എസ്എന്‍സി ലാവ്ലിന്‍ കേസ് നിയമപരിശോധനയുടെ വിവിധ തലങ്ങളിലൂടെ കടന്നുപോവുകയാണ്. കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിയിലും രാജ്യത്തിന്റെ പരമോന്നത നീതി പീഠമായ സുപ്രീം കോടതിയിലും കേസ് നടക്കുന്നു. കോടതിനിര്‍ദേശപ്രകാരമുള്ള തുടരന്വേഷണവും നടക്കുന്നു. ഇത്തരമൊരു ഘട്ടത്തില്‍, കേസ് നിയമപരമായാണോ അല്ലാതെയാണോ നേരിടേണ്ടത് എന്ന മട്ടിലുള്ള ചര്‍ച്ചയ്ക്ക് പ്രസക്തിയുമില്ല, പ്രാധാന്യവുമില്ല. ഈ കേസുമായി ബന്ധപ്പെട്ട ഒരു വിഷയംപോലും സിപിഐ എം ചര്‍ച്ചചെയ്യാത്തതായോ നിലപാട് വ്യക്തമാക്കാത്തതായോ അവശേഷിക്കുന്നില്ല. പലകുറി ആവര്‍ത്തിക്കപ്പെട്ട ആ വസ്തുതകള്‍ മനസിലാക്കാത്ത ചില കേന്ദ്രങ്ങളും ഏതാനും മാധ്യമങ്ങളുമാണ് പാതി വെന്ത സംശയങ്ങളും വിവാദവുമായി ഇപ്പോള്‍ രംഗത്തുവന്നിട്ടുള്ളത്.
ഈ കേസ് ഉത്ഭവിച്ചതും വളര്‍ന്നുവന്നതും കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇടപെടലുകളിലൂടെയാണ്. യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് വിജിലന്‍സ് അനേഷണം നടത്തി. ആ അന്വേഷണത്തെ ആരും എതിര്‍ത്തതുമില്ല, അതുമായി നിസ്സഹകരിച്ചതുമല്ല. വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കി അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആ റിപ്പോര്‍ട്ട് എന്തിന് തള്ളിക്കളഞ്ഞു എന്ന് ഉമ്മന്‍ചാണ്ടിയോ യുഡിഎഫോ ഇന്നുവരെ പറഞ്ഞിട്ടില്ല. വിജിലന്‍സ് തുടര്‍നടപടിയുമായി കോടതിയിലെത്തിയപ്പോഴാണ്, 2006ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപന ദിവസം(മാര്‍ച്ച് ഒന്ന്) മന്ത്രിസഭായോഗത്തില്‍ അജന്‍ഡയ്ക്ക് പുറത്തുള്ള വിഷയമായി പരിഗണിച്ച് ലാവ്ലിന്‍ കേസന്വേഷണം സിബിഐക്ക് വിടാന്‍ തീരുമാനിച്ചത്. വിജിലന്‍സ് അന്വേഷണത്തില്‍ പിണറായി വിജയനെ കുരുക്കാനുള്ള ഒന്നും കണ്ടെത്തിയില്ല എന്ന ഒറ്റക്കാരണമാണ് ഇത്തരമൊരു അസാധാരണ നടപടിയിലേക്ക് യുഡിഎഫ് ഗവണ്‍മെന്റിനെ നയിച്ചത്. സിപിഐ എം സംസ്ഥാനസെക്രട്ടറിയെ കേസില്‍പ്പെടുത്തുക; അത് രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യംമാത്രം മുന്‍നിര്‍ത്തിയുള്ള ഈ നടപടിയാണ് കേസിലെ രാഷ്ട്രീയം.
വിജിലന്‍സ് അന്വേഷിച്ച കേസില്‍ തങ്ങള്‍ക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല എന്നാണ് സിബിഐ തുടക്കത്തില്‍ നിലപാടെടുത്തത്. പിന്നീട് ഒരു സ്വകാര്യവ്യക്തിയുടെ ഹര്‍ജിയെത്തുടര്‍ന്ന് അനേഷണം സിബിഐക്ക് വിട്ടു. കൂലംകഷമായി അന്വേഷിച്ച സിബിഐക്ക് പിണറായി വിജയന്‍ ഒരു നയാപൈസയുടെ അഴിമതി നടത്തി എന്ന് പറയാന്‍ കഴിഞ്ഞില്ല. ജി കാര്‍ത്തികേയനെ കേസില്‍നിന്ന് സിബിഐ ഒഴിവാക്കിയത് ലാവ്ലിന്‍ ഇടപാടിന്റെ തുടക്കക്കാരനായ അദ്ദേഹത്തിന് വ്യക്തിപരമായ നേട്ടം ഉണ്ടായിട്ടില്ല എന്ന് ന്യായീകരിച്ചുകൊണ്ടാണ്. പിണറായി വിജയന്‍ നേട്ടമുണ്ടാക്കി എന്നു സിബിഐ പറഞ്ഞിട്ടില്ല. എന്നിട്ടും രാഷ്ട്രീയ താല്‍പ്പര്യം വച്ച് പിണറായിയെ പ്രതിചേര്‍ത്തു. പിന്നീട് അതേ സിബിഐതന്നെ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉറപ്പിച്ചുപറഞ്ഞു, പിണറായി എന്തെങ്കിലും സാമ്പത്തികനേട്ടം ഉണ്ടാക്കി എന്നുപറയാനുള്ള ഒരു തെളിവും കിട്ടിയിട്ടില്ല എന്ന്. അങ്ങനെ സംശയിക്കാനുള്ള നേരിയ തുമ്പുപോലും തങ്ങളുടെ കൈയില്‍ ഇല്ല എന്ന്.
വിജിലന്‍സ് അന്വേഷിച്ചു കണ്ടെത്തിയതുമാത്രമേ സിബിഐക്കും കാണാനായിട്ടുള്ളൂ. അവര്‍ചെയ്ത അധിക കാര്യം, തങ്ങളുടെ പക്കല്‍ ഒരു തുമ്പുമില്ലാതിരുന്നിട്ടുകൂടി, പിണറായി വിജയന്റെ പേര് കേസില്‍ ഉള്‍പ്പെടുത്തി എന്നതാണ്. വിദേശകമ്പനി ഉള്‍പ്പെട്ട കേസായതുകൊണ്ടാണ് സിബിഐ അന്വേഷണം വേണ്ടത് എന്ന് വാദിച്ചവരുണ്ടായിരുന്നു. അത്തരത്തിലൊരു വിദേശ അന്വേഷണമൊന്നും ഇതുവരെ സംഭവിച്ചിട്ടില്ല. കേരളത്തിലെ സിപിഐ എമ്മിനെ തകര്‍ക്കാനുള്ള ആയുധമായി ലാവ്ലിന്‍ കേസ് മാറിയത് രാഷ്ട്രീയ ഗൂഢാലോചനയിലൂടെ മാത്രമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുവേണ്ടി ഉപയോഗിക്കാനാണ് വിജിലന്‍സ് അന്വേഷിച്ച് പൂര്‍ത്തിയാക്കിയ കേസ് പൊടുന്നനെ സിബിഐക്ക് വിട്ടത്. അക്കാര്യം കേസ് കൈയില്‍ കിട്ടിയ ഉടനെ സിബിഐ പ്രത്യേക കോടതി നടത്തിയ പരാമര്‍ശത്തില്‍ തെളിയുന്നുണ്ട്. ഗൂഢാലോചനയുടെ തുടക്കക്കാരന്‍ എന്ന് കാര്‍ത്തികേയനെക്കുറിച്ച് എഴുതിവച്ചവര്‍ എന്തുകൊണ്ട് കാര്‍ത്തികേയനെ പ്രതിചേര്‍ത്തില്ല എന്നാണ് കോടതി സംശയിച്ചത്. കാര്‍ത്തികേയന്റെ പങ്കാളിത്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോടതി സിബിഐയോട് ആവശ്യപ്പെട്ടു. പിണറായിയെ ഉള്‍പ്പെടുത്തിയും കാര്‍ത്തികേയനെ ഒഴിവാക്കിയും സിബിഐ കളിച്ച(അവരെക്കൊണ്ട് കളിപ്പിച്ച) കളിയിലാണ് രാഷ്ട്രീയം.
ലാവ്ലിന്‍ ഇടപാടില്‍ ആകെ ഉണ്ടായ പ്രശ്നം, മലബാര്‍ ക്യാന്‍സര്‍ സെന്ററിനുവേണ്ടി സ്വരൂപിച്ച് നല്‍കാമെന്നേറ്റ തുക നേടിയെടുക്കാനായില്ല എന്നതാണ്. ലാവ്ലിന്‍ കമ്പനിക്ക് ഒഴിഞ്ഞുമാറാനുള്ള സൌകര്യം ആര് ചെയ്തുകൊടുത്തു എന്നതാണ് ചോദ്യം. ക്യാന്‍സര്‍ സെന്ററിനുവേണ്ടി ലാവ്ലിനുമായുണ്ടാക്കിയ ധാരണാപത്രം കാലഹരണപ്പെടുത്തിയവരാണ് ഉത്തരവാദികള്‍; ധാരണാ പത്രത്തിനുപകരം കരാര്‍ ഒപ്പിടാന്‍ കൂട്ടാക്കാത്തവരാണ് പ്രതികള്‍. അത് 2000ല്‍ വന്ന യുഡിഎഫ് സര്‍ക്കാരാണ്-അന്നത്തെ വൈദ്യുതിമന്ത്രിയായിരുന്ന കടവൂര്‍ ശിവദാസനാണ്. നിലവിലുള്ള കേസ് ഇവിടെ അവസാനിപ്പിച്ച്, മലബാര്‍ ക്യാന്‍സര്‍ സെന്ററിനുള്ള പണം മുടക്കിയവര്‍ക്കെതിരായ കേസാണ് ഇനി തുടങ്ങേണ്ടത്. അത്തരത്തിലൊരു ചര്‍ച്ചയാണ് ഈ പ്രശ്നത്തെ വസ്തുനിഷ്ഠമായി വിലയിരുത്തുന്നവര്‍ ഉയര്‍ത്തിക്കൊണ്ടുവരിക.
ലാവ്ലിന്‍ കരാര്‍ വിവിധ തലത്തില്‍ പരിശോധിച്ചുകഴിഞ്ഞു. സിഎജി, വിജിലന്‍സ്, സിബിഐ. ഈ പരിശോധനകളിലൊന്നും ഒരു നയാപെസയുടെ അഴിമതി കണ്ടെത്തിയില്ല. സിബിഐ പിണറായി വിജയന്റെ പേര് പ്രതിപ്പട്ടികയില്‍ ചേര്‍ത്തത് ഭരണകക്ഷിയായ കോണ്‍ഗ്രസിനുവേണ്ടിയാണെന്നും അത് രാഷ്ട്രീയപ്രേരിതമായ നടപടിയാണെന്നും അന്നുതന്നെ ചൂണ്ടിക്കാണിക്കപ്പെട്ടു. ഒടുവില്‍ എല്ലാം പൂര്‍ത്തിയാക്കിയ സിബിഐക്ക് പറയേണ്ടിവന്നു, പിണറായി അഴിമതി നടത്തിയിട്ടില്ല എന്ന്. അന്നുതന്നെ ഇക്കാര്യം സമ്മതിച്ചിരുന്നുവെങ്കില്‍ ലാവ്ലിന്‍ കേസ് ഉണ്ടാകുമായിരുന്നില്ല.
സിപിഐ എം നിയമപരമായ ഒരു പരിശോധനയ്ക്കും എതിരുനിന്നിട്ടില്ല. സിബിഐ അന്വേഷണവുമായി പൂര്‍ണമായി സഹകരിച്ചു. പിണറായി വിജയന്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. എല്‍ഡിഎഫ് ഗവണ്‍മെന്റ് ഈ കേസ് കൈകാര്യംചെയ്തതും നൂറുശതമാനം നിയമത്തിന്റെ വഴിയിലൂടെയാണ്. പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐ അനുമതി തേടിയപ്പോള്‍, ഭരണഘടനാ സ്ഥാപനമായ അഡ്വക്കറ്റ് ജനറലിന്റെ പരിഗണനയ്ക്ക് ആ വിഷയം വിട്ടു. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം പരിശോധിച്ച് മന്ത്രിസഭാ യോഗം ചേര്‍ന്ന് തീരുമാനമെടുത്തു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റ് നല്‍കിയ ശുപാര്‍ശ അംഗീകരിക്കുന്നതിനുപകരം, സ്വേച്ഛാനുസൃതം ഒരു മുന്‍ജഡ്ജിയെക്കൊണ്ട് തനിക്കു താല്‍പ്പര്യപ്പെട്ട 'നിയമോപദേശം' എഴുതിവാങ്ങി അതിന്റെ മറവില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കുകയാണ് ഗവര്‍ണര്‍ ചെയ്തത്. നിയമോപദേശം നല്‍കാന്‍ ചുമതലപ്പെട്ട അറ്റോര്‍ണി ജനറലിനെ സമീപിക്കാതെ സ്വകാര്യ പ്രാക്ടീസില്‍ അഭയം തേടിയ ഗവര്‍ണര്‍ തികഞ്ഞ രാഷ്ട്രീയക്കളിയാണ് കളിച്ചത്. അത് ചൂണ്ടിക്കാട്ടി പിണറായി വിജയന്‍ സുപ്രീംകോടതിയെ സമീപിച്ചു. പരമോന്നത കോടതിയെ സമീപിക്കുന്നത് നിയമപരമായ വഴി അല്ലാതാകുമോ? പിണറായി വിജയന് നിയമപരമായി നിരപരാധിത്വം തെളിയിക്കാനും കേസിന്റെ വ്യര്‍ഥത ചൂണ്ടിക്കാണിക്കാനുമുള്ള അവകാശം നിഷേധിക്കുന്നതാണോ നിയമത്തിന്റെ വഴി?
കേസിന്റെ നാനാവശങ്ങളും പരിശോധിച്ചശേഷമാണ് സിപിഐ എം പൊളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും നിയമപരമായും രാഷ്ട്രീയമായും നേരിടാന്‍ തീരുമാനിച്ചത്. രാഷ്ട്രീയമായി കെട്ടിച്ചമച്ച കേസിന്റെ ആ വശം കാണാതെ ശുദ്ധനിയമവാദികള്‍ വിവാദങ്ങളുയര്‍ത്തുകയും ഏതാനും മാധ്യമങ്ങള്‍ അതിന്റെ പിന്നാലെ പോവുകയും ചെയ്യുന്നത് ജുഗുപ്സാവഹമാണ്. നിയമത്തിന്റെ പരിശോധനകള്‍ പ്രത്യേക ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍, നിയമപരമായിത്തന്നെ നേരിടണം എന്ന വാദമുയര്‍ത്തുന്നത് പരിഹാസ്യമാണ്.
കോണ്‍ഗ്രസ് അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍പ്പാണ്. ഒന്നേമുക്കാല്‍ ലക്ഷം കോടി കൊള്ളയടിച്ച 2 ജി സ്പെക്ട്രം അഴിമതി കോണ്‍ഗ്രസിനെയും ആ പാര്‍ടി നേതൃത്വം നല്‍കുന്ന യുപിഎ സര്‍ക്കാരിനെയും ജനങ്ങളുടെ കടുത്ത രോഷത്തിനിരയാക്കിയിരിക്കുന്നു. കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ പരിശോധനയിലാണ് അഴിമതി കണ്ടെത്തിയത്. ക്രമക്കേടുകള്‍ അക്കമിട്ട് നിരത്തുക മാത്രമല്ല, അതിനുത്തരവാദികളാരെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട് സിഎജി. അതിന്റെ ഗൌരവം കുറയ്ക്കാന്‍ കോണ്‍ഗ്രസനുകൂലികള്‍ നിരത്തുന്ന വാദങ്ങളിലൊന്ന് ലാവ്ലിന്‍ കേസും സിഎജിയുടെ കണ്ടുപിടിത്തമായിരുന്നു എന്നാണ്. ലാവ്ലിന്‍ പ്രശ്നത്തില്‍ 'ചെലവിട്ട തുകയ്ക്ക് തുല്യമായ പ്രയോജനം ഉണ്ടായിട്ടില്ല' എന്നതാണ് സിഎജി അന്തിമറിപ്പോര്‍ട്ടില്‍ പറഞ്ഞ ഏക കാര്യം. അത്തരമൊരു വാദം ശരിയല്ല എന്ന് തെളിയിക്കുന്ന കണക്കുകള്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡ് നല്‍കിയിട്ടുണ്ട്. ചെലവിട്ട തുകയ്ക്ക് തുല്യമായതുമാത്രമല്ല, അതിന്റെ പലമടങ്ങ് പ്രയോജനമുണ്ടായി എന്ന് വ്യക്തമാക്കുന്ന ആ കണക്കുകള്‍ ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരിക്കുമ്പോഴാണ് വൈദ്യുതി ബോര്‍ഡ് സിഎജിക്ക് നല്‍കിയത്. 2ജി സ്പെക്ട്രം അഴിമതിയെ വെള്ളപൂശാന്‍ ലാവ്ലിനില്‍ കയറിപ്പിടിക്കുന്നവര്‍ക്കുള്ള മറുപടി ആ കണക്കുതന്നെയാണ്. വിജിലന്‍സും സിബിഐയും അന്വേഷിച്ചിട്ടും ലാവ്ലിന്‍ കേസില്‍ പിണറായി വിജയന്‍ അഴിമതി നടത്തി എന്ന് പറഞ്ഞിട്ടില്ല എന്നത് മറ്റൊരു കാര്യം.
ഇതെല്ലാം അറിഞ്ഞിട്ടും അജ്ഞത ഭാവിച്ചോ, വേണ്ടവിധം മനസിലാക്കാതെയോ വിവാദമുയര്‍ത്തുന്നത് നല്ല കീഴ്വഴക്കമല്ലതന്നെ. ലാവ്ലിന്‍ കേസില്‍ സിപിഐ എമ്മിന്റെ നിലപാടില്‍ ഒരുതരത്തിലുള്ള അവ്യക്തതയും ഇല്ല എന്നും നിയമത്തിന്റെ വഴിയില്‍തന്നെയാണ് കേസ് നേരിടുന്നതെന്നും, എന്നാല്‍, കേസിലെ രാഷ്ട്രീയ ഗൂഢാലോചനയും കുതന്ത്രങ്ങളും തുറന്നുകാട്ടുന്നതില്‍നിന്ന് ഒരിഞ്ചു പുറകോട്ട് പോകാന്‍ സിപിഐ എം തയ്യാറല്ല എന്നും ആവര്‍ത്തിച്ച് വ്യക്തമാക്കേണ്ടിവരുന്നത് ഇത്തരമൊരു സാഹചര്യത്തിലാണ്. വിവാദ സ്രഷ്ടാക്കള്‍ അവധാനതയോടെ ഈ പ്രശ്നം പഠിക്കാന്‍ തയ്യാറാകേണ്ടതുണ്ട്.
*
വി വി ദക്ഷിണാമൂര്‍ത്തി
Showing posts with label ലാവ്ലിന്‍. Show all posts

08 December, 2010
12 May, 2010
തകര്‍ന്നുവീണ അപവാദഗോപുരം
നുണനിര്‍മാണത്തിന്റെയും വ്യക്തിഹത്യയുടെയും ഏറ്റവും ഹീനമായ പ്രചാരവേലയുടെ അപമാനകരമായ ഉദാഹരണമായിരുന്നു കഴിഞ്ഞ അഞ്ചുവര്‍ഷത്തിലധികമായി കേരളത്തില്‍ ലാവലിന്റെ പേരില്‍ നടന്നത്. പിണറായി വിജയനും സിപിഐ എമ്മിനുമെതിരായി മാധ്യമനേതൃത്വത്തില്‍ ഒരു സംഘം നടത്തിയ പ്രചാരവേല പ്രസ്ഥാനത്തെ തകര്‍ക്കുകയെന്ന ഏകലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു. ഇത്രയും ഹീനമായി മാധ്യമങ്ങള്‍ ആക്രമിച്ച മറ്റൊരു നേതാവും പിണറായിയെപ്പോലെ കേരളത്തില്‍ ഉണ്ടാവില്ല. ഒന്നിനു പിറകെ ഒന്നായി മാധ്യമങ്ങള്‍ നുണകള്‍ തുടര്‍ച്ചയായി നിര്‍മിച്ചുകൊണ്ടിരുന്നു. ഒരു നുണ തകര്‍ന്നുവീഴുമ്പോള്‍ അങ്ങനെയൊന്നു തങ്ങളുടെ ശ്രദ്ധയില്‍പ്പോലുംപെട്ടില്ലെന്ന മട്ടില്‍ മറ്റൊന്നിന്റെ ആഘോഷം അവര്‍ തുടങ്ങിയിരിക്കും. മനുഷ്യന് മറവി അധികമാണ്. മലവെള്ളപ്പാച്ചില്‍പോലെ ഒന്നിനു പിറകെ ഒന്നായി കഥകള്‍ തുറന്നുവിടുമ്പോള്‍ പഴയതിനു എന്തു സംഭവിച്ചെന്ന് ഓര്‍ക്കാന്‍ ജനത്തിനു നേരമുണ്ടാകില്ലെന്ന ധാരണയാണ് അപവാദവ്യവസായികള്‍ക്ക്.
വരദാചാരിയുടെ തലപരിശോധനയുടെ കഥയും സിബിഐ അഡ്വക്കറ്റ് ജനറലിന്റെ ഫോണ്‍ ചോര്‍ത്തിയ കഥയും ഒരു കേന്ദ്രത്തില്‍ തയ്യാറാക്കിയ തിരക്കഥയായിരുന്നെന്ന് വസ്‌തുതകള്‍ സഹിതം പുറത്തുവന്നപ്പോഴും ഒരിടത്തും ഒരു തിരുത്തുപോലുമില്ലായിരുന്നു. വരദാചാരിയുടെ തലപരിശോധന വാര്‍ത്ത നല്‍കിയ പത്രങ്ങള്‍ പണ്ട് ഇതേ വിഷയത്തില്‍ നല്‍കിയ വാര്‍ത്തയടക്കം പുറത്തുവന്നപ്പോഴും അത് കണ്ടമട്ട് നടിച്ചില്ല മാധ്യമങ്ങള്‍. എന്നാല്‍, ഇങ്ങനെ തകര്‍ന്നു വീണ നുണകളെ അടിസ്ഥാനമാക്കാന്‍ സിബിഐപോലും തുനിയുമെന്ന അമ്പരപ്പിക്കുന്ന പുതിയ പാഠവും ലാവലിന്‍ നല്‍കി.
കുറെക്കാലമായി മാധ്യമങ്ങള്‍ നടത്തിവന്ന നുണപ്രചാരവേലയുടെ അടിത്തറയിളക്കുന്ന വെളിപ്പെടുത്തലാണ് കഴിഞ്ഞ ദിവസം സിബിഐ കോടതിയിലുണ്ടായത്. ലാവലിന്‍ കേസില്‍ പിണറായി അഴിമതി നടത്തിയതിനു തെളിവൊന്നുമില്ലെന്ന് അസന്ദിഗ്ധമായി സിബിഐ വ്യക്തമാക്കി. യഥാര്‍ഥത്തില്‍ നേരത്തെ നല്‍കിയ റിപ്പോര്‍ട്ടിലും പിണറായി അഴിമതി നടത്തിയതിന് തെളിവൊന്നുമില്ലെന്ന കാര്യം സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. അതെല്ലാം വിശദമായി പഠിച്ചായിരിക്കും അഡ്വക്കറ്റ് ജനറല്‍ സര്‍ക്കാരിനു നിയമോപദേശം നല്‍കിയിട്ടുണ്ടാവുക. അതൊന്നും കണക്കിലെടുക്കാതെ ആരോ ചിലരുടെ താല്‍പര്യാര്‍ഥം പിണറായിയെ പ്രോസിക്യൂട്ട് ചെയ്യുന്നതിനു അനുമതി നല്‍കിയ ഗവര്‍ണര്‍ ഗവായിയും ഇതോടെ പ്രതിക്കൂട്ടിലായി. ഒരുതരത്തിലുള്ള അഴിമതിയും നടത്തിയിട്ടില്ലാത്ത പിണറായിയെ തകര്‍ക്കുന്നതിനായി പ്രചാരവേല നടത്തിയ സംഘം സമൂഹത്തിന്റെ മുമ്പാകെ തെറ്റ് ഏറ്റുപറയേണ്ട സന്ദര്‍ഭമാണിത് എന്നാണ് പല ശുദ്ധാത്മാക്കളും കരുതിയത്.
എന്നാല്‍, കേരളത്തിലെ അച്ചടി/ദൃശ്യമാധ്യമങ്ങള്‍ എങ്ങനെയാണ് ഈ പ്രശ്നം അവതരിപ്പിച്ചതെന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. നുണപ്രചാരവേല നടത്തിയ ഒരു പത്രവും ഈ തുറന്നുകാണിക്കല്‍ പ്രധാന ലീഡ് വാര്‍ത്തയായി അവതരിപ്പിച്ചില്ല. സിബിഐ കോടതിയില്‍ പിണറായി ഹാജരായ ദിവസം ഓരോ ചാനലും എത്ര യൂണിറ്റുകളാണ് കോടതി വളപ്പിലേക്ക് അയച്ചത്. തത്സമയ സംപ്രേഷണം നടത്തിയവര്‍ ആരും ഈ വെളിപ്പെടുത്തലിനു അതിന്റെ നൂറിലൊന്നു പ്രാധാന്യംപോലും നല്‍കിയില്ല. പിണറായിയെ വേട്ടയാടുകയെന്ന പുതിയ ബീറ്റ് നല്‍കിയ ചാനലുകളിലെ ന്യൂസ് അവറുകളില്‍ ഈ വാര്‍ത്തക്ക് പ്രധാനവാര്‍ത്തകളിലെ ആദ്യഭാഗത്തൊന്നും ഇടം കിട്ടിയില്ല. ഇത്തരം ചാനലുകളിലൊന്നും ഈ വിഷയത്തെ സംബന്ധിച്ച് പാനല്‍ ചര്‍ച്ചകള്‍ എങ്ങും കണ്ടില്ല. ആസ്ഥാനവിദഗ്ധര്‍ ആരും തന്നെ വിശകലനങ്ങളുമായി രംഗത്തുവന്നില്ല. ഏതു മര്യാദയാണ് ഇവര്‍ പുലര്‍ത്തുന്നത്? ഇവര്‍ നടത്തിക്കൊണ്ടിരുന്ന വേട്ട ഏതു മാധ്യമസ്വാതന്ത്ര്യത്തിന്റെ നിര്‍വചനത്തിലാണ് ഉള്‍പ്പെടുക?
അഴിമതി നിരോധന നിയമമനുസരിച്ച് അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്ന ഒരാള്‍ അഴിമതി നടത്തിയെന്നു സ്ഥാപിക്കണമെങ്കില്‍ കൃത്യമായ വ്യവസ്ഥകളുണ്ട്. 13(1)ഡി വകുപ്പാണ് ഇതു കൈകാര്യം ചെയ്യുന്നത്. അതനുസരിച്ച് അധികാരം ഉപയോഗിച്ച് നടത്തിയ പ്രവൃത്തിയുടെ ഭാഗമായി തനിക്കോ മറ്റാര്‍ക്കെങ്കിലുമോ സാമ്പത്തികമായോ വിലപിടിപ്പുള്ള മറ്റെന്തെങ്കിലുമായോ നേട്ടമുണ്ടായിരിക്കണം. പിണറായിക്കോ മറ്റാര്‍ക്കെങ്കിലുമോ ഒരു നേട്ടവുമുണ്ടായിട്ടില്ലെന്ന് സിബിഐ തന്നെ കോടതിയില്‍ ആധികാരികമായി പറയുന്നു. എന്നിട്ടും മാധ്യമങ്ങള്‍ക്ക് ലാവലിന്‍ ഇടപാടാണ്. പിണറായി ഗൂഢാലോചന നടത്തിയെന്നാണ് കേസെന്ന് ഇപ്പോള്‍ ചിലര്‍ പഠിപ്പിക്കുന്നു. കാര്‍ത്തികേയന്‍ തുടങ്ങിവെച്ച കരാറില്‍ പിണറായി മാത്രം എന്തു ഗൂഢാലോചന നടത്തും എന്ന സ്വാഭാവിക ചോദ്യം കോടതിയില്‍ ആദ്യമേ ഉയര്‍ത്തിയതും ഇതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്. അത് കോടതിക്ക് എളുപ്പം മനസ്സിലായി. അതുകൊണ്ടാണ് കാര്‍ത്തികേയന്റെ പങ്ക് അന്വേഷിക്കണമെന്ന് കോടതി ഉത്തരവിട്ടത്. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളായവര്‍ക്ക് സമന്‍സ് അയക്കുന്നത് സാധാരണ കോടതി നടപടിയാണ്. അത് വലിയ വാര്‍ത്തയല്ല. എന്നാല്‍, സിബിഐ കുറ്റവിമുക്തനാക്കിയ ഒരാളെക്കുറിച്ച് പുതിയ അന്വേഷണം നടത്തണമെന്ന് കോടതി പറഞ്ഞാല്‍ അതാണ് വാര്‍ത്ത. എന്നാല്‍, ഹിന്ദു പത്രത്തില്‍പോലും പിണറായിക്ക് സമന്‍സ് അയച്ചതിനായിരുന്നു പ്രാധാന്യം. കാര്‍ത്തികേയന്റെ ചിത്രമല്ല അവര്‍ നല്‍കിയത്. പകരം പിണറായിയുടെ ചിത്രം തന്നെയായിരുന്നു.
ഇതെല്ലാം പിണറായിയെ ലക്ഷ്യം വെച്ചുള്ള നീക്കം മാത്രമായിരുന്നു. തുടക്കം മുതലുള്ള ഇതിന്റെ അവതരണം നോക്കിയാല്‍ ഇതു മനസ്സിലാക്കാന്‍ കഴിയും. യുഡിഎഫിന്റെ കാലത്ത് ഒപ്പിട്ട കരാറുമായി ധൈര്യപൂര്‍വം മുന്നോട്ടുപോകണമെന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായിക്ക് ഉപദേശം നല്‍കിയ മാധ്യമങ്ങള്‍ മാറ്റിച്ചവിട്ടി ആക്രമണവുമായി രംഗത്തുവന്നത് ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമായിട്ടായിരുന്നു. വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയ വസ്‌തുതകള്‍ യഥാര്‍ഥ രൂപത്തില്‍ ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കാനും ഈ മാധ്യമങ്ങള്‍ തയ്യാറായില്ല. ഇപ്പോള്‍ സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടും വിജിലന്‍സ് റിപ്പോര്‍ട്ടും കൂട്ടിവെച്ച് വായിക്കുമ്പോഴേ വേട്ടയാടലിന്റെ ഭീകരത ബോധ്യപ്പെടുകയുള്ളു.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമീഷന്‍ യോഗം ചേരുന്ന ദിവസം തന്നെയാണ് അസാധാരണ മന്ത്രിസഭായോഗം ചേര്‍ന്ന് സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നത്. ഇതിന്റെ പിറകിലെ താല്‍പര്യം അന്വേഷിക്കാന്‍ ഒരു മാധ്യമവും തയ്യാറായില്ല. സിബിഐ അന്വേഷണം തുടങ്ങിയപ്പോള്‍ കരാറിന്റെ കാലത്ത് വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിമാരെ കണ്ട് തെളിവെടുത്തിരുന്നു. അതു പ്രധാന വാര്‍ത്തയായി നല്‍കിയ മാതൃഭൂമിയുടെ തലക്കെട്ട് പിണറായിയെ ചോദ്യം ചെയ്‌തുവെന്നായിരുന്നു. ജി കാര്‍ത്തികേയന്‍, ആര്യാടന്‍ മുഹമ്മദ്, എസ് ശര്‍മ എന്നിവരുടെ മൊഴിയെടുത്തെന്ന് എഴുതിയ പത്രം തന്നെയാണ് പിണറായിയെ ചോദ്യം ചെയ്‌തെന്ന തലക്കെട്ട് നല്‍കിയത്. സിബിഐ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനു മുമ്പുതന്നെ മാധ്യമങ്ങള്‍ പിണറായി പ്രതിയാണെന്ന അവബോധം പൊതുമണ്ഡലത്തില്‍ സൃഷ്‌ടിക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചിരുന്നു.
കെട്ടിപ്പൊക്കിയ നുണക്കൊട്ടാരം തകര്‍ന്നുവീഴുന്നതു കണ്ടപ്പോഴും ഇക്കൂട്ടര്‍ പണി നിര്‍ത്തുന്നില്ല. ഇത്രയും കാലം കേട്ടുകേള്‍വിയില്ലാത്ത ദൃൿസാക്ഷികള്‍ വരുന്നു, പുതിയ വെളിപ്പെടുത്തലുകള്‍, അവരുമായുള്ള അഭിമുഖങ്ങള്‍... ഒന്നും അവസാനിക്കുന്നില്ല.
എന്നാല്‍, കേരളീയ സമൂഹം പതുക്കെ പതുക്കെ തിരിച്ചറിവിലേക്ക് വരുന്നുണ്ട്. മാധ്യമം വിളമ്പിത്തരുന്നത് ഉപ്പുകൂട്ടാതെ വിഴുങ്ങി നിലപാടിലേക്ക് എത്തുന്നവരല്ല നമ്മുടെ സമൂഹം. ഭൂരിപക്ഷമാളുകളെയും അധികകാലത്തേക്ക് തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ലെന്ന പഴയ വാക്കുകള്‍ ഇവിടെയും പ്രസക്തം. സാധാരണ ഒരാളാണെങ്കില്‍ ഈ അപവാദപ്രചാരവേലയില്‍ തകര്‍ന്നു വീണേനെ. ചിലരെങ്കിലും പതറി മാധ്യമ തമ്പുരാക്കന്മാരുടെ കാല്‍ക്കല്‍ സാഷ്‌ടാംഗം വീണേനെ. എന്നാല്‍ അസാധാരണമായ ധീരതയാണ് പിണറായി പ്രകടിപ്പിച്ചത്. പ്രത്യയശാസ്‌ത്ര പ്രതിബദ്ധത നല്‍കുന്ന കരുത്തും അസാധാരണ നിശ്ചയദാര്‍ഢ്യവും വഴി കരുത്തുള്ള കമ്യൂണിസ്റ്റു നേതൃത്വത്തിന്റെ വിപ്ളവ മികവാണ് അദ്ദേഹം കാഴ്‌ചവെച്ചത്. ഏതു പ്രതിസന്ധി ഘട്ടങ്ങളിലും ഭരണവര്‍ഗത്തിന്റെ ചതിക്കുഴികള്‍ തിരിച്ചറിഞ്ഞ് പതറാതെ മുന്നോട്ടുപോകാനുള്ള പാഠമാണ് പിണറായി തന്റെ പ്രവര്‍ത്തനത്തിലൂടെ ലോകത്തിനു നല്‍കിയത്.
*****
പി രാജീവ്

08 May, 2010
വിഖ്യാതമായ ലാവ്ലിന്‍
നിയമചരിത്രത്തില്‍ ഏറ്റവും രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട കേസായി എസ്എന്‍സി ലാവ്ലിന്‍ മാറിയിരിക്കുന്നു. കുറേക്കൂടി വ്യക്തമായി പറഞ്ഞാല്‍ അത് രാഷ്ട്രീയം മാത്രമായിരിക്കുന്നു.
സിബിഐ തയ്യാറാക്കിയ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ പിണറായി വിജയനെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചെങ്കിലും കുറ്റമെന്തെന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്.
വൈദ്യുതി മന്ത്രിയായിരിക്കെ ജലവൈദ്യുതി പദ്ധതികളുടെ നവീകരണത്തിനുവേണ്ടി കനേഡിയന്‍ കമ്പനിയുമായി ഉണ്ടാക്കിയ ഇടപാടില്‍ പിണറായി വിജയന്‍ നിയമവിരുദ്ധമായ സാമ്പത്തികനേട്ടമുണ്ടാക്കി എന്നതാണ് സാധാരണ ജനങ്ങളുടെ അറിവില്‍ എസ്എന്‍സി ലാവ്ലിന്‍ കേസ്. ദുരൂഹതയോ സങ്കീര്‍ണതയോ ഇല്ലാതെ രേഖകളുടെ അടിസ്ഥാനത്തില്‍ വ്യക്തമായി തെളിയിക്കാന്‍ കഴിയുന്ന കേസില്‍ ഇനിയൊന്നും ചെയ്യാനില്ലെന്ന നിലപാടിലാണ് സിബിഐ എത്തിയിരിക്കുന്നത്.
പ്രധാനമന്ത്രി ഉള്‍പ്പെട്ട കേസായിരുന്നിട്ടും ബോഫോഴ്സ് തോക്കിടപാടില്‍ കോഴ എത്രയെന്നും അത് ആരുടെ കൈയിലെത്തിയെന്നും സിബിഐ കണ്ടെത്തി. ലാവ്ലിന്‍ കേസില്‍ ആ സാമര്‍ഥ്യം സിബിഐക്ക് കാണിക്കാന്‍ കഴിയാതെ പോയത് വസ്തുതകള്‍ എതിരായതുകൊണ്ടാണ്.
കണ്‍സള്‍ട്ടന്‍സി, ധാരണാപത്രം തുടങ്ങിയ ഗഹനമായ വിഷയങ്ങളിലേക്ക് ഇപ്പോള്‍ കടക്കേണ്ടതില്ല. ടെലിവിഷന്‍ ചര്‍ച്ചകളില്‍ പല വിദഗ്ധരും അക്കാര്യങ്ങള്‍ വിശദീകരിക്കുന്നത് കേട്ടിട്ടുണ്ട്. സാധാരണക്കാര്‍ക്ക് അതൊന്നും ഉല്‍ക്കണ്ഠയുളവാക്കുന്ന വിഷയങ്ങളല്ല. കോഴ, അഴിമതി തുടങ്ങിയ പദങ്ങളുടെ അര്‍ഥം ശബ്ദതാരാവലിയില്ലാതെ മനസ്സിലാക്കാന്‍ പ്രാപ്തിയുള്ള ജനങ്ങള്‍ക്ക് അറിയയേണ്ടിയിരുന്നത് കേസിനാസ്പദമായ വിഷയത്തില്‍ തുകയെത്രയെന്നും അതാരുടെ കൈയില്‍ എത്തിയെന്നും ആയിരുന്നു.
സിബിഐയുടെ വഴികാട്ടികള്‍ ഏറെക്കാലമായി കണക്കുകള്‍ പലതും പറയുന്നുണ്ടെങ്കിലും ഇപ്പോഴും വ്യക്തത വന്നിട്ടില്ല. സെന്‍സെക്സ് പോലെ അത് കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്നു. ഏറ്റവും ഒടുവില്‍ സിബിഐ നല്‍കിയ വിവരമനുസരിച്ച് അങ്ങനെയൊരു ഇടപാട് നടന്നതായി തെളിവൊന്നും കിട്ടിയിട്ടില്ല. ആരെങ്കിലും പറയുന്നതുകേട്ട് ഇനിയും ചുറ്റിത്തിരിയാന്‍ കഴിയില്ലെന്നും സിബിഐ വ്യക്തമാക്കിയിട്ടുണ്ട്.
വിഖ്യാതമായ ലാവ്ലിന്‍ ഇടപാടില്‍ ആരോപണവിധേയനായ പിണറായി വിജയന്‍ പണം വാങ്ങിയതായി തെളിവില്ലെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്. അന്വേഷണം ഇനിയും തുടരുന്നതില്‍ അര്‍ഥമില്ലെന്നും സിബിഐ പറയുന്നു.
ഇവിടെ സാധാരണക്കാര്‍ക്കുവേണ്ടി ചില ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. സമഗ്രമായ അന്വേഷണം സര്‍വസന്നാഹങ്ങളോടെയും പൂര്‍ത്തിയാക്കിയതിനുശേഷമാണല്ലോ കുറ്റപത്രം സമര്‍പ്പിക്കുന്നത്. അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിയാത്ത കാര്യത്തിന്റെ പേരില്‍ പിണറായി വിജയനെ പ്രതിയാക്കിയതെന്തിന്?
കേസില്‍ വഴിത്തിരിവാകുന്ന നിലപാട് പരസ്യമായി പ്രസ്താവിക്കാന്‍ സിബിഐ നിര്‍ബന്ധിതമായത് സ്വയംപ്രഖ്യാപിത സൂപ്പര്‍വൈസര്‍മാരുടെ ശല്യം നിമിത്തമാണ്. ആരോപണങ്ങളില്‍ അഭിരമിച്ചവര്‍ ഇക്കാര്യം വസ്തുനിഷ്ഠമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനു പകരം പ്രതിയെ കുറ്റവിമുക്തനാക്കാന്‍ സിബിഐക്ക് അധികാരമുണ്ടോ എന്ന സാങ്കല്‍പിക ചോദ്യമാണ് മുന്നോട്ടുവെച്ചത്.
പിണറായി വിജയന്‍ കുറ്റവിമുക്തി നേടിയതായി ഇക്കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടുള്ള ആരും പറഞ്ഞിട്ടില്ല. ഇനി അതല്ലാതെ മറ്റൊരു മാര്‍ഗം കോടതിയുടെ മുന്നില്‍ ഇല്ല എന്നു മാത്രമാണ് നീരിക്ഷകര്‍ അഭിപ്രായപ്പെട്ടത്. അതില്‍ തെറ്റുണ്ടെന്ന് ഞാനും കരുതുന്നില്ല.
പണം നേരിട്ട് വാങ്ങാതെ മറ്റൊരു ചാലിലേക്ക് ഒഴുക്കുന്നതും കുറ്റമാണ്. ശശി തരൂരിന് വിയര്‍പ്പും വിയര്‍പ്പിന്റെ വില സുനന്ദയ്ക്കുമാണ് ലഭിച്ചത്. അപ്രകാരം ഒരു കഥാപാത്രമോ സന്ദര്‍ഭമോ ഇപ്പോള്‍ വായിച്ചംഗീകരിക്കപ്പെട്ട സ്റ്റോറിലൈനില്‍ കാണുന്നില്ല. തിരക്കഥയില്‍ ഇനി മാറ്റം വരുത്താന്‍ കഴിയില്ലെന്ന് സിബിഐ വ്യക്തമാക്കിയ സാഹചര്യത്തില്‍ നിര്‍മാതാക്കള്‍ ഉദ്ദേശിച്ച ക്ളൈമാക്സില്‍ പടം അവസാനിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്.
അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് പിണറായി വിജയനെതിരെ യാതൊന്നും തെളിയിക്കാനില്ലാത്ത അവസ്ഥയില്‍ ഗൂഢാലോചനയാണ് അവശേഷിക്കുന്ന ആരോപണം. സിബിഐ ആരോപിക്കുന്ന ഗൂഢാലോചനയുടെ ജനകന്‍ ജി കാര്‍ത്തികേയനാണെന്ന് സിബിഐ തന്നെ കോടതിയെ അറിയിച്ചിട്ടുണ്ട്. പക്ഷേ ജനകന്‍ പ്രതിയല്ല. കണ്ണികള്‍ കൂട്ടിമുട്ടുമ്പോഴാണ് ഗൂഢാലോചന തെളിയുന്നത്. ആദ്യത്തെ കണ്ണിയുടെ അഭാവത്തില്‍ പിന്നത്തെ കണ്ണികള്‍ എവിടെ കൊളുത്തും?
ലാവ്ലിന്‍ കേസിലെ രേഖകള്‍ ട്രോളിയില്‍ പോര്‍ട്ടര്‍മാരാണ് തള്ളിനീക്കുന്നത്. ഇത്രയധികം രേഖകള്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ടിട്ടും പ്രയോജനമില്ലെന്ന അവസ്ഥയിലാണ് പ്രോസിക്യൂഷന്‍ എത്തിയിരിക്കുന്നത്. കെട്ടിപ്പൊക്കിക്കണ്ടത് മലയെന്നു കരുതിയവര്‍ ഓടിപ്പോകുന്ന എലിയെ കണ്ട് അമ്പരന്നു നില്‍ക്കുന്നു.
സ്വന്തം രചനയില്‍ സിബിഐ ഇപ്പോള്‍ കണ്ടെത്തിയ ന്യൂനത നേരത്തെ കണ്ടതുകൊണ്ടാണ് പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കേണ്ടതില്ലെന്ന ഉപദേശം മന്ത്രിസഭ ഗവര്‍ണര്‍ക്ക് നല്‍കിയത്. ആ ഉപദേശം സ്വീകരിക്കപ്പെട്ടില്ല. മന്ത്രിസഭയെ മറികടന്ന് സ്വയം ലഭ്യമാക്കിയ ഉപദേശ - നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ തന്നിഷ്ടപ്രകാരം തീരുമാനമെടുത്ത ഗവര്‍ണര്‍ ഇപ്പോള്‍ പ്രസക്തമായിത്തീര്‍ന്ന ചോദ്യങ്ങള്‍ അന്നേ ചോദിച്ചിരുന്നുവെങ്കില്‍ സിബിഐ ഇപ്പോഴത്തെ ഊരാക്കുടുക്കില്‍ അകപ്പെടില്ലായിരുന്നു.
ഇനി ഇക്കാര്യമാണ് സുപ്രീംകോടതി തീരുമാനിക്കേണ്ടത്. ജനങ്ങള്‍ തെരഞ്ഞെടുത്ത് നല്‍കുന്ന മന്ത്രിസഭയെ മാനിക്കാതെ സ്വയം തീരുമാനമെടുക്കാനുള്ള ഗവര്‍ണറുടെ അധികാരത്തെക്കുറിച്ച് വ്യക്തത കൈവരുന്നതോടെ ലാവ്ലിന്‍ കോലാഹലം കെട്ടടങ്ങും. അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട് രാഷ്ട്രീയകാരണങ്ങളാല്‍ മന്ത്രിസഭയ്ക്ക് സ്വീകരിക്കേണ്ടിവന്നാല്‍ ഗവര്‍ണര്‍ അതിനെതിരെ വിവേചനാധികാരം പ്രയോഗിക്കേണ്ടതല്ലേ എന്ന ചോദ്യമുണ്ടായി. അഴിമതി നടന്നതായി തെളിവില്ലാത്ത കേസിലായിരുന്നു ഗവര്‍ണറുടെ ഉല്‍ക്കണ്ഠ. ഭരണഘടന വായിക്കാതെ ഉല്‍ക്കണ്ഠയുടെ അടിസ്ഥാനത്തില്‍ രാജ് ഭവനില്‍ തീരുമാനമെടുത്തത് മറ്റാരോ ആയിരുന്നുവെന്ന് വ്യക്തം.
ഇരുട്ടിലേക്ക് പൊയ്ക്കൊണ്ടിരുന്ന കേരളത്തെ വെളിച്ചത്തിലേക്ക് നയിച്ച മന്ത്രിയായിരുന്നു പിണറായി വിജയന്‍. അസാധ്യമായതിനെ സാധ്യമാക്കുന്നതിനുവേണ്ടി അദ്ദേഹം സ്വീകരിച്ച അടിയന്തരനടപടികളെ ഒരു വ്യാഴവട്ടത്തിനുശേഷം രൂപയുടെയും ഡോളറിന്റെയും അടിസ്ഥാനത്തില്‍ വിലയിരുത്താനാവില്ല. നിലവില്‍ കോടതി പരിഗണിക്കുന്ന കേസിലെ വിഷയം അതല്ല. ലാഭത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നത് കോര്‍പറേറ്റ് സ്ഥാപനങ്ങളാണ്. പ്രയോജനത്തെ അടിസ്ഥാനമാക്കിയാണ് സ്റ്റേറ്റിന്റെ പ്രവര്‍ത്തനം. മന്ത്രിയുടെ നടപടി ഈ അടിസ്ഥാനത്തില്‍ ഓഡിറ്റ് ചെയ്യുന്നത് ജനങ്ങളാണ്.
പ്രോസിക്യൂട്ടര്‍മാരുടെ വര്‍ത്തമാനം കഴിഞ്ഞപ്പോള്‍ പ്രതിയില്‍ യാതൊരു കുറ്റവും കാണുന്നില്ലെന്നാണ് പീലാത്തോസ് പറഞ്ഞത്. ഇവിടെ പ്രോസിക്യൂട്ടര്‍തന്നെയാണ് പ്രതിയില്‍ കുറ്റം കാണാതിരിക്കുന്നത്. കുറ്റം കാണുന്നില്ലെങ്കിലും വെറുതെ രണ്ട് അടി കൊടുത്ത് പ്രതിയെ വിട്ടയക്കാനാണ് പീലാത്തോസ് ഉദ്ദേശിച്ചത്. ഇവിടെയും വെറുതെ വിടുംമുമ്പ് രണ്ടടികൂടി കൊടുക്കാന്‍ കഴിയുമോ എന്ന തത്രപ്പാടിലാണ് നമ്മുടെ കുറ്റവിചാരകരും മാധ്യമങ്ങളും.
*
ഡോ. സെബാസ്റ്റ്യന്‍ പോള്‍

28 April, 2010
ലാവ്‌ലിന്‍ "ഇടപാടും" തരൂര്‍ "വിവാദവും"
മാധ്യമപക്ഷപാതിത്വം പ്രകടമായ സന്ദര്‍ഭമാണ് തരൂരിന്റെ അധികാരദുര്‍വിനിയോഗം കൈകാര്യംചെയ്ത രീതി. പ്രധാനപത്രങ്ങളില്‍ എപ്പോഴും അത് തരൂർ വിവാദമാണ്. അഴിമതി, അധികാര ദുര്‍വിനിയോഗം എന്ന വാക്കുകള്‍ക്കൊന്നും റിപ്പോര്‍ട്ടില്‍ ഇടംനല്‍കാതിരിക്കുന്നതിന് ഇവരെല്ലാവരും പ്രത്യേകം ശ്രദ്ധിച്ചു.
അഴിമതി നിരോധനനിയമത്തിന്റെ 13(1)(ഡി) വകുപ്പ് അനുസരിച്ച് തരൂര്‍ നടത്തിയത് അഴിമതിയാണ്. ഈ വകുപ്പ് അനുസരിച്ച് തന്റെ ഔദ്യോഗികസ്ഥാനം ദുരുപയോഗപ്പെടുത്തി തനിക്കോ മറ്റുള്ളവര്‍ക്കോ സാമ്പത്തികമായോ വിലപിടിപ്പുള്ള മറ്റേതെങ്കിലും തരത്തിലോ നേട്ടമുണ്ടാക്കുന്നത് അഴിമതിയാണ്. ഇവിടെ പ്രതി കുറ്റം സമ്മതിച്ചിരിക്കുന്നു. മന്ത്രി എന്ന നിലയിലുള്ള പദവി റൊന്ദേവു കൺസോര്‍ഷ്യത്തിനുവേണ്ടി തരൂര്‍ ദുരപയോഗപ്പെടുത്തി. ഈ കൺസോര്‍ഷ്യത്തില്‍ സുനന്ദയൊഴികെ മറ്റാരുമായി തനിക്ക് പരിചയമില്ലെന്ന് തരൂര്‍ സമ്മതിച്ചു.
ഒരു രൂപപോലും മുടക്കാതെ ഇപ്പോഴത്തെ നിരക്കില്‍ 70 കോടി രൂപ വരുന്ന 19 ശതമാനം ഓഹരി സുനന്ദയ്ക്ക് ലഭിച്ചു. ഇതുവഴി ശശി തരൂര്‍ എന്ന മന്ത്രിയുടെ ഇടപെടലിന് സുനന്ദ എന്ന സുഹൃത്തിന് സാമ്പത്തികമായ നേട്ടമുണ്ടായി. ഇതിനായി കമ്പനിനിയമത്തിലെ വ്യവസ്ഥകളെപ്പോലും മറികടന്നു. ഓഹരി തിരിച്ചുനല്‍കുകവഴി സുനന്ദയും കുറ്റം സമ്മതിച്ചു.
ഇത്രയും പ്രകടമായ അഴിമതിക്കേസില്‍ എന്തേ മാധ്യമങ്ങള്‍ പ്രശ്‌നം അങ്ങനെതന്നെ അവതരിപ്പിക്കുന്നില്ല. എന്നാല്‍, പിണറായി വിജയന്‍ സാമ്പത്തികമായി നേട്ടമുണ്ടാക്കിയതിനു തെളിവില്ലെന്ന് അസന്ദിഗ്ധമായി സിബിഐ തന്നെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ വാര്‍ത്തയിലും മനോരമ ലാവ്‌ലിന്‍ ഇടപാടെന്നാണ് എഴുതിയത്. ദൃശ്യമാധ്യമങ്ങളിലും ലാവ്‌ലിന്‍ ഇടപാടെന്നുതന്നെയായിരുന്നു തലവാചകം. ലാവ്‌ലിന്‍ കരാറെന്ന് എഴുതാനും പറയാനും എന്താണ് ഇവര്‍ക്ക് മടി.
സിബിഐ ഇപ്പോള്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മാത്രമല്ല പ്രതിയാക്കിയ റിപ്പോര്‍ട്ടിലും ഏതെങ്കിലും തരത്തിലുള്ള സാമ്പത്തികനേട്ടം പിണറായി ഉണ്ടാക്കിയതായി പറയുന്നില്ല. അഴിമതിനിരോധനനിയമത്തിലെ ഒരു വകുപ്പിന്റെ പരിധിയിലും ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട ഒരു കാര്യവും വരുന്നില്ല എന്നത് അഡ്വക്കറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ലാവ്‌ലിന്‍ കരാറില്‍ പിണറായി വിജയന്‍ ഒരു തരത്തിലുള്ള അഴിമതിയും നടത്തിയിട്ടില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കിയത്.
തരൂര്‍ കേരളത്തിന്റെ നേട്ടത്തിനായി നടത്തിയ നീക്കമാണ് ഇതെന്നും അതിനായി അദ്ദേഹത്തെ കുറ്റക്കാരനാക്കരുതെന്നുമാണ് ചില മാധ്യമങ്ങള്‍ എഴുതിയത്. എന്നാല്‍, പിണറായി വിജയന്‍ മലബാറില്‍ ക്യാന്‍സര്‍ സെന്റര്‍ തുടങ്ങുന്നതിനു മുന്‍കൈ എടുത്തത് ഇക്കൂട്ടര്‍ക്ക് അഴിമതിയാണ്. വാതുവയ്പിന്റെയും പണം വെളുപ്പിക്കലിന്റെയും വേദിയായ ഐപിഎല്‍വഴി കൊച്ചിയിലെയും കേരളത്തിലെയും മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും എന്തു നേട്ടമാണുണ്ടാകുന്നത്!
രാജസ്ഥാന്റെ പേരില്‍ ഐപിഎല്‍ വന്നിട്ട് അവിടെനിന്ന് പുതിയ കളിക്കാരുപോലും ഉയര്‍ന്നുവന്നില്ല. എന്നാല്‍, ക്യാന്‍സര്‍ സെന്റര്‍ ജനങ്ങള്‍ക്ക് നല്‍കുന്ന ആശ്വാസം എത്രമാത്രം വലുതാണ്. വിവാദമുണ്ടാക്കി കേരളത്തിനു ലഭിച്ച ഐപിഎല്‍ ടീമിനെ നഷ്ടപ്പെടുത്തരുതെന്നാണ് പ്രധാനപത്രത്തിന്റെ ഉപദേശം. സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യത്തിന്റെ പേരില്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ തകര്‍ക്കുന്നതിനായി നടത്തിയ നീക്കത്തെ പിന്താങ്ങിയവരുടെ ഈ നിലപാട് അവരുടെ രാഷ്ട്രീയമാണ് തുറന്നുകാണിക്കുന്നത്.
സംസ്ഥാനത്തെ വൈദ്യുതിരംഗത്ത് വന്‍ കുതിച്ചുചാട്ടം നടത്തുന്നതിന് നേതൃത്വം നല്‍കിയ പിണറായിയുടെ ഭരണവുമായി താരതമ്യമുണ്ടോ തരൂരിന്റെ സംഭാവനയ്ക്ക്. ഒരുതരത്തിലുമുള്ള സാമ്പത്തികനേട്ടം ഉണ്ടാക്കിയില്ലെന്ന് സിബിഐതന്നെ സമ്മതിക്കുകയും തന്റെ നാട്ടില്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിനു ശ്രമിച്ചതാണ് കുറ്റമെന്നു പറയുകയും ചെയ്യുന്ന ലാവ്‌ലിന്‍കേസും പ്രകടമായി അഴിമതി നടന്ന തരൂരിന്റെ ഇടപാടും തമ്മില്‍ താരതമ്യംപോലുമില്ല.
കായികമേഖലയുടെ വളര്‍ച്ചയ്ക്ക് വിവാദങ്ങളിലൂടെ തടസ്സം സൃഷ്ടിക്കരുതെന്നും ചിലര്‍ ഉപദേശിക്കുന്നുണ്ട്. നായനാര്‍ ഫുട്ബോളുമായി ബന്ധപ്പെട്ട് സൃഷ്ടിച്ച വിവാദങ്ങള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. കേരളത്തിന്റെ കായികവിനോദം ഫുട്ബോളാണെന്ന് കഴിഞ്ഞ ദിവസം വയലാര്‍ രവി പറഞ്ഞു. അത് പ്രോത്സാഹിപ്പിക്കുന്നതിനു സംഘടിപ്പിച്ച ടൂര്‍ണമെന്റിന്റെ വരവു ചെലവ് കണക്ക് പൂര്‍ണമായും പൊതുജനങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ചു. എന്നിട്ടും വിടാതെ കഥകള്‍ ചമച്ചവരാണ് പുതിയ വാക്യവുമായി ഇറങ്ങിയിരിക്കുന്നത്.
ഇതൊന്നും മാധ്യമപ്രതിനിധികള്‍ക്ക് അറിയാത്ത കാര്യമല്ല. ലാവ്‌ലിന്‍ ഇടപാടാകുന്നതും തരൂര്‍ വിവാദമാകുന്നതും യാദൃച്ഛികമല്ല. പൊതുബോധ നിര്‍മിതിക്കായുള്ള വാക്കിന്റെ പ്രയോഗമാണ്. പിണറായിയെയും സിപിഐ എമ്മിനെയും വേട്ടയാടുന്നവര്‍ക്ക് തരൂരിന് കുറച്ചു സഹതാപമെങ്കിലും നല്‍കേണ്ടതുണ്ട്! തെളിവുകള്‍ എല്ലാം എതിരായി വന്നപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെ രാജിനല്‍കേണ്ടി വന്നപ്പോള്‍ മാധ്യമങ്ങള്‍ അവതരണരീതി മാറ്റിയത് തങ്ങള്‍ നിഷ്പക്ഷമാണെന്നു വരുത്തിത്തീര്‍ക്കുന്നതിനുവേണ്ടിയാണ്.
****

Subscribe to:
Posts (Atom)