇന്റര്‍നെറ്റ് ഈ അധികാര ദണ്ഡിനെ അപ്രസക്തമാക്കുന്നു. ഓരോ പൗരനും അയാളുടെ അഭിപ്രായങ്ങള്‍ ലോകത്തോട് നേരിട്ട് പങ്കുവയ്ക്കാന്‍ അത് സഹായിക്കുന്നു. അതിന്റെ ഏറ്റവും ജനപ്രിയ രൂപമാണ് നവ മാധ്യമങ്ങള്‍. എന്നാല്‍ ഇന്റര്‍നെറ്റിന്റെ കുത്തകവല്‍ക്കരണം സാധാരണക്കാരന് അത് അപ്രാപ്യമാക്കുന്നു. അത് അതില്‍തന്നെ ഉള്ളടങ്ങിയിരിക്കുന്ന ജനാധിപത്യത്തെ ചോര്‍ത്തിക്കളയുന്നു. അതുകൊണ്ട് ജനാധിപത്യത്തിന്റേയും സാമൂഹ്യ നീതിയുടെയും മനുഷ്യാവകാശത്തിന്റെയും ഒരാശയം ഇന്റര്‍നെറ്റിന്റെ ലോകത്ത് സാധ്യമാക്കാനാണ് ഇന്റര്‍നെറ്റ് സോഷ്യല്‍ഫോറം ശ്രമിക്കുന്നത്. അങ്ങനെയാണ് അത് മറ്റൊരു ലോകം സാധ്യമാണ് എന്ന മുദ്രാവാക്യത്തിന്റെ തുടര്‍ച്ചയാകുന്നത്. ഒപ്പം അത് പങ്കാളിത്ത നയങ്ങള്‍ക്കുവേണ്ടി നിലകൊള്ളുകയും സാമൂഹ്യ മാധ്യമങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വിശാലമായ അര്‍ഥത്തില്‍ അത് ഒരു ജനകീയ ഇന്റര്‍നെറ്റ് മാനിഫെസ്‌റ്റോ രൂപപ്പെടുത്താനുള്ള പരിശ്രമത്തിലാണ്.
ഇക്കൊല്ലത്തിന് മറ്റൊരു സവിശേഷത കൂടിയുണ്ട്.
വിവരലഭ്യ സമൂഹത്തിനായുള്ള ലോക ഉച്ചകോടി നടന്നിട്ട് പത്തുവര്‍ഷം തികയുകയാണിപ്പോള്‍. അതിന്റെ പത്താംവാര്‍ഷികം ഇക്കൊല്ലം ന്യൂയോര്‍ക്കില്‍ നടക്കും. കഴിഞ്ഞ പത്തുകൊല്ലം സൈബര്‍ ലോകത്തുനടന്ന സംഘര്‍ഷങ്ങള്‍ ഈ സമ്മേളനത്തിന്റെ വിശകലനങ്ങളില്‍ വരാതിരിക്കില്ല. ബിസിനസ് ഗ്രൂപ്പുകള്‍ക്കൊപ്പംതന്നെ പൗരസമൂഹ സംഘടനകളും സാങ്കേതിക സംഘടനകളും ഇന്റര്‍നെറ്റില്‍ ഇടപെട്ടുകൊണ്ടിരുന്ന പത്തുവര്‍ഷമാണ് കഴിഞ്ഞുപോയത്. ഈ മേഖലയില്‍ ഉയര്‍ന്നുവരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ദരിദ്രര്‍ക്ക് ഒരു വലിയ ആശ്രയമായി മാറാന്‍ ഇന്റര്‍നെറ്റ് സോഷ്യല്‍ഫോറത്തിന് കഴിയാതിരിക്കില്ല.

** ജോജി കൂട്ടുമ്മേല്‍

27 December, 2014

അഴിമതിക്ക് വെള്ളപൂശുന്ന മാധ്യമങ്ങള്‍

ഡിസംബര്‍ ഒന്ന് ലോക എയ്ഡ്‌സ് ദിനം. വി ശേഷാദ്രി സംവിധാനം ചെയ്ത കന്നഡ ചലച്ചിത്രത്തിന്റെ പേരും ഡിസംബര്‍ ഒന്ന്. എയ്ഡ്‌സ് ദിനവുമായി ബന്ധപ്പെട്ടാണ് ചലച്ചിത്രത്തിന് ഈ പേര് നല്‍കിയത്. കര്‍ണാടകത്തിന്റെ വടക്കന്‍ ജില്ലകളില്‍ ഒന്നിലെ ബസുപുര എന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ചെന്ന് രാപാര്‍ക്കണമെന്ന് സംസ്ഥാന മുഖ്യമന്ത്രിക്ക് പെട്ടെന്ന് ഒരുള്‍വിളി. അത് ഡിസംബര്‍ ഒന്നിനു തന്നെ ആകണമെന്നും മന്ത്രി മുഖ്യന്‍ നിശ്ചയിച്ചുറച്ചു. ഗ്രാമത്തിലെ അരിമില്ലിലെ തൊഴിലാളിയായ മാധേവപ്പയുടെ വീടാണ് മുഖ്യന് രാപാര്‍ക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. റൊട്ടിയുണ്ടാക്കി വില്‍ക്കുന്ന ദേവക്കയാണ് മാധേവപ്പയുടെ ഭാര്യ. മാധേവപ്പയുടെ അന്ധയായ അമ്മയും രണ്ടു കുഞ്ഞുങ്ങളും കൂടിയുണ്ട് ആ ദരിദ്ര കുടുംബത്തില്‍.മുഖ്യമന്ത്രിയുടെ വരവിനെ, തെല്ലൊരാശങ്കയുണ്ടായിരുന്നെങ്കിലും സന്തോഷത്തോടെയാണ് ആ കുടുംബം ഏറ്റെടുത്തത്. പക്ഷേ അതില്‍ പതിയിരുന്ന ചതി ആ സാധുക്കള്‍ക്ക് പിടികിട്ടിയില്ല. ചതി എന്തെന്നല്ലേ? ലോക എയ്ഡ്‌സ് ദിനത്തില്‍ മുഖ്യമന്ത്രിക്ക് എയ്ഡ്‌സ് ബാധിച്ചവരുടെ കുടുംബത്തില്‍ അവരോടൊപ്പമിരുന്ന് ഭക്ഷണം കഴിച്ച് അവരുടെ വീട്ടില്‍ അന്തിയുറങ്ങി മാതൃക കാട്ടണം. അങ്ങനെ ചുളുവില്‍ ചരിത്രത്തില്‍ ഇടം നേടണം. എയ്ഡ്‌സ് ബാധിച്ചവരോടൊപ്പമിരുന്ന് ഭക്ഷണം കഴിച്ചാലോ അവര്‍ വച്ചു വിളമ്പുന്നത് കഴിച്ചാലോ അവര്‍ പാര്‍ക്കുന്നിടത്ത് അന്തിയുറങ്ങിയാലോ രോഗം പകരില്ലെന്നത് ശാസ്ത്രം. എന്നാല്‍ എന്തെങ്കിലും കാരണവശാല്‍ പകര്‍ന്നാലോ? അതുകൊണ്ട് അപകട സാധ്യതയുള്ള തൊന്തരവിനൊന്നും ഖദര്‍ധാരിയായ മന്ത്രി തയ്യാറല്ല. അപ്പോള്‍ പിന്നെ എന്താവഴി? തികച്ചും സുരക്ഷിതമായ ഒരിടത്ത് ചെന്ന് രാപാര്‍ക്കുക. എന്നിട്ട് താന്‍ എയ്ഡ്‌സ് ബാധിതരുടെ വീട്ടിലാണ് തങ്ങിയത് എന്ന് പ്രചരണം നടത്തി ഖ്യാതി അടിച്ചെടുക്കുക. അതിനാണ് മന്ത്രി മുഖ്യന്‍ പാവം മാധേവപ്പയുടെ വീട് തെരഞ്ഞെടുത്തത്. മുഖ്യന്‍ സ്വമേധയാ തീരുമാനിച്ചതല്ല കേട്ടോ? ഔദ്യോഗിക സംവിധാനമാകെ ഈ കണ്ടെത്തലിനും തുടര്‍ന്നുള്ള നിര്‍വഹണത്തിനുമായി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായാണ്, ബോധവല്‍ക്കരണം ലക്ഷ്യമിട്ടാണ് മുഖ്യന്‍ ആ നാട്ടിന്‍പുറത്ത് രാപാര്‍ക്കാനെത്തുന്നത് എന്ന കാര്യം മുഖ്യനും അധികാരികളും മറച്ചുവെച്ചു.ഒടുവില്‍ മന്ത്രി മുഖ്യന്‍ സര്‍വ പരിവാരങ്ങള്‍ക്കും മാധ്യമപ്പടയ്ക്കുമൊപ്പം എത്തി. കൊട്ടും കുരവയുമായി നാട് വരവേല്‍പു നല്‍കി. ദേവക്ക മുഖ്യന് സ്വന്തം കൈയാല്‍ റൊട്ടി വിളമ്പുന്നതും മാധേവപ്പയ്‌ക്കൊപ്പമിരുന്ന് മുഖ്യന്‍ അതു കഴിക്കുന്നതും ചിത്രത്തിലാക്കി. കൈക്കുഞ്ഞിന്റെ കരച്ചില്‍ മുഖ്യന്റെ പള്ളിയുറക്കത്തിന് ഭംഗം വരുത്തുമെന്നതിനാല്‍ ആ കുടുംബം സ്വന്തം വീട്ടില്‍ നിന്ന് പുറത്ത് ഭവനരഹിതരായി അന്തിയുറങ്ങാന്‍ നിര്‍ബന്ധിതരായി.
അരമന രഹസ്യമാക്കി വെച്ചിരുന്ന എയ്ഡ്‌സ് കണക്ഷന്‍ ഒരു പ്രാദേശിക പത്രത്തിന്റെ ലേഖകന്‍ ജില്ലാ ഭരണകൂടത്തിലെ ഒരു ചിന്ന ഉദ്യോഗസ്ഥന് കൊഞ്ചം ചിക്കിലി എറിഞ്ഞ് പിടിച്ചെടുത്ത് മുഖ്യന്‍ രാപാര്‍പ്പ് അവസാനിപ്പിക്കും മുന്‍പ് എക്‌സ്‌ക്ലൂസീവ് വാര്‍ത്തയാക്കി. പിറ്റേന്നു മുഖ്യനും പത്രസമ്മേളനം നടത്തി താന്‍ എയ്ഡ്‌സ് രോഗികള്‍ക്കൊപ്പം ഭക്ഷണം കഴിച്ചതില്‍ ഊറ്റം കൊണ്ടു. മാധ്യമങ്ങളൊന്നാകെ സംഭവം ആഘോഷിച്ചു. ഫലമോ? മാധേവപ്പയും കുടുംബവും ആ നാട്ടില്‍ ഒറ്റപ്പെടുത്തപ്പെട്ടു. ദേവക്കയുടെ റൊട്ടി ആര്‍ക്കും വേണ്ടാതായി. മാധേവപ്പയ്ക്ക് മില്ലിലെ പണി നഷ്ടപ്പെട്ടു.
ഇത് സിനിമാക്കഥ. ഈ കഥയില്‍ വില്ലന്‍ വലതുപക്ഷ രാഷ്ട്രീയക്കാരന്റെ കാപട്യം തന്നെ. പക്ഷേ, എന്തേ മാധ്യമങ്ങള്‍ ഒരു പരിശോധനയും കൂടാതെ വെള്ളം തൊടാതെ വെട്ടി വിഴുങ്ങി? അപ്പോള്‍ ആ സാധു കുടുംബത്തിനുണ്ടായ ദുര്യോഗത്തിന് മുഖ്യമന്ത്രിയെക്കാള്‍ വലിയ ഉത്തരവാദിത്വം വലതുപക്ഷ മാധ്യമങ്ങള്‍ക്കുണ്ട്. എന്തുകൊണ്ടെന്നാല്‍ മാധേവപ്പയുടെ കുടുംബത്തില്‍ ആര്‍ക്കെങ്കിലും എയ്ഡ്‌സ് ഉണ്ടോ എന്ന പരിശോധന, അന്വേഷണം നടത്തേണ്ടത് പ്രാഥമികമായ ഒരു മാധ്യമ ധര്‍മമാണ്. അതവര്‍ നിര്‍വഹിച്ചില്ല.
ഇനി ഇതുമായി ബന്ധപ്പെട്ട ഒരു ചിന്ന ഉപകഥ. പ്രാദേശിക പത്രലേഖകന്‍ ബംഗ്ലൂരുവില്‍ കൊഞ്ചം ഭൂമി തരപ്പെടുത്താന്‍ മുഖ്യന് അപേക്ഷ നല്‍കിയിരുന്നു. അത് അനുവദിച്ചുകിട്ടാന്‍ ദേവക്ക ശുപാര്‍ശ നടത്തണം. ശുപാര്‍ശ നടത്താനുള്ള ധൈര്യമില്ലാത്തതുകൊണ്ട് അവര്‍ അതിനു തയ്യാറായില്ല. അതിന്റെ ചൊരുക്ക് ആ എക്‌സ്‌ക്ലൂസീവിനു പിന്നിലുണ്ടെന്ന് കരുതാം. ഇതും വലതുപക്ഷ മാധ്യമ പ്രവര്‍ത്തനത്തിന്റെ സമീപകാല മുഖമാണ്.
സമകാലിക വലതുപക്ഷ മാധ്യമ പ്രവര്‍ത്തനത്തിന്റെ ജനവിരുദ്ധത എത്രത്തോളം ഭീകരമാണെന്ന് വ്യക്തമാക്കുന്നതാണ് ശേഷാദ്രിയുടെ ചലച്ചിത്രത്തിലെ ഈ വശം. പോട്ടെ. ഇനി നമുക്ക് പോയവാരത്തിലെ മലയാള പത്രത്താളുകളിലേക്കൊന്നു തിരിഞ്ഞുനോക്കാം.

ആകെപ്പാടെ ഒരു നാറ്റക്കേസ്
ഇന്ന് സംസ്ഥാന ഭരണം തന്നെ ആകെ ഒരു നാറ്റക്കേസായിരിക്കുകയാണ്. ഒരു മാതിരി അളിപിളി പരുവം.
സോളാറിന്റെ വെള്ളിവെളിച്ചത്തില്‍ മുങ്ങിനിന്ന സംസ്ഥാന മന്ത്രിസഭയ്ക്കും യുഡിഎഫിനും അതില്‍നിന്നു തലയൂരാനാവും മുന്‍പേ ബ്ലാക്ക്‌മെയ്ല്‍ പെണ്‍വാണിഭ കേസു വരുന്നു. ഒരുവിധം അതില്‍നിന്ന് തടി കഴിച്ചിലാക്കാന്‍ ഭരണക്കാര്‍ പെടാപാടുപെടുന്നതിനിടെയാണ് മദ്യനയം എന്ന കീറാമുട്ടിയും പിന്നാലെ ബാര്‍ക്കോഴക്കേസും വരുന്നത്. അതു കത്തി നില്‍ക്കവെ തന്നെ കാട്ടുപോത്തുകളെയും കാണ്ടാമൃഗത്തെയും ഇളക്കിവിട്ടുകൊണ്ട് മുന്‍മന്ത്രി ഗണേഷ്‌കുമാര്‍ തന്നെ പൊതുമരാമത്ത് വകുപ്പിലെ കുംഭകോണങ്ങളുടെ ചെപ്പു തുറക്കുന്നു. മുഖ്യധാരാ മാധ്യമങ്ങളാകട്ടെ ചേമ്പിലയില്‍ വീഴുന്ന വെള്ളം പോലെ ഇതിലൂടെയെല്ലാം മിന്നിമറഞ്ഞ് നീങ്ങുന്നതും നാം കാണുന്നു.
ഡിസംബര്‍ 10ന്റെ 'മനോരമ'യുടെ ഒന്നാം പേജിലെ ലീഡ് റിപ്പോര്‍ട്ട് : ''മരാമത്ത് ബോംബെറിഞ്ഞ് ഗണേഷ്. മരാമത്ത് മന്ത്രിയുടെ ഓഫീസിനെതിരെ അഴിമതി ആരോപണവുമായി ഗണേഷ്‌കുമാര്‍ നിയമസഭയില്‍''. 'മാതൃഭൂമി'യും അല്‍പവും പിന്നോട്ടില്ല. ഇതാ നോക്കൂ ഒന്നാം പേജില്‍ തന്നെ: ''സഭയില്‍ ഗണേഷ് കുമാറിന്റെ 'ബോംബ്'. യുഡിഎഫ് വെട്ടില്‍. മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസിനെതിരെ അഴിമതി ആരോപണം'' കൂടെ ഒരു ബോക്‌സും: ''അന്വേഷിച്ചാല്‍ തെളിവ് നല്‍കാം''.
സംഭവം നിയമസഭയിലായതിനാല്‍ നിയമസഭ അവലോകനത്തിലും സംഭവം ഇടംപിടിച്ചു. 'മനോരമ'യുടെ 6-ാം പേജില്‍ ''ഒരു കാട്ടുപോത്തും വലിയ പിള്ളയുടെ കൊച്ചു പിള്ളയും'' എന്നും 'മാതൃഭൂമി'യുടെ 13-ആം  പേജില്‍ ''സിങ്കം അലറി; കാട്ടുപോത്തുകള്‍ വിരണ്ടു'' എന്നും അവലോകനം അവതരിപ്പിച്ചിരിക്കുന്നു.
മുഖ്യമന്ത്രിയെ താന്‍ മുന്‍പു തന്നെ ഈ അഴിമതിയെക്കുറിച്ച് ഒരു കത്തിലൂടെ രേഖാമൂലം അറിയിച്ചിരുന്നുവെന്നും ഒരു നടപടിയും അന്വേഷണവും ഇതു സംബന്ധിച്ചുണ്ടാകാത്തതിനാലാണ് താന്‍ സഭയില്‍ ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും വേറെയും ചില മന്ത്രിമാരെക്കുറിച്ച് ഇനിയും പറയാനുണ്ടെന്നും ഗണേഷ് കുമാറിന്റെ വെളിപ്പെടുത്തല്‍. താനൊന്നുമറിഞ്ഞില്ലെന്ന് കുഞ്ഞൂഞ്ഞ് മുഖ്യന്‍. ഗണേഷിന്റെ കത്തു പുറത്തുവന്നപ്പോള്‍ ''ഗണേഷ് അയച്ചത് തന്റെ കത്തിനുള്ള മറുപടി'' എന്ന് പറഞ്ഞ് അതിയാന്‍ ഒഴിഞ്ഞുമാറുന്നു. എന്നാല്‍ ആ മറുപടി വായിച്ചുനോക്കിയോ എന്നും അതില്‍ അഴിമതിക്കഥ സൂചിപ്പിച്ചിരുന്നോ എന്നും പറയാന്‍ മുഖ്യന്‍ തയ്യാറല്ല. ഇതില്‍നിന്ന് ഒരു കാര്യം വ്യക്തം. മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ പൊതുമരാമത്ത് കുംഭകോണത്തിലും കൂട്ടുപങ്കാളി മുഖ്യന്‍ തന്നെ. നിയമസഭയിലായാലും പുറത്തായാലും പൂച്ച പാലുകുടിക്കുന്നതുപോലെ കണ്ണടച്ച് കള്ളം പറയാന്‍ അതിയാനൊരു മടിയുമില്ല.
എന്നാല്‍ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളോ? ഈ അഴിമതിക്കഥയെക്കുറിച്ച് തുടരന്വേഷണത്തിനോ മുഖലേഖനമെഴുതാനോ മിനക്കെടുന്നതായും കാണുന്നില്ല. 'മനോരമ' 10-ാം തീയതി ഒരു മുഖപ്രസംഗം കാച്ചുന്നുണ്ട്: ''അഴിമതിവിരുദ്ധമാകട്ടെ ദിനങ്ങള്‍'' എന്ന് ശീര്‍ഷകം. ഉപശീര്‍ഷകം: ''ഉദ്യോഗസ്ഥ രാഷ്ട്രീയ അഴിമതിക്കൂട്ട് തകര്‍ക്കണം''. തനി ഉപദേശി പ്രസംഗം. അഴിമതിയില്‍ അടിമുടി മുങ്ങിനില്‍ക്കുന്ന ഈ ഭരണത്തെക്കുറിച്ച്, മുഖ്യമന്ത്രിക്കും സഹമന്ത്രിമാര്‍ക്കും ഇതിലുള്ള പങ്കിനെക്കുറിച്ച് ഒന്നും പറയാതെ എണ്ണയിട്ട് വാഴയില്‍ കയറാനുള്ള ഒരഭ്യാസം. ഈ മന്ത്രിസഭയില്‍ അഴിമതിക്കാരാരെല്ലാം എന്നന്വേഷിക്കുന്നതിനെക്കാള്‍ എളുപ്പം അഴിമതിക്കാരല്ലാത്തവര്‍ ആരെങ്കിലുമുണ്ടോ എന്നന്വേഷിക്കുന്നതാകും എന്ന സത്യം വിളിച്ചുപറയാന്‍ പോലും തയ്യാറല്ല മുഖപ്രസംഗക്കാരന്‍. ആകെക്കൂടി ഒരു പൊതുവല്‍ക്കരണം. തന്‍ പിള്ളയുടെ പുറത്തുള്ള ചെളി അപരന്റെ ശുഭ്രവസ്ത്രത്തില്‍ കൂടി തെറിപ്പിക്കുന്ന നയം. 'മാതൃഭൂമി'യാകട്ടെ മൗനം വിദ്വാനു ഭൂഷണം എന്ന മട്ടില്‍ കണ്ണടയ്ക്കുന്നു.

വെള്ളം ചേര്‍ത്ത് അടി തുടരാം
ബാര്‍ക്കോഴ ആരോപണം വ്യാജമല്ലെന്നും അത് സത്യം മാത്രമാണെന്നും മാണി മാത്രമല്ല, ഉമ്മനും ബാബുവെല്ലാം അതില്‍ വലിയ പങ്ക് പറ്റിയവരാണെന്നുമുള്ള കള്ളു മുതലാളിമാരുടെ ആരോപണം ശരിവയ്ക്കുന്നതാണ് മദ്യനയത്തില്‍ വെള്ളം ചേര്‍ക്കാനുള്ള യുഡിഎഫിന്റെ തീരുമാനം. ഒടിക്കാതെ വളയ്ക്കാനായാണ് ബാറുടമ സംഘം കോഴ ആരോപണം അപൂര്‍ണമായി അവതരിപ്പിച്ചത്. കച്ചവടക്കാരെ സംബന്ധിച്ചിടത്തോളം അത്രയേ പറ്റൂ. ഇതാ ഇപ്പോള്‍ സംഗതി ഒത്തല്ലോ. ഒടിച്ചില്ല, ഒന്നു വളച്ചു. ഒരു കാര്യം വ്യക്തമല്ലേ. ഈ മദ്യനയം തന്നെ പത്തു പുത്തനുണ്ടാക്കാനുള്ള ഒരു ഒടിവിദ്യ ആയിരുന്നെന്ന്. ബാര്‍ ലൈസന്‍സ് പുതുക്കുന്നതിന്റെ കിഴി കള്ളുമന്ത്രിയും മുഖ്യനും മാത്രം പങ്കിട്ടാല്‍ പോര അല്ലെങ്കില്‍ കോണ്‍ഗ്രസ് മാത്രം കയ്യടക്കിയാല്‍ പോര, നിയമപ്രശ്‌നം കൈകാര്യം ചെയ്യുന്ന മാണി മന്ത്രിക്കും വേണം പണം എന്നു വന്നിടത്തല്ലേ പുതിയ നയം. കേസു മുറുകിയാല്‍ എല്ലാരും കുരുങ്ങും മന്ത്രിക്കസേരകളും പോകും അഴിയെണ്ണേണ്ടി വരും എന്നായപ്പോഴല്ലേ ഇപ്പോള്‍ വെള്ളം ചേര്‍ക്കുന്നത്.
എന്നാല്‍ മുഖ്യധാരക്കാര്‍ ഈ നയംമാറ്റം അവതരിപ്പിക്കുന്നതാകട്ടെ, കെപിസിസി അധ്യക്ഷനും മുഖ്യനും തമ്മിലുള്ള തര്‍ക്കപ്രശ്‌നം എന്ന നിലയില്‍ മാത്രമാണ്. 'മനോരമ' 16-ാം തീയതി ഒന്നാം പേജില്‍: ''സുധീരന്റെ എതിര്‍പ്പ് മുഖ്യമന്ത്രി തള്ളി. മദ്യനയംമാറ്റം മന്ത്രിസഭയ്ക്ക്'' എന്നും 11-ാം പേജില്‍ ''മദ്യനയംമാറ്റം : യുഡിഎഫ് തീരുമാനം സുധീരന്റെ കടുത്ത എതിര്‍പ്പ് മറികടന്ന്'' എന്നും സംഭവം അവതരിപ്പിക്കുന്നു. 'മാതൃഭൂമി' ഒന്നാം പേജില്‍ ആറ്റിക്കുറുക്കി ഒറ്റക്കാച്ച് : ''മുഖ്യമന്ത്രിയും സുധീരനും രണ്ടുതട്ടില്‍. മദ്യനയം മാറ്റുന്നു. തീരുമാനം മന്ത്രിസഭയ്ക്കു വിട്ടു''.
മാസങ്ങള്‍ നീണ്ട ചക്കളത്തി പോരാട്ടത്തിനൊടുവിലാണ് ബാറുകളാകെ അടച്ചുപൂട്ടുമെന്ന 'മദ്യനയ പ്രഖ്യാപനം' മുഖ്യന്‍ തന്നെ യുഡിഎഫ് യോഗത്തില്‍ പ്രഖ്യാപിച്ചതും ചര്‍ച്ചയേതുമില്ലാതെ യോഗം കയ്യടിച്ചംഗീകരിച്ചതും. കിട്ടേണ്ടതു കിട്ടിക്കഴിഞ്ഞപ്പോള്‍ ഇനി പ്രായോഗികമാക്കാമെന്നു മുഖ്യന്‍. വെള്ളം ചേര്‍ക്കാതടിച്ചാല്‍ കരളുവാടും. അതുകൊണ്ടിനി അല്‍പം വെള്ളം ചേര്‍ത്തടിക്കാം. സുധീരഗാന്ധിക്കാകട്ടെ കാസര്‍കോടു നിന്ന് പാറശാല വരെ കള്ളുക്കച്ചവടക്കാരുടെ കാശു പിരിച്ച് മദ്യവിരുദ്ധ ജാഥ നടത്തീട്ട് അങ്ങനെ വെള്ളം ചേര്‍ക്കുന്നതിനോട് പരസ്യമായി യോജിക്കാനും പറ്റില്ല. അതുകൊണ്ട് കണ്ണിറുകെ അടച്ച് വെള്ളം തൊടാതെ അടിക്ക തന്നെ. ഇതിലൊന്നും തനിക്കൊരു പങ്കുമില്ലെന്നു വരുത്താനുള്ള കള്ളനു കഞ്ഞിവയ്ക്കുന്നവന്റെ കാപട്യമല്ലേ സുധീരന്‍ കാണിച്ചത്. കെപിസിസിക്കു തീരുമാനമില്ല, യുഡിഎഫിനു തീരുമാനമില്ല. മന്ത്രിസഭ തീരുമാനിച്ചോട്ടെ. താന്‍ തന്റെ എതിര്‍പ്പില്‍ ഉറച്ചുനിന്നു എന്ന പ്രതിച്ഛായ മാത്രം മതി സുധീരന്. അപ്പോള്‍ ഇതിനെല്ലാം പിന്നില്‍ നടന്ന കോടികളുടെ കച്ചോടത്തെക്കുറിച്ചോ? അഴിമതിക്കാര്‍ പുറത്തുപോകണമെന്നു പറഞ്ഞാല്‍ പിന്നെ മന്ത്രിസഭയും മുന്നണിയും തന്നെ ഉണ്ടാവില്ല. അപ്പോള്‍ അതെല്ലാം അന്താരാഷ്ട്ര ഗൂഢാലോചനയെന്നു പറഞ്ഞൊഴിയാന്‍ ഒരു മടിയുമില്ലാത്ത കപട വേഷമാണ് സുധീരന്റെ ആദര്‍ശക്കുപ്പായം. കാലാകാലങ്ങളില്‍ അതിനെ വെള്ളപൂശുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. അഴിമതിയുടെ ദുര്‍ഗന്ധം പുറത്തറിയാതിരിക്കാനുള്ള അത്തറുപൂശല്‍.

വണ്‍ ഓണ്‍ വണ്‍
മലയാളി സിനിമാ ആസ്വാദകര്‍ ഏറെ ഇഷ്ടപ്പെടുന്ന കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിന്റെ പുതിയ സിനിമയാണ് 'വണ്‍ ഓണ്‍ വണ്‍'. അതില്‍ ഭരണകൂടം നടത്തുന്ന അക്രമങ്ങളെയും പീഡനങ്ങളെയും ചെറുക്കാന്‍ ഒത്തുകൂടുന്ന അജ്ഞാതസംഘം പരസ്പരം കാണുമ്പോള്‍ അഭിവാദ്യം ചെയ്യുന്നത്, ''കമ്യൂണിസം തുലയട്ടെ'' എന്നു പറഞ്ഞാണ്. തലൈവര്‍ അണിഞ്ഞ യൂണിഫോമില്‍ ''യുഎസ് ആര്‍മി'' എന്നും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അമേരിക്കന്‍ സൈനികരുടെ യൂണിഫോമണിഞ്ഞ് കമ്യൂണിസത്തിനെതിരെ മുദ്രാവാക്യം മുഴക്കിയാല്‍ എന്ത് അക്രമവും അരങ്ങേറാം എന്ന പൊതു അവസ്ഥയെയാണ് ആ സംഘം കൃത്യമായും മുതലെടുക്കുന്നത്.
നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളും അമേരിക്കന്‍ യൂണിഫോമിലാണ്; അവര്‍ക്ക് കമ്യൂണിസ്റ്റ് വിരോധം വെറും മുദ്രാവാക്യമല്ല, അത് ഉള്ളില്‍ തട്ടിയുള്ള നയം തന്നെയാണ്. അമേരിക്കന്‍ പക്ഷത്ത്, അതായത് സാമ്രാജ്യത്വ പക്ഷത്തുതന്നെയാണവരുടെ നില്‍പ്. സിനിമയിലെ സംഘത്തെപ്പോലെ ഭരണകൂട ഭീകരതയെ ചെറുക്കലല്ല അവരുടെ ലക്ഷ്യം. അതിനൊപ്പം നില്‍ക്കലാണ്. അതിനെ വെള്ളപൂശലാണ്. കേരളത്തിലെ, ഇന്ത്യയിലെ വലതുപക്ഷ രാഷ്ട്രീയത്തെ ഭരണകൂട ഭീകരതയെ മാത്രമല്ല, സാമ്രാജ്യത്വാതിക്രമങ്ങളെ വെള്ളപൂശുന്നതിലും അവ മുന്‍പില്‍ തന്നെ. സിഐഎ ചോദ്യം ചെയ്യലിന്റെ മറവില്‍ നടത്തുന്ന കൊടുംക്രൂരതകളെക്കുറിച്ചുള്ള അമേരിക്കന്‍ സെനറ്റ് കമ്മറ്റിയുടെ റിപ്പോര്‍ട്ട് ഉള്‍പേജില്‍ ഒതുക്കുകയും ഉത്തരകൊറിയ എന്ന കൊച്ചു രാജ്യത്തെക്കുറിച്ച് കെട്ടിച്ചമച്ച കഥകള്‍ (അമേരിക്കന്‍ വിദേശകാര്യ വകുപ്പ് പടച്ചുവിടുന്നവ) പ്രമാദമായി പര്‍വതീകരിച്ച് ഒന്നാം പേജില്‍ അവതരിപ്പിക്കുകയും ചെയ്യുന്ന നമ്മുടെ മുഖ്യധാരക്കാരെക്കുറിച്ച് മറിച്ചൊന്ന് ചിന്തിക്കാനാവില്ലല്ലോ.

** ഗൗരി **

വര്‍ഗീയ ധ്രുവീകരണത്തിനുള്ള പുതിയ നീക്കങ്ങള്‍

നരേന്ദ്രമോഡിസര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം കേന്ദ്ര മാനവവിഭവശേഷിവികസനമന്ത്രാലയം ഇറക്കിയ വിവാദഉത്തരവുകള്‍ ഇവയാണ്-കേന്ദ്രീയവിദ്യാലയങ്ങളില്‍ മൂന്നാംഭാഷയായി ജര്‍മന്‍ പഠിപ്പിക്കുന്നത് അധ്യയനവര്‍ഷത്തിന്റെ പകുതിയില്‍ നിര്‍ത്തലാക്കുകയും പകരം സംസ്‌കൃതം കൊണ്ടുവരികയും ചെയ്യുക, ഐഐടികളിലും ഐഐഎമ്മുകളിലും ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സുകളിലും സസ്യഭക്ഷണം കഴിക്കുന്നവര്‍ക്കും സസ്യേതരഭക്ഷണം കഴിക്കുന്നവര്‍ക്കും വെവ്വേറെ കാന്റീനുകള്‍ സ്ഥാപിക്കാനുള്ള സാധ്യത ആരായുക, ക്രിസ്മസ് നാളില്‍ നവോദയ-കേന്ദ്രീയ വിദ്യാലയങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുക. സംഘപരിവാര്‍ സംഘടനകള്‍ രാജ്യത്ത് ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്ന അന്തരീക്ഷം പരിഗണിക്കുമ്പോള്‍ മാനവശേഷി മന്ത്രാലയത്തിന്റെ ഈ ഉത്തരവുകള്‍ യാദൃച്ഛികമല്ലെന്ന് ആര്‍ക്കും ബോധ്യമാകും.
ഹിന്ദുത്വത്തിന്റെ വ്യാപാരികള്‍ ഹിന്ദുസംസ്‌കാരത്തെ തെറ്റിദ്ധാരണാജനകമായാണ് അവതരിപ്പിക്കുന്നത്. സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും കോണ്‍ഗ്രസിലെ ഒരു വിഭാഗവും ഹിന്ദുമഹാസഭയും ആര്‍എസ്എസും ജനസംഘവും ബിജെപിയും വിശ്വഹിന്ദുപരിഷത്തും സംഘപരിവാറിന്റെ കുടക്കീഴിലുള്ള ഒട്ടേറെ സംഘടനകളും പ്രചരിപ്പിക്കുന്നത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് പ്രത്യേക രീതിയിലുള്ള 'ഹിന്ദുപാരമ്പര്യമുണ്ടെന്നും' പ്രത്യക്ഷത്തില്‍ ഹിന്ദുവായി ജീവിക്കാത്തവരും ഇക്കാര്യം ഉള്‍ക്കൊണ്ട് 'യഥാര്‍ഥ' ഇന്ത്യക്കാരായി ജീവിക്കണമെന്നുമാണ്. സാമൂഹിക, സാമൂഹികശാസ്ത്രകാരണങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെ അടിസ്ഥാനരഹിതമായ വാദമാണിത്. ഇന്ത്യയില്‍ ഹിന്ദു എന്നത് ജീവിതരീതിയായിരുന്നു. മതത്തിന്റെ ചട്ടക്കൂടില്‍ ഹിന്ദു ഒരിക്കലും ഒതുങ്ങിയിരുന്നില്ല. അതിനാല്‍ സംഘപരിവാറിന്റെ വാദത്തിന് ധാര്‍മികമോ അക്കാദമികമോ ദൈവശാസ്ത്രപരമോ ആയ അടിസ്ഥാനമൊന്നുമില്ല; തികച്ചും രാഷ്ട്രീയമായ ഉള്ളടക്കം മാത്രമാണ് ഹിന്ദുത്വആശയങ്ങള്‍ക്കുള്ളത്.
സ്വാതന്ത്ര്യത്തിനുശേഷം ഹിന്ദുമഹാസഭയും ജനസംഘവും ബിജെപിയും സാംസ്‌കാരികരംഗത്ത് നടത്തിയ 'പോരാട്ടങ്ങള്‍' കേന്ദ്രീകരിച്ചത് ചില വിഷയങ്ങളിലാണ്-ഗോഹത്യനിരോധനം, ഉറുദു ഭാഷയോടുള്ള എതിര്‍പ്പ്, മതപരിവര്‍ത്തനം എന്നിവയില്‍. ഭക്ഷണത്തെയും ഭാഷയെയും മതവുമായി ബന്ധപ്പെടുത്തി പ്രചാരണങ്ങള്‍ സംഘടിപ്പിക്കുകയെന്നത് ഫാസിസ്റ്റുകളുടെ പ്രവര്‍ത്തനരീതിയാണ്. ഇതിനായി വിദ്യാഭ്യാസമേഖലയെ ദുരുപയോഗിക്കുകയാണ് ബിജെപി സര്‍ക്കാര്‍. ആര്‍എസ്എസ് സംഘടനകള്‍ രാജ്യവ്യാപകമായി മതപരിവര്‍ത്തനമേളകള്‍ നടത്തുന്ന സാഹചര്യത്തില്‍ മാനവവിഭവശേഷി മന്ത്രാലയത്തിന്റെ മേല്‍പ്പറഞ്ഞ ഉത്തരവുകളുടെ ഗൗരവം വര്‍ധിക്കുകയാണ്.
ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആര്‍എസ്എസ് ഉയര്‍ത്തിപ്പിടിക്കുന്ന ഏറ്റവും പ്രധാന വിഷയം മതപരിവര്‍ത്തനം തന്നെയാണ്. ക്രൈസ്തവമിഷനറിമാരും മുസ്ലിംസംഘടനകളും രാജ്യത്ത് വ്യാപകമായി മതപരിവര്‍ത്തനം നടത്തുന്നുവെന്നും ഹിന്ദുമതം അപകടത്തിലാണെന്നും ആര്‍എസ്എസ് വ്യാപകമായി പ്രചരിപ്പിച്ചുവരികയാണ്. ഇന്ത്യയില്‍ ക്രൈസ്തവരുടെയും മുസ്ലിങ്ങളുടെയും എണ്ണം ജനസംഖ്യാനുപാതികമായി വര്‍ധിക്കുന്നുവെന്നല്ലാതെ നേരത്തേയുള്ള അനുപാതത്തെ അട്ടിമറിക്കുന്ന വിധത്തില്‍ ഏതെങ്കിലും മതവിഭാഗത്തിന്റെ എണ്ണം പെരുകുന്നില്ല. സര്‍ക്കാരിന്റെ ഔദ്യോഗിക സെന്‍സസ് കണക്കുകള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നു. എന്നിട്ടും സംഘപരിവാര്‍ മറിച്ചാണ് പ്രചരിപ്പിക്കുന്നത്.
ഇതുവരെ മതപരിവര്‍ത്തനത്തെ എതിര്‍ത്ത സംഘപരിവാര്‍ മോഡിസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പുതിയ തന്ത്രങ്ങളിലേക്ക് നീങ്ങി. ഉത്തരേന്ത്യയില്‍ ദളിത്, ആദിവാസിമേഖലകളില്‍ ആര്‍എസ്എസ് സംഘടനകള്‍ വ്യാപകമായി 'കുടുംബത്തിലേക്ക് മടങ്ങിവരവ്' പരിപാടികള്‍ സംഘടിപ്പിക്കാന്‍ തുടങ്ങി. മുസ്ലിങ്ങളും ക്രൈസ്തവരുമെല്ലാം മുമ്പ് ഹിന്ദുക്കള്‍ ആയിരുന്നുവെന്നും അവര്‍ കുടുംബത്തിലേക്ക് മടങ്ങിവരണമെന്നും ആര്‍എസ്എസ് പ്രചരിപ്പിക്കുന്നു. ഇക്കഴിഞ്ഞ ആഗസ്ത് 26ന് അലിഗഡിനു സമീപം അസ്രോയില്‍ സെവന്‍ത് ഡേ അഡ്വന്റിസ്റ്റ് സഭയുടെ പള്ളി സംഘപരിവാര്‍ ക്ഷേത്രമാക്കി മാറ്റിയെന്ന് പ്രഖ്യാപിച്ചു. നാട്ടുകാരില്‍ ചിലര്‍ ഹിന്ദുമതത്തിലേക്ക് പുനര്‍പരിവര്‍ത്തനം ചെയ്തുവെന്ന പേരിലായിരുന്നു ഇത്. ആഗസ്ത് 26നാണ് വാല്‍മീകി സമുദായക്കാരായ 72 പേരെ സംഘപരിവാര്‍ വീണ്ടും ഹിന്ദുക്കളാക്കി മാറ്റിയത്. ഇവര്‍ 1995ല്‍ ക്രൈസ്തവവിശ്വാസം സ്വീകരിച്ചവരാണ്. എന്നാല്‍ 'ശുദ്ധികര്‍മ്മത്തിലൂടെ' ഇവരെ പുനര്‍മതപരിവര്‍ത്തനം നടത്തിയെന്ന് സംഘപരിവാര്‍ അവകാശപ്പെടുന്നു. തുടര്‍ന്ന് പള്ളിയില്‍ പ്രവേശിച്ച് കുരിശ് എടുത്തുമാറ്റുകയും ശിവന്റെ ചിത്രം പ്രതിഷ്ഠിക്കുകയുംചെയ്തു. ദേവാലയത്തിനുള്ളില്‍ യജ്ഞവും നടത്തി. ക്രിസ്തുമതത്തിലേക്ക് പോയവര്‍ അവരുടെ തെറ്റു മനസ്സിലാക്കി തിരിച്ചുവരികയാണ് ചെയ്തത്. അവരെ ഞങ്ങള്‍ സ്വാഗതം ചെയ്തു-ഇതാണ് സംഘപരിവാര്‍ ഭാഷ്യം.
ആഗ്രയില്‍ ഈയിടെ ആര്‍എസ്എസ് നേതൃത്വത്തില്‍ നടന്ന നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ അപലപിക്കാന്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ തയ്യാറായില്ല. മാത്രമല്ല വിഷയം പ്രതിപക്ഷം ലോക്‌സഭയില്‍ ഉന്നയിച്ചപ്പോള്‍ ആര്‍എസ്എസിനെ പുകഴ്ത്തുന്ന രീതിയിലാണ് മന്ത്രി വെങ്കയ്യനായിഡു സംസാരിച്ചത്. ഈ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന എല്ലാവരും ആര്‍എസ്എസുകാരാണെന്ന് വെങ്കയ്യനായിഡു പറഞ്ഞു. മഹത്തായ സംഘടനയാണ് ആര്‍എസ്എസ്. അത് ദേശീയ സംഘടനയാണ്. ഞങ്ങള്‍ ആര്‍എസ്എസുകാര്‍ എന്നതില്‍ അഭിമാനിക്കുന്നു. ആഗ്രയിലുണ്ടായ സംഭവത്തില്‍ ആര്‍എസ്എസിനെ കുറ്റപ്പെടുത്തുന്നതിനോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം മതപരിവര്‍ത്തനം നിരോധിക്കാന്‍ നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളും തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. സംഘപരിവാര്‍ നടത്തുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ക്കെതിരെ മതനിരപേക്ഷശക്തികള്‍ പ്രതിഷേധം ഉയര്‍ത്തുമ്പോള്‍ എല്ലാ രീതിയിലുമുള്ള മതപരിവര്‍ത്തനം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നത് ബിജെപിയുടെ കള്ളക്കളിയാണ്. മാത്രമല്ല 'പുനര്‍ മതപരിവര്‍ത്തനം' തുടരുമെന്നാണ് ബിജെപി എംപിയും വിവാദസന്യാസിയുമായ യോഗി ആദിത്യനാഥ് പറയുന്നത്. ബിജെപിയും ആര്‍എസ്എസും നടത്തുന്നത് പുനര്‍മതപരിവര്‍ത്തനം ആണെന്നും മറ്റുള്ളവര്‍ ചെയ്യുന്നത് മതപരിവര്‍ത്തനം ആണെന്നുമാണ് സംഘപരിവാറിന്റെ അവകാശവാദം. മതപരിവര്‍ത്തനം നിരോധിക്കണം. സംഘപരിവാര്‍ ചെയ്യുന്നത് പുനര്‍മതപരിവര്‍ത്തനം ആയതിനാല്‍ പ്രശ്‌നമില്ല. ഇതാണ് ബിജെപിയും മന്ത്രിമാരും ആവര്‍ത്തിക്കുന്നത്.
ആഗ്രയില്‍ മൂന്നൂറില്‍പരം മുസ്ലിങ്ങളെ സംഘപരിവാര്‍ മതംമാറ്റിയിരുന്നു. ഇതിനുപിന്നാലെ അലിഗഡില്‍, ക്രിസ്മസ് ദിനത്തില്‍ ആയിരങ്ങളെ മതംമാറ്റുമെന്ന് പ്രഖ്യാപിച്ചു. വന്‍പ്രതിഷേധം ഉയര്‍ന്നതിനെതുടര്‍ന്ന് പരിപാടി മാറ്റിയതായി സംഘാടകരായ ധര്‍മജാഗരണ്‍ സമിതി അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇവരുടെ പ്രചാരണപരിപാടികള്‍ തുടരുകയാണ്. അലിഗഡ് മഹേശ്വരി കോളേജ് വളപ്പില്‍ നടക്കുന്ന മതംമാറ്റത്തില്‍ പങ്കെടുക്കുന്ന മുസ്ലിങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയും ക്രിസ്ത്യാനികള്‍ക്ക് ഒരു ലക്ഷം രൂപയും വീതം നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ചടങ്ങില്‍ താന്‍ പങ്കെടുക്കുമെന്ന് എംപി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. മാധ്യമങ്ങളും അധികൃതരും ഇതിനെ എതിര്‍ക്കാന്‍ ശ്രമിക്കുന്നത് എന്തിനാണ്? ഹിന്ദുക്കള്‍ മുമ്പ് മതപരിവര്‍ത്തനത്തിന് വിധേയരായപ്പോള്‍ ആരും തടഞ്ഞില്ല. ഇപ്പോള്‍ അവര്‍ സ്വയം തിരിച്ചുവരികയാണ്. ആഗ്രയില്‍ മതംമാറിയ മുസ്ലിങ്ങള്‍ അവിടെ ക്ഷേത്രം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആദിത്യനാഥ് അവകാശപ്പെട്ടു.
വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കുന്ന വിധത്തില്‍ ബിജെപി നേതാക്കള്‍ നടത്തുന്ന പ്രസ്താവനകളും ഈ സാഹചര്യത്തിലാണ്. വിവാദമാകുമ്പോള്‍ ഖേദം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഓരോ ദിവസവും കൂടുതല്‍ തീവ്രമായ പ്രസ്താവനകളാണ് പുറത്തുവരുന്നത്. ബിജെപി കാവിഅജണ്ട ആസൂത്രിതമായി പുറത്തുകൊണ്ടുവരികയാണ്. വിവാദങ്ങള്‍ കത്തുമ്പോള്‍ ബിജെപി നേതാക്കള്‍ പ്രസ്താവനകളില്‍ സംയമനം പാലിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി മാധ്യമങ്ങള്‍ വഴി വാര്‍ത്ത വരും. എന്നാല്‍ പ്രധാനമന്ത്രി ഇതുവരെ നേരിട്ട് ഇത്തരത്തില്‍ പാര്‍ടി നേതാക്കളെ വിലക്കിയിട്ടില്ല. മാത്രമല്ല, ആര്‍എസ്എസ് നേതാക്കളുടെ പ്രസ്താവനയെ പ്രധാനമന്ത്രി പരോക്ഷമായിപ്പോലും തള്ളിയിട്ടില്ല. മതപരിവര്‍ത്തനവിഷയത്തില്‍ രാജ്യസഭ ഒരാഴ്ചയോളം സ്തംഭിച്ചിട്ടും പ്രധാനമന്ത്രി ഇടപെടാന്‍ തയ്യാറായിട്ടില്ല.
പാകിസ്ഥാനില്‍ മുഹമ്മദലി ജിന്നയുടെ ജന്മദിനമെന്ന നിലയിലാണ് ഡിസംബര്‍ 25 ന് അവധി നല്‍കുന്നത്. ഇത് തന്നെ ഇന്ത്യയിലും പകര്‍ത്തുകയാണ് മോഡി സര്‍ക്കാര്‍. ക്രിസ്മസ് ദിനത്തെ വാജ്‌പേയിയുടെ ജന്മദിനമെന്ന നിലയിലേക്ക് മാറ്റിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമം. ക്രിസ്മസ് ദിനത്തില്‍ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ മാനവശേഷി മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പാര്‍ലമെന്റില്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോള്‍ അത് തെറ്റായ റിപ്പോര്‍ട്ടെന്നായിരുന്നു സര്‍ക്കാര്‍ അവകാശപ്പെട്ടത്. എന്നാല്‍ നവോദയ വിദ്യാലയങ്ങള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, എഐസിടിഇക്ക് കീഴിലുള്ള സാങ്കേതിക സ്ഥാപനങ്ങള്‍, കേന്ദ്രസര്‍വകലാശാലകള്‍ എന്നിവയ്‌ക്കെല്ലാം മന്ത്രാലയത്തിന്റെ ഉത്തരവ് പോയിട്ടുണ്ട്. സദ്ഭരണ ദിനാചരണത്തിന്റെ ഭാഗമായി സെമിനാര്‍ സംഘടിപ്പിക്കണമെന്നും കുട്ടികള്‍ക്കായി പ്രസംഗ മല്‍സരം സംഘടിപ്പിക്കണമെന്നും നിര്‍ദേശിക്കുന്നു. പ്രസംഗ മല്‍സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തുന്ന കുട്ടികള്‍ക്ക് 15000, 10000, 5000 എന്നിങ്ങനെ തുക സമ്മാനിക്കണമെന്നും നിര്‍ദേശമുണ്ട്. സെമിനാറില്‍ മികച്ച നിര്‍ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നവര്‍ക്കും സമ്മാനങ്ങള്‍ നല്‍കണമെന്ന് അറിയിച്ചിട്ടുണ്ട്. സദ്ഭരണ ദിനം ആചരിച്ചതിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാനും മന്ത്രാലയം നിര്‍ദേശിക്കുന്നു. വിദ്യാലയങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാതെ എങ്ങനെ സെമിനാറും മറ്റും സംഘടിപ്പിക്കും? ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നു  ഈ നീക്കം. അവിടെ ന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ക്കെതിരെ ഭൂരിപക്ഷ വികാരമുണര്‍ത്താനാണ് ശ്രമം. ഉത്തര്‍പ്രദേശിലും ഹരിയാനയിലും ബിഹാറിലും മുസ്ലിങ്ങള്‍ക്കെതിരെ പരീക്ഷിച്ച് വിജയിച്ച തന്ത്രം ജാര്‍ഖണ്ഡില്‍ ക്രൈസ്തവര്‍ക്കെതിരെ പ്രയോഗിക്കുകയാണ്.

** സാജന്‍ എവുജിന്‍

03 August, 2014

ഗാസ


"അത്യാധുനിക പോര്‍വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഗാസയിലെ അഭയാര്‍ഥികേന്ദ്രങ്ങളും സ്കൂളുകളും പള്ളികളും ചേരികളും ഇസ്രയേല്‍ ആക്രമിക്കുന്നത്. തിരിച്ചടിക്കാന്‍ സൈന്യമോ ആയുധങ്ങളോ സന്നാഹങ്ങളോ ഒന്നുമില്ലാത്ത ജനതയ്ക്കുനേരെയാണ് അതിക്രമം. എന്നിട്ടതിനെ യുദ്ധമെന്ന് വിളിക്കുന്നു. ഇത് യുദ്ധമല്ല, കൂട്ടക്കൊലയാണ്"
 
-- നോം ചോംസ്കി

ഇമാദ് ഇല്‍വന്‍ എന്ന ഏഴുവയസ്സുകാരന്‍ ഉമ്മയുടെ മടിത്തട്ടില്‍ നിശ്ചലനായി കിടന്നു. പൊതിഞ്ഞിരുന്ന തുണിക്കെട്ടും പിന്നിട്ട് അവന്റെ ചോര ഒഴുകിയെത്തിക്കൊണ്ടിരുന്നു. എങ്കിലും ആ ഉമ്മ, അല്ല, കുറെ ഉമ്മമാര്‍ അവനെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു; ഒരിക്കലും ഉണരില്ലെന്ന് അറിഞ്ഞിട്ടും. മണിക്കൂറുകള്‍ക്കുമുമ്പുമാത്രമാണ് മറ്റൊരു മകന്റെ മൃതദേഹം ആ ഉമ്മയുടെ മടിത്തട്ടില്‍നിന്ന് കബറിടത്തിലേക്ക് മറഞ്ഞത്. 

* വടക്കന്‍ ഗാസയിലെ പള്ളികളിലൊന്നില്‍ ഒരുക്കിയ കുഴിമാടത്തിനുമുന്നില്‍ ഹിഷാം അബു തന്റെ മകളെ മാറോടടക്കി നിന്നു. അവളുടെ കവിളില്‍ ഒരു ചുംബനം. അവസാന ചുംബനം. ചുറ്റും നിന്നവര്‍ തേങ്ങലടക്കാന്‍ പാടുപെട്ടു. ആ കൊച്ചുകബറിടത്തില്‍ മകളുടെ ചേതനയറ്റ ശരീരത്തിനൊപ്പം തന്റെ തകര്‍ന്ന ഹൃദയംകൂടിയാണ് ആ അച്ഛന്‍ കുഴിച്ചുമൂടുന്നത്.

* ബെയ്ത് ഹാനൂണിലെ തെരുവിലൂടെ കുറെ മനുഷ്യര്‍. സങ്കടവും രോഷവും സഹിക്കാനാകാതെ പലരും ഉച്ചത്തില്‍ നിലവിളിക്കുന്നു. നോഹ മിസ്ലിയ എന്ന ഒരു വയസ്സുകാരിയുടെ മൃതദേഹം മറ്റാര്‍ക്കും കൈമാറാന്‍ പിതാവ് ഒരുക്കമല്ല. അവളുടെ മുറിവേറ്റ മുഖത്ത് നോക്കി ഇടയ്ക്കിടെ അയാള്‍ പൊട്ടിക്കരഞ്ഞു. "എന്റെ കുഞ്ഞ് എന്ത് തെറ്റുചെയ്തു?" ചേതനയറ്റ മകളുടെ കുഞ്ഞുശരീരം ആകാശത്തേക്കുയര്‍ത്തി ആ പിതാവ് ചോദിച്ചു. ഇല്ല, ലോകത്തിന് ഉത്തരമില്ല.

* ബെയ്ത് ലഹിയയിലെ തെരുവില്‍ തീഗോളം വന്നുവീണത് പെട്ടെന്നാണ്്. മണ്ണടിഞ്ഞ നിരവധി ജീവനുകള്‍ക്കിടയില്‍ ഒരു മൂന്നുവയസ്സുകാരിയും. അച്ഛന്‍ നല്‍കിയ കാശുമായി തൊട്ടടുത്ത കടയില്‍ മിഠായി വാങ്ങാനിറങ്ങിയതായിരുന്നു അവള്‍. പിടഞ്ഞുവീഴുമ്പോഴും ആ കുഞ്ഞുകൈയില്‍ മുറുകെപ്പിടിച്ചിരുന്നു ഏറെ കൊതിച്ച മിഠായിക്കുള്ള നാണയത്തുട്ട്.

* ഖാന്‍ യൂനിസിലെ ട്രക്കുകള്‍ നിറയെ സ്ത്രീകളും കുട്ടികളും. തിങ്ങിഞെരുങ്ങിയ ട്രക്കുകളില്‍നിന്ന് കുഞ്ഞുതലകള്‍മാത്രം പുറത്തേക്ക്. അവര്‍ പോവുകയാണ്. ബോംബുകള്‍ വീഴാത്ത ഏതെങ്കിലുമൊരിടം തേടി. മുതിര്‍ന്നവര്‍ക്കറിയാം, ആ ചെറുതുണ്ട് ഭൂമിയില്‍ അങ്ങനെയൊരിടം ഉണ്ടാകില്ലെന്ന്. എങ്കിലും കുഞ്ഞുകണ്ണുകളില്‍ പ്രതീക്ഷയുണ്ട്. ഗാസ മെഡിറ്ററേനിയന്‍ തീരത്ത് 40 കിലോമീറ്റര്‍ നീളവും ശരാശരി എട്ടു കിലോമീറ്റര്‍ വീതിയുമുള്ള ഈ മണ്‍ചീന്തില്‍നിന്ന് ഇത്തരത്തില്‍ ഒരായിരം ദൃശ്യങ്ങള്‍ വരച്ചുകാട്ടാനാകും.

ഭൗമോപരിതലത്തില്‍ ഏറ്റവും ജനനിബിഡമായ പ്രദേശങ്ങളിലൊന്നാണ് ഗാസ. ഏറ്റവുമധികം ദുരിതം പെയ്തിറങ്ങുന്നതും ഇവിടെത്തന്നെ. പേമാരിയോ ഭൂകമ്പമോ അല്ല. ആ വിനാശകാരിക്ക് പേര് ഇസ്രയേല്‍. ഇസ്രയേലിന്റെ പീരങ്കിവെടിയേറ്റാണ് ഇമാദും നോഹയുമെല്ലാം പിടഞ്ഞുവീണത്. ഹിറ്റ്ലറാല്‍ വേട്ടയാടപ്പെട്ട ജൂതന്മാരുടെ രാഷ്ട്രം നാസിഭീകരതയ്ക്കും അപ്പുറം തേടുകയാണ് പലസ്തീന്റെ മണ്ണില്‍. നാസികള്‍ ജൂതരോട് ചെയ്തതുതന്നെ ജൂതര്‍ പലസ്തീന്‍ ജനതയോട് ചെയ്യുന്നത് കാണുന്നതാണ് തന്റെ ഏറ്റവും വലിയ ദുഃഖമെന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറഞ്ഞിട്ടുണ്ട്. ഇത് എഴുതുമ്പോള്‍ ഗാസയിലെ ഇസ്രയേലി കടന്നാക്രമണത്തിന്റെ പുതിയ പതിപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 800 പിന്നിട്ടു. ഇതില്‍ ഇരുനൂറിലേറെയും പിഞ്ചുകുഞ്ഞുങ്ങള്‍. ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥികേന്ദ്രത്തില്‍പ്പോലും ബോംബിടുന്നു സയണിസ്റ്റ് യുദ്ധവെറി. 'ഓപറേഷന്‍ പ്രൊട്ടക്ടീവ് എഡ്ജ്' എന്ന് പേരിട്ട ആക്രമണം രണ്ടാഴ്ച പിന്നിട്ടപ്പോള്‍ യുഎന്‍ കേന്ദ്രങ്ങളില്‍ അഭയംതേടിയത് ഒന്നരലക്ഷത്തോളംപേര്‍.

*****

പതിനെട്ടുലക്ഷത്തിലേറെയാണ് ഗാസയിലെ ജനസംഖ്യ. ഇതില്‍ പകുതിയോളവും കുട്ടികള്‍. ലോകത്ത് ഇങ്ങനെയൊരു സ്റ്റാറ്റിസ്റ്റിക്സ് മറ്റെവിടെയും ഉണ്ടാകില്ല. ഇസ്രയേലി ആക്രമണത്തിന് സ്ത്രീകളും കുട്ടികളും അബദ്ധത്തില്‍ ഇരയാവുകയല്ല. ബോധപൂര്‍വം കുരുന്നുകളെ കൊന്നൊടുക്കുകയാണ്. ഇസ്രയേലി വനിതാ എംപി അയലെത് ഷാക്കിദ് ഇക്കാര്യം വ്യക്തമാക്കി "എല്ലാ പലസ്തീന്‍കാരുടെയും അമ്മമാരെയും കൊന്നൊടുക്കണം. അവരാണ് കുഞ്ഞുപാമ്പുകളെ പെറ്റുതള്ളുന്നത്. അവരുടെ വീടുകള്‍ തകര്‍ക്കണം. എല്ലാ പലസ്തീന്‍കാരും നമ്മുടെ ശത്രുക്കളാണ്. അവരുടെ രക്തം നമ്മുടെ കൈകളില്‍ പുരളുകതന്നെ വേണം" അയലെത് പറഞ്ഞു. ഗാസയുടെ വിണ്ണും മണ്ണും വീട്ടില്‍നിന്ന് ഒരു വഴിക്കിറങ്ങുമ്പോള്‍ മുത്തച്ഛന്മാര്‍ ഇപ്പോഴും കിഴക്കും പടിഞ്ഞാറും ഒന്നു മലര്‍ന്ന് നോക്കാറുണ്ട് എങ്ങാനും മഴയ്ക്ക് സാധ്യതയുണ്ടോ. ഗാസയിലെ തിങ്ങിഞെരുങ്ങിയ ചെറുവീടുകളില്‍നിന്ന് ഇറങ്ങുംമുമ്പും മുത്തച്ഛന്മാര്‍മുതല്‍ പേരക്കുട്ടികള്‍വരെ ആകാശത്ത് പരതാറുണ്ട് ഒരു തീപ്പറവയുടെ കൊള്ളിയാന്‍ മിന്നുന്നുവോ? കാത് കൂര്‍പ്പിക്കാറുണ്ട് ഒരു യന്ത്രക്കാക്കയുടെ പോര്‍വിളി മുഴങ്ങുന്നുവോ? ശ്വാസം ഒന്നുള്ളിലേക്ക് എടുക്കാറുണ്ട് അകലെനിന്നെങ്ങാനും വെടിമരുന്നിന്റെ ഗന്ധം പരക്കുന്നുവോ?

നമ്മുടെ കുഞ്ഞുങ്ങള്‍ വല്ലപ്പോഴും മാനത്തേക്ക് നോക്കാറ് അമ്പിളിമാമനെ കാണാനാണ്. അല്ലെങ്കില്‍, ഒരു മഴവില്ലിന്റെയോ മേഘക്കീറിന്റെയോ മനോഹാരിത തേടി. ഗാസയിലെ കുട്ടികള്‍ സദാസമയവും മാനംനോക്കികളാണ്. അമ്പിളിയെയോ മഴവില്ലിനെയോ മേഘങ്ങളെയോ തേടിയല്ല അവരുടെ കുഞ്ഞുകൃഷ്ണമണികള്‍ ആകാശത്ത് ഓടിക്കളിക്കുന്നത്. തീതുപ്പുന്ന ചിറകുകളും രാക്ഷസന്റെ മുരള്‍ച്ചയുമായി ആ പറവയെത്തുന്നുവോ? കുഞ്ഞിക്കണ്ണുകള്‍ മാനത്ത് പരതുക അതാകും. വല്ലപ്പോഴുമല്ല, എല്ലായ്പോഴും അവര്‍ മാനം നോക്കിക്കൊണ്ടേയിരിക്കുന്നു. ഇസ്രയേലിന്റെ പോര്‍വിമാനങ്ങള്‍ പറന്നെത്തുന്നത് സമാനതകളില്ലാത്ത ക്രൂരതയുടെ ചിറകുമായാണ്. ആഹ്ലാദത്തിന്റെ നിറമല്ല ഗാസയുടെ ആകാശത്തിന്. അതിന് ഭീതിയുടെ കറുപ്പാണ്. മരണത്തിന്റെ നിറമില്ലായ്മയാണ്. വല്ലപ്പോഴുമെത്തുന്ന നീലിമയും പ്രശാന്തിയുടെ നിറമല്ല. അടുത്ത ദുരിതമഴയ്ക്കായി കാര്‍മേഘം മൂടാനുള്ള ഇടവേളമാത്രം. അങ്ങകലെ ഇസ്രയേലി കുന്നുകളിലിരുന്ന് ഗാസയുടെ ആകാശത്ത് വിരിയുന്ന തീപ്പൂക്കള്‍ കണ്ട് കരിമരുന്നുപ്രയോഗത്തിന്റെ ആവേശത്തോടെ ആര്‍പ്പുവിളിക്കുന്നവരുണ്ട്. പക്ഷേ, ഹൃദയമുള്ള ഒരു മനുഷ്യനും ആ ദൃശ്യങ്ങള്‍ ആസ്വദിക്കാനാകില്ല. പോര്‍വിമാനങ്ങള്‍ തീതുപ്പുന്ന ഗാസയുടെ ആകാശസൗന്ദര്യത്തെക്കുറിച്ച് ഒരു കവിക്കും എഴുതിക്കൂട്ടാനാകില്ല.

ഗാസയുടെ മണ്ണില്‍ ഏറെയുണ്ടാവുക എന്താണ്? സംശയിക്കേണ്ട. ഇസ്രയേല്‍ ചൊരിഞ്ഞ ബോംബുകളുടെ ശേഷിപ്പുകള്‍തന്നെ. ഒരുപക്ഷേ, ഗാസയില്‍ പൂക്കളേക്കാള്‍ കൂടുതല്‍ ബോംബുകളാണ്. മണ്‍വെട്ടിയുടെ നാല് വെട്ടില്‍ ഒരെണ്ണം ബോംബിന്‍ചീളില്‍ തറയ്ക്കാതിരിക്കില്ല. പതിറ്റാണ്ടുകളായി ഇസ്രയേല്‍ ചൊരിയുന്ന ബോംബുകളും മിസൈലുകളും പിളര്‍ക്കാത്ത ഒരിടവുമില്ല ഗാസയുടെ മണ്ണില്‍.

ഗാസയിലെ ജീവിതം

ഇസ്രയേലിന്റെ തോക്കിന്‍കുഴലിനുകീഴില്‍ ദുരിതങ്ങളോടുള്ള പോരാട്ടമാണ് ഗാസയിലെ ജീവിതം. പലസ്തീന്റെ ശൈശവം പിച്ചവയ്ക്കുന്നതും ബാല്യം ഓടിക്കളിക്കുന്നതും ഭീതിയുടെ നിഴലില്‍. വേദനയും കണ്ണീരും രോഷവും പ്രതിഷേധവുമെല്ലാം ചുറ്റും വളയപ്പെട്ട വലിയൊരു തടവറയില്‍. ആരും എപ്പോഴും വീണുപോയേക്കാം.

കുടുംബം പോറ്റാന്‍ തെരുവില്‍ വിയര്‍ക്കുന്ന ആണുങ്ങള്‍ക്കും തകര്‍ന്നടിഞ്ഞ സ്കൂളിന്റെ തകരാത്ത മൂലയില്‍ അക്ഷരങ്ങള്‍ പെറുക്കിക്കൂട്ടുന്ന കുഞ്ഞുമക്കള്‍ക്കുമുള്ള പ്രാര്‍ഥനയാണ് ഗാസയിലെ പെണ്ണ്. ഇറങ്ങിപ്പോയാല്‍ തിരികെയെത്തുമെന്ന് ഒരുറപ്പുമില്ലാത്ത ജീവിതങ്ങള്‍ക്കായി വീട്ടകങ്ങളിലെ കാത്തിരിപ്പ്. മുറ്റത്തുനിന്ന് പെറുക്കിക്കൂട്ടിയ ബോംബിന്‍കൂടുകളില്‍ വളര്‍ന്ന പൂക്കളാല്‍ മകന്റെ കുഴിമാടത്തിന് അരികൊരുക്കുന്നത് അവളുടെ പ്രതിഷേധം.

ചിതറിത്തെറിച്ച മകളുടെ മൃതദേഹത്തിനുമുന്നില്‍ കരയാന്‍ മറന്നുപോയ ഒരു വിതുമ്പല്‍, മുറിവേറ്റ മക്കളെ തോളിലേറ്റി ആശുപത്രിയിലേക്കോടുന്ന നിലവിളി, ഭാര്യയുടെ വിങ്ങലിനും പെങ്ങളുടെ തേങ്ങലിനും മക്കളുടെ പേക്കിനാവിനും താങ്ങാകാന്‍ ഒരിടം... ഇതൊക്കെയാണ് ഗാസയിലെ ആണ്‍ജീവിതം.

. *****

ഗാസയിലെ വരുംതലമുറയുടെയും മാനസികാരോഗ്യത്തെ തകര്‍ക്കാന്‍കൂടി ലക്ഷ്യമിട്ടാണ് അമേരിക്കയുടെ അനുഗ്രഹാശിസ്സുകളോടെയുള്ള ഇസ്രയേലിന്റെ കൂട്ടക്കൊല. അമേരിക്കന്‍ സര്‍ക്കാരിനെത്തന്നെ നിയന്ത്രിക്കുന്നത് ജൂതലോബിയാണെന്ന് ബോധ്യമാകും ബറാക് ഒബാമയുടെ ഇസ്രയേലി വിധേയത്വം കണ്ടാല്‍. ലോകരാഷ്ട്രങ്ങളുടെ ശക്തമായ വികാരം മാനിച്ച് ഇസ്രയേലിനെതിരെ യുദ്ധക്കുറ്റം ചുമത്തേണ്ടിവരുമെന്ന് ഐക്യരാഷ്ട്രസഭയ്ക്ക് പറയേണ്ടിവന്നു. ജൂലൈ 23ന് ജനീവയില്‍ ചേര്‍ന്ന യുഎന്‍ മനുഷ്യാവകാശസമിതിയില്‍ ഇസ്രയേലിനെ ശക്തമായി ന്യായീകരിച്ച ഏകരാജ്യം അമേരിക്കയാണ്. 47 അംഗ സമിതിയില്‍ 29 രാജ്യങ്ങള്‍ ഇസ്രയേലി ആക്രമണം അന്വേഷിക്കണമെന്ന പ്രമേയത്തെ പിന്തുണച്ചപ്പോള്‍, 17 യൂറോപ്യന്‍ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ ശിഖണ്ഡികളായി. വിശ്വസമാധാനപാലകരെന്ന് സ്വയം മേനിനടിക്കുന്ന അമേരിക്കമാത്രമാണ് പ്രമേയത്തെ എതിര്‍ത്ത് വോട്ടുചെയ്തത്.

*****

കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നത് തെറ്റാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ നൂറുകണക്കിന് പ്രകടനങ്ങള്‍ നടത്തേണ്ടിവരുമ്പോഴാണ് മനുഷ്യത്വം മരിച്ചതായി നമുക്ക് ബോധ്യപ്പെടുക. നിങ്ങള്‍ ഇത്രയൊക്കെ ചെയ്തിട്ടും ഞങ്ങള്‍ ഇവിടെ ജീവിച്ചിരിക്കുന്നു എന്ന പ്രഖ്യാപനംതന്നെയാണ് സയണിസ്റ്റ് ഭീകരതയ്ക്കെതിരായ ഗാസയുടെ പ്രതിഷേധം. പാശ്ചാത്യലോകത്തിന്റെ തന്ത്രപരമായ നിഷ്പക്ഷതയ്ക്കും നിസ്സംഗതയ്ക്കുമുള്ള ചെകിട്ടത്തടിയുമാകുന്നു ഗാസയില്‍ ശേഷിക്കുന്ന ഓരോജീവനും. അതിലൊന്ന് നമ്മുടെ ഭരണാധികാരികളുടെ ചെകിട്ടിലും വീഴുന്നു.
--വിജേഷ് ചൂടല്‍

16 July, 2014

ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ മതിഭ്രമങ്ങള്‍

ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് അഹങ്കാരത്തിന്റെ അവതാരമായി മാറിയിരിക്കുകയാണ്. അവരെ സംബന്ധിച്ചിടത്തോളം മലപ്പുറം ജില്ല, രാജ്യത്തിനകത്തുള്ള മറ്റേതോ നാട്ടുരാജ്യമായി മാറിയിരിക്കുന്നുവെന്നു വേണം കരുതാന്‍. വര്‍ഷങ്ങള്‍ക്കു മുമ്പേ മലപ്പുറം ജില്ലയ്ക്കു മാത്രമായി ഒരു മദ്യവര്‍ജന നയം വേണം എന്ന് അവര്‍ സ്വയമേവ പ്രഖ്യാപിക്കുകയുണ്ടായി. ഈയിടെ നമ്മള്‍ കേട്ടത് മലബാര്‍ ഒരു സംസ്ഥാനമാക്കണം എന്ന അവരുടെ അടുത്ത ആവശ്യമാണ്. ഒപ്പം ജില്ല വിഭജിച്ച് അവര്‍ പറയും പോലെ രണ്ടു ജില്ലകള്‍ സൃഷ്ടിക്കണമെന്ന വാദവും. ഇപ്പോള്‍ കേള്‍ക്കുന്നത് മലപ്പുറം ജില്ലയിലെ നാല് നഗരസഭകളും ഒട്ടേറെ പഞ്ചായത്തുകളും കൂട്ടിചേര്‍ത്ത് തങ്ങള്‍ക്ക് ഭരണം നടത്താന്‍ ഒരു കോര്‍പ്പറേഷന്‍ രൂപീകരിക്കണമെന്ന പുതിയ വാദമാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുമ്പ് പല പഞ്ചായത്തുകളും വിഭജിക്കണം. ഒട്ടേറെ മുനിസിപ്പാലിറ്റികള്‍ രൂപീകരിക്കണം എന്നു തുടങ്ങിയ വാദങ്ങളും പല കോണുകളില്‍ നിന്നും ഉയര്‍ന്നു വരുന്നതായി കാണുന്നു. എല്ലാറ്റിന്റെയും പിന്നില്‍, എല്ലാം തങ്ങളുടെ കയ്യില്‍ ഒതുങ്ങണം, സ്വന്തമായി ലീഗിനും ഒരു കോര്‍പ്പറേഷന്‍ വേണം എന്നിങ്ങനെയുള്ള അത്യാഗ്രഹങ്ങള്‍ മാത്രമാണ്. മേല്‍പറഞ്ഞ എല്ലാ കാര്യങ്ങളും നടപ്പിലാക്കണമെങ്കില്‍ അതിനു മുമ്പേ നടക്കേണ്ട നയപരമായ ചര്‍ച്ചകളും തീരുമാനങ്ങളുമുണ്ട്. ആവശ്യമായ പഠനമുണ്ട്. നിയമപരമായ തടസ്സങ്ങളോ ഭരണഘടനാപരമായ പ്രതിബന്ധങ്ങളോ ഉണ്ടോ എന്ന അന്വേഷണവും വേണ്ടതുണ്ട്. എന്നാലിവിടെ ലീഗിന്റെ കാര്യത്തില്‍ അങ്ങനെയൊന്നും ഒരു നിര്‍ബന്ധവും ഇല്ല. &ഹറൂൗീ;ഉണ്ടിരിക്കണ നായര്‍ക്ക് ഒരു വിളി തോന്നി&ൃറൂൗീ; എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. അതുപോലെ, തങ്ങള്‍ക്കു തോന്നിയാല്‍ മതി. മറ്റെല്ലാം കൂടെ വരും എന്നാണവരുടെ ധാരണ. വാര്‍ഡുകളുടെ പുനര്‍വിഭജനം 20 വര്‍ഷക്കാലത്തേക്കു വേണ്ടതില്ല എന്ന ഒരു സര്‍ക്കാര്‍ തീരുമാനം നിലവിലുണ്ട്. അത് എപ്പോള്‍ മാറ്റി, ആരു മാറ്റിയെന്നൊന്നും ആര്‍ക്കും അറിയില്ല. എന്നാല്‍ എല്ലാം തീരുമാനിക്കപ്പെട്ടുവെന്ന നിലയ്ക്കാണ് ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക്. കോര്‍പ്പറേഷന്‍ രൂപീകരണത്തിന്റെ കാര്യമാണെങ്കില്‍, മലപ്പുറമല്ല ആദ്യം പരിഗണിക്കപ്പെടേണ്ടത്. നിയമപരമായും മാനദണ്ഡങ്ങളനുസരിച്ചും ആദ്യം പരിഗണിക്കപ്പെടേണ്ട മറ്റൊട്ടേറെ നഗരസഭകള്‍ കേരളത്തിലുണ്ട്. വളര്‍ന്നു വരുന്ന ഗ്രാമങ്ങളുടെയും കര്‍ഷക  കര്‍ഷക തൊഴിലാളി ജനവിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ സംബന്ധിച്ചും നിലവിലുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച് മലപ്പുറത്തിന് കോര്‍പ്പറേഷന്‍ ആകണമെങ്കില്‍ ഒട്ടേറെ തടസങ്ങള്‍ ഉണ്ട്. എന്നാല്‍ അതൊന്നും ലീഗിന് പ്രശ്നമല്ല. ഭരണഘടന, നിയമങ്ങള്‍, കീഴ്-വഴക്കങ്ങള്‍, മാനദണ്ഡങ്ങള്‍ എന്നിവയൊന്നുംതന്നെ ലീഗിന്റെ ആഗ്രഹ സാഫല്യത്തിനു തടസമായിക്കൂടാ എന്നാണ് അവരുടെ നിലപാട്. അല്ലെങ്കില്‍ എങ്ങനെ ഇത്തരത്തില്‍ ഏകപക്ഷീയമായി മുന്നോട്ടു പോകാന്‍ അവര്‍ ധൈര്യപ്പെടും? ഭരണ മുന്നണിയില്‍ സ്വന്തമായി 20 എംഎല്‍എമാര്‍ ഉണ്ട് എന്ന ഹുങ്കും എന്തുതന്നെ സംഭവിച്ചാലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തങ്ങളുടെ രക്ഷയ്ക്ക് എത്തും എന്ന വിശ്വാസവുമാണ് ഇങ്ങനെ ഏക പക്ഷീയമായ നിലപാടുകള്‍ സ്വീകരിക്കാന്‍ ലീഗിന് ധൈര്യം നല്‍കുന്നത്. ഏതായാലും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ഇപ്പോള്‍ അതിയായ ആത്മവിശ്വാസത്തിലാണ്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും സിപിഐ എമ്മുമുള്‍പ്പടെയുള്ള പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്, സാരമായ ക്ഷീണം സംഭവിച്ചപ്പോള്‍, തങ്ങളുടെ കോട്ടകൊത്തളങ്ങള്‍ക്ക് ഒരു പരുക്കുമേല്‍ക്കാതെ പിടിച്ചുനിന്നുവെന്നാണ് അവര്‍ ഊറ്റം കൊള്ളുന്നത്. ഒറ്റ നോട്ടത്തില്‍ ഇതു ശരിയാണ് എന്നു തോന്നാം. പക്ഷേ സൂക്ഷ്മമായി വിശകലനം നടത്തിയാല്‍ അത് അര്‍ധ സത്യം മാത്രമാണ് എന്നു കാണാം. തങ്ങളുടെ നേട്ടം എന്നവര്‍ ചിന്തിക്കുന്ന ഈ അവസ്ഥ തന്നെ യഥാര്‍ഥത്തില്‍ ആര്‍എസ്എസിന്റെയും ബിജെപിയുടെയും (നരേന്ദ്രമോഡിയുടെ)യും പരോക്ഷ സംഭാവനയാണ്. യഥാര്‍ഥത്തില്‍ ലീഗ് മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും, അവര്‍ക്കു നേട്ടമുണ്ടായി എന്നു പറയാന്‍ വയ്യ. കേവലം 31 ശതമാനം മാത്രം വോട്ടു നേടി ജയിച്ച നരേന്ദ്രമോഡിക്ക് 282 എം.പി.മാരെ ജയിപ്പിക്കാന്‍ സാധിച്ചുവെന്നു പറയുമ്പോള്‍, അതിലെ ജനാധിപത്യം; എത്രമാത്രം വിരോധാഭാസമാണ് എന്ന് ആര്‍ക്കും മനസിലാക്കാം. ഏതാണ്ട് അതുപോലെതന്നെയാണ് ലീഗിന്റെയും &ഹറൂൗീ;വിജയരഹസ്യം. ലീഗ് മത്സരിച്ച പൊന്നാനി മണ്ഡലത്തില്‍ ഇത്തവണ 1,79,000 വോട്ടര്‍മാരാണ് എണ്ണത്തില്‍ വര്‍ധിച്ചത്. വോട്ടു ചെയ്തവരുടെ എണ്ണവും 2009നെ അപേക്ഷിച്ച് 70000ത്തോളം വര്‍ധിച്ചു. ലീഗ് വോട്ടര്‍മാര്‍ മുഴുവന്‍ പോളിങ് ബൂത്തിലെത്താന്‍ താല്‍പര്യം കാണിച്ചില്ല എന്നാണ്, അതു നല്‍കുന്ന സൂചന. വോട്ടിങ് 2009ല്‍ 76.67 ശതമാനമായിരുന്നു. 2014ല്‍ 73.83 ശതമാനവും. തന്നെയുമല്ല 70,000ത്തോളം പേര്‍ ഇത്തവണ അധികം വോട്ടു ചെയ്തപ്പോള്‍ ലീഗിന്റെ സ്ഥാനാര്‍ഥി, പ്രമുഖനായ ഇ.ടി.മുഹമ്മദ് ബഷീറിന് 2009ല്‍ കിട്ടിയ വോട്ടുപോലും നേടാനായില്ല. അന്നത്തേതില്‍ നിന്നും എണ്ണായിരത്തോളം വോട്ടു കുറയുകയാണുണ്ടായത്. അദ്ദേഹത്തെ എതിര്‍ത്ത എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി.അബ്ദുറഹിമാന്‍ 2009ല്‍ എല്‍.ഡി.എഫിനു കിട്ടിയ വോട്ടിനെക്കാള്‍ അമ്പതിനായിരത്തോളം വോട്ട് അധികം നേടി. ലീഡ് ആകട്ടെ എണ്‍പത്തയ്യായിരത്തില്‍ നിന്നും കേവലം ഇരുപത്തയ്യായിരമായി കുറയുകയും ചെയ്തു. ലീഗിന്റെ കോട്ടയാണ് എന്നവകാശപ്പെടുന്ന മലപ്പുറം മണ്ഡലത്തിലും സ്ഥിതി വ്യത്യസ്തമല്ല. അവിടെ ഇത്തവണ ഒരു ലക്ഷത്തി എണ്‍പത്തിമൂവായിരത്തോളം പുതിയ വോട്ടര്‍മാര്‍ അധികമായുണ്ടായിരുന്നു. വോട്ടിംഗ് ശതമാനം അവിടെയും കുറവായിരുന്നു. 2009നെ അപേക്ഷിച്ച് 5.3ശതമാനം കുറവ്, വോട്ടര്‍മാര്‍ കാണിച്ച നിസ്സംഗത നേട്ടമാണെന്നവകാശപ്പെടാന്‍ ലീഗിനസാധ്യമാണ്. ഇത്തവണ കൂടുതലായി വോട്ടു ചെയ്ത ഒരു ലക്ഷത്തോളം പേരില്‍ കേവലം പതിനായിരത്തില്‍ താഴെ വോട്ടര്‍മാര്‍ മാത്രമാണ്, ലീഗിന്റെ സ്ഥാനാര്‍ഥി ഇ.അഹമ്മദിന് വോട്ട് ചെയ്തത്. അദ്ദേഹത്തിന്റെ ലീഡ് ഒരു ലക്ഷത്തി പതിനഞ്ചായിരത്തില്‍ നിന്നും ഒരു ലക്ഷത്തി തൊണ്ണൂറ്റി നാലായിരം ആയി വര്‍ധിച്ചത്, കൂടുതല്‍ വോട്ട് നേടിയതുകൊണ്ടല്ല മറിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒരു മുസ്ലിം വനിതയായിരുന്നു എന്നതുപയോഗപ്പെടുത്തി മതത്തിലും മതവിശ്വാസത്തിലും ഊന്നി, ലീഗും എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നീ മതമൗലികവാദ സംഘടനകളും ചേര്‍ന്ന് നടത്തിയ ദുഷ്പ്രചരണത്തില്‍ കുടുങ്ങി, ഒരു വിഭാഗം എല്‍.ഡി.എഫ്. വോട്ടര്‍മാരടക്കം വോട്ടുചെയ്യാതെ വിട്ടുനിന്നതിനാലാണ്. അഖിലേന്ത്യാതലത്തില്‍ നരേന്ദ്രമോഡിയും ആര്‍.എസ്.എസ് നയിക്കുന്ന ബി.ജെ.പി.യും നടത്തിയ അതേരീതിയിലുള്ള മതാവേശവും മത വിദ്വേഷവും ഇളക്കി വിടുന്ന ഭജാലവിദ്യ  അതേ അടവുനയം അതുതന്നെയാണ് ഇവിടെയും കണ്ടത്. ലീഗ് ഉള്‍പ്പെടുന്ന യു.ഡി.എഫിന് 12 സീറ്റ് നേടി, മാനവും ഭരണവും നിലനിര്‍ത്താന്‍ സാധിച്ചത് നരേന്ദ്രമോഡി അധികാരത്തില്‍ വരാനിടയുണ്ട് എന്ന ഭയം കാരണം കേരളത്തിലെ മുസ്ലിം  ക്രിസ്ത്യന്‍ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ടവര്‍ അധികവും യു.ഡി.എഫിന് വോട്ടുചെയ്തതിനാലാണ്. ലീഗിന് ഈ വിജയത്തില്‍ ഒട്ടും തന്നെ അഭിമാനിക്കാനില്ല. നരേന്ദ്ര മോഡിക്കും ബി.ജെ.പി.ക്കും എതിരെ അവര്‍ ഉന്നയിക്കുന്ന എല്ലാ ആക്ഷേപവും ഇവിടെ അവര്‍ക്കെതിരെ തിരിഞ്ഞു കുത്തുകയാണ്. രാമക്ഷേത്രം നിര്‍മിക്കണമെന്നും യൂണിഫോം സിവില്‍കോഡ് നടപ്പിലാക്കണമെന്നും ഗോവധം നിരോധിക്കണമെന്നും 370ാം വകുപ്പ് എടുത്തുകളയണമെന്നും ഒക്കെ ആര്‍.എസ്.എസും ബി.ജെ.പി.യും ആവശ്യപ്പെടുന്നത് നാളെ തന്നെ അതെല്ലാം നടപ്പാക്കാന്‍ കഴിയും എന്ന തെറ്റിദ്ധാരണകൊണ്ടല്ല. മഹാഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ അധിവസിക്കുന്ന ഇന്ത്യയില്‍ ഭൂരിപക്ഷം വോട്ടര്‍മാരുടെ പിന്തുണ നേടാന്‍ അതുവഴി കഴിയും എന്ന വിശ്വാസം മൂലമാണ് അവര്‍ ആ മുദ്രാവാക്യം ഉയര്‍ത്തുന്നത്. ന്യൂനപക്ഷ വിഭാഗത്തെ, വിശേഷിച്ച് മുസ്ലിങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തി ദുഷ്പ്രചരണം നടത്തിയാല്‍ ജര്‍മനിയില്‍ ജൂതര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടു ഭൂരിപക്ഷ പിന്തുണ നേടാന്‍ ഹിറ്റ്ലര്‍ക്കു സാധിച്ചതുപോലെ ഇവിടെയും സാധ്യമാകും എന്നതാണ് ആര്‍.എസ്.എസിന്റെ ഉള്ളിലിരുപ്പ്. അവരുടെ ലക്ഷ്യം രാഷ്ട്രീയ അധികാരമാണ്. അതിനുള്ള കുറുക്കുവഴിമാത്രമാണ് അവര്‍ക്ക് ഹിന്ദുത്വവാദം. അവര്‍ ഒരിക്കലും മഹാത്മാ ഗാന്ധിയെപ്പോലെ സനാതന ഹിന്ദുത്വത്തേയോ അതല്ലെങ്കില്‍ സ്വാമി വിവേകാനന്ദനപോലെ മഹത്തായ ഹൈന്ദവ സംസ്കാരത്തെയോ പ്രതിനിധാനം ചെയ്യുന്നില്ല. മതമൗലികവാദം ഉയര്‍ത്തുന്ന, വര്‍ഗ്ഗീയത പ്രചരിപ്പിച്ച് സമൂഹത്തില്‍ വിദ്വോഷം പ്രചരിപ്പിക്കുന്നു, ന്യൂനപക്ഷ മതവിഭാഗങ്ങളെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയ കലാപങ്ങള്‍ സൃഷ്ടിച്ച് ശാന്തിയും സമാധാനവും നശിപ്പിക്കുന്നുവെന്നല്ലാം ലീഗ് ആര്‍.എസ്.എസിനേയും ബി.ജെ.പി.യേയും ചൂണ്ടി കുറ്റപ്പെടുത്തുമ്പോള്‍ അവര്‍ സ്വയം വിസ്മരിക്കുന്നത് തങ്ങള്‍ ചെയ്യുന്നതും അതെ മഹാപരാധമാണ് എന്ന സത്യമാണ്. ഇന്ത്യാ വിഭജനത്തിനു കാരണക്കാര്‍ അന്നത്തെ ജിന്നാ സാഹിബിന്റെ ലീഗാണ്. അധികാര നഷ്ടം ഭയന്ന ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ കയ്യില്‍കളിക്കുകയായിരുന്നു അവര്‍. മഹാത്മാ ഗാന്ധിയുടെ ശക്തമായ എതിര്‍പ്പിനെ മറികടന്ന് അധികാര ദുര മൂത്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അതിനു കൂട്ടുനിന്നു. ഇന്ത്യ വെട്ടിമുറിച്ച്, പാകിസ്താന്‍ വിഭജിച്ച് പോയാല്‍, ശേഷമുള്ള ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാം, പതുക്കെ അധികാരം കയ്യടക്കാം എന്നതായിരുന്നു ഹിന്ദുമഹാസഭയുടെയും ആര്‍എസ്എസിന്റെയും മറ്റും മനസ്സിലിരുപ്പ്. ഇന്ത്യാ വിഭജനം സംഭാവന ചെയ്ത മഹാദുരന്തം, ഇന്ന് നമുക്കൊക്കെ ആലോചിക്കാന്‍ പോലും കഴിയുന്നതിനും അപ്പുറമാണ്. ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടു. പതിനായിരക്കണക്കിന് സ്ത്രീകള്‍ക്ക് മാനവും ജീവനും നഷ്ടപ്പെട്ടു. രാജ്യത്തിന്റെ ഭാവി വാഗ്ദാനമാകേണ്ടിയിരുന്ന എത്രയോ കുഞ്ഞുങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അനേകം കുട്ടികളും സ്ത്രീകളും അനാഥരായി. ഒടുവില്‍ യുഗപുരുഷന്‍ എന്നുതന്നെ വിശേഷിക്കപ്പെടുന്ന, ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി തന്നെ ഒരു ഹിന്ദുമതഭ്രാന്തന്റെ കയ്യാല്‍ കൊല്ലപ്പെട്ടു. മതത്തിന്റെ പേരില്‍ രാഷ്ട്രീയം കൈകാര്യം ചെയ്യുകയും മതത്തിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി സംഘടിപ്പിക്കുകയും മതത്തിന്റെ പേരില്‍ രാഷ്ട്രത്തെ വെട്ടിമുറിച്ച് വേര്‍പിരിഞ്ഞു പോകുകയും ചെയ്ത, ആ ലീഗിന്റെ പൈതൃകം പേറുന്ന മറ്റൊരു ലീഗ് എന്ന നിലയിലാണ് പില്‍ക്കാലത്ത് ഇന്ത്യന്‍ യൂണിയന്‍ ലീഗ് മലബാറില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇപ്പോള്‍ ദശാബ്ദങ്ങള്‍ക്കു ശേഷം ആ പുതിയ ലീഗിന്റെ ശബ്ദവും ശൈലിയും രീതിയുമെല്ലാം ഓര്‍മപ്പെടുത്തുന്നത് പഴയ ജിന്നാ ലീഗിനെത്തന്നെയാണ്. ജിന്നയുടെ സ്വപ്നം സഫലമായില്ലയെന്നും ഇസ്ലാമിക രാജ്യമായ പാകിസ്താനില്‍ സ്വര്‍ഗം സൃഷ്ടിക്കപ്പെട്ടില്ല എന്നും നമുക്കറിയാം. അതിന്റെ സ്ഥാപകനായ ജിന്നാ സാഹിബ് തന്നെ തനിക്കു പറ്റിയ തെറ്റില്‍ പിന്നീട് പശ്ചാത്തപിക്കുകയുമുണ്ടായി. ഇന്ത്യാ ഉപഭൂഖണ്ഡം അന്നു വെട്ടിമുറിക്കപ്പെട്ടിട്ടില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ ഇന്ന് ചൈനയെപോലെ ശക്തമായ മറ്റൊരു രാഷ്ട്രമായി മാറാന്‍ നമുക്ക് കഴിയുമായിരുന്നു. ഏതാണ്ട് തുല്യരെന്ന നിലയില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും ഇടകലര്‍ന്നു ജീവിക്കുന്ന ശക്തമായ ഒരു രാഷ്ട്രമായി മാറാന്‍ നമുക്ക് കഴിയുമായിരുന്നു. ആ സാധ്യതകളൊക്കെ തകര്‍ത്തു കളഞ്ഞത് ഇന്ത്യാ വിഭജനമാണ്. അതിനു കാരണക്കാര്‍ ജിന്നാ ലീഗും കോണ്‍ഗ്രസുമാണ്. എന്നിട്ടും അതേ പൊളിഞ്ഞുപാളീസായ നയം  മതാടിസ്ഥാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടി സംഘടിപ്പിച്ച് രാഷ്ട്രീയാധികാരം കയ്യടക്കാന്‍ ശ്രമിക്കുന്ന അതേ ഹീനമായ രാഷ്ട്രീയ നയമാണ് ലീഗ് ഇപ്പോഴും കൈകാര്യം ചെയ്യുന്നത്. മുസ്ലീങ്ങള്‍ക്കാകെ ഒരു പാര്‍ട്ടി, എല്ലാ മുസ്ലീങ്ങളും യൂണിയന്‍ ലീഗില്‍, മുസ്ലീങ്ങളുടെ രക്ഷയ്ക്ക് ഇന്ത്യന്‍ യൂണിയന്‍ ലീഗ് മാത്രം എന്നെല്ലാം അവര്‍ പറയുമ്പോള്‍, എഴുതുമ്പോള്‍, പ്രചരിപ്പിക്കുമ്പോള്‍ സ്വയമറിയാതെ അതിന്റെ അനുരണനം മറുഭാഗത്തുമുണ്ടാകുന്നുവെന്നത് അവര്‍ക്ക് കാണാന്‍ കഴിയുന്നില്ല. അതുവഴി അവര്‍ ചെയ്യുന്നത്, ഹിന്ദുക്കളെയാകെ ഒരു പാര്‍ട്ടിയില്‍ സംഘടിപ്പിക്കുക, ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്ന ആര്‍.എസ്.എസ്.  ബി.ജെ.പി. നിലപാടിന് അംഗീകാരം നല്‍കുകയാണ്. ലീഗ് ഈ നിലപാട് മാറ്റണം. എന്നിട്ടുമതി ആര്‍.എസ്.എസിനെയും ബി.ജെ.പി.യേയും ഒരു നയമെന്ന നിലയില്‍തന്നെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുന്ന സിപിഐ എമ്മിന്റെ ദുരവസ്ഥ&ൃറൂൗീ;ചൂണ്ടിക്കാട്ടി പരിതപിക്കാന്‍. യഥാര്‍ഥത്തില്‍ ഇവിടെ കേരളത്തിലെങ്കിലും ഇത്തവണ സി.പി.ഐ.എമ്മിനു ഒരു പോറല്‍പോലും ഏറ്റിട്ടില്ല. 2009ല്‍ നാലു സീറ്റാണുണ്ടായിരുന്നതെങ്കില്‍ അത് ഇരട്ടിയാക്കാന്‍ 2014ല്‍ സാധിച്ചിട്ടുണ്ട്. സീറ്റു മാത്രമല്ല വോട്ടും വര്‍ധിച്ചിട്ടുണ്ട്. ഇത്തവണ അധികാരത്തില്‍ വന്ന ശേഷം ലീഗ് കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ കേരളീയ സമൂഹത്തെ ഭിന്നിപ്പിക്കുകയാണ് ചെയ്തത്. അഞ്ചാം മന്ത്രി സ്ഥാനത്തിനു വേണ്ടി അവര്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങളും അതുനേടിയെടുത്ത ശേഷം നടത്തിയ അഹങ്കാരം നിറഞ്ഞ പ്രസ്താവനകളും മറ്റെല്ലാ പാര്‍ട്ടികളിലും സമുദായങ്ങളിലും സൃഷ്ടിച്ച രോഷം വളരെ വലുതാണ് എന്ന് എന്തുകൊണ്ടാണവര്‍ക്ക് കാണാന്‍ കഴിയാത്തത് ? കാസര്‍കോട് വെടിവെപ്പിനെക്കുറിച്ച് അന്വേഷണം നടത്താന്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ അന്തിമയാമത്തില്‍ പിരിച്ചുവിട്ടതും മാറാട് സി.ബി.ഐ. അന്വേഷണം തടസ്സപ്പെടുത്തിയതും നാദാപുരം ബോംബ് സ്ഫോടന കേസ് അധികാരം ഉപയോഗിച്ച് അട്ടിമറിച്ചതും കുനിയിലെ ഇരട്ടക്കൊലക്കേസില്‍ പ്രതിയായ എം.എല്‍.എ. പി.കെ. ബഷീറിന്റെ അറസ്റ്റ് തടഞ്ഞതും കോഴിക്കോട് യൂണിവേഴ്സിറ്റിയുടെ പൊന്നുംവില കിട്ടേണ്ട ഭൂമി ലീഗ് പ്രസിഡന്റിന്റെയും രണ്ട് മന്ത്രിമാരുടെ ബന്ധുക്കളുടെയും പേരില്‍ ചാര്‍ത്തിക്കൊടുത്തതും അധികാര ദുര്‍വിനിയോഗമല്ലേ?. ഇപ്പോഴും അതല്ലേ തുടരുന്നത്. ആവശ്യമായ വിദ്യാഭ്യാസ യോഗ്യതപോലുമില്ലാത്ത പാര്‍ശ്വവര്‍ത്തികളെ യൂണിവേഴ്സിറ്റികളില്‍ വൈസ് ചാന്‍സലര്‍മാരാക്കി അവരെ ഉപയോഗപ്പെടുത്തി യൂണിവേഴ്സിറ്റികളിലെ ജനാധിപത്യ സംവിധാനവും അക്കാദമിക് സ്വാതന്ത്യവും അട്ടിമറിക്കുക, സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും പണമുണ്ടാക്കാന്‍ സ്വാശ്രയ സ്ഥാപനങ്ങളും കോഴ്സുകളും വാരിക്കോരികൊടുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അരാജകത്വം സൃഷ്ടിക്കുക, സര്‍ക്കാര്‍ വിദ്യാലയങ്ങളിലെയും എയ്ഡഡ് സ്ഥാപനങ്ങളിലെയും അധ്യാപകരുടെ ജീവിതം കൊണ്ട് പന്തു തട്ടുക എന്നിങ്ങനെ അവര്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളിലെ ദുര്‍ഭരണം, കേരളീയ സമൂഹത്തില്‍ മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത രീതിയില്‍ വിഭജനമുണ്ടാക്കുന്നു, വെറുപ്പുളവാക്കുന്നുവെന്ന് നിര്‍ഭാഗ്യവശാല്‍ അവര്‍ക്ക് കാണാന്‍ കഴിയുന്നില്ല. മോഡിയുടെ അരങ്ങേറ്റം അസാധാരണമായ ഒരു പുതിയ സാഹചര്യം രാജ്യത്ത് സൃഷ്ടിച്ചിട്ടുണ്ടെന്ന് അവര്‍ മനസ്സിലാക്കേണ്ടതുണ്ട്. നരേന്ദ്ര മോഡിക്ക് കേരളത്തിലും ചെറിയതോതില്‍ സ്വീകാര്യതയുണ്ടാക്കിയതില്‍ തങ്ങള്‍ക്കുള്ള പങ്ക് അവര്‍ തിരിച്ചറിയണം. ശിവഗിരിയിലും എറണാകുളത്തെ ദളിതരുടെ മഹാസംഗമത്തിലും നരേന്ദ്ര മോഡി പ്രധാന അതിഥിയായെത്തിയത് ലീഗ് ഉയര്‍ത്തിവിട്ട രോഷവും അതൃപ്തിയും തെറ്റായ വഴിയിലൂടെ നീങ്ങാന്‍ ഈഴവ  നായര്‍ സാമുദായിക സംഘടനകളെ പ്രേരിപ്പിച്ചതിനാലാണ്. എല്ലാ ആക്ഷനും ഒരു റിയാക്ഷന്‍ ഉണ്ടാകും എന്ന്, ഈ വൈകിയ വേളയിലെങ്കിലും ലീഗ് തിരിച്ചറിയേണ്ടതുണ്ട്. മതേതര പാര്‍ട്ടികളെ പ്രോത്സാഹിപ്പിക്കുകയും മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ രാഷ്ട്രീയം കൈകാര്യം ചെയ്തുകൂടാ എന്ന് നിഷ്കര്‍ഷിക്കുകയുമാണ് എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളും ചെയ്യേണ്ടത്. ഇന്ത്യപോലുള്ള ഒരു അര്‍ധഫ്യൂഡല്‍ സമൂഹത്തില്‍ ഇപ്പോഴും ജാതിയുടെയും മതത്തിന്റെയും സ്വാധീനം അളവറ്റതാണ്. ഇത് ഇളക്കിവിട്ടാല്‍ ജനങ്ങള്‍ മറ്റെല്ലാം മറക്കും. മറ്റെല്ലാം മറന്ന് ഹിന്ദുക്കളെല്ലാം ബാബറിമസ്ജിദ് പൊളിച്ച് രാമക്ഷേത്രം പണിയാന്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് എല്‍ കെ അദ്വാനി രഥയാത്ര നയിച്ചത്. അത് ഉളവാക്കിയ സ്വാധീനവും സംഭാവന ചെയ്ത മഹാദുരന്തവും അന്നു ബിജെപിക്ക് അനുഗ്രഹമാവുകയാണ് ചെയ്തത്. അവര്‍ അധികാരത്തിന്റെ അയലത്തുവരെയെത്തി. എന്നാല്‍ ആ ഇടയ്ക്ക് വി പി സിങ് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ തീരുമാനിച്ചതോടെ ആ ഹിന്ദു ഐക്യം തകര്‍ന്നു. ഉത്തരേന്ത്യയിലാകെ ഉദയം ചെയ്ത ജാതി രാഷ്ട്രീയ പാര്‍ട്ടികളാണ് യഥാര്‍ഥത്തില്‍ അദ്വാനിയുടെ യാഗാശ്വത്തെ പിടിച്ചുകെട്ടിയത്. എന്നാലിപ്പോള്‍ അന്തര്‍ദേശീയധനമൂലധനവും ഇന്ത്യയിലെ ആര്‍.എസ്.എസ്.പരിവാരവും സന്ധിചെയ്തിരിക്കുകയാണ്. വന്‍കിട ബൂര്‍ഷ്വാസിയുടെ പണവും ആധുനിക മാനേജ്മെന്റ് സംവിധാനവും മീഡിയപവറും മണിപവറും ആര്‍.എസ്.എസിന്റെ മസില്‍പവറും ഒന്നു ചേര്‍ന്നിരിക്കുന്നതായാണ് നാം കാണുന്നത്. സ്വാതന്ത്ര്യലബ്ധിയ്ക്ക് മുമ്പേ മുതല്‍ അവര്‍ ആഗ്രഹിച്ചതും, എന്നാല്‍ കൈവിട്ടുപോയതുമായ ഹിന്ദു രാഷ്ട്ര സ്ഥാപനമാണ് ആര്‍ എസ്എസിന്റെയും ബിജെപിയുടെയും ലക്ഷ്യം. തങ്ങള്‍ക്കാവശ്യമുള്ളതെല്ലാം കൈവിട്ടുനല്‍കാന്‍ സന്നദ്ധരായിരുന്നുവെങ്കിലും അതിനാവശ്യമായ തന്റേടവും സാമര്‍ഥ്യവും ഇച്ഛാശക്തിയും വേണ്ടത്ര ഇല്ലാതെ പോയതിനാല്‍ പരാജയപ്പെട്ട കോണ്‍ഗ്രസിനെയും മന്‍മോഹന്‍ സിംഗിനെയും അവര്‍ കൈവിട്ടു. ഇന്ത്യയിലെ വന്‍കിട ബൂര്‍ഷ്വാസിയും ധനമൂലധനവും ആവശ്യമുള്ളതെല്ലാം കൈനിറയെ നല്‍കാന്‍ കെല്‍പ്പും സാമര്‍ഥ്യവും നിശ്ചയദാര്‍ഢ്യവുമുള്ള നരേന്ദ്രമോഡിയേയും ബിജെപിയേയും ഇപ്പോള്‍ മുന്നോട്ടു കൊണ്ടുവന്നിരിക്കുകയാണ്. ഉള്ളതെല്ലാം കൈവിട്ടു പോകും മുമ്പ്, ആവശ്യമായ പ്രതിരോധ നിര സൃഷ്ടിക്കുവാന്‍ ഇന്ത്യയിലെ മതേതര വിശ്വാസികളും ന്യൂനപക്ഷമാകെയും ഒന്നിച്ചണിനിരന്ന് ഇന്ത്യയിലെ ജനകോടികളുടെ വിശ്വാസമാര്‍ജിച്ച് നാടിനെ രക്ഷിക്കുക എന്നതാണ് ഇന്ന് നമ്മുടെ പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യം. അത് ഇപ്പോഴല്ലെങ്കില്‍ പിന്നീടൊരിക്കലും സാധ്യമാവുകയില്ല എന്നും എല്ലാവരും ഓര്‍ക്കേണ്ടതുണ്ട്. എന്നാല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന് ഇക്കാര്യം ഇനിയും ബോധ്യമായതായി കാണുന്നില്ല. തങ്ങള്‍ ഭരിക്കുന്ന വിദ്യാഭ്യാസ വകുപ്പിനു കീഴിലെ എല്ലാ വിദ്യാലയങ്ങളിലും ബ്ലാക്ക് ബോര്‍ഡുമാറ്റി പകരം പച്ച ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അവരിപ്പോള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. പച്ചയോടുള്ള അവരുടെ പ്രേമം, പ്രകൃതിയോടുള്ള സ്നേഹം കൊണ്ടോ ആദരവു മൂലമോ അല്ല. ഏതാണ്ട് ഒരു മത ചിഹ്നം പോലെയാണ് അവരിപ്പോള്‍ പച്ചയും കൊണ്ടു നടക്കുന്നത്. അരീക്കോട് സുല്ല മുസല്ലാം ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപികമാരോട് പച്ച കോട്ട് ധരിക്കാനാവശ്യപ്പെട്ടതും നടപ്പിലാക്കാത്തതിന്റെ പേരില്‍ ഒരു അധ്യാപികയ്ക്കെതിരെ നടപടി എടുത്ത സംഭവവും എറണാകുളത്തു നടന്ന ഒരു പൊതു ചടങ്ങളില്‍ എല്ലാ അധ്യാപികമാരോടും പച്ച ബ്ലൗസ് ധരിച്ചുവരാന്‍ ആവശ്യപ്പെട്ടു കൊണ്ട് എസ്.എസ്.എ. പ്രോഗ്രാം ഓഫീസര്‍ സര്‍ക്കുലര്‍ നല്‍കിയ സംഭവവും എത്ര വലിയ വിവാദമാണുണ്ടാക്കിയത് എന്ന് ഓര്‍ക്കേണ്ടതായിരുന്നു. മഹാഭൂരിപക്ഷം വരുന്ന ലീഗുകാരല്ലാത്ത മുസ്ലീങ്ങള്‍ ലീഗിന്റെ അന്തസ്സാര ശൂന്യമായ ഇത്തരം അബദ്ധ ധാരണകളെയും അതിന്റെ അടിസ്ഥാനത്തില്‍ അവരുണ്ടാക്കുന്ന പ്രകോപനങ്ങളേയും ഒട്ടും തന്നെ അംഗീകരിക്കുന്നില്ലെന്നതാണ് വാസ്തവം. എന്നാല്‍ കേരളീയ സമൂഹത്തില്‍ ഇതെല്ലാമുണ്ടാക്കുന്ന അപസ്വരങ്ങളും സംഘര്‍ഷങ്ങളും ആര്‍.എസ്.എസിനും ബിജെപിക്കും അനുകൂലമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. ലീഗ് ചെയ്തു കൂട്ടുന്ന ഇത്തരം വങ്കത്തങ്ങള്‍ കേരളത്തില്‍ മുമ്പില്ലാത്ത വിധം, ഒരു തരം മുസ്ലിം വിരോധം രൂപപ്പെട്ടു വരുന്നതിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ ദിവസം 29.06.2014നു പുറത്തിറങ്ങിയ ചന്ദ്രിക ദിനപത്രത്തിലെ മുഖ പ്രസംഗം തന്നെ ഇക്കാര്യം സമ്മതിക്കുന്നുണ്ട്. ചന്ദ്രിക പറയുന്നു, കേരളത്തില്‍ മുസ്ലീങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം സാമാന്യമായി ഒരു പൊതുബോധം രൂപപ്പെട്ടുവരുന്നുണ്ട്. അവര്‍ നടത്തുന്ന ഏത് ഇടപാടിലും അവിഹിതമായ എന്തെല്ലാമോ സംഗതികളുടെ സാന്നിധ്യമുണ്ട് എന്നാണ് ഈ പൊതുബോധം അനുശാസിക്കുന്നത്. മുസ്ലീം ലീഗ് കൈകാര്യം ചെയ്യുന്ന വിദ്യാഭ്യാസ വകുപ്പിനെപ്പറ്റി പറയുമ്പോഴേക്കും പൊതുബോധത്തിലെ ഈ ചൊറിപ്പാട് തിണര്‍ത്തു വരും. എന്നാല്‍ ഇത്രയും പറഞ്ഞിട്ട് അതെല്ലാം തങ്ങളല്ലാത്ത വേറെ ചിലരുടെ കുറ്റം കൊണ്ടാണ് എന്നു സ്ഥാപിക്കാനാണ് അവര്‍ക്ക് വ്യഗ്രത. മുസ്ലീം ലീഗില്‍ വിവേകം നഷ്ടപ്പെട്ടിട്ടില്ലാത്ത ആരെങ്കിലുമൊക്കെ ഉണ്ടെങ്കില്‍ അവര്‍ മുന്നിട്ടിറങ്ങി ലീഗിനെ നേര്‍വഴിക്കു നയിക്കാന്‍ ശ്രമിക്കണം. മതസൗഹാര്‍ദത്തിനു കേളി കേട്ട കേരളീയ സമൂഹത്തില്‍ എങ്ങനെ അവര്‍ പറയുംപോലെ മുസ്ലീങ്ങള്‍ക്കെതിരെ ഇങ്ങനെ ഒരു പൊതുബോധം സൃഷ്ടിക്കപ്പെട്ടുവെന്നതിനെ കുറിച്ചു അവര്‍ ഗവേഷണം നടത്തണം. ഒരു കാര്യം ഉറപ്പ്. മുസ്ലീങ്ങള്‍ അല്ല; മുസ്ലീം ലീഗാണ് ഇക്കാര്യത്തില്‍ അപരാധികള്‍.

** പി പി വാസുദേവന്‍

13 February, 2014

ആം ആദ്മി യും നമ്മുടെ ബുദ്ധിജീവി നിലപാടുകളും

ഇന്ത്യയില്‍ ആം ആദ്മി പാര്‍ടിയുടെ ഉദയവും അതിന്റെ സമീപനങ്ങളും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സജീവമായ ചര്‍ച്ചാവിഷയമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കടന്നുകൂടിയ ഭീമമായ സാമ്പത്തിക അഴിമതികള്‍ക്കെതിരായ ജനരോഷവും അഴിമതിയെ ഇല്ലായ്മചെയ്യുന്നതിനുവേണ്ടിയുള്ള ജന ലോക്പാല്‍ ബില്ലിനുവേണ്ടി ഗാന്ധിയന്‍ സാമൂഹ്യ പ്രവര്‍ത്തകനായ അണ്ണാ ഹസാരെയും സംഘവും നടത്തിയ പ്രതിരോധ സമരങ്ങളുമാണ് ആം ആദ്മി പാര്‍ടിയെ യാഥാര്‍ത്ഥ്യമാക്കിയത്. കഴിഞ്ഞ ദല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് ലഭിച്ച വമ്പിച്ച ജനപിന്തുണ കോണ്‍ഗ്രസ്ബിജെപി സര്‍ക്കാരുകളുടെ നവലിബറല്‍ സമീപനങ്ങള്‍ക്കും പ്രത്യേകിച്ച് അത് സൃഷ്ടിച്ച ഭരണരംഗത്തെ ജീര്‍ണതയ്ക്കുമെതിരായ ജനവികാരത്തെ സൂചിപ്പിച്ചു. ഈ ജനവികാരം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് ലഭ്യമായ അഭിപ്രായ വോട്ടെടുപ്പുകള്‍ കാണിക്കുന്നത്.

ആം ആദ്മിയുടെ വരവ് നമ്മുടെ മദ്ധ്യവര്‍ഗ ബുദ്ധിജീവികളില്‍ അനുകൂലമായ പ്രതികരണങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇവരില്‍ ചിലര്‍ ഇടതുപക്ഷക്കാരും ഇടതുപക്ഷ സഹയാത്രികരുമാണ്. മറ്റു ചിലര്‍ ഇടതുപക്ഷത്തിന്റെ കടുത്ത വിമര്‍ശകരുമാണ്. ഈ പ്രതികരണങ്ങളുടെ ഭാഗമായി ചിലര്‍ ആം ആദ്മി പാര്‍ടിയില്‍ ചേര്‍ന്നുകഴിഞ്ഞു. മറ്റു ചിലര്‍ ചേരുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നതായി പ്രസ്താവനകളിറക്കുന്നു. വേറെ ചിലര്‍ ആം ആദ്മിയുടെ വരവിന് സൈദ്ധാന്തിക പരിവേഷം നല്‍കുകയും അതിനെ സാമൂഹ്യ വിപ്ലവ പ്രസ്ഥാനങ്ങളുടെ പുത്തന്‍ നാമ്പായി ആദര്‍ശവല്‍ക്കരിക്കുകയും ചെയ്യുന്നു. അത്തരത്തില്‍ ഒരു ലേഖനമാണ് ബി രാജീവന്റെ "ആം ആദ്മിയും ഇടതുപക്ഷവും" (മാതൃഭൂമി ആഴ്ചപ്പതിപ്പ് ഫെബ്രുവരി 2,2014) എന്ന ലേഖനം. ദീര്‍ഘകാലം ഇടതുപക്ഷത്തോടൊപ്പം നിന്നയാളും ശക്തമായ വിമര്‍ശനങ്ങളുന്നയിക്കുമ്പോഴും സഹവര്‍ത്തിത്വം നിലനിര്‍ത്തിയ ചിന്തകനുമെന്ന നിലയില്‍ രാജീവന്റെ ലേഖനം സഗൗരവ പരിഗണനയര്‍ഹിക്കുന്നു. പീപ്പിള്‍സ് ഡെമോക്രസിയില്‍ പ്രകാശ് കാരാട്ടും ഫ്രണ്ട്ലൈനില്‍ പ്രഭാത് പട്നായിക്കും ആംആദ്മി പാര്‍ടിയെക്കുറിച്ചെഴുതിയ ലേഖനങ്ങളോടുള്ള പ്രതികരണങ്ങളെന്ന നിലയിലാണ് രാജീവന്റെ ലേഖനം. ഇന്നത്തെ യുപിഎ സര്‍ക്കാരിന്റെ നയങ്ങളോടുള്ള ജനങ്ങളുടെ പ്രതികരണമെന്ന നിലയിലാണ് ആം ആദ്മി പാര്‍ടിയെ കാരാട്ട് വിലയിരുത്തിയത്. അഴിമതിയോടുള്ള പ്രതിരോധമെന്ന നിലയില്‍ അതിന്റെ നിലപാട് വ്യക്തമാക്കിയെങ്കിലും ഭരണകൂട നയങ്ങളോടുള്ള പൊതുസമീപനം എന്താണെന്ന് ആം ആദ്മി പാര്‍ടി ഇനിയും വ്യക്തമാക്കേണ്ടിയിരിക്കുന്നുവെന്നാണ് കാരാട്ട് ചൂണ്ടിക്കാണിച്ചത്. വ്യക്തമായ രാഷ്ട്രീയ നയത്തിന്റെ പരിശോധന കൂടാതെ ഈ പുതിയ പ്രതിഭാസത്തെക്കുറിച്ച് നിലപാട് സ്വീകരിക്കാനാവില്ല. പ്രഭാത് പട്നായിക് ആം ആദ്മിയുടെ സമീപനങ്ങളില്‍ പതിയിരിക്കുന്ന ഇടതുപക്ഷ വിരുദ്ധ സ്വഭാവത്തെയാണ് ചൂണ്ടിക്കാണിച്ചത്. അഴിമതിക്കെതിരായ നിലപാട് അവര്‍ സ്വീകരിച്ചെങ്കിലും അതേ കാലഘട്ടത്തില്‍ അതേ അഴിമതിക്കെതിരെ ശക്തമായ നിലപാട് എടുക്കുകയും ജന്‍ലോക്പാല്‍ ബില്ലടക്കമുള്ള വിഷയങ്ങളില്‍ സ്വന്തം സമീപനം വിശദീകരിക്കുകയും ചെയ്ത ഇടതുപക്ഷവുമായി ഒരു സംവാദത്തിന് അവര്‍ തയ്യാറായിരുന്നില്ല. അതേ നയംതന്നെയാണ് അവര്‍ തെരഞ്ഞെടുപ്പിലും പിന്തുടര്‍ന്നത്. ആംആദ്മിയോടും അത് ഉണര്‍ത്തിവിട്ട ജനകീയ പ്രതിരോധത്തോടും ക്രിയാത്മകമായി പ്രതികരിക്കാത്തത് ഇടതുപക്ഷമാണെന്ന നിലപാടാണ് രാജീവന്‍ സ്വീകരിക്കുന്നത്. സൈദ്ധാന്തിക ചട്ടക്കൂടുകളുടെ മറ ഉപയോഗിച്ച് ജനകീയ സമരങ്ങളില്‍നിന്ന് പിന്മാറുന്ന അതേ തന്ത്രമാണ് ഇടതുപക്ഷം വീണ്ടും ആവര്‍ത്തിക്കുന്നതത്രെ! ആം ആദ്മിയുടെ വരവ് ഇതുവരെ ഇന്ത്യന്‍ രാഷ്ട്രീയത്തെ നിയന്ത്രിച്ച ഇടതുപക്ഷ പാര്‍ടികളടക്കമുള്ള വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ടികള്‍ക്കുള്ള ബദല്‍ രൂപത്തെയാണത്രെ സൂചിപ്പിക്കുന്നത്. സാമ്രാജ്യത്വത്തിനെതിരെ വളര്‍ന്നുവരുന്ന ജനസഞ്ചയത്തിന്റെ രാഷ്ട്രീയമാകണന്നാണ് രാജീവന്‍ പറയുന്നത്. സൈദ്ധാന്തികതലത്തില്‍നിന്നല്ല ഈ രാഷ്ട്രീയം വളര്‍ന്നുവരുന്നത്. സാമ്രാജ്യത്വവും സാമ്രാജ്യം അതിന്റെ നിലനില്‍പിനായി സൃഷ്ടിക്കുന്ന ഭരണകൂടനയങ്ങളും ചവിട്ടി അരയ്ക്കുകയും പുറന്തള്ളുകയും ചെയ്യുന്ന ജനതതി സ്വയം സംഘടിക്കുന്ന വിധമാണത്രെ ഇത്. അത് സാമ്രാജ്യത്വത്തിനെതിരായി ആഗോളതലത്തില്‍ വളര്‍ന്നുവരുന്ന ജൈവ രാഷ്ട്രീയത്തിന്റെ രൂപമാണെന്നും രാജീവന്‍ പറയുന്നു. ഇറ്റാലിയന്‍ റാഡിക്കല്‍ ചിന്തകനായ അന്റോണിയോ നെഗ്രിയുടെ വാദങ്ങള്‍ ഇവിടെ രാജീവന്‍ അതേപടി പകര്‍ത്തുന്നത് കാണാം. യഥാര്‍ഥത്തില്‍ ലേഖനത്തിലുടനീളം അന്റോണിയോ നെഗ്രി മലയാളത്തില്‍ എഴുതുകയാണെന്നു തോന്നും. അധികാരബന്ധങ്ങളെയും ജൈവരാഷ്ട്രീയത്തെയും പ്രതിരോധത്തെയും സംബന്ധിച്ച മിഷെല്‍ ഫുക്കോയുടെയും ജോര്‍ജിയോ അഗംബെന്റെയും വാദങ്ങളെ മാര്‍ക്സിസ്റ്റ് സാമ്പത്തിക വീക്ഷണവുമായി സമന്വയിപ്പിക്കുകയാണ് നെഗ്രി ചെയ്യുന്നത്.

നെഗ്രിയും മൈക്കിള്‍ഹാര്‍ട്ടുംകൂടി എഴുതിയ മൂന്നു പുസ്തകങ്ങളിലൂടെ ധസാമ്രാജ്യം (ഋാുശൃല 1999), ജനസഞ്ചയം (ങൗഹശേേൗറല 2003), പൊതു സമ്പത്ത് (ഇീാാീി ംലമഹവേ 2009) പ ജൈവ രാഷ്ട്രീയപരമായ പ്രതിരോധങ്ങള്‍ക്ക് ഒരു പുതിയ തത്വശാസ്ത്രം വളര്‍ത്തിയെടുക്കുന്നുണ്ട്. ആം ആദ്മി പാര്‍ടിയുടെ കാര്യത്തില്‍ ഈ തത്വശാസ്ത്രം ആവര്‍ത്തിക്കുകയാണ് രാജീവന്‍ ചെയ്യുന്നത്. രാജീവന്‍ അവതരിപ്പിക്കുന്ന തത്വശാസ്ത്രം ഏതാണ്ടിങ്ങനെയാണ്: ഫ്രഞ്ച് വിപ്ലവകാലത്തെ മദ്ധ്യവര്‍ഗ ബുദ്ധിജീവികള്‍ വളര്‍ത്തിക്കൊണ്ടുവന്ന ജേക്കബിനിസ്റ്റ് യുക്തിയാണ് മാര്‍ക്സിസമടക്കമുള്ള വിപ്ലവ സിദ്ധാന്തങ്ങള്‍ക്ക് പ്രേരകമായത്. അന്നു വളര്‍ന്നുവന്ന മുതലാളിത്തം ഒരു പുതിയ ചൂഷണ വ്യവസ്ഥയായി മാറുകയാണെന്നും മുതലാളിത്തത്തിന്റെ ചൂഷണത്തിന് വിധേയരായ തൊഴിലാളിവര്‍ഗം വളര്‍ത്തുന്ന സംഘര്‍ഷങ്ങള്‍ മുതലാളിത്തത്തിന്റെ അന്ത്യത്തിലേക്കും ഒരു പുതിയ സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ നിര്‍മാണത്തിലേക്കും നയിക്കുമെന്നും അവര്‍ വാദിച്ചു. അതായത് മാര്‍ക്സും മറ്റ് മാര്‍ക്സിസ്റ്റുകളും വളര്‍ത്തിക്കൊണ്ടുവന്ന വര്‍ഗസിദ്ധാന്തം ജേക്കബിനിസ്റ്റുകള്‍ കണ്ട എസ്റ്റേറ്റുകള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിരുന്നെന്നര്‍ഥം. എന്നാല്‍ സംഭവിച്ചത് വേറൊന്നാണ്. മാര്‍ക്സിസം ഉയര്‍ത്തിവിട്ട വര്‍ഗസമരങ്ങള്‍ പരാജയപ്പെട്ടു. അവര്‍ നിര്‍മിച്ച ഭരണകൂടങ്ങള്‍ തകരുകയോ പിന്നീട് വളര്‍ന്നുവന്ന ആഗോള ചൂഷണ വ്യവസ്ഥയുടെ ഭാഗമാകുകയോ ചെയ്തു. ഇന്ന് മുതലാളിത്തം ഒരു ആഗോള ചൂഷണ വ്യവസ്ഥയായി ഒരു സാമ്രാജ്യമായി മാറിയിരിക്കുകയാണ്. അതിന്റെ നീരാളിപ്പിടുത്തത്തില്‍ ഞെരിഞ്ഞമരുന്നത് തൊഴിലാളികളെപ്പോലെ ഒരു വര്‍ഗമല്ല, തൊഴിലാളികളുള്‍പ്പെട്ട ജനസഞ്ചയമാണ്. സാമ്രാജ്യത്വം അതിന്റെ എല്ലാ ആയുധങ്ങളുമുപയോഗിച്ച് ജനങ്ങളുടെ ശരീരങ്ങളെയും മനസ്സുകളെയും ആക്രമിക്കുന്ന അധികാര ഭീകരതയാണ്. ഈ അധികാര ഭീകരതയ്ക്കെതിരായി വേണ്ടത് ജനസഞ്ചയത്തിന്റെ ജൈവ രാഷ്ട്രീയമാണ്. ജനസഞ്ചയം ആരാണ്? സാമ്രാജ്യത്വത്തിന്റെ കടന്നാക്രമണങ്ങള്‍ക്ക് ഇരകളായ എല്ലാവരും ചേര്‍ന്ന് സൃഷ്ടിക്കുന്നതാണ്. സാമ്രാജ്യത്വാധിപത്യത്തില്‍ ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടത് വിഭവങ്ങളും ഉല്‍പാദനോപാധികളും മാത്രമല്ല, അവരുടെ ജൈവ ശരീരങ്ങളാണ്. ജൈവശരീരങ്ങളുടെ വീണ്ടെടുപ്പിന് സാമ്രാജ്യത്വത്തിനെതിരായ പ്രതിരോധം ആവശ്യമാണ്. ആദിവാസികളും ദളിതരും സ്ത്രീകളും ഭാഷാസാംസ്കാരിക ന്യൂനപക്ഷങ്ങളും തൊഴിലാളികളും കര്‍ഷകരുമെല്ലാം ജനസഞ്ചയത്തില്‍ ഉള്‍ചേരുന്നത് കേവലമായ വര്‍ഗങ്ങളായല്ല, ജൈവ രാഷ്ട്രീയത്തിന്റെ ഭാഗമായാണ്. അവരോരോ വിഭാഗവും അവരുടെ സ്വത്വങ്ങളെ നഷ്ടപ്പെടുത്തിയല്ല ജനസഞ്ചയത്തിന്റെ ഭാഗമാകുന്നത്. അവരുടെ സ്വത്വങ്ങളെ ഉള്‍പ്പെടുത്തിയാണ്. അതുകൊണ്ടാണ് നാം പ്രതിരോധ രൂപങ്ങളെ വര്‍ഗ ബഹുജനൈക്യം മുതലായ വാക്കുകള്‍ക്കുപകരം ജനസഞ്ചയം എന്ന് വിശേഷിപ്പിക്കുന്നത്. ജനസഞ്ചയം ചിതറിക്കിടക്കുന്ന, പടര്‍ന്നുകിടക്കുന്ന വിഭാഗങ്ങളായതുകൊണ്ട് അവരുടെ പ്രതിരോധങ്ങള്‍ക്ക് ഏകതാനത ഉണ്ടാകില്ല. അതുകൊണ്ട് പുതിയ രൂപങ്ങള്‍ വേണ്ടിവരും. അഭൗതിക ഉല്‍പാദനം എന്ന് ഹാര്‍ട്ടും നെഗ്രിയും വിശേഷിപ്പിക്കുന്ന ആശയ വിനിമയ സാങ്കേതികവിദ്യകള്‍ വലിയ സാധ്യതയാണ്. അത് രാജീവന്‍ ആവര്‍ത്തിക്കുന്നുണ്ട്. ആം ആദ്മി പാര്‍ടി വളര്‍ന്നുവരുന്നതും സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെയാണല്ലോ. ചുരുക്കത്തില്‍ ഇന്ത്യയിലെ ഭാവി രാഷ്ട്രീത്തിന്റെ ദിശ നിര്‍ണയിക്കാവുന്ന കാതലായ മാറ്റമാണ് ആംആദ്മിയുടെ വരവോടുകൂടി ഉണ്ടായിരിക്കുന്നത് എന്നാണ് രാജീവന്റെ പക്ഷം. രാഷ്ട്രീയ സമീപനം വ്യക്തമാക്കുന്നില്ല എന്ന കാരാട്ടിന്റെ വിമര്‍ശനത്തിന് മറുപടിയെന്നോണം ബിജെപിക്കെതിരായി വ്യക്തമായ നിലപാട് അരവിന്ദ് കേജരിവാള്‍ എടുത്തത് രാജീവന്‍ ചൂണ്ടിക്കാണിക്കുന്നു. പുതിയ പ്രവണതകളോട് പുറംതിരിഞ്ഞുനില്‍ക്കുന്നതിനുപകരം ആം ആദ്മി പാര്‍ടിയോട് ക്രിയാത്മകമായ സമീപനം സ്വീകരിക്കുകയാണ് ഇടതുപക്ഷം ചെയ്യേണ്ടത് എന്നാണ് രാജീവന്റെ അഭിപ്രായം. രാജീവന്റെ നിലപാടുകള്‍ ഉള്‍ക്കൊള്ളുന്ന ധാരാളം ഇടതുപക്ഷ സഹയാത്രികരും വിമര്‍ശകരും ഉണ്ടാകുമെന്നതിലും സംശയമില്ല. രാജീവന്റെ വാദങ്ങളെക്കുറിച്ച് ആലോചിക്കുമ്പോള്‍ പ്രധാനമെന്നു തോന്നുന്ന ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. രാജീവന്‍ ആവര്‍ത്തിക്കുന്ന നെഗ്രിയുടെ ചിന്തയുടെ സമകാലിക പ്രസക്തി എന്താണ്? ഇതില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയവും ആം ആദ്മി പാര്‍ടിയും തമ്മിലുള്ള ബന്ധം എന്താണ്? ആം ആദ്മി പാര്‍ടി വളര്‍ന്നുവരുന്നതിനുള്ള മറ്റു ഘടകങ്ങ ളുണ്ടോ? നെഗ്രിയുടെ ചിന്തയെ പൂര്‍ണരൂപത്തില്‍ ഇവിടെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നില്ല. 1991ല്‍ ഇറ്റാലിയന്‍ കമ്യൂണിസ്റ്റ് പാര്‍ടി പിരിച്ചുവിട്ടതിനുശേഷം ഇറ്റലിയിലെ റാഡിക്കല്‍ ബുദ്ധിജീവികളുടെ ഇടയിലുണ്ടായ ആശയ സംവാദങ്ങളുടെ ഫലങ്ങളില്‍ ഒന്നാണത്. പിന്നീട് ഇറ്റലിയിലുണ്ടായ കമ്യൂണിസ്റ്റ് പുനഃസംഘാടനസമിതി (പി ആര്‍ സി) യുടെ പ്രവര്‍ത്തനങ്ങളില്‍ ഈ സംവാദങ്ങള്‍ക്ക് ഏറെ സ്വാധീനവുമുണ്ടായിട്ടുണ്ട്. മാര്‍ക്സിസവും നവ മാര്‍ക്സിസ്റ്റ്ആധുനികോത്തര വീക്ഷണങ്ങളുമായി ഒരുവശത്തും നവസാമൂഹ്യ പ്രസ്ഥാനങ്ങളുമായി മറുവശത്തും നടത്തിയ ആശയപരമായ സമന്വയത്തിന്റെ ഫലമാണ് നെഗ്രിയുടെ വീക്ഷണമെന്ന് ചുരുക്കത്തില്‍ പറയാം. മുതലാളിത്തത്തിന്റെ അന്ത്യഘട്ടമെന്ന് ലെനിന്‍ വിശേഷിപ്പിച്ച സാമ്രാജ്യത്വം ഇപ്പോള്‍ സാമ്രാജ്യമെന്ന ജൈവാധികാര (യശീുീംലൃ) രൂപമായി മാറിയിരിക്കുകയാണ്. അതിന്റെ കാതല്‍ ഇപ്പോഴും മുതലാളിത്ത ലാഭവ്യവസ്ഥതന്നെയാണ്. എന്നാല്‍ അത് പ്രകൃതിയെ നശിപ്പിക്കുകയും വംശീയവും സാമുദായികവും ലൈംഗികവുമായ രൂപങ്ങളുപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കയും പുറന്തള്ളുകയും അവരുടെ ജീവിതമാര്‍ഗങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്ന ആഗോളാധികാരക്രമമായി മാറിയിരിക്കുന്നു. ഒന്നുകില്‍ തങ്ങളുടെ പാര്‍ശ്വവര്‍ത്തികളായി നില്‍ക്കുക, അല്ലെങ്കില്‍ തകര്‍ക്കപ്പെടുക എന്നതാണ് സാമ്രാജ്യത്വത്തിന്റെ മുദ്രാവാക്യം. അതിനായി ബൂര്‍ഷ്വാ ലിബറല്‍ ജനാധിപത്യക്രമങ്ങളെയും രാഷ്ട്രീയപാര്‍ടികളെയുമെല്ലാം ഉപയോഗിക്കുന്നു. പുറന്തള്ളപ്പെടുന്ന ജനങ്ങളുടെ ഇടയില്‍ ചാരപ്പണിനടത്തി സ്വന്തം പാര്‍ശ്വവര്‍ത്തികളെ സൃഷ്ടിക്കാന്‍ കനത്ത ഫണ്ടിംഗ് നല്‍കി പൗരസമൂഹ സംഘടനകളെ (എന്‍ജിഒഇപ്പോള്‍ സിഎസ്ഒ) ഉപയോഗിക്കുകയും ചെയ്യുന്നു. ഫിനാന്‍സ് മൂലധനവും ബഹുരാഷ്ട്ര കുത്തകകളും സാമ്രാജ്യാധികാരത്തിന്റെ ആയുധങ്ങളാണ്. ഇവ കൂടാതെയാണ് സൈനികമായ അടിച്ചമര്‍ത്തലുകളും ഭീകരതയുടെ സൃഷ്ടിയും. ഇതിനെതിരായി വളര്‍ന്നുവരുന്ന പ്രതിരോധം എപ്പോഴും പ്രാദേശികമായിരിക്കും. അത്തരത്തിലുള്ള സാധ്യതകള്‍ മാത്രമാണ് സാമ്രാജ്യാധികാരത്തിന്റെ വിനിമയത്തിലുള്ളത്. എന്നാല്‍ ഇത്തരം പ്രതിരോധങ്ങളിലൂടെയാണ് ജനസഞ്ചയം (ാൗഹശേേൗറല) ഒന്നിക്കുന്നതും സാമ്രാജ്യത്തിന് പ്രഹരമേല്‍പ്പിക്കുന്ന ജൈവ രാഷ്ട്രീയശക്തിയായി മാറുന്നതും. സാമ്രാജ്യത്വത്തിനെതിരെ വളര്‍ന്നുവന്ന നിരവധി ചെറുതും വലുതുമായ പ്രതിരോധ പ്രസ്ഥാനങ്ങളെ നെഗ്രിയുടെ വാദങ്ങള്‍ സ്വാധീനിച്ചിട്ടുണ്ട്. അതേസമയം ഈ വാദങ്ങളുടെ ദൗര്‍ബല്യങ്ങളും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. നെഗ്രിയുടെ അഭിപ്രായത്തില്‍ ജനസഞ്ചയത്തിന്റെ പ്രതിരോധത്തിന്റെ രൂപവും ലക്ഷ്യവും പൊതുസമ്പത്തിന്റെ രൂപീകരണമാണ്. സാമ്രാജ്യത്വംതന്നെ തുറന്നുതരുന്ന വിവര സാങ്കേതികവിദ്യകള്‍ വഴിയായി അഭൗതിക ഉല്‍പാദനത്തിന്റെ സാധ്യതകളാണ് പൊതു ഇടങ്ങള്‍ സൃഷ്ടിക്കുന്നതും പൊതു സമ്പത്ത് വളര്‍ത്തിക്കൊണ്ടുവരുന്നതും. അതായത് ഭൗതികമായ സമ്പത്ത് എല്ലാം അഭൗതികമായി അതായത് പ്രതീതി മാത്ര (്ശൃേൗമഹ) മൂലധനമായി നിര്‍വചിക്കപ്പെടുന്നതോടെ ജനസഞ്ചയത്തിന് ഭൗതിക സമ്പത്തിന്റെ പൊതുവായ പ്രവേശം ഉണ്ടാവുകയാണ്. അഭൗതിക ഉല്‍പാദനത്തെ നിര്‍ണയിക്കാനുള്ള ശേഷി അവര്‍ ആര്‍ജിച്ചാല്‍ മതി. മാര്‍ക്സിസത്തിന്റെ ഭാഷയില്‍ മൂലധനം എന്ന മായിക യാഥാര്‍ഥ്യത്തെ തകര്‍ക്കാന്‍ അഭൗതിക ഉല്‍പാദനത്തിന് സാധിക്കുകയും ജനങ്ങള്‍ക്ക് സ്വകാര്യസ്വത്തിന്റെ പൊതു സമ്പത്താക്കി മാറ്റാന്‍ കഴിയുകയും ചെയ്യും. പക്ഷേ ഇതു നടക്കുന്ന പ്രക്രിയ എന്താണെന്നും അതിനുവേണ്ടി വരുന്ന സമരരൂപങ്ങള്‍ എന്താകുമെന്നും കൃത്യമായി ആവിഷ്കരിക്കാന്‍ ഹാര്‍ട്ടിനും നെഗ്രിക്കും കഴിയുന്നില്ല. ജനസഞ്ചയത്തിനെ പ്രതിരോധത്തിലൂടെ അത്തരം രൂപങ്ങള്‍ വളര്‍ന്നുവരുമെന്നാണ് അവര്‍ പ്രത്യാശിക്കുന്നത്. ലോക വാണിജ്യ ശക്തികളുടെ സിയാറ്റില്‍ സമ്മേളനത്തിനെതിരായ പ്രതിരോധം മുതല്‍ നടക്കുന്ന പ്രതിരോധങ്ങള്‍ ജനസഞ്ചയത്തിന്റെ വളര്‍ച്ചയുടെ രൂപങ്ങളായിട്ടാണ് ഈ നിലപാടിനെ പിന്തുണയ്ക്കുന്നവര്‍ വിലയിരുത്തുന്നത്. ഇവിടെത്തന്നെയാണ് പ്രതിരോധ പ്രസ്ഥാനങ്ങള്‍ നേരിടുന്ന പ്രതിസന്ധിയും പുറത്തുവരുന്നത്. നവലിബറല്‍ ക്രമത്തിന്റെ വളര്‍ച്ച മുതലാളിത്തത്തിന് സമ്മാനിച്ചത് തുടര്‍ച്ചയായ പ്രതിസന്ധികളാണ്. 1989 മുതല്‍ 2001 വരെ എഴുപത്തിരണ്ട് സാമ്പത്തികക്കുഴപ്പങ്ങളാണുണ്ടായത്. തുടര്‍ന്നാണ് ലോകവ്യാപാര കേന്ദ്രത്തിന്റെ നേരെയുണ്ടായ ചാവേര്‍ ആക്രമണവും 2003ല്‍ നാറ്റോ ശക്തികളുടെ ഇറാഖ് ആക്രമണവും നടന്നത്. ഇതിനെ തുടര്‍ന്നുണ്ടായ 2007ലെ ബാങ്ക് തകര്‍ച്ചാ മാന്ദ്യത്തില്‍നിന്ന് സാമ്രാജ്യത്വം ഇതുവരെ കരകയറിയിട്ടില്ല. ഇത്തരം പ്രതിസന്ധികള്‍ക്കിടയിലും നവലിബറല്‍ ക്രമത്തെ ശക്തമായി ന്യായീകരിക്കുകയും അതിന്റെ വലയത്തിലേക്ക് കൂടുതല്‍ രാഷ്ട്രങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്യുന്നതിനുള്ള വിഭവങ്ങള്‍ സാമ്രാജ്യത്വത്തിനുണ്ട്. ജി7 രാജ്യങ്ങള്‍ ജി20 (ഇടക്കാലത്ത് ജി 22) രാഷ്ട്രങ്ങളായി വികസിച്ച് തീരുമാനങ്ങളെടുക്കുന്നതും സ്വന്തം പ്രതിസന്ധി മറികടക്കുന്നതിനായി ആഗോള ഫിനാന്‍സ് മൂലധനത്തെ മുഴുവന്‍ ചലിപ്പിക്കാന്‍ അമേരിക്കയ്ക്കുള്ള കഴിവും ഉദാഹരണമാണ്. ഇതെല്ലാം കാണിക്കുന്നത് സജീവവും സക്രിയവുമായ സാമ്പത്തിക രാഷ്ട്രീയാധികാരങ്ങള്‍ തന്നെയാണ് സാമ്രാജ്യത്വത്തിനുള്ളതെന്നാണ്. അതുതന്നെയാണ് ജനങ്ങളെ ഉള്‍ക്കൊള്ളുന്നതും അടിച്ചമര്‍ത്തുന്നതും. എന്നാല്‍ അതിനോടുള്ള പ്രതിരോധം ഇന്നും ശക്തമല്ല. ഇത് ഏറ്റവും പ്രകടമായി പുറത്തുവന്നത് 2007ലെ മാന്ദ്യത്തിനുശേഷമുണ്ടായ വാള്‍സ്ട്രീറ്റ് കയ്യടക്കല്‍, ഓക്ക്ലാണ്ട് കയ്യടക്കല്‍ മുതലായ പ്രസ്ഥാനങ്ങളിലും സ്പെയിനിലെ ഇന്‍ഡിഗ്നാറ്റോ, ഗ്രീസിലെ സ്റ്റൈറിസാ മുതലായ റാഡിക്കല്‍ പ്രസ്ഥാനങ്ങളിലുമാണ്. ഇവയില്‍ സ്റ്റൈറിസായ്ക്കു മാത്രമാണ് നവലിബറല്‍ ക്രമത്തിന് ശക്തമായ വെല്ലുവിളിയുയര്‍ത്താന്‍ കഴിഞ്ഞത്. ഗ്രീസിനെ പൂര്‍ണമായി ഒരു അധമര്‍ണനിലയിലെത്തിച്ച വിദേശവായ്പയ്ക്കെതിരായി സ്റ്റൈറിസയുടെ നിലപാടാണ് അവര്‍ക്ക് പിന്‍തുണ നേടിക്കൊടുത്തത.് സ്റ്റൈറിസയുടെ അനുഭവം കാണിച്ചത് സംഘടിത രൂപങ്ങളുടെ ആവശ്യമാണ്. വാള്‍സ്ട്രീറ്റ് കയ്യടക്കല്‍ പോലുള്ള പ്രസ്ഥാനങ്ങള്‍ക്ക് ആഗോളതലത്തില്‍തന്നെ പിന്‍തുണയുണ്ടായിട്ടുപോലും ക്രിയാത്മകമായ പ്രതിരോധ പ്രസ്ഥാനമായി മാറാന്‍ കഴിയാത്തതും സംഘടിത രൂപങ്ങളുടെ അഭാവംകൊണ്ടാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. വ്യക്തമായ പൊതു സമീപനവും വ്യത്യസ്ത പ്രതിരോധ രൂപങ്ങളെയും പ്രവര്‍ത്തന രീതികളെയും ഉള്‍ക്കൊള്ളാന്‍ കഴിവുള്ള പ്രതിരോധ രാഷ്ട്രീയ പാര്‍ടിയും ആവശ്യമാണെന്ന നിലപാടാണ് വളര്‍ന്നുവരുന്നത്. അതിനോടൊപ്പം പ്രതിരോധത്തിന് വ്യക്തമായ ബദല്‍ സമീപനവും ലക്ഷ്യവുമുണ്ടാകണം. അത് ഇന്നത്തെ സാഹചര്യത്തില്‍ സോഷ്യലിസംതന്നെയാണെന്നും കമ്യൂണിസം ലക്ഷ്യമെന്ന നിലയില്‍ പ്രസക്തമാണെന്നുമുള്ള ആശയങ്ങള്‍തന്നെയാണ് നിലനില്‍ക്കുന്നത്. സോഷ്യലിസത്തെയും കമ്യൂണിസത്തെയും കുറിച്ചുള്ള സങ്കല്‍പങ്ങളില്‍ അഭിപ്രായഭിന്നതകളുണ്ടെന്നത് നേരാണ്. ഇതുവരെ നിലനിന്ന സോഷ്യലിസത്തെ വ്യത്യസ്ത സാഹചര്യങ്ങളില്‍ നടന്ന പരീക്ഷണങ്ങളായി കണ്ട് അവയുടെ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളുക എന്ന സമീപനം മുതല്‍ ജൈവസ്വഭാവമുള്ള പുതിയ കമ്യൂണിസ്റ്റ് സങ്കല്‍പം വളര്‍ത്തിയെടുക്കുക എന്ന ആശയംവരെ നിലവിലുണ്ട്. ഇതിനുവേണ്ടിയുള്ള ശ്രമങ്ങളെ വിപുലമായ ജനകീയ പ്രക്രിയയുടെ ഭാഗമായാണ് കാണുന്നത്. ഏതാനുംപേര്‍ ചേര്‍ന്ന് സാമൂഹ്യ വിപ്ലവം സൃഷ്ടിക്കാമെന്ന വാന്‍ഗാര്‍ഡിസ്റ്റ് സമീപനത്തെയും മുതലാളിത്തത്തിലെ മാറ്റങ്ങള്‍വഴി സോഷ്യലിസത്തിലേക്കു നീങ്ങാമെന്ന സോഷ്യല്‍ ഡെമോക്രാറ്റിക് സമീപനത്തെയും ഇവര്‍ നിരാകരിക്കുന്നു. നെഗ്രിയുടെ ജനസഞ്ചയത്തിന്റെ പ്രതിരോധം വര്‍ഗസമരങ്ങള്‍ക്ക് ബദലാണെന്ന് കരുതുന്നവര്‍ ഇന്നു കുറവാണ്. നെഗ്രിപോലും വര്‍ഗങ്ങളെ നിഷേധിക്കുന്നില്ല. വര്‍ഗങ്ങളുടെ ഘടനയിലും വര്‍ഗ സമരങ്ങളുടെ സ്വഭാവത്തിലും മാറ്റം വന്നിട്ടുണ്ടെന്ന് അംഗീകരിക്കുന്നവരാണ് ഏറെയും. മുതലാളിത്തത്തിന്റെ വളര്‍ച്ചയുടെ ദശകളില്‍ വളര്‍ന്നുവന്ന മുതലാളി  തൊഴിലാളി വൈരുദ്ധ്യങ്ങള്‍ ഇന്ന് മൂലധനവും അധ്വാനവും തമ്മിലുള്ള സാര്‍വത്രിക വൈരുദ്ധ്യങ്ങളായി മാറുകയാണ്. ജനസഞ്ചയം യഥാര്‍ഥത്തില്‍ ഉഴപ്പാളികളാണ്. തൊഴിലാളിവര്‍ഗത്തെ കൂടാതെ, മുതലാളിത്തം നല്‍കിയ സ്ഥലങ്ങളില്‍ കഠിനാധ്വാനം ചെയ്യേണ്ടി വരുന്ന കാഷ്വല്‍ തൊഴിലാളികളും കൂലിപ്പട്ടാളവുമെല്ലാം അതിന്റെ ഭാഗമാണ്. അവരെ പ്രിക്കേറിയേറ്റ് എന്ന് ചിലര്‍ വിളിക്കുന്നുണ്ട്. ഐടി മേഖലയില്‍ പണിയെടുക്കുന്ന "ജ്ഞാനത്തൊഴിലാളി"കളും ഇതില്‍പെടും. ഇവര്‍ കൂടാതെ ഗ്രാമതലങ്ങളിലെ തൊഴില്‍സേന മുഴുവനും മുതലാളിത്തത്തിനുവേണ്ടി വിടുപണിയെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. ഇവരെ തൊഴില്‍ സേനയാക്കി നിര്‍ത്താനും കൂലിവെട്ടിക്കുറയ്ക്കാനും ജാതി, വംശം, മതം, ലിംഗപദവി തുടങ്ങിയവയെയെല്ലാം ഇന്ന് ഉപയോഗിക്കുന്നുണ്ട്. പണിയെടുക്കുന്നയാളുടെ ദേശീയതയും കൂലി കുറയ്ക്കാനുള്ള ഉപാധിയാണ്. ഫിലിപ്പിനോയും പാക്കിസ്താനിയും ആഫ്രിക്കക്കാരുമെല്ലാം പിച്ചക്കാശിന് പണിയെടുക്കുന്നവരാണ്. ഇത്തരത്തിലുള്ള പ്രാകൃതം മുതല്‍ ഉല്‍ക്കൃഷ്ടംവരെയുള്ള ചൂഷണ രൂപങ്ങളാണ് മൂലധനത്തെ നിലനിര്‍ത്തുന്നത്. ചൂഷിതര്‍ തൊഴിലെടുക്കുന്ന വര്‍ഗമാണ്. അവരുടെ അനുഭവങ്ങള്‍ വ്യത്യസ്തമാകാമെന്നുമാത്രം. നെഗ്രിയുടെ ജനസഞ്ചയത്തിന് വ്യക്തമായ വര്‍ഗതലം ഉണ്ടെന്നാണ് ഇത് കാണിക്കുന്നത്. അതുകൊണ്ടുതന്നെ വര്‍ഗസമരം കാലഹരണപ്പെടുന്നില്ല. അതിനുപകരം മൂലധനത്തിനെതിരായ സാര്‍വത്രിക ചെറുത്തുനില്‍പായി മാറുകയാണ് ചെയ്യുന്നത്. പ്രതിരോധത്തെ സംബന്ധിച്ച ആധുനികോത്തര സമീപനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതും ഇതാണ്. സമൂഹവൈരുദ്ധ്യങ്ങളെ അധികാരഘടനയും ചെറുത്തുനില്‍പുമായി മാത്രം കാണുന്ന ഔപചാരിക യുക്തിയുടെ ദൗര്‍ബല്യമാണത്. ഇത്തരം ചര്‍ച്ചകളിലും സംവാദങ്ങളിലും ആംആദ്മി പാര്‍ടി എവിടെയാണ് നില്‍ക്കുന്നത്? മേല്‍ വിവരിച്ചവിധത്തിലുള്ള ജനസഞ്ചയത്തിന്റെ രാഷ്ട്രീയത്തെ ആം ആദ്മി പാര്‍ടി പ്രതിനിധീകരിക്കുന്നുണ്ടോ? ടീം അണ്ണായുടെ (മാധ്യമങ്ങള്‍ അടിച്ചേല്‍പിച്ച മാനേജ്മെന്റ് പല്ലവിയാണിത്) ചെറുത്തുനില്‍പ് "ജനസഞ്ചയ"ത്തിന്റേതായിരുന്നില്ല. അണ്ണാ ഹസാരെ എന്ന വ്യക്തിയുടെ അഴിമതിക്കെതിരായ ഉപവാസത്തിന് മറ്റുള്ളവര്‍ പിന്തുണയ്ക്കുകയാണ് ചെയ്തത്. 3ജി സ്പെക്ട്രവും കല്‍ക്കരി കുംഭകോണവും പോലുള്ള അഴിമതികളുടെ തോത് കണ്ട് അന്തംവിട്ട മദ്ധ്യവര്‍ഗം അവരെ പിന്തുണയ്ക്കുകയും മറ്റു പല നഗരങ്ങളിലും രംഗത്തുവരികയും ചെത്തു. ഇവിടെ മാധ്യമങ്ങളുടെയും സാമൂഹ്യ നെറ്റ്വര്‍ക്കുകളുടെയും സ്വാധീനവും പ്രകടമായിരുന്നു. അഴിമതിക്കെതിരായി രംഗത്തുവന്ന മദ്ധ്യവര്‍ഗം നവലിബറല്‍ ക്രമത്തിന്റെ ചവിട്ടേറ്റു പിടയുന്ന ജനസഞ്ചയമായിരുന്നില്ല. ഇന്ത്യയിലെ നവലിബറല്‍ ക്രമത്തിന്റെ ആഘാതത്തില്‍ നല്ലൊരു ഭാഗവുമേല്‍ക്കേണ്ടി വന്നത് ഗ്രാമപ്രദേശങ്ങളിലാണ്. അണ്ണാ ഹസാരെയുടെ ആദര്‍ശ ഗ്രാമമായ റലെഗന്‍ സിദ്ദിയില്‍ നിന്നൊഴികെ മറ്റ് ഗ്രാമങ്ങളില്‍നിന്ന് അധികംപേര്‍ സത്യാഗ്രഹത്തിലുണ്ടായിരുന്നില്ല. എങ്കിലും മദ്ധ്യവര്‍ഗത്തിെന്‍റ പ്രതികരണത്തിന് പ്രസക്തിയുണ്ടായിരുന്നു. പുതിയ സാമ്പത്തികനയങ്ങളുടെ ആഘാതം മദ്ധ്യവര്‍ഗങ്ങളിലേക്കു വ്യാപിക്കുന്നുവെന്നതിെന്‍റ സൂചനയായിരുന്നു അത്. ആ പിന്തുണ ജന്‍ലോക്പാല്‍ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ച പാര്‍ലമെന്‍റിലെടുക്കാന്‍ ഭരണകക്ഷിയെ നിര്‍ബന്ധിച്ചു. അവിടെ ഇടതുപക്ഷ കക്ഷികളടക്കമുള്ളവര്‍ സ്വീകരിച്ച ശക്തമായ നിലപാട് അഴിമതിക്കെതിരായ നിയമനിര്‍മാണം യാഥാര്‍ത്ഥ്യമാക്കി. അതിനുശേഷമാണ് അരവിന്ദ് കേജരിവാള്‍ പ്രശാന്ത് ഭൂഷെന്‍റയും മറ്റു ടീം അണ്ണാ പ്രവര്‍ത്തകരുടെയും സഹായത്തോടെ പാര്‍ടിയുണ്ടാക്കാന്‍ തുനിഞ്ഞത്. അതോടെ അണ്ണായുടെ സഹപ്രവര്‍ത്തകര്‍ രണ്ടായി പിളര്‍ന്നു. അവരില്‍ കിരണ്‍ ബേദി ഇപ്പോള്‍ ബിജെപിയെ പിന്തുണച്ചു പരസ്യമായി രംഗത്തുവന്നിരിക്കുകയാണ്. ആം ആദ്മിയുടെ വിജയം അഴിമതിക്കും ഭരണകൂടത്തിെന്‍റ ജീര്‍ണതയ്ക്കുമെതിരായ ജനങ്ങളുടെ, പ്രത്യേകിച്ച് ഡല്‍ഹിയിലെ മദ്ധ്യവര്‍ഗത്തിെന്‍റ പ്രതികരണമായി കണക്കാക്കുന്നതില്‍ തെറ്റില്ല. അതിന് "ജൈവ" സ്വഭാവമുണ്ടെന്നും വേണമെങ്കില്‍ വാദിക്കാം, ഇതിനെക്കാള്‍ ശക്തമായ ജനസഞ്ചയത്തിെന്‍റ ജൈവ പ്രതിരോധം നെഗ്രി പുസ്തകങ്ങളെഴുതുന്നതിനു വളരെ മുമ്പു തന്നെ ഉത്തരേന്ത്യയില്‍ ഉണ്ടായി എന്നോര്‍ക്കുന്നതു നല്ലതാണ്. 1977ല്‍ അടിയന്തിരാവസ്ഥ പിന്‍വലിച്ചതിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ജനതാ പാര്‍ടിയ്ക്കുണ്ടായ വിജയമാണത്. അടിയന്തിരാവസ്ഥ പിന്‍വലിച്ചതിനും തിരഞ്ഞെടുപ്പിനും ഇടയിലുള്ള കുറച്ചു നാളുകള്‍കൊണ്ട് തട്ടിക്കൂട്ടിയ പാര്‍ടിയാണ് അന്ന് ദല്‍ഹിയില്‍ ആധിപത്യം സ്ഥാപിച്ചത്. കേജരിവാള്‍ ഷീലാ ദീക്ഷിതിനെ തോല്‍പിച്ചത് പുകഴ്ത്തുന്നവര്‍, തോല്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട് റായ്ബറേലിയില്‍ മല്‍സരിച്ച രാജ്നാരായണ്‍ ഇന്ദിരാഗാന്ധിയെ അടിയറവു പറയിച്ചതും ഓര്‍ക്കുന്നത് നല്ലതാണ്. ഇന്ദിരാഗാന്ധി തോല്‍ക്കണം എന്ന ജനങ്ങളുടെ വിധിയെഴുത്തിനുള്ള നിമിത്തം മാത്രമായിരുന്നു രാജ്നാരായണ്‍. ഇന്ദിരാഗാന്ധി തോറ്റതായി പ്രഖ്യാപനം വന്നപ്പോള്‍ ദല്‍ഹിയിലെ തെരുവുകളില്‍ ആനന്ദനൃത്തം ചെയ്തതും സാധാരണ ജനമായിരുന്നു, "ജനസഞ്ചയ"മായിരുന്നു. ഇതിെന്‍റ മറ്റൊരു വിധത്തിലുള്ള ആവര്‍ത്തനമാണ് ഇപ്പോള്‍ ദല്‍ഹിയില്‍ കണ്ടത്. ഇന്നത്തെ നവലിബറല്‍ വ്യവസ്ഥയ്ക്ക് സ്വന്തം താല്‍പര്യങ്ങള്‍ നടപ്പിലാക്കുന്നതിന് അടിയന്തിരാവസ്ഥ പോലുള്ള അധികാരരൂപങ്ങള്‍ ആവശ്യമില്ല. അടിയന്തിരാവസ്ഥയ്ക്ക് ചെയ്യാന്‍ കഴിയുന്നത് സിഎംഎസ് പോലുള്ള കേന്ദ്രീകൃത ചാരരൂപങ്ങള്‍ വഴിയും ആധാര്‍ കാര്‍ഡ് വഴിയുമൊക്കെ ചെയ്യാന്‍ കഴിയും. സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ വഴി പ്രതിരോധ ഗ്രൂപ്പുകള്‍ക്കും ധാരാളം ആശയങ്ങള്‍ ലഭിക്കും. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ ലോകസമ്പദ്വ്യവസ്ഥയിലും ലോക രാഷ്ട്രീയത്തിലും വന്ന മാറ്റങ്ങളെയും ഇന്ത്യന്‍ സമ്പദ്ഘടനയിലും സമൂഹത്തിലും രാഷ്ട്രീയത്തിലും വന്ന മാറ്റങ്ങളെയും സംബന്ധിച്ച് നിരവധി പഠനങ്ങളും അഭിപ്രായങ്ങളും സംവാദങ്ങളും ഇന്നു ലഭ്യമാണ്. ഒരു രാഷ്ട്രീയ പാര്‍ടി രൂപപ്പെടുത്തുന്ന ആളുകള്‍ക്ക് അത്തരത്തിലുള്ള ഒരു നിലപാടുതറ സൃഷ്ടിക്കാന്‍ പ്രയാസമില്ല. അതിനു അത്താണിയായി മാറാന്‍ കഴിയുന്ന നിരവധി ഗവേഷകരും സാങ്കേതിക വിദഗ്ദ്ധരും നിയമജ്ഞരും ആം ആദ്മിയുടെ പക്കല്‍ തന്നെയുണ്ട്. എന്നിട്ടും അത്തരത്തിലുള്ള കാഴ്ചപ്പാട് രൂപപ്പെടുത്താന്‍ കഴിയാത്തതെന്തുകൊണ്ടാണെന്ന ചോദ്യം അവശേഷിക്കുന്നു. ആം ആദ്മിയില്‍ ചേര്‍ന്ന അക്കാദമിക് പണ്ഡിതന്മാരില്‍ ഒരാളായ യോഗേന്ദ്ര യാദവ് പറഞ്ഞത് ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യത്തെ (ചമശേീിമഹ അഹഹശമിരല ീള ജലീുഹലെ ങീ്ലാലിേെ ചഅജങ) ആം ആദ്മി പാര്‍ടിയില്‍ കൊണ്ടുവരുമെന്നാണ്. മേധാപട്കറിനെപോലെ എന്‍എപിഎമ്മിെന്‍റ പ്രധാന പ്രവര്‍ത്തകര്‍ ആം ആദ്മിയില്‍ ചേരുമെന്ന വാര്‍ത്തയുണ്ട്. ഇന്ത്യയില്‍ പലയിടങ്ങളിലും പ്രവര്‍ത്തിച്ചുവരുന്ന പരിസ്ഥിതി  ദളിത്  ആദിവാസി പ്രവര്‍ത്തകരുടെയും സന്നദ്ധ സംഘടനകളുടെയും സഖ്യമാണ് എന്‍എപിഎം. ഇടതുപക്ഷ പ്രസ്ഥാനങ്ങളോട് അനുഭാവമൊന്നും ഇതുവരെ അവര്‍ പ്രകടിപ്പിച്ചിട്ടില്ല. കമ്യൂണിസ്റ്റ് പാര്‍ടികളെ ശക്തമായെതിര്‍ക്കുന്നതില്‍ അവര്‍ മുന്‍പന്തിയിലുണ്ടായിട്ടുമുണ്ട്. അവരില്‍ പലരും അനുവര്‍ത്തിച്ചു വരുന്ന സന്നദ്ധ സംഘടനാ രാഷ്ട്രീയത്തിലും സ്വത്വരാഷ്ട്രീയത്തിലും ഇടതുപക്ഷം വിയോജിപ്പു പ്രകടിപ്പിച്ചിട്ടുണ്ട്. "ഭരണകൂട ഭീകരത"യോടും ബ്രാഹ്മണ  സവര്‍ണാധിപത്യത്തോടും പരിസ്ഥിതി സന്തുലിതമല്ലാത്ത കേവല വികസന തന്ത്രങ്ങളോടുമുള്ള എതിര്‍പ്പല്ലാതെ, ഇത്തരം ജനവിരുദ്ധ പ്രവണതകളുടെ വര്‍ഗപരമായ അടിത്തറ കണ്ടെത്താന്‍ അവര്‍ ശ്രമിച്ചിട്ടില്ല. ചുരുങ്ങിയത്, നവലിബറല്‍ ക്രമത്തിനെതിരായി ആഗോളതലത്തില്‍ പടര്‍ന്നുപിടിക്കുന്ന എതിര്‍പ്പിനോട് അവര്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുമില്ല. സന്നദ്ധ പ്രസ്ഥാനങ്ങളുടെ ആഗോളവേദിയായ വേള്‍ഡ് സോഷ്യല്‍ ഫോറത്തില്‍ ചിലര്‍ പങ്കെടുത്തിട്ടുണ്ടെന്നു മാത്രം. ഇവയോടുള്ള നിലപാട് എന്താണെന്ന് അരവിന്ദ് കേജരിവാളും കൂട്ടരും വ്യക്തമാക്കിയിട്ടുമില്ല. നവലിബറലിസത്തിനെതിരായി പരസ്യമായ നിലപാടെടുക്കുകയോ ചുരുങ്ങിയത് വേള്‍ഡ് സോഷ്യല്‍ ഫോറം അംഗീകരിക്കുന്ന മറ്റൊരു ലോകം സാധ്യമാണെന്നും അത് സോഷ്യലിസമാണെന്നുമുള്ള നിലപാടിലേക്കെങ്കിലും വരുകയോ ചെയ്യാന്‍ ഇതുവരെ ആം ആദ്മി പാര്‍ടി തയ്യാറായിട്ടില്ല. "വ്യവസ്ഥാപിത  മുഖ്യധാരാ" ഇടതുപക്ഷ പാര്‍ടികളോട് വിയോജിച്ചു കൊണ്ടുതന്നെ ലോകമാസകലമുള്ള നിരവധി പ്രതിരോധ പ്രവര്‍ത്തകര്‍ അംഗീകരിക്കുന്ന വീക്ഷണമാണിത്. അതുപോലും ആം ആദ്മിയുടെ നിലപാടിെന്‍റ ഭാഗമല്ല. ആം ആദ്മി പാര്‍ടിയുടെ വേരുകള്‍ രാജീവന്‍ അഭിമാനപൂര്‍വം വിശദീകരിക്കുന്ന "ജനസഞ്ചയ"ത്തിെന്‍റ രാഷ്ട്രീയത്തിലല്ല, മറ്റു ചില ഇടങ്ങളിലാണ്. നവഗാന്ധിയന്‍ സ്വാധീനമുള്ളതും കമ്യൂണിസ്റ്റ് ഇടതുപക്ഷത്തിെന്‍റ വിപ്ലവ സങ്കല്‍പങ്ങളോടും പ്രവര്‍ത്തന പരിപാടികളോടും സൈദ്ധാന്തികമായി വിയോജിപ്പുള്ളതുമായ ഗ്രൂപ്പുകളും ബുദ്ധിജീവികളും കഴിഞ്ഞ ദശകങ്ങളില്‍ രൂപംകൊണ്ടിട്ടുണ്ട്. വര്‍ഗ സമീപനത്തിനുപകരം നവഗാന്ധിയന്‍ സ്വഭാവമുള്ള ധാര്‍മികതയിലും പരിസ്ഥിതി സന്തുലനം, ലിംഗനീതി, സാമൂഹ്യനീതി തുടങ്ങിയവയിലും അധിഷ്ഠിതമായ സാമൂഹ്യ പ്രവര്‍ത്തനരീതിയാണ് അവരെ സ്വാധീനിച്ചത്. അവരില്‍ ചിലര്‍ ജയപ്രകാശ് നാരായണെന്‍റ സമ്പൂര്‍ണ വിപ്ലവത്തില്‍ ആവേശം കൊണ്ടവരാണെങ്കില്‍ മറ്റുചിലര്‍ ആധുനികോത്തര സ്വഭാവമുള്ള "പൗരസമൂഹ രാഷ്ട്രീയത്തില്‍" നിന്ന് ഊര്‍ജം സംഭരിച്ചവരാണ്. ജെപിയുടെയും ലോഹ്യയുടെയും ആരാധകര്‍ പിന്നോക്ക വിഭാഗങ്ങളുടെ വക്താക്കളാവുകയും രാഷ്ട്രീയ പാര്‍ടികള്‍ (വിവിധ ജനതാദളുകള്‍, ലോകശക്തി) രൂപീകരിക്കുകയും ചെയ്തു. മറ്റു ചിലര്‍ പൗരസമൂഹ സംഘടനകളായി തന്നെ നില്‍ക്കുകയും പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്കും നവഗാന്ധിയന്‍ സ്വഭാവമുള്ള പ്രാദേശിക രൂപങ്ങള്‍ക്കും നേതൃത്വം നല്‍കുകയും ചെയ്തു. ഇവരിലാരും തന്നെ കമ്യൂണിസ്റ്റ് ഇടതുപക്ഷത്തോട് അനുഭാവമുള്ളവരോ ചുരുങ്ങിയത് സമാനമായ ഒരു സോഷ്യലിസ്റ്റ് ഭാവിയെക്കുറിച്ച് വ്യാകുലപ്പെടുകയോ ചെയ്തവരായിരുന്നില്ല. താല്‍കാലിക പ്രശ്നങ്ങളുടെ പരിഹാരം മാത്രമായിരുന്നു എല്ലാവരുടെയും മുന്നില്‍. ഇവരില്‍ വിദേശഫണ്ടടക്കമുള്ള ഫണ്ട് വാങ്ങുന്ന സംഘടനകളും അല്ലാത്തവയുമുണ്ടായിരുന്നു. നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍ അടങ്ങുന്ന സംഘടനകളുടെ വേരുകള്‍ ഇത്തരം പൗരസമൂഹ രൂപങ്ങളില്‍ കാണാം. ഇവരെ ഏകോപിപ്പിക്കാനുള്ള ശ്രമങ്ങളാണ് എന്‍എപിഎമ്മില്‍ എത്തിച്ചത്. ആശിശ് നന്ദി മുതല്‍ യോഗേന്ദ്ര യാദവ് വരെയുള്ള ബുദ്ധിജീവികള്‍ ഇത്തരം സംഘടനകളില്‍ പലതിെന്‍റയും ധൈഷണിക സ്രോതസ്സായി മാറുകയും ചെയ്തു. സാമ്രാജ്യത്വത്തെയോ നവലിബറലിസത്തെയോ പരസ്യമായി വിമര്‍ശിക്കുന്നവരില്‍ ഇവരാരും പെടുന്നില്ല. അടിയന്തിരാവസ്ഥയ്ക്കെതിരായ ബഹുജനവികാരം എങ്ങനെ ജനതാപാര്‍ടിയുടെ വിജയത്തിലെത്തിയെന്ന് നാം കണ്ടതാണ്. വന്ധ്യംകരണ ശസ്ത്രക്രിയകളും "നഗരശുദ്ധി"യുടെ പേരില്‍ ചേരിനിവാസികളെ മുഴുവന്‍ കൂട്ടത്തോടെ ഒഴിപ്പിച്ച് യമുനാനദിക്കക്കരെ കടത്തിയതുമാണ് (അടിയന്തിരാവസ്ഥയിലെ ഭീകരതയ്ക്ക് ജനങ്ങള്‍ നല്‍കിയ പേര് സഞ്ജയ്ഗാന്ധി എന്നായിരുന്നു) അന്ന് ജനങ്ങളെ പ്രകോപിപ്പിച്ചത്. ഇന്ന് പരസ്യമായ അഴിമതി, ഉള്ളിയുടെയും സമസ്ത വസ്തുക്കളുടെയും വിലക്കയറ്റം, വെള്ളത്തിനുവരെ കരം ചുമത്തുന്ന അവസ്ഥ, പാചകവാതകത്തിനും പെട്രോളിനും കൊടുക്കേണ്ട കനത്ത വില, ജനങ്ങളുടെ സുരക്ഷിതത്വത്തിെന്‍റ തകര്‍ച്ച, നിര്‍ഭയ (ജ്യോതിസിംഗ് പര്‍മാര്‍)യുടെ ക്രൂരമായ ലൈംഗിക പീഡനവും മരണവും, പിന്നീടും നടന്ന തുടര്‍ച്ചയായ പീഡനങ്ങള്‍ തുടങ്ങിയവയാണ് ഇന്ന് ജനങ്ങളെ പ്രകോപിപ്പിക്കുന്നത്. ഇത് പ്രധാനമായും ബാധിച്ചത് സര്‍ക്കാര്‍ ജീവനക്കാരും മറ്റു ജീവനക്കാരുമടക്കമുള്ള ഇടത്തരക്കാര്‍ തിങ്ങി നിറഞ്ഞ പ്രദേശങ്ങളിലാണ്. അത്തരം പ്രദേശങ്ങളില്‍നിന്നാണ് ആം ആദ്മി സ്ഥാനാര്‍ത്ഥികള്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചതും. നവലിബറല്‍ നയങ്ങള്‍ ബാധിച്ച ഇടത്തരക്കാര്‍ തീര്‍ച്ചയായും "ജനസഞ്ചയ"ത്തിെന്‍റ ഭാഗമാണ്. ഇത്തരം, "ജനസഞ്ചയ"ത്തിെന്‍റ നവലിബറല്‍ വിരുദ്ധ വികാരത്തെ കൃത്യമായ രാഷ്ട്രീയ മുദ്രാവാക്യങ്ങളിലൂടെ വളര്‍ത്തേണ്ട ബാധ്യത അവിടെ സ്വാധീനശക്തിയുള്ളവര്‍ക്കു തന്നെയാണ്. അതായത്, ജനതാപാര്‍ടിയെക്കാളധികം പുതിയ സാഹചര്യങ്ങളില്‍ പുതിയ മുദ്രാവാക്യങ്ങളുയര്‍ത്തി ജനവികാരത്തെ സംഘടിപ്പിക്കാനുള്ള ബാധ്യത ആം ആദ്മി പാര്‍ടിയ്ക്കുണ്ട്. സംശുദ്ധമായ ഭരണം കൊണ്ടും ഭരണത്തിലുറപ്പു വരുത്തുന്ന സാമൂഹ്യനീതികൊണ്ടും മാത്രം പരിഹരിക്കാവുന്നവയല്ല ജനരോഷത്തിനു കാരണമായ പ്രശ്നങ്ങള്‍. അതു സൃഷ്ടിച്ച മൂലധനത്തിെന്‍റ യുക്തിയുണ്ട്. അതിനെ പ്രയോഗതലത്തില്‍ കൊണ്ടുവന്ന ഭരണകൂട നയങ്ങളുണ്ട്. ജന്‍ലോക്പാല്‍ ഭരണകൂട നയങ്ങള്‍ക്കെതിരായ പ്രതിരോധത്തിെന്‍റ ചെറുഭാഗം മാത്രമാണ്. അഴിമതിയെ തുടച്ചു നീക്കണമെങ്കില്‍ അതു സൃഷ്ടിക്കുന്ന ധനമൂലധനത്തിെന്‍റ പ്രയോഗരൂപങ്ങള്‍ ഇല്ലാതാകണം. പ്രതിരോധ രൂപങ്ങള്‍ മൂലധനത്തെ തന്നെ ഉച്ചാടനം ചെയ്യുന്ന പ്രായോഗിക രൂപങ്ങളിലേക്കു തിരിയണം. ചുരുങ്ങിയത് അത്തരം ഒരു ദിശാബോധമെങ്കിലും വളര്‍ത്തിയെടുക്കാന്‍ കഴിയണം. ആം ആദ്മി പാര്‍ടിയുടെ ഇന്നത്തെ ഘടനയും പ്രവര്‍ത്തനശൈലിയും പരിശോധിക്കുമ്പോള്‍ അത്തരത്തിലുള്ള ദിശാബോധം അവര്‍ക്ക് വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്ന് കരുതുക പ്രയാസമാണ്. തീര്‍ച്ചയായും അവര്‍ ജനാധിപത്യവാദികളും കൂടുതല്‍ ജനവികാരത്തെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നവരുമാണ്. ഇന്നത്തെ ഭരണകൂടനയങ്ങള്‍ക്കെതിരായ പോരാട്ടത്തിന് അതുമാത്രം പോര, സൈദ്ധാന്തികവും പ്രായോഗികവുമായ തലങ്ങളില്‍ ഭരണകൂടനയങ്ങള്‍ക്ക് ബദലുകള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളും വേണം.

കമ്യൂണിസ്റ്റ് ഇടതുപക്ഷം അധികാരം സ്ഥാപിച്ച സ്ഥലങ്ങളില്‍ അത്തരം ബദലുകള്‍ക്കുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. അവയെക്കുറിച്ച് ഇതേ ബുദ്ധിജീവികളില്‍നിന്നു തന്നെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുമുണ്ട്. സ്വാഭാവികമായും പുതിയ രാഷ്ട്രീയത്തിെന്‍റ വക്താക്കളില്‍നിന്ന് പ്രതീക്ഷിക്കേണ്ടത് സംശുദ്ധഭരണം മാത്രമല്ല, ക്രിയാത്മകമായ ജനകീയ ബദലുകള്‍ കൂടിയാണ്. 'സംശുദ്ധമായി' നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കുന്നത് "ജൈവ" രാഷ്ട്രീയമല്ല. നവലിബറല്‍ നയങ്ങള്‍ക്കെതിരെ വെല്ലുവിളി ഉയര്‍ത്താനും അവയ്ക്കു കഴിയണം. അത്തരം ദിശാബോധം ഇതുവരെ ആം ആദ്മി പാര്‍ടിയുടെ വക്താക്കള്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല. പ്രകാശ് കാരാട്ട് തെന്‍റ ലേഖനത്തിലൂടെ സൂചിപ്പിച്ചതും ഇതേ അവ്യക്തതയെയാണ്. ജനസഞ്ചയത്തിെന്‍റ അനുഭവങ്ങളില്‍നിന്നും വികാരങ്ങളില്‍നിന്നും ഉയര്‍ന്ന് പുതിയ സമൂഹത്തിെന്‍റ നിര്‍മിതിക്കുള്ള വിഭവങ്ങളും പ്രായോഗിക രൂപങ്ങളും വളര്‍ത്തിയെടുത്താല്‍ മാത്രമാണ് സാമ്രാജ്യത്വത്തിെന്‍റ തകര്‍ച്ച യാഥാര്‍ഥ്യമാകുക.

വര്‍ഗസമരം എന്നു പറയുന്നതും ഈ പോരാട്ടത്തെയാണ്. അത് തീര്‍ച്ചയായും ജൈവമായ രാഷ്ട്രീയ പ്രവര്‍ത്തനവുമാണ്. രൂപംകൊണ്ട് മാസങ്ങള്‍ മാത്രമായ ഒരു പാര്‍ടിയില്‍നിന്ന് ഇത്രയും പ്രതീക്ഷിക്കുക സാധ്യമല്ല. അത്തരം ഒരു ഭാവി വിഭാവനം ചെയ്യാന്‍ കെല്‍പുള്ള ധാരാളം ബുദ്ധിജീവികള്‍ കേരളത്തിലടക്കം ഇത്തരം സംവിധാനത്തിന് പിന്തുണ നല്‍കുകയോ ചേരുകയോ ചെയ്യുന്നുണ്ട്. അവരില്‍നിന്ന് വ്യക്തമായ ഒരു സമീപനരേഖയെങ്കിലും വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അതില്ലെങ്കില്‍ അത് മറ്റൊരു ബൂര്‍ഷ്വാ ലിബറല്‍ സംവിധാനമാവുകയും ചെയ്യും. അതുകൊണ്ട് വ്യക്തമായ നയപരിപ്രേക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലല്ലേ നാം ആം ആദ്മി പാര്‍ടിയുടെ വിധി നിര്‍ണയിക്കേണ്ടത്? അതിനുമുമ്പു തന്നെ നെഗ്രിയുടെ ഭാഷയില്‍ എഴുതുകയും ആം ആദ്മി പാര്‍ടിക്കും ഇടതുപക്ഷത്തിനും ബുദ്ധിയുപദേശിക്കുകയും ചെയ്യുന്നത് ഒരുതരം അമിതാവേശ പ്രകടനമല്ലേ? നമ്മുടെ ബുദ്ധിജീവികളുടെ മദ്ധ്യവര്‍ഗ സ്വഭാവമല്ലേ അതു കാണിക്കുന്നത്?

*** കെ എന്‍ ഗണേശ്

എസ്ഡിപിഐലീഗ് ഭീകരത തുറന്നുകാട്ടപ്പെടുന്നു

എസ്ഡിപിഐ  ലീഗ് ഭീകരതയുടെ നഗ്നമുഖമാണ് 2014 ജനുവരി 28ന് പട്ടാപ്പകല്‍, തിരൂരില്‍ മംഗലത്തു നടന്ന "സിനിമാ സ്റ്റൈല്‍" ആക്രമണത്തിലൂടെ അനാവരണം ചെയ്യപ്പെട്ടത്. അടുത്തകാലത്തായി ലീഗ് എടുത്തണിയാന്‍ ശ്രമിക്കുന്ന പരിസ്ഥിതി പ്രേമത്തിന്റേയും മനുഷ്യകാരുണ്യ പ്രവര്‍ത്തനത്തിന്റേയും, അന്യമത സൗഹാര്‍ദത്തിന്റേയും പ്രച്ഛന്നമുഖമാണ് അതുവഴി തുറന്നുകാട്ടപ്പെട്ടത്. ലീഗിന്റെ യുവനേതാക്കള്‍, കെ എം ഷാജി എംഎല്‍എയും സാദിക്കുമൊക്കെ, ആയിരം നാവുള്ള അനന്തനെപ്പോലെ ആയിരം തവണ ആവര്‍ത്തിച്ചുപറഞ്ഞാലും, തങ്ങളുടെ നഗ്ന നേത്രങ്ങള്‍കൊണ്ട് കേരളം കണ്ട നേര്‍കാഴ്ചയ്ക്ക്, വേറെ വ്യാഖ്യാനമൊന്നും ആവശ്യമില്ല. തങ്ങള്‍ക്കതില്‍ പങ്കില്ല; എല്ലാം എസ്ഡിപിഐ നടത്തിയ തേര്‍വാഴ്ചയാണ് എന്ന് ലീഗ് ഇപ്പോള്‍ പറയുന്നു. എസ്ഡിപിഐ നേതാവ് ഇഖ്റാമുല്‍ഹഖും അക്രമത്തിന്റെ ഉത്തരവാദിത്വമേറ്റെടുക്കുകയും "അത് ഞമ്മളാണ്" എന്ന് ഏറ്റുപറയുകയും ചെയ്യുന്നു.

പരസ്യമായി പട്ടാപ്പകല്‍, ആയുധവുമായി ഓര്‍ക്കാപ്പുറത്ത് കടന്നുവന്ന്, ബോംബെറിഞ്ഞും കത്തിവീശിയും ആളുകളെ ഭയപ്പെടുത്തി അകറ്റിനിര്‍ത്തി, ഇരകളെ വെട്ടിയും കുത്തിയും കൊലപ്പെടുത്തുന്ന ആര്‍എസ്എസ് സ്റ്റൈല്‍ ആക്രമണംതന്നെയാണ് എന്‍ഡിഎഫ്/എസ്ഡിപിഐ ഭീകരരും ചെയ്തുവരുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം. അവര്‍ക്കതില്‍ അഭിമാനമേയുള്ളുവെന്നും അറിയാത്തവരല്ല കേരളീയര്‍. പട്ടികളെ ഓടിച്ചിട്ട്, പായുമ്പോള്‍ കഴുത്തുവെട്ടി പരിശീലനംതേടുന്ന എസ്ഡിപിഐക്കാര്‍ കയ്യറപ്പുതീര്‍ന്നവരാണ് എന്നും ചാനലുകള്‍ പുറത്തുവിട്ട അതിഭീകരമായ ആ കൊടും വെട്ടും വെട്ടേറ്റുവീണവന്റെ മുഖത്തു ചവിട്ടുന്നതും കൂസലില്ലായ്മയും കണ്ടാല്‍ എല്ലാവര്‍ക്കും മനസ്സിലാകും. അതിനാല്‍ ഇഖ്റാമുല്‍ഹഖിന്റെ പ്രസ്താവനയില്‍ ആര്‍ക്കും അത്ഭുതം തോന്നേണ്ട കാര്യമില്ല. എന്നാല്‍ അതുവഴി സ്വയം രക്ഷതേടാന്‍ ശ്രമിക്കുന്ന ലീഗിന്റെ കാപട്യം അത്രവേഗം ഉള്‍ക്കൊള്ളാനാകില്ല. ഏതോ ഉപകാരസ്മരണയില്‍, തല്‍ക്കാലം കുറ്റമേറ്റെടുത്തുവെങ്കിലും ലീഗുകാര്‍ പഴയ താത്രിക്കുട്ടിയുടെ കഥയോര്‍ക്കുന്നത് നന്ന്. ഒരുനാള്‍ "ഇനിയും എന്നെക്കൊണ്ടു പറയിക്കണോ?" എന്ന് നാടുവാഴിയോട് താത്രിക്കുട്ടി ചോദിച്ചപ്പോള്‍, പറയാതെ തന്നെ, പറയാതെ വിട്ടതെന്തെന്ന് മാലോകരെല്ലാം മനസ്സിലാക്കിക്കഴിഞ്ഞു. ഇവിടെ ഏറെ പ്രസക്തമായ ഒരു ചോദ്യമുണ്ട്. മംഗലം പഞ്ചായത്തില്‍ നടന്ന 3 വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടാല്‍, എസ്ഡിപിഐ എന്തിന് സിപിഐ എമ്മിന്റെ ആഹ്ലാദപ്രകടനം കലക്കാന്‍ ശ്രമിക്കണം? അതിനിടയില്‍ ഉണ്ടായ ചെറിയ സംഘര്‍ഷത്തിനു പകരം ചോദിക്കാന്‍ എങ്ങനെയാണ് അത്ര പെട്ടെന്ന്, ഒരു ഗറില്ലാ സംഘം ആയുധധാരികളായി കടന്നു വരുന്നത്? ലീഗിന്റെ പരാജയം ആഘോഷിക്കുന്ന സിപിഐ എമ്മുകാര്‍ക്ക് അകമ്പടി സേവിക്കാന്‍ എന്ന നാട്യത്തോടെ മുമ്പിലും പിന്നിലും കൂടെ നടന്ന പൊലീസുകാര്‍, ഇടപെടില്ല എന്ന ഉത്തമ ബോധ്യമില്ലെങ്കില്‍ എങ്ങനെ എസ്ഡിപിഐക്കാര്‍ക്ക് ഇങ്ങനെ അക്രമം നടത്തി രക്ഷപ്പെടാന്‍ കഴിയും? സംഭവം നടക്കുകയും ആ ഭീകരദൃശ്യം ചാനലായ ചാനലുകളൊക്കെ തുടര്‍ച്ചയായി മണിക്കൂറുകളോളം പ്രേക്ഷകരെ കാണിച്ചുകൊണ്ടിരിക്കുകയും ചെയ്തിട്ടും പൊലീസാഫീസര്‍മാര്‍ക്ക് ചിലരെയെങ്കിലും പെട്ടെന്നുതന്നെ അറസ്റ്റുചെയ്യാന്‍ സാധിക്കാതെപോയതും എന്തുകൊണ്ടാണ്? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഒറ്റ ഉത്തരമേയുള്ളു.

കേരളം ഭരിക്കുന്ന മന്ത്രിസഭയെ വരച്ചവരയില്‍ നിര്‍ത്താന്‍ കെല്‍പുള്ള മുഖ്യ ഭരണകക്ഷി, മുസ്ലീം ലീഗിന്റെ പിന്‍ബലമുള്ളവരാണ് അക്രമികള്‍പിന്നെ മേലാവില്‍നിന്നും അനുമതിയില്ലാതെ അവരെ എങ്ങനെ തൊടാനാകും? എസ്ഡിപിഐയും ലീഗും തമ്മിലുള്ള ബന്ധം ഇന്നോ ഇന്നലെയോ പെട്ടെന്നുണ്ടായതല്ല. ലീഗുകാര്‍ എന്തുതന്നെ പറഞ്ഞാലും ലീഗിനകത്ത് നുഴഞ്ഞുകയറുന്ന എന്‍ഡിഎഫുകാരെ ചൂണ്ടിക്കാട്ടി, ഇതപകടമാണ് എന്ന് രാജ്യസ്നേഹികളായ നല്ല മനുഷ്യര്‍ പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. സാധാരണ കച്ചവട താല്‍പര്യം മാത്രം മുന്‍നിര്‍ത്തി മതമുപയോഗിച്ച് രാഷ്ട്രീയം കളിച്ചിരുന്ന ലീഗ് പതുക്കെപതുക്കെ മത തീവ്രവാദത്തിലേക്ക് മാറുന്നതും അതിന് തീവ്രവാദമുഖം കൈവരുന്നതുമാണ് 2004 നവംബര്‍ 1ന് കേരളം കണ്ടത്. അന്നാണ് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ ആരോപിതനായ പി കെ കുഞ്ഞാലിക്കുട്ടി ഉംറ കഴിഞ്ഞു കരിപ്പൂരില്‍ തിരിച്ചെത്തിയത്. തങ്ങളുടെ നേതാവായ ആ വീരപുരുഷന് നല്ലനിലയില്‍ സ്വീകരണം നല്‍കാന്‍ ലീഗുകാര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ അതിന്റെപേരില്‍ അവര്‍ കാട്ടിക്കൂട്ടിയ ഗോഷ്ടികള്‍ എന്തെല്ലാമാണ്? കരിപ്പൂര്‍ വിമാനത്താവളംതന്നെ പിടിച്ചടക്കിയപോലെ തന്ത്രപ്രധാനമായ വിമാനത്താവളത്തിന്റെ ടെര്‍മിനലില്‍ കേറി ലീഗിന്റെ കൊടികെട്ടി. മാധ്യമപ്രവര്‍ത്തകരായ സ്ത്രീകളെ ഉള്‍പ്പെടെ ആക്രമിച്ചു പരിക്കേല്‍പിച്ചു. 2012 ജനുവരി 5ന് ആ കേസിലെ പ്രതികളായ 15 ലീഗുകാര്‍ക്ക് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ഒരു വര്‍ഷത്തെ തടവും 3500 രൂപ വീതം പിഴയും വിധിച്ചു. യൂണിയന്‍ ലീഗിന്റെ പുതിയ പ്രസിഡണ്ട് ഹൈദരാലി ശിഹാബ് തങ്ങള്‍ക്ക് കാസര്‍കോട്ടുവെച്ച് നല്‍കിയ സ്വീകരണത്തില്‍ ഒരു സംഘം തീവ്രവാദികള്‍ അഴിഞ്ഞാടിയത് പി കെ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിലാണ്. ഭീകരമായ ഒരു വര്‍ഗീയ കലാപത്തിന്റെ വക്കോളമെത്തിയ ആ സംഭവം ലീഗ്  എന്‍ഡിഎഫ് ബന്ധത്തിന്റെ ജീവനുള്ള ദൃഷ്ടാന്തമാണ്. ആ സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിരുന്ന നിസ്സാര്‍ കമ്മീഷന്‍, റിപ്പോര്‍ട്ടുസമര്‍പ്പിക്കുംമുമ്പ് പിരിച്ചുവിട്ടതുകൊണ്ടുമാത്രമാണ് ഒരു സംഘം ലീഗുകാര്‍ ശിക്ഷയില്‍നിന്നും രക്ഷപ്പെട്ടത്. മാറാട് കലാപത്തെക്കുറിച്ചന്വേഷിച്ച കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും കേസില്‍ ശിക്ഷവിധിച്ച ന്യായാധിപന്റെ വിധിതീര്‍പ്പിലും ലീഗിന്റെ പുതിയ മുഖം തുറന്നുകാട്ടപ്പെട്ടിട്ടുണ്ട്. കുപ്രസിദ്ധമായ അരിക്കോട്ടു കുനി ഇരട്ടക്കൊലക്കേസില്‍, അധികാരത്തിന്റെ തിണ്ണബലംകൊണ്ടു മാത്രമാണ് എംഎല്‍എ പി കെ ബഷീര്‍ രക്ഷപ്പെട്ടത്. മുസ്ലീംലീഗ് ഏറനാടു മണ്ഡലം സെക്രട്ടറി പാറമ്മല്‍ അഹമ്മദുകുട്ടിയടക്കം നിരവധി ലീഗുകാര്‍ ജയിലിലാണ്. അത്തീഖ് റഹ്മാന്റെ കൊലയ്ക്ക് പകരം ചോദിക്കാന്‍ ലീഗ് പ്രവര്‍ത്തകന്‍ മുജീബിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അവനതിനു കഴിയട്ടെ എന്നും അഹമ്മദുകുട്ടി പ്രസംഗിച്ചത് 2012 ഫെബ്രുവരി 20നാണ്. എംഎല്‍എ പി കെ ബഷീറും അതേ ഭാഷയിലാണ് പ്രസംഗിച്ചത്. പിന്നീടാണ് അതി ക്രൂരമായ ഇരട്ടക്കൊല നടന്നത്. ചത്തത് കീചകനെങ്കില്‍ കൊന്നതാര് എന്ന് പിന്നെ ചോദിക്കേണ്ടതുണ്ടോ? ക്ലസ്റ്റര്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ വാലില്ലാപുഴ എംഎഎല്‍പിഎസ് പ്രധാനാധ്യാപകന്‍ ജയിംസ് അഗസ്റ്റിനെ ചവിട്ടിക്കൊന്നതും ലീഗ്കാരാണ്. ആ കേസില്‍ ആരെങ്കിലും സാക്ഷിപറഞ്ഞാല്‍ അവരെ വെട്ടിക്കൊല്ലുമെന്ന് പ്രസംഗിച്ചതും ഈ ലീഗ് എംഎല്‍എയാണ്. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ആഡിയോ ടേപ്പ് കേരളമാകെ പ്രചരിച്ചതാണ്. ലീഗിന്റെ മാറിവന്ന ക്രൂരമുഖമാണ് ഈ സംഭവങ്ങളിലൂടെയെല്ലാം ചുരുളഴിഞ്ഞത്. ലീഗ് നേതാവ് "മംഗലം" സംഭവത്തെക്കുറിച്ചിറക്കിയ പ്രസ്താവനയില്‍ സിപിഐ എമ്മും എന്‍ഡിഎഫ്/എസ്ഡിപിഐയുമായി നിലനില്‍ക്കുന്ന വൈരത്തെക്കുറിച്ചും സംഘര്‍ഷത്തെക്കുറിച്ചും പറയുകയുണ്ടായി. അത് സത്യവുമാണ്. എന്‍ഡിഎഫ്/എസ്ഡിപിഐ ഭീകര സംഘടനകളുമായി മാത്രമല്ല ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രം പടുത്തുയര്‍ത്തണമെന്നു പറയുന്ന ആര്‍എസ്എസിനോടും പാര്‍ടിക്ക് ശത്രുതയുണ്ട്. സോഷ്യലിസവും മതേതരത്വവും സ്വന്തം ജീവനോളംതന്നെ പ്രധാനമാണ് എന്ന് കരുതുന്ന കമ്യൂണിസ്റ്റുകാര്‍, ജീവന്‍കൊടുത്തും ഹൈന്ദവരാഷ്ട്രവാദക്കാരെയും ഇസ്ലാമിക രാഷ്ട്രവാദികളേയും ചെറുക്കുകതന്നെ ചെയ്യും. അതുകൊണ്ടാണ് എന്‍ഡിഎഫുകാര്‍ മുമ്പ് മഞ്ചേരിയിലെ സിപിഐ എം പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. മറ്റൊരുഘട്ടത്തില്‍ തിരൂരിലെ സിപിഐ എം പ്രവര്‍ത്തകന്‍ ബാപ്പുട്ടിയെയും വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. ഭീകരമായി പരുക്കേല്‍പിച്ചു. അന്ന് എംഎല്‍എ ആയിരുന്ന ഇ ടി മുഹമ്മദ്ബഷീര്‍ പറഞ്ഞത് ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുമെന്നാണ്; വെറുതെയല്ല ആര്യാടന്‍ മുഹമ്മദ് ബഷീറിനെ നല്ല "ഒന്നാംതരം വര്‍ഗീയവാദി" എന്നു വിളിച്ചത്. ആ തലയ്ക്ക് ആ തൊപ്പി നന്നായി ചേരുമെന്ന് കൂടെ കഴിയുന്ന ആര്യാടന് നന്നായി അറിയും. ഏതെങ്കിലും ഒരു കെ എം ഷാജിയോ, സാദിക്കോ ചേര്‍ന്നാല്‍ ലീഗാകില്ല. സാധാരണ പറയാറുണ്ട്. "ഒറ്റ മരം കാടാകില്ല" എന്ന്. തീരപ്രദേശമാകെ എന്‍ഡിഎഫ്/എസ്ഡിപിഐ തീവ്രവാദികള്‍ കയ്യടക്കുകയാണ് എന്നും അവരെ നേരിടാന്‍ എല്ലാ ജനാധിപത്യവാദികളും കൈകോര്‍ക്കണമെന്നും അവര്‍ പറയുമ്പോള്‍ അതില്‍ കാര്യമുണ്ട്. എന്നാല്‍ അത്, അവരല്ല "പറയേണ്ടവര്‍" പറയണം. ഞങ്ങള്‍ എന്‍ഡിഎഫ്/എസ്ഡിപിഐക്കാരുമായി മാത്രമല്ല ആര്‍എസ്എസുകാരുമായും നേരിട്ടേറ്റുമുട്ടുകയാണ്. അത് അങ്ങോട്ടുപോയി ആക്രമിച്ചിട്ടല്ല. സിപിഐ എം കൈകാര്യംചെയ്യുന്ന രാഷ്ട്രീയത്തോടുള്ള അവരുടെ പകയാണ് സിപിഐ എമ്മിനെ ആക്രമിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്. തിരൂരങ്ങാടിയിലെ അരിയല്ലൂരില്‍ സിപിഐ എം സ്ഥാപിച്ച സ്തൂപങ്ങളും കൊടിമരവും തകര്‍ത്തുകൊണ്ടാണ് ആര്‍എസ്എസുകാര്‍ സംഘര്‍ഷമുണ്ടാക്കിയത്. പൊലീസ് എസ്ഐക്കുനേരെപോലും വടിവാള്‍ വീശാന്‍ ആര്‍എസ്എസുകാര്‍ ധൈര്യം കാണിച്ചു. സിപിഐ എം പ്രവര്‍ത്തകരെ വെട്ടിക്കൊല്ലാനാണ് അവര്‍ ശ്രമിച്ചത്. നവംബര്‍ മാസത്തില്‍ വള്ളിക്കുന്നിലെ അത്താണിക്കല്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒട്ടേറെ സിപിഐ എം വ്രര്‍ത്തകര്‍ക്കു പരിക്കുപറ്റി. കടകളും ബസ്സ്റ്റോപ്പും അവര്‍ തകര്‍ത്തു. ക്രിസ്ത്യന്‍ പാസ്റ്റര്‍മാര്‍ക്കെതിരെ ആര്‍എസ്എസ് നടത്തിയ അക്രമത്തില്‍ "അസംബ്ലി ഓഫ് ഗോഡ്" എന്ന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടു. പാര്‍ടിയുടെ തിരൂര്‍ ഏര്യാകമ്മിറ്റി മെമ്പര്‍ ആയ ബാലകൃഷ്ണനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. ഭാഗ്യത്തിനാണ് ആ സഖാവ് രക്ഷപ്പെട്ടത്. തലയ്ക്ക് വെട്ടേറ്റതിനെ തുടര്‍ന്ന് നിരവധി ആഴ്ചകള്‍ അദ്ദേഹം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ അതിശയകരമെന്നു പറയട്ടെ, എന്താണ് മുസ്ലീംലീഗും ആര്‍എസ്എസും തമ്മിലുള്ള ബന്ധം? രാഷ്ട്രീയ ലാഭം കണ്ടാല്‍ അവര്‍ ആര്‍എസ്എസ്കാരായ മാധവന്‍കുട്ടിയേയും രത്നസിംഗിനേയും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് കേരളീയര്‍ മുമ്പേ കണ്ടതാണ്. ആ കള്ളക്കളി ഇപ്പോഴും തുടരുകയാണ്. പാവപ്പെട്ട മുസ്ലീം സഹോദരന്മാരെ തെറ്റിദ്ധരിപ്പിച്ച് മതത്തിനുവേണ്ടി, ദൈവത്തിനുവേണ്ടി എന്നെല്ലാം പറഞ്ഞ് വോട്ടു ബാങ്കാക്കി നിലനിര്‍ത്തുക മാത്രമാണ് ലീഗിന്റെ ലക്ഷ്യം. മുസ്ലീം ന്യൂനപക്ഷത്തെ ശത്രുവായി പ്രഖ്യാപിക്കുകയും ഇന്ത്യയില്‍ അവര്‍ക്കിടമില്ല എന്ന നിലപാട് സ്വീകരിക്കുകയും ചെയ്തിട്ടുള്ള ആര്‍എസ്എസിനോട് അവര്‍ക്ക് ഒരു വിരോധവുമില്ല. ഗുജറാത്തിലെ നരഹത്യയെപ്പറ്റിയും നരേന്ദ്രമോഡിയെപ്പറ്റിയും ഒക്കെ ചൂണ്ടിക്കാട്ടി മുസ്ലീം സഹോദരങ്ങളെ ഭയപ്പെടുത്തുന്നത്; കോണ്‍ഗ്രസ് അധികാരത്തില്‍വന്നാലെ ലീഗിന് രക്ഷയുള്ളുഅധികാരമുള്ളൂഭരണമുള്ളു എന്ന് ലീഗുകാര്‍ക്കറിയാം. അതുകൊണ്ടാണ്. ഈ ജനുവരി 28ന് മലപ്പുറം ജില്ലയിലെ കുറുവപഞ്ചായത്തിലെ "തോറാ" വാര്‍ഡില്‍ ലീഗിനും യുഡിഎഫിനും സ്ഥാനാര്‍ത്ഥിയുണ്ടായിരുന്നില്ല. അവര്‍ പിന്തുണച്ചത് 2010ല്‍ അതേ വാര്‍ഡില്‍ താമര അടയാളത്തില്‍ മത്സരിച്ച് അന്ന് 2ാം സ്ഥാനത്തുവന്ന ആര്‍എസ്എസുകാരനായ ജനാര്‍ദ്ദനനെത്തന്നെയാണ്. സിപിഐ എം സ്ഥാനാര്‍ഥി അപ്പുക്കുട്ടനെ തോല്‍പിക്കാനാണ് അവര്‍ സ്വന്തം സ്ഥാനാര്‍ഥി വേണ്ടെന്നുവെച്ച് ആര്‍എസ്എസുകാരനെ സ്വതന്ത്ര ചിഹ്നത്തില്‍ നിര്‍ത്തി പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. എന്നിട്ടും 2010ല്‍ ഒന്നും രണ്ടും സ്ഥാനക്കാരായിരുന്ന യുഡിഎഫും ബിജെപിയും ഒന്നിച്ചു നിന്നിട്ടും, അവര്‍ക്ക് ജയിക്കാന്‍ ഭാഗ്യം തുണയ്ക്കേണ്ടിവന്നു. കാരണം എല്‍ഡിഎഫിനും സ്വതന്ത്രനും കിട്ടിയത് 474 വോട്ടുവീതമാണ്. ആ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ അവര്‍ക്കൊപ്പം മുമ്പ് നിന്നിരുന്നവര്‍തന്നെ വോട്ടുചെയ്തുവെന്നാണ് അതിനര്‍ഥം. 2014 ജനുവരിയില്‍ ജില്ലയിലുണ്ടായ തിരഞ്ഞെടുപ്പുകളില്‍ 5ല്‍ 4ഉം എല്‍ഡിഎഫ് പിടിച്ചടക്കി. 5ാമത്തേത് നഷ്ടപ്പെട്ടതു കേവലം ഭാഗ്യദോഷംകൊണ്ടുമാത്രം2014ല്‍ 2004 ആവര്‍ത്തിക്കുമെന്നതിന്റെ സൂചനയാണിത്. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, ലീഗിന്റെ കൊലകൊമ്പന്‍ നേതാക്കന്മാരായ പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍, ഇ ടി മുഹമ്മദുബഷീര്‍ എന്നിവരെ, അവരുടെ കോട്ടകൊത്തളങ്ങളില്‍തന്നെ മലര്‍ത്തിയടിച്ചവരാണ് മലപ്പുറം ജില്ലയിലെ വോട്ടര്‍മാര്‍. ആ പരാജയത്തിന്റെ ഓര്‍മ അവരുടെ ഉറക്കംകെടുത്തുകയാണ്. അതുകൊണ്ടാണ് 2009ലും 2011ലും അവര്‍ സ്വീകരിച്ച അതേ അടവ്മതം പറഞ്ഞും മത നേതാക്കന്മാരെ ഉപയോഗിച്ചും എല്ലാ മുസ്ലീം സംഘടനകളേയും തങ്ങളുടെ ചിറകിനടിയില്‍ കൊണ്ടുവന്ന്, ജയംതേടുക എന്ന "സൃഗാലതന്ത്രം" നടപ്പാക്കാന്‍ ശ്രമിക്കുന്നത്. തിരൂരിലെ "മംഗലം" പഞ്ചായത്തിലെ 3 വാര്‍ഡുകളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ലീഗുമായി തെറ്റി പുറത്തുവന്നവര്‍, ഉള്‍പ്പെടെ രൂപീകരിച്ച വിശാല മുന്നണിയും സിപിഐ എമ്മുമാണ് ലീഗിനെ തോല്‍പിച്ചത്. ഒന്നാംവാര്‍ഡില്‍ തെറിയത്തുവീട്ടില്‍ ഹംസയുടെ മകന്‍ റിയാസ് എസ്ഡിപിഐക്കു വേണ്ടി നാമനിര്‍ദേശ പത്രിക വാങ്ങിയിരുന്നു. എന്നാല്‍ എസ്ഡിപിഐ നേതൃത്വം ഇടപെട്ട് പ്രചരണം തുടങ്ങിയിരുന്ന ഇയാളെ തടഞ്ഞു. അത് ലീഗ് സ്ഥാനാര്‍ഥിക്കുവേണ്ടിയായിരുന്നു. ലീഗും എസ്ഡിപിഐയും ഒന്നിച്ചാണ് ലീഗ് സ്ഥാനാര്‍ഥിക്കുവേണ്ടി വോട്ടുപിടിച്ചത്. ഏനീന്റെ പുരയ്ക്കല്‍ മജീദ്, തണ്ടലം വളപ്പില്‍ അന്‍വര്‍, തണ്ടലം വളപ്പില്‍ അലി അക്ബര്‍, തലേക്കരവീട്ടില്‍ ഇഫൈല്‍ െ/ീ മുഹമ്മദാലി, കളരിക്കല്‍ അസ്കര്‍, െ/ീ ഇസ്മായില്‍ എ കെ റമീസ് എന്നീ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഒന്നാം വാര്‍ഡിലും. മൂസാന്റെ പുരയ്ക്കല്‍ റാഫി െ/ീ അബുബക്കര്‍, മൂസാന്റെ പുരയ്ക്കല്‍ ഷൌക്കത്ത് െ/ീ അബുബക്കര്‍, പട്ടണം ഇസ്മായില്‍ െ/ീ ബാപ്പുട്ടി, ഔളാന്റെ പുരയ്ക്കല്‍ അസൈനാര്‍ െ/ീ ഹംസക്കോയ എന്നീ എസ്ഡിപിഐ പ്രവര്‍ത്തകര്‍ 20ാം വാര്‍ഡിലും അസനാര്‍ പുരയ്ക്കല്‍ മനാഫ്, െ/ീ ചെറിയ റസാഖ് 18ാം വാര്‍ഡിലും സജീവമായി വോട്ടുപിടിക്കാനുണ്ടായിരുന്നു. അങ്ങനെ പരസ്യമായി ലീഗ് സ്ഥാനാര്‍ഥിക്കുവേണ്ടി പ്രവര്‍ത്തിച്ച എസ്ഡിപിഐക്കും ലീഗിന്റെ തോല്‍വി ഉള്‍ക്കൊള്ളാനായില്ല. പരാജയത്തിന്റെ ജാള്യത മറയ്ക്കാനും തങ്ങളെ തോല്‍പിച്ചതിന്റെ വിരോധം തീര്‍ക്കാനുമാണ് ഗൂഢാലോചന നടത്തി എസ്ഡിപിഐക്കാരനായ കെ ടി ലത്തീഫ്, ആഹ്ലാദ പ്രകടനം നടത്തുന്ന സിപിഐ എം ജാഥയ്ക്കിടയിലേക്ക് വണ്ടിയോടിച്ചു കേറ്റിയതും പ്രശ്നമുണ്ടാക്കിയതും. തികഞ്ഞ ആസൂത്രണത്തോടെ തയ്യാറെടുത്തുനിന്ന എസ്ഡിപിഐ അക്രമിസംഘമാണ് പകരംവീട്ടാന്‍ സിപിഐ എം പ്രവര്‍ത്തകരായ എ കെ മജീദിനേയും ഇഷ്പാടത്ത് ഹര്‍ഷാദിനേയും വെട്ടിവീഴ്ത്തിയത്. നാടിനെ നടുക്കിയ ഈ താലിബാന്‍ മോഡല്‍ തീവ്രവാദി ആക്രമണം, തിരിഞ്ഞു കുത്തുന്നുവെന്ന് കണ്ടപ്പോഴാണ് ലീഗ് പീലാത്തോസിനെപ്പോലെ കൈകഴുകാന്‍ ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് കണ്ടാല്‍ ലീഗുകാര്‍ എന്തും ചെയ്യും.

2006ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നു കണ്ടപ്പോഴാണ് അവര്‍ സിപിഐ എം പ്രവര്‍ത്തകനായ പാവം സുബ്രഹ്മണ്യനെ കുത്തിവീഴ്ത്തിയത്. ഒരു പാവപ്പെട്ട പട്ടികജാതി കുടുംബത്തിന്റെ, ഏക ആശ്രയമായ ഗൃഹനാഥനെയാണ് അന്നവര്‍ കുത്തിക്കൊന്നത്. പ്രബുദ്ധരായ കേരളീയര്‍ ഇതെല്ലാം കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ടെന്ന് ലീഗുകാര്‍ അറിയണം. എന്തായാലും ചില നേതാക്കന്മാരെങ്കിലും, തങ്ങളുടെ കാലിന്നടിയിലെ മണ്ണ്, ഒഴുകിപ്പോകുന്നത് കാണുന്നുണ്ട് എന്നാണ് താഴെ എഴുതിയവരികള്‍ വിളിച്ചുപറയുന്നത്. "മുസ്ലീംലീഗ് പാര്‍ടിയെ കടന്നാക്രമിക്കുവാന്‍ കാര്യവും കാരണവും ഒന്നും വേണമെന്നില്ല. വസ്തുതകള്‍ പരിശോധിക്കുകയോ സമയവും സന്ദര്‍ഭവും നോക്കുകയോ ഒന്നും ചെയ്യേണ്ടതില്ല. ഒരു വിഭാഗം യുവജന സംഘടനകള്‍, മഹിളാ സംഘടനകള്‍, സര്‍വീസ് സംഘടനകള്‍, ചാനലുകള്‍, പത്രങ്ങള്‍ തുടങ്ങിയ സകലരും ഈ ലീഗ് വിരുദ്ധ ജാഥയില്‍ അണിചേര്‍ന്നുകൊണ്ടിരിക്കയാണ്.

നിലവിലുള്ള ഇടതു രാഷ്ട്രീയ കക്ഷികളും തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങളും പറഞ്ഞതുപോരാഞ്ഞിട്ട് പുതിയ രാഷ്ട്രീയ കക്ഷിക്കാര്‍തന്നെയും രൂപീകരിക്കാന്‍ ചിലര്‍ ശ്രമിച്ചുവരുന്നു. എന്തായാലും പ്രമേയങ്ങളായും പത്രസമ്മേളനങ്ങളായും, ചാനല്‍ ചര്‍ച്ചകളായും "ലീഗ് വിഷയം" പൊടിപൊടിക്കുകയാണ്". കെഎന്‍എ ഖാദര്‍ചന്ദ്രിക (18712) "ഇരിക്കുന്ന കൊമ്പു മുറിക്കരുത്". ശരിയാണുസാര്‍, "ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും" എന്നല്ലാതെ എന്തുപറയാന്‍. ഒരു മതേതര രാഷ്ട്രമായ ഇന്ത്യയില്‍ പൊതുസമൂഹത്തില്‍നിന്നും മുസ്ലീം ന്യൂനപക്ഷത്തെ വേര്‍തിരിച്ച്, ഒറ്റയ്ക്ക് നിര്‍ത്താന്‍ ശ്രമിക്കുന്നതാണ് ലീഗ് ചെയ്യുന്ന തെറ്റ്. അത് ഹിന്ദുരാഷ്ട്രവാദികളായ ആര്‍എസ്എസുകാരുടെ നിലപാടുകള്‍ ന്യായീകരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതുമാണ്. വോട്ടുബാങ്കാണ് ലീഗിന്റെ ലക്ഷ്യമെങ്കില്‍ ഒരുപിടി തീവ്രവാദികളെ സൃഷ്ടിച്ച് ജനജീവിതം ദുരിതപൂര്‍ണമാക്കുകയാണ് എന്‍ഡിഎഫ്/എസ്ഡിപിഐ തീവ്രവാദികളുടെ ലക്ഷ്യം. "അങ്ങനെ കലക്കവെള്ളത്തില്‍ മീന്‍പിടിക്കലും".
*** പി പി വാസുദേവന്‍