09 May, 2010

കേരളത്തിലെ ഇടതുപക്ഷസര്‍ക്കാര്‍

അറിഞ്ഞതില്‍പ്പാതി പറയാതെപോയി...
പറഞ്ഞതില്‍പ്പാതി പതിരായും പോയി... എന്ന പ്രസ്താവന ശരിവയ്ക്കുന്നതരത്തിലാണ് കേരളത്തിലെ ഇടതുപക്ഷ മുന്നേറ്റത്തെക്കുറിച്ചുള്ള മാധ്യമവിശകലനങ്ങള്‍. അതിനുപ്രധാന കാരണം ഇടതുപക്ഷം അഭിമുഖീകരിക്കേണ്ടിവരുന്ന പ്രതിലോമരാഷ്ട്രീയത്തിന്റേയും സര്‍വ്വതലസ്പര്‍ശിയായ കടന്നാക്രമണത്തിന്റെയും പിന്നിലെ സൃഗാല തന്ത്രങ്ങള്‍ തന്നെയാണ്. കേരളത്തിലെ ഇടതുപക്ഷരാഷ്ട്രീയപ്രവര്‍ത്തനം എന്നും അപവാദ പ്രചാരണങ്ങളെ ഭേദിച്ചുമാത്രമേ മുന്നോട്ടുപോയിട്ടുള്ളൂ, അതാണ് ചരിത്രം.

കേരളത്തിലെ ഇടതുപക്ഷമുന്നേറ്റം പ്രധാനമായും കമ്യൂണിസ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റിന്റെ സംഘടനാശേഷിയെ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നത്. അതുകൊണ്ട് ആ പാര്‍ട്ടിയ്ക്കെതിരെ നടക്കുന്ന ഗൂഢാലോചനകളും ആക്രമണവും ഗൌരവമായി കാണണം. ഒരു കാലത്ത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ തന്നെ പരസ്യമായ പണവും പിന്തുണയും കമ്യൂണിസ്റ് പ്രസ്ഥാനത്തെയും അവര്‍ നേതൃത്വം കൊടുത്ത സര്‍ക്കാരിനെയും തകര്‍ക്കാന്‍ ഉണ്ടായിരുന്നുവെന്നതിന് തെളിവുകള്‍ പുറത്തുവന്നതാണ്. ഇടതുപക്ഷത്തെ തകര്‍ക്കാന്‍ കമ്യൂണിസ്റ് പാര്‍ട്ടിയെ തകര്‍ക്കുക, കമ്യൂണിസ്റ് പാര്‍ട്ടിയെ തകര്‍ക്കാന്‍ നേതൃത്വത്തെ തകര്‍ക്കുക എന്ന തന്ത്രം പയറ്റി തുടങ്ങിയിരിക്കുന്ന ഘട്ടത്തിലാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ആയിരം ദിവസങ്ങള്‍ പിന്നിടുന്നത്. ഇടതുപാര്‍ട്ടികളുടെയും ജനാധിപത്യ പാര്‍ട്ടികളുടെയും സംസ്ഥാനനേതൃത്വം കൂട്ടായി എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കുന്ന ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയായി കാണാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിക്കുന്നില്ല എന്നത് നാം തിരിച്ചറിയേണ്ടതുണ്ട്. അവരുടെ അജണ്ട മറ്റു ചിലതാണ്.

കേരളത്തിലെ ഇടതുപക്ഷജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് മാനിഫെസ്റോയില്‍ പറഞ്ഞ 385 ഓളം കാര്യങ്ങളില്‍ 200 ലധികം കാര്യങ്ങള്‍ നടപ്പിലാക്കുകയോ ഫലപ്രദമായ് തുടങ്ങി വയ്ക്കുകയോ ചെയ്തിരിക്കുന്നു. രാജ്യത്താകമാനം വിലക്കയറ്റം അനുഭവിച്ചപ്പോഴും വില നിയന്ത്രിച്ചുനിര്‍ത്തി. തൊഴില്‍മേഖലയെ സംരക്ഷിച്ചു. സമഗ്രവികസനവും സാമൂഹ്യനീതിയും ലക്ഷ്യംവച്ച് ഓരോ പടവുകളും കടക്കുകയാണ്. ഭരണതലത്തില്‍പ്പോലും സ്ത്രീപീഡനവും സ്വജനപക്ഷപാതവും കടുത്ത അഴിമതിയും ജനദ്രോഹനയങ്ങളും കൊടികുത്തിവാണിരുന്ന ഒരു ഘട്ടത്തില്‍; ജനം ചവിട്ടിപ്പുറത്താക്കിയ യു ഡി എഫ് രാഷ്ട്രീയത്തിനുമേലെയാണ് ഇന്നത്തെ ഇടതുപക്ഷജനാധിപത്യമുന്നണി സംവിധാനം 32 മാസങ്ങള്‍ക്കുമുമ്പ് അധികാരത്തില്‍ വന്നത്. അത് കേവലം ഒരു ഭരണമാറ്റം മാത്രമായിരുന്നില്ല, കേരളത്തിന്റെ പൌരസമൂഹം ആവശ്യപ്പെടുന്ന സാംസ്കാരികവും സാമൂഹികവുമായ ഒരു മുന്നേറ്റത്തിനാവശ്യമായ രാഷ്ട്രീയപരിസരം ഒരുക്കലായിരുന്നു.

അധികാരത്തിലെത്തിയ ഇടതുപക്ഷ സര്‍ക്കാര്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസും ബി ജെ പിയും നടപ്പിലാക്കിത്തുടങ്ങിയ ഉദാരവത്ക്കരണരാഷ്ട്രീയത്തിനെതിരായ ബദല്‍ സൃഷ്ടിക്കാനാണ് പരിശ്രമിക്കുന്നത്. ഈ നയങ്ങളുടെ വൈരുദ്ധ്യം കേന്ദ്രസംസ്ഥാന ബന്ധങ്ങളില്‍ പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. ഇത് കേവലം രാഷ്ട്രീയ പകപോക്കലിനായിപ്പോലും കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുന്നു. പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോഴും ചെറുതും വലുതുമായ നേട്ടങ്ങള്‍ ബദല്‍ നയത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ ഇടതുപക്ഷസര്‍ക്കാരിന് നേടാന്‍ കഴിഞ്ഞു. ആഗോളവല്കരണ രാഷ്ട്രീയം ഇന്ന് ചീട്ട് കൊട്ടാരംപോലെ തകരുമ്പോള്‍ കേരളത്തിലും ഇന്ത്യയിലും ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കുന്ന ബദല്‍ രാഷ്ട്രീയത്തിന് തിളക്കം കൂടുകയാണ്.

രാഷ്ട്രീയ ഇച്ഛാശക്തിയും അഴിമതിരഹിത ഭരണവും മുഖമുദ്രയാക്കിയ കേരളത്തിലെ ഇടതുപക്ഷ ഭരണം സ്വജനപക്ഷപാതത്തിനും കൃത്യവിലോപത്തിനും പകരം ശാസ്ത്രീയതയും പ്ളാനിംഗുകളും സ്ഥാപിച്ചെടുത്തു. സമൂഹത്തില്‍ പാര്‍ശ്വവല്ക്കരിക്കപ്പെടുകയും അവശത അനുഭവിക്കുകയും ചെയ്യുന്ന ജനവിഭാഗങ്ങള്‍ക്ക് സഹായമെത്തിക്കാനും ഒരു ഗവണ്‍മെന്റിന്റെ സാന്നിദ്ധ്യം ഉറപ്പുവരുത്താനും കഴിഞ്ഞു. കേരളത്തിന്റെ സാമൂഹ്യസാമ്പത്തികവികസനത്തെ ത്വരിതപ്പെടുത്തുന്ന പദ്ധതികള്‍ ഏറ്റെടുത്തു. കാര്‍ഷികമേഖലയെ തകര്‍ച്ചയില്‍ നിന്നും മോചിപ്പിക്കുവാനും വ്യാവസായികമേഖലയെ ഊര്‍ജ്ജസ്വലമാക്കി വ്യവസായങ്ങള്‍ ലാഭകരമാക്കാനും കഴിഞ്ഞു.നിക്ഷേപസൌഹൃദസംസ്ഥാനമായി കേരളം അറിയപ്പെട്ടു. അടിസ്ഥാനസൌകര്യവികസനത്തിനുണ്ടായ കുതിച്ചുചാട്ടം മറ്റ് സംസ്ഥാനങ്ങള്‍ക്കാകെ മാതൃകയാണ്.

വികസന സാഹചര്യമൊരുക്കുന്നകാര്യത്തിലും ഭരണനേട്ടങ്ങളുടെ കാര്യത്തിലും കേരളത്തിലെ സര്‍ക്കാരിന് പരക്കെ പ്രശംസ ലഭിച്ചുകൊണ്ടിരിക്കുന്ന ഘട്ടമാണ്. പല അവാര്‍ഡുകളും സര്‍വ്വേഫലങ്ങളും ഈ ഗവണ്‍മെന്റിന് അനുകൂലമായി പുറത്തുവന്നത്; സര്‍ക്കാരിനെതിരെ നടക്കുന്ന അപവാദപ്രചരണങ്ങളുടെ ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ക്കുള്ള മറുപടിയാണ്. പരിസര ശുചീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിര്‍മല്‍ പുരസ്കാരം സംസ്ഥാനത്തെ അറുനൂറ് പഞ്ചായത്തുകള്‍ക്കും എണ്‍പത്തിനാല് ബ്ളോക്ക് പഞ്ചായത്തുകള്‍ക്കും നാല് ജില്ലകള്‍ക്കും കിട്ടി. ഇതിനായി 4,10,000 വ്യക്തിഗത ടോയ്ലറ്റുകളും 113 ശുചിത്വസമുച്ചയങ്ങളും ഈ സര്‍ക്കാര്‍ നിര്‍മ്മിച്ചു, ഇതുവഴി രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ടോയ്ലറ്റ് സൌകര്യമുള്ള പ്രദേശമായി സംസ്ഥാനം മാറി. ഇത് തദ്ദേശസ്വയംഭരണവകുപ്പ് 2006 ല്‍ ആരംഭിച്ച മാലിന്യമുക്ത കേരളം പദ്ധതിയ്ക്ക് ലഭിച്ച അംഗീകാരമാണ്; ഇതൊരു ഉദാഹരണം മാത്രമാണ്. ഈയിടെ പുറത്തിറങ്ങിയ മാനവ വികസന റിപ്പോര്‍ട്ടുകളില്‍ കേരളത്തെ ഉയര്‍ത്തിക്കാട്ടുന്ന ഉദാഹരണങ്ങളും നിരവധിയാണ്.ഔട്ട്ലുക്ക് മാസിക ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ നടത്തിയ ഒരു സര്‍വ്വേയില്‍ മാനവവികസനത്തിന്റെ അളവുകോലുകളില്‍ ആദ്യത്തെ അഞ്ചിനങ്ങളില്‍ ഇടതുപക്ഷം നേതൃത്വം നല്കുന്ന കേരളം ഒന്നാമതെത്തി.

കേരളത്തിന്റെ വികസനത്തെ തടയുന്ന നിരവധി വൈതരണികളിലൊന്നാണ് കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ വിവേചനം. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കാര്യത്തിലായാലും ദുരിതാശ്വാസം, റേഷനരി എന്നിവയുടെ കാര്യത്തിലായാലും ഈ വിവേചനം പ്രകടമാണ്. കേരളത്തിന്റെ റേഷന്‍ വിഹിതം കേന്ദ്രസര്‍ക്കാര്‍ അന്യായമായാണ് വെട്ടിക്കുറച്ചത്. 2007 മാര്‍ച്ച് മാസം 1,13,420 ടണ്‍ അരി കേരളസംസ്ഥാനത്ത് തന്നിരുന്ന കേന്ദ്രം 2007 ഏപ്രില്‍ മുതല്‍ അത് 21,00 ടണായും 2008 ഏപ്രിലില്‍ 17,056 ടണ്‍ ആയും വെട്ടിക്കുറച്ചു. 2008 സെപ്റ്റംബര്‍ മുതല്‍ അതും നല്കുന്നില്ല. ഇക്കാര്യത്തില്‍ രാഷ്ട്രീയമായി പ്രതികരിക്കാന്‍പോലും കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകുന്നില്ല. അരിയുടെ കാര്യത്തില്‍ ക്ഷാമം ഉണ്ടായപ്പോള്‍ വിലനിയന്ത്രിയ്ക്കാന്‍ കേരളസര്‍ക്കാര്‍ അരിക്കടകള്‍ തുടങ്ങി. അരി 14 രൂപയ്ക്കും 13.50 രൂപയ്ക്കും വിതരണം ചെയ്തു. ആന്ധ്രയില്‍ നിന്നുള്ള അരിയുടെ വരവ് നിലച്ചപ്പോള്‍ കിട്ടാവുന്നിടത്തുനിന്നൊക്കെ ശേഖരിച്ച് വിതരണം ചെയ്തു. ബംഗാളില്‍ നിന്നുപോലും അരി എത്തിച്ചു. കേരളത്തിനര്‍ഹമായ അരിയുടെ വിഹിതം ആവശ്യപ്പെട്ടപ്പോള്‍ കേന്ദ്രഭക്ഷ്യവകുപ്പുമന്ത്രി ശരത്പവാര്‍ നടത്തിയ പ്രസ്താവന സംസ്ഥാനത്തോടുള്ള വെല്ലുവിളിയായിരുന്നു.

ഇവിടെയാണ് കേന്ദ്രസംസ്ഥാനബന്ധങ്ങള്‍ പൊളിച്ചെഴുതണമെന്ന സിപിഐ എം ന്റെ ആവശ്യത്തിന്റെ പ്രാധാന്യം. രാജ്യത്തെ ഫെഡറല്‍ സംവിധാനത്തിനുനേരെയുള്ള ഗോഷ്ഠികാണിക്കലാണ് യു പി എ സര്‍ക്കാരിന്റെ സംസ്ഥാനങ്ങളോടുള്ള സമീപനം അധികാരവും പണവും കേന്ദ്രത്തിനും ഉത്തരവാദിത്വങ്ങള്‍ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും എന്നതാണ് സ്ഥിതി. ഈ നയം സംസ്ഥാനത്തിന്റെ വികസനാവശ്യങ്ങളുടെ മേല്‍ കരിനിഴല്‍ വീഴ്ത്തുമ്പോഴാണ് പ്രതിസന്ധികള്‍ക്കപ്പുറത്തെ തീക്ഷ്ണസാന്നിദ്ധ്യമായി ഇടതുസര്‍ക്കാര്‍ മുന്നേറുന്നത്.

കാര്‍ഷികമേഖലയും പെന്‍ഷന്‍ പദ്ധതികളും കാര്‍ഷിക വ്യാവസായിക ഉല്പാദനത്തില്‍ ഒരു കുതിച്ചുചാട്ടമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. അരിയ്ക്കും പലവ്യജ്ഞനത്തിനും പാലിനും മുട്ടയ്ക്കും എല്ലാം അന്യ സംസ്ഥാനങ്ങളെയാണ് കേരളം ആശ്രയിക്കുന്നത്. ആവശ്യമുള്ള അരിയുടെ അഞ്ചിലൊന്ന് ശതമാനം മാത്രമാണ് സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്നത്. ഇത് മനസ്സിലാക്കിയാണ് സര്‍ക്കാര്‍ കാര്‍ഷിക മേഖലയിലെ നയം രൂപപ്പെടുത്തിയത്. കൃഷിക്കാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്കി, കൃഷി പ്രോത്സാഹിപ്പിക്കുകയാണ്. നെല്ലിന്റെ സംഭരണവില ഏഴ് രൂപയില്‍ നിന്നും പതിനൊന്നുരൂപയാക്കി വര്‍ദ്ധിപ്പിച്ചു. യു ഡി എഫ് ഭരണകാലത്ത് 1500 ല്‍ പരം കര്‍ഷകരാണ് ആത്മഹത്യചെയ്തത്. ആ ഘട്ടത്തില്‍ ആവശ്യമായ കേന്ദ്രസഹായം നേടിയെടുക്കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം കൊടുത്ത സംസ്ഥാനസര്‍ക്കാരിന് കഴിഞ്ഞില്ല. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ ആത്മഹത്യചെയ്ത മുഴുവന്‍ കൃഷിക്കാരുടേയും കടം എഴുതിത്തള്ളി. അവരുടെ കുടുംബങ്ങള്‍ക്ക് അരലക്ഷം രൂപവീതം സഹായധനം നല്കി. കടാശ്വാസനിയമം കൊണ്ടുവന്നു. കുട്ടനാട്ടിന് പ്രത്യേക പാക്കേജ് കേന്ദ്രസര്‍ക്കാരില്‍ നിന്ന് നേടിയെടുത്തു. ഇടുക്കിയ്ക്കും ഒരു പദ്ധതി അംഗീകരിപ്പിച്ചു. തൊഴിലുറപ്പ് പദ്ധതി മാതൃകാപരമായി നടപ്പിലാക്കി. കര്‍ഷകരെ സഹായിക്കുന്നതിന് കിസാന്‍ ശ്രീ ഇന്‍ഷുറന്‍സ് പദ്ധതിതുടങ്ങുകയും കര്‍ഷകപെന്‍ഷന്‍ പദ്ധതി ആവിഷ്ക്കരിയ്ക്കുകയും ചെയ്തു. ഒരു കോടി രൂപ ബഡ്ജറ്റില്‍ വകയിരുത്തി. കിസാന്‍ അഭിമാന്‍ പദ്ധതിപ്രകാരം പെന്‍ഷന്‍ 300 രൂപയാക്കി. പെണ്‍മക്കള്‍ക്ക് കാല്‍ലക്ഷം രൂപാവരെ വിവാഹധനസഹായവും കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പും ഇതിന്റെ ഭാഗമാണ്.

സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളെയും ഏതെങ്കിലും ഒരു ക്ഷേമപദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരുകയും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്കുകയും ചെയ്യുക എന്നതാണ് എല്‍ ഡി എഫ് നയം. ഷോപ്സ് ആന്റ് എസ്റാബ്ളിഷ്മെന്റ് തൊഴിലാളിക്ഷേമനിധി നിയമം പാസാക്കി. ജോലിസ്ഥിരതയും പെന്‍ഷനും ഉറപ്പാക്കി. രാജ്യത്ത് ആദ്യത്തെ സംരംഭമാണിത്. ഇതുവരെയുള്ള വിവിധ പെന്‍ഷനുകളുടെ കുടിശികകള്‍ എല്ലാം കൊടുത്തുതീര്‍ത്തു. എല്ലാ പെന്‍ഷനുകളും 200 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. ക്ഷീരകര്‍ഷക പെന്‍ഷന്‍, അസംഘടിതമേഖലയിലെ തൊഴിലാളി പെന്‍ഷന്‍, ചെറുകിട തോട്ടം തൊഴിലാളി പെന്‍ഷന്‍, പ്രവാസിക്ഷേമനിധി, എന്നിവ പുതിയ സംരംഭങ്ങളാണ്. തോട്ടം മേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കുവാന്‍ നടപടികള്‍ സ്വീകരിച്ചു.അടച്ചുപൂട്ടിയിരുന്ന 39 തോട്ടങ്ങളില്‍ 31 ഉം തുറന്നു പ്രവര്‍ത്തിപ്പിച്ചു. സര്‍ക്കാരിന്റെ വികസനസമീപനത്തിന്റെ ഉത്തമോദാഹരണമാണ് കൃഷിക്കാരോടും തൊഴിലാളികളോടും ഉള്ള സമീപനം.

ധനസുസ്ഥിരതയും വ്യാവസായിക വളര്‍ച്ചയും

സംസ്ഥാനത്തിന്റെ ധനസുസ്ഥിരത ഉറപ്പാക്കാന്‍ രണ്ടര വര്‍ഷത്തെ എല്‍ ഡി എഫ് ഭരണത്തിന് കഴിഞ്ഞു. റോഡ്, പാലം, വ്യവസായപാര്‍ക്ക്, തുറമുഖം തുടങ്ങിയ അടിസ്ഥാന പശ്ചാത്തലസൌകര്യങ്ങളുടെ നിക്ഷേപത്തില്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ അഭൂതപൂര്‍വമായ വര്‍ധനയുണ്ടായി. പൊതുവിതരണം, ക്ഷേമപെന്‍ഷനുകള്‍ തുടങ്ങിയ ജനക്ഷേമപദ്ധതികള്‍ക്ക് ഒരു കുറവും വരുത്തിയില്ലെന്നു മാത്രമല്ല കൂടുതല്‍ വിപുലീകരിക്കുകയും ചെയ്തു. ഇതിന് ആവശ്യമായ പണം വായ്പയിലൂടെ കണ്ടെത്താനല്ല ശ്രമിച്ചത്. നികുതി വരുമാനം വര്‍ധിപ്പിച്ച് റവന്യൂ കമ്മി ഇല്ലാതാക്കാനാണ് ശ്രമം. 2010-11 സാമ്പത്തികവര്‍ഷം റവന്യൂ കമ്മി പൂജ്യത്തിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ധനനയം രൂപീകരിച്ചത്. ഇത് കൈവരിക്കാന്‍ കഴിയുമെന്നാണ് ഇപ്പോഴത്തെ കണക്ക് വ്യക്തമാക്കുന്നത്.

സംസ്ഥാനത്തിന്റെ മൂലധന-റവന്യൂ ചെലവുകള്‍ ഗണ്യമായി ഇതിനകം വര്‍ധിച്ചിട്ടുണ്ട്. മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ നല്ല നിലയില്‍ റവന്യൂ വരുമാനം ഉയര്‍ന്നതാണ് ചെലവ് വര്‍ദ്ധിച്ചിട്ടും കമ്മി കുറയ്ക്കാന്‍ കാരണം. വ്യാപാരികള്‍ക്ക് ഇ -ഫയലിങ് ഏര്‍പ്പെടുത്തിയത് വാണിജ്യനികുതിയില്‍ വന്‍ വര്‍ധനയ്ക്ക് ഇടയാക്കി. സംസ്ഥാനത്തിന്റെ സുസ്ഥിരവികസനത്തില്‍ സര്‍ക്കാര്‍ കൃഷിയ്ക്കും വ്യവസായത്തിനുമാണ് പ്രഥമപരിഗണനനല്കിയത്. ഉല്പാദനം വര്‍ദ്ധിപ്പിക്കുകയും വ്യാവസായികരംഗത്ത് പുത്തനുണര്‍വ് സൃഷ്ടിയക്കുകയും ചെയ്തു. നഷ്ടത്തിലായ പൊതുമേഖലാസ്ഥാപനങ്ങള്‍ ലാഭകരമാക്കി. പരമ്പരാഗത വ്യവസായമേഖലയില്‍ വന്‍കുതിപ്പുണ്ടായി. കൈത്തറി, ഖാദി, ബാംബു തുടങ്ങിയ എല്ലാ മേഖലകളിലും ഉല്പാദന വിപണന വര്‍ദ്ധനവുണ്ടായി. ചെറുകിട വ്യവസായരംഗത്ത് വന്‍സാദ്ധ്യതകള്‍ കണ്ടെത്തി. വ്യാപാരമേളകളിലൂടേയും ഫെസ്റുകളിലൂടെയും വില്പന ത്വരിതപ്പെടുത്തി.

പയ്യന്നൂരില്‍ ഖാദി സുവര്‍ണ്ണജൂബിലി മന്ദിരവും കണ്ണൂരില്‍ ദിനേശ് ബീഡി വൈവിധ്യവല്ക്കരണവും ആരംഭിച്ച് പതിനായിരം കോടിരൂപയുടെ നിക്ഷേപത്തിന് ധാരണയുണ്ടാക്കി. 27 ലധികം പൊതുമേഖലവ്യവസായശാലകള്‍ ലാഭകരമാക്കി. കോഴിക്കോട് സ്റീല്‍ കോംപ്ളക്സ് സ്റീല്‍ അതോറിറ്റിയുമായി ചേര്‍ന്ന് സംയുക്തസംരംഭം തുടങ്ങി. കെ എം എം എല്ലില്‍ ടൈറ്റാനിയം സ്പോഞ്ച് ഫാക്ടറി ആരംഭിച്ചു. പാലക്കാട് ഇന്റഗ്രേറ്റഡ് ടെക്സ്റൈല്‍ പാര്‍ക്കും കാസര്‍ഗോഡ് എച്ച് എ എല്‍ യൂണിറ്റും കളമശ്ശേരിയില്‍ ഭെല്‍ യൂണിറ്റും തുടങ്ങാന്‍ പശ്ചാത്തലം ഒരുക്കി. എല്‍ ഡി എഫ് സര്‍ക്കാരിന്റെ പുതുവത്സരസമ്മാനമായിരുന്നു കോഴിക്കോട് പൂട്ടിക്കിടന്ന കേരള സോപ്പ്സ് ആന്റ് ഓയില്‍, കേരള സോപ്പ്സ് ലിമിറ്റഡ് എന്ന പേരില്‍ അതേ സ്ഥലത്ത് പുനരാരംഭിക്കാനുള്ള തീരുമാനം. 1992 ലെ യു ഡി എഫ് സര്‍ക്കാര്‍ അടച്ചുപൂട്ടാനും സ്ഥലവും സ്ഥാവരജംഗമങ്ങളും വില്ക്കാനും തീരുമാനിച്ച ഈ പൊതുമേഖലാസ്ഥാപനം 1996 ല്‍ വന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. 2002 ല്‍ യു ഡി എഫ് സര്‍ക്കാര്‍ വീണ്ടും സ്ഥാപനം അടച്ചുപൂട്ടി. ഇപ്പോള്‍ വൈവിദ്ധ്യങ്ങളായിട്ടുള്ള ടോയ്ലറ്റ് സോപ്പുകളും വാഷിംഗ് സോപ്പുകളും നിര്‍മ്മിച്ച് വിതരണം ചെയ്യാന്‍ തയ്യാറെടുക്കുന്നു.

വര്‍ഷങ്ങളായി നഷ്ടത്തിലായിരുന്ന തിരുവനന്തപുരത്തെ കെല്‍ടെക് എന്ന സ്ഥാപനം കേന്ദ്രപ്രതിരോധവകുപ്പുമായുണ്ടാക്കിയ ധാരണപ്രകാരം ബ്രഹ്മോസ് എയറോ സ്പെയിസ് ഏറ്റെടുത്തു. ഇതോടെ കേന്ദ്രപൊതുമേഖലയുമായുള്ള അഞ്ച് സംയുക്തസംരംഭങ്ങള്‍ യാഥാര്‍ത്ഥ്യമായി. കാസര്‍ഗോഡുള്ള കിംഫ്രാ പാര്‍ക്കില്‍ ബി ഇ എല്‍ പ്രൊഡക്ഷന്‍ സപ്പോര്‍ട്ട് സെന്ററിന് തറക്കല്ലിട്ടു. യു ഡി എഫ് വില്പനയ്ക്ക് വച്ചിരുന്ന കോഴിക്കോട്ടെ സ്റീല്‍ കോംപ്ളക്സ് ലാഭത്തിലാക്കുകയും സെയിലുമായി ചേര്‍ന്ന് ധാരണാപത്രവും കരാറും ഒപ്പുവെച്ചതും അഭിമാനകരമായ നേട്ടമാണ്. കൊല്ലത്തെ യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് എന്ന മീറ്റര്‍ കമ്പനിയും യു ഡി എഫ് ഭരണകാലത്ത് തൊഴിലാളികളെ പിരിച്ചുവിട്ടും സ്ഥലം കച്ചവടത്തിനുവെച്ചും വില്ക്കാന്‍ തീരുമാനിച്ചിരുന്ന സ്ഥാപനമാണ്. എന്നാല്‍ ഇന്ന് കമ്പനി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നു. എന്നുമാത്രമല്ല വൈവിധ്യവല്‍ക്കരണത്തിലൂടെ പുതിയ ശാഖകളും ആരംഭിച്ചു.

ഐ ടി മേഖലയിലെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഫലപ്രദമായിട്ടുള്ള സമീപനങ്ങള്‍ സ്വീകരിച്ചു. കൊച്ചിയില്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കുന്നതിന് തുടക്കമായി. സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടായിരുന്നു നടപടി. ഐ ടി രംഗത്ത് വന്‍കുതിച്ചുചാട്ടത്തിന് തുടക്കം കുറിച്ചു. തിരുവനന്തപുരത്ത് ടെക്നോസിറ്റിയ്ക്കായി 507 ഏക്കര്‍ ഭൂമി അക്വയര്‍ ചെയ്തു. നിലവിലുള്ള ടെക്നോപാര്‍ക്ക് 100 ഏക്കര്‍ കൂടി ഏറ്റെടുത്ത് വികസിപ്പിയ്ക്കുന്നു. എല്ലാ ജില്ലകളിലും ഐ ടി പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് നടപടി ആരംഭിച്ചു. ഐ ടി മേഖലയില്‍ 1200 കോടി രൂപയുടെ പുതിയ നിക്ഷേപം കണ്ടെത്തി. സോഫ്റ്റ്വെയര്‍ കയറ്റുമതിയില്‍ 60% ന്റെ വര്‍ദ്ധനവുണ്ടായി.
2006 ല്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 42 പൊതുമേഖലാസ്ഥാപനത്തില്‍ 12 എണ്ണം മാത്രമാണ് ലാഭം ഉണ്ടാക്കിയിരുന്നത്. മറ്റുള്ളവ വില്ക്കാനോ കൈമാറ്റം ചെയ്യാനോ യു ഡി എഫ് തീരുമാനിച്ചിരുന്നു. എന്നാല്‍ ഇവയെല്ലാം ഏറ്റെടുത്ത് 27 പൊതുമേഖലാ സ്ഥാപനം ലാഭത്തിലാക്കാന്‍ കഴിഞ്ഞു. മാത്രമല്ല സ്വകാര്യമൂലധനനിക്ഷേപത്തിനും അന്തരീക്ഷം ഒരുക്കി. 10000 കോടി രൂപയുടെ സ്വകാര്യനിക്ഷേപത്തിനുള്ള ധാരണയാണ് കഴിഞ്ഞവര്‍ഷം ഉണ്ടായത്.

നേടിയെടുത്ത നിക്ഷേപങ്ങളും പദ്ധതികളും

എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നടത്തിയ നിരന്തരസമ്മര്‍ദ്ദത്തിനെതുടര്‍ന്ന് 20000 കോടിലധികം രൂപയുടെ കേന്ദ്രനിക്ഷേപം നേടിയെടുക്കാന്‍ കഴിഞ്ഞു. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന് 1184 കോടി രൂപയാണ് പ്രഖ്യാപിത കേന്ദ്രനിക്ഷേപം. കൊച്ചിയിലെ എന്‍ എല്‍ ജി ടെര്‍മിനലിന് 1600 കോടിയും പ്രത്യേകസാമ്പത്തികമേഖലകള്‍ക്ക് 1510 കോടിരൂപയുമാണ് എത്തുക. പാലക്കാട് റെയില്‍വേ കോച്ച് ഫാക്ടറിയ്ക്ക് 6000 കോടി രൂപയാണ് കേന്ദ്രനിക്ഷേപം. എല്‍ ഡി എഫ് സര്‍ക്കാര്‍ അടിസ്ഥാനസൌകര്യങ്ങള്‍ ഒരുക്കുകയും ശക്തമായി ഇടപെടുകയും ചെയ്തതുവഴിയാണ് ഇതെല്ലാം നേടിയെടുക്കാന്‍ കഴിഞ്ഞത്. യു ഡി എഫ് ഭരണകാലത്ത് കേന്ദ്രനിക്ഷേപം വട്ടപ്പൂജ്യമായിരുന്നു. ജിംമിന്റെ പേരിലുള്ള മാമാങ്കം തട്ടിപ്പായിരുന്നെന്നും വ്യക്തമായി.

യു പി എ സര്‍ക്കാരിന് ഇടതുപക്ഷം പിന്തുണ നല്‍കിയിരുന്ന രാഷ്ട്രീയസാഹചര്യത്തില്‍ വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടയ്നര്‍ ടെര്‍മിനല്‍ പദ്ധതി ഉറപ്പാക്കാനും പാലക്കാട്ട് കോച്ച് ഫാക്ടറി നേടി എടുക്കാനും സര്‍ക്കാരിന് കഴിഞ്ഞു. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ കണ്ടയ്നര്‍ ടെര്‍മിനല്‍ ട്രാന്‍സ്ഷിപ്പ്മെന്റ്, വല്ലാര്‍പാടം എന്നിവ നടപ്പിലാക്കാനുള്ള ഇച്ഛാശക്തി കാട്ടി. ഇതിലൂടെ നിരവധി തൊഴിലവസരങ്ങള്‍ ലഭിക്കും. കണ്ണൂര്‍ വിമാനത്താവളത്തിന് 2200 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രവൃത്തി പുരോഗമിക്കുകയാണ്. എറണാകുളം എന്‍ എല്‍ ജി ടെര്‍മിനല്‍ തടസ്സങ്ങള്‍ നീക്കിയെടുക്കാനും പാലക്കാട് കഞ്ചിക്കോട് ബൃഹത്തായ കോച്ച് ഫാക്ടറി അനുവദിയ്ക്കാനും കഴിഞ്ഞു. കോച്ച് ഫാക്ടറിയ്ക്കാവശ്യമായ 5000 ത്തോളം ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടി സ്വീകരിച്ചു. തിരുവനന്തപുരത്ത് ലോകോത്തര ടെക്നോളജി ഇന്‍സ്റിറ്റ്യൂട്ട് നേടിയെടുത്തു. ആരോഗ്യസുരക്ഷാപദ്ധതിയും 30 ലക്ഷത്തോളം പ്രവാസിമലയാളികളെ ഉള്‍പ്പെടുത്തിയുള്ള പ്രവാസി പെന്‍ഷന്‍ പദ്ധതിയും ഈ ഗവണ്‍മെന്റിന്റെ സംഭാവനയാണ്. കെ എസ് ആര്‍ ടി സി പുനരുദ്ധാരണത്തിന്റെ ഭാഗമായി നിരവധി നടപടി സ്വീകരിക്കുകയും ആയിരം പുതിയ ബസ്സുകള്‍ നിരത്തിലിറക്കുകയും ചെയ്തു.

ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി ഈ ജനുവരിയില്‍ പ്രധാനമന്ത്രി സംസ്ഥാനത്ത് എഴിമലയില്‍ ഉദ്ഘാടനം ചെയ്തു. ഈ നാവിക അക്കാദമി യാഥാര്‍ത്ഥ്യമാക്കാന്‍ സംസ്ഥാനം വലിയ പരിശ്രമമാണ് നടത്തിയത്. 1987 ജനുവരിയില്‍ തറക്കല്ലിട്ട പദ്ധതി നടപ്പാക്കാന്‍ അന്നത്തെ ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാര്‍ കുറ്റമറ്റ പുനരധിവാസപദ്ധതിനടപ്പാക്കി. ഭൂമി ഏറ്റെടുത്ത് നല്കി. റോഡുകളും ശുദ്ധജലവിതരണ പദ്ധതികളും ഉള്‍പ്പെടെ എല്ലാ അടിസ്ഥാനസൌകര്യങ്ങളും ഒരുക്കി. അടിസ്ഥാനസൌകര്യവികസനത്തിന് 50 കോടിയോളം രൂപയാണ് സംസ്ഥാനസര്‍ക്കാര്‍ ചെലവിട്ടത്.

ഭൂമിയും പാര്‍പ്പിടവും

മറ്റൊരു പ്രധാനകാര്യമാണ് സര്‍ക്കാര്‍ വകഭൂമി സംരക്ഷിക്കുക എന്നത്. അന്യാധീനപ്പെട്ട ഭൂമിയേറ്റെടുക്കാന്‍ മുമ്പ് യു ഡി എഫ് സംവിധാനങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഒരിഞ്ച് ഭൂമിപോലും ഏറ്റെടുക്കാതിരുന്ന സ്ഥാനത്ത് ഇടതുപക്ഷസര്‍ക്കാരിന്റെ ശക്തമായ ഇടപെടലിലൂടെ 10000 ഏക്കര്‍ ഭൂമി വീണ്ടെടുത്തു. തുടക്കത്തിലുണ്ടായിരുന്ന പോരായ്മകള്‍ പരിഹരിച്ച് ഈ ഏറ്റെടുക്കല്‍ തുടരുകയുമാണ്. മുഴുവന്‍ സര്‍ക്കാര്‍ ഭൂമിയും വന്‍കിടക്കാരില്‍ നിന്ന് ഏറ്റെടുക്കുകയും ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമി ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് സര്‍ക്കാര്‍ നയം. ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമിയും; ഭവനം ഇല്ലാത്തവര്‍ക്ക് വാസയോഗ്യമായ വീടും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഇതിനുള്ള പദ്ധതി 2008 നവംബറില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട ഈ പദ്ധതി ചെങ്ങറ മോഡല്‍ സമരങ്ങളോടുള്ള സര്‍ക്കാര്‍ സമീപനവും വ്യക്തമാക്കുന്നു. കുടിയൊഴിപ്പിക്കല്‍ തടഞ്ഞുകൊണ്ടും കൃഷിഭൂമി കൃഷിക്കാര്‍ക്കാക്കിമാറ്റിക്കൊണ്ടും കുടികിടപ്പവകാശം സംരംക്ഷിച്ച് ഭൂപരിഷ്കരണം നടപ്പിലാക്കിയ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ് മന്ത്രിസഭയുടെ തുടര്‍ച്ചയാണ് ഈ സര്‍ക്കാര്‍. കേരളത്തില്‍ മുഴുവന്‍ പേര്‍ക്കും വാസയോഗ്യമായവീട് എന്ന ലക്ഷ്യം ഇ എം എസ് ഭവനപദ്ധതി മുന്നോട്ട് വയ്ക്കുന്നു.

ഭൂവിതരണത്തില്‍ മൂന്നാറില്‍ മാത്രം 1662 ഏക്കര്‍ സ്ഥലം വിതരണം ചെയ്തു. മാതൃകാപരമായ ആദിവാസിപുനരധിവാസം ആറളത്ത് സര്‍ക്കാര്‍ നടപ്പാക്കി. വിവിധവകുപ്പുകളെ ഏകോപിപ്പിച്ചായിരുന്നു പദ്ധതി. 1000 കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ ഭൂമിവീതം നല്കും. മുഴുവന്‍ പേര്‍ക്കും വീടുകള്‍ നിര്‍മ്മിയ്ക്കും. കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും യാത്രാസൌകര്യത്തിനും പദ്ധതികള്‍ ആവിഷ്ക്കരിച്ചു. ആദ്യഘട്ട നിര്‍മ്മാണത്തിനായി 28.72 കോടി രൂപ അനുവദിച്ചു. പുനരധിവാസ പദ്ധതിയുടെ ഭാഗമായി 887 പേര്‍ക്ക് തൊഴില്‍ കാഡുകള്‍ നല്കി.

മത്സ്യബന്ധനവും ജീവിതവും

എല്ലാകാലവും അവഗണനമാത്രം ലഭിച്ചിട്ടുള്ള ഒരു മേഖലയാണ് മത്സ്യത്തൊഴിലാളി മേഖല. എന്നാല്‍ ഈ മേഖലയില്‍ കൂടുതല്‍ കാര്യക്ഷമമായ ആസൂത്രണവും ഇടപെടലും നടത്താനും മത്സ്യബന്ധനത്തെ ആശ്രയിച്ച് ജീവിക്കുന്ന തൊഴിലാളികള്‍ക്കും പാവപ്പെട്ടവര്‍ക്കും കൂടുതല്‍ ആശ്വാസം പകരുന്നതുമായ സമീപനം സര്‍ക്കാര്‍ തുടക്കം മുതല്‍ സ്വീകരിച്ചു. 590 കിലോമീറ്റര്‍ കടലോരമുള്ള കേരളത്തില്‍ 222 മത്സ്യഗ്രാമങ്ങളിലായി 11 ലക്ഷം മത്സ്യത്തൊഴിലാളികളുണ്ട്. ഇവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ വന്‍പുരോഗതിയാണ് ഉണ്ടക്കിയത്. 2008 നവംബര്‍ മുതല്‍ മത്സ്യത്തൊഴിലാളി കടാശ്വാസ നിയമം നടപ്പിലാക്കി. മത്സ്യത്തൊഴിലാളികള്‍ 2007 വരെ എടുത്ത വായ്പകളില്‍ ആശ്വാസം നല്‍കുന്നതിന് പ്രത്യേക കമ്മീഷന്‍ രൂപീകരിച്ചു. 40000 മത്സ്യകച്ചവടത്തൊഴിലാളികളായ വനിതകള്‍ക്ക് സ്വന്തം കാലില്‍നില്ക്കാന്‍ പ്രാപ്തിയുണ്ടാക്കുന്നതിനായി 5000 രൂപാവീതം പലിശ രഹിതവായ്പ നല്കി വരുന്നു. 19000 പീലിങ് തൊഴിലാളികള്‍ക്ക് റിവോള്‍വിംഗ് ഫണ്ട് അനുവദിച്ചു. മത്സ്യസുരക്ഷാ എന്ന പേരില്‍ സംരക്ഷണ സംവിധാനം നടപ്പാക്കി. കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് ആകെ 8 ഹാര്‍ബറുകളാണ് ഉണ്ടായത്. എന്നാല്‍ ഈ സര്‍ക്കാര്‍ 20 പുതിയ മത്സ്യബന്ധന ഹാര്‍ബറുകള്‍ ലക്ഷ്യം വയ്ക്കുന്നു. 10 ഹാര്‍ബറുകളുടെ നിര്‍മ്മാണം ഇതിനകം തുടങ്ങിക്കഴിഞ്ഞു. 24 കോടി രൂപ മുതല്‍മുടക്കി തീരദേശറോഡുകളുടെ നിര്‍മ്മാണം നടക്കുന്നു. കടല്‍ കടലിന്റെ മക്കള്‍ക്ക് എന്ന് പ്രഖ്യാപിക്കുന്ന നിയമം ഉടന്‍ നിലവില്‍ വരും. ഉപരിതല മത്സ്യബന്ധനനിയമം പാസാക്കി. ട്രോളിംഗ് നിരോധനസമയത്ത് സൌജന്യറേഷനും 324 കോടിരൂപയുടെ ഭവന പദ്ധതിയും ഐ എസ്ആര്‍ ഓയുടെ സഹായത്തോടെ മത്സ്യബന്ധനത്തെ സഹായിക്കാനുതകുന്ന ബീക്കന്‍ സംവിധാനവും ഏര്‍പ്പാടാക്കി. പിടിക്കുന്ന മീനിന്റെ ഒന്നാമത്തെ അവകാശം തൊഴിലാളിയ്ക്ക് ആക്കാനും ഇടത്തട്ടുകാരെ തുരത്താനും വിദേശ ട്രോളറുകാരെ നിരോധിക്കാനും സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനങ്ങള്‍ ഈ മേഖലയില്‍ ഇടപതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാരിന്റെ നയം വ്യക്തമാക്കുന്നതാണ്.

വിദ്യാഭ്യാസവും തൊഴിലും

ഉന്നതവിദ്യാഭ്യാസരംഗത്തെ സര്‍ക്കാര്‍ സമീപനം വിദ്യാഭ്യാസകച്ചവടത്തിനെതിരാണ്. സര്‍ക്കാര്‍ പാസ്സാക്കിയ "സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളിലെ പ്രവേശനവും ഫീസും സംബന്ധിച്ച നിയമം'' സാമൂഹ്യനീതിയും മെരിറ്റും ഉയര്‍ത്തിപ്പിടിക്കുന്നു. ചിലകോടതി ഇടപെടലുകള്‍ ഉണ്ടെങ്കിലും മാനേജുമെന്റുകളുമായി നടക്കുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ തീര്‍പ്പുണ്ടാക്കാന്‍ കഴിയുന്നു. ഉന്നത വിദ്യാഭ്യാസകൌണ്‍സിലും ഹയര്‍സെക്കന്ററി സ്കോളര്‍ഷിപ്പും ഏര്‍പ്പെടുത്തി. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിയ്ക്കാന്‍ നടത്തിയ നീക്കങ്ങളെ ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു. സച്ചാര്‍കമ്മീഷന്‍ ശുപാര്‍ശകള്‍ വിദ്യാഭ്യാസരംഗത്ത് അംഗീകരിച്ച് നടപ്പാക്കുന്നു. മുസ്ളീം പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പും ഹോസ്റല്‍ , സ്റൈപന്റ്, മത്സരപരീക്ഷാപരിശീലനം എന്നിവയും മദ്രസ അധ്യാപകര്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും ഏര്‍പ്പെടുത്തി. വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ സ്വീകരിച്ച സമീപനങ്ങള്‍ പരക്കെ പ്രശംസിക്കപ്പെട്ടു.

നിയമനരിധോനം അവസാനിപ്പിച്ച് ഒഴിവുള്ള തസ്തികകളില്‍ മുഴുവന്‍ നിയമനങ്ങള്‍ നടത്താനും സാധ്യമായ എല്ലാ നിയമനങ്ങളും പി എസ് സി വഴിയാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന വകുപ്പ് അദ്ധ്യക്ഷന്‍മാരോട് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും നിയമന നടപടികള്‍ സ്വീകരിക്കാനും കൊടുത്ത സര്‍ക്കാര്‍ നിര്‍ദ്ദേശം തൊഴില്‍ അന്വേഷകരായ ചെറുപ്പക്കാര്‍ക്ക് ആശ്വാസം പകരുന്നതായിരുന്നു.

പൊതുവില്‍ ജനക്ഷേമകരവും തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും വ്യവസായസംരംഭകര്‍ക്കും സഹായകരവുമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇത് ഓരോ ചുവടുവെപ്പിലും കാണാന്‍ കഴിയും. വര്‍ദ്ധിപ്പിച്ചിരുന്ന ബസ് ചാര്‍ജ്ജും ടാക്സിചാര്‍ജ്ജും കുറച്ചു. പലഘട്ടങ്ങളിലായി അഞ്ചുതവണ പെട്രോളിനും ഡീസലിനും കേന്ദ്രം വില വര്‍ദ്ധിപ്പിച്ചിരുന്നു. ക്രൂഡോയിലിന് 150 ഡോളര്‍ വിലയുണ്ടായിരുന്ന സമയത്താണ് വില വര്‍ദ്ധിപ്പിച്ചിരുന്നത്. എന്നാല്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയിലിന്റെ വില കുത്തനെ താഴ്ന്ന് 34 ഡോളര്‍ വരെയായി വളരെകാലം തുടര്‍ന്നിട്ടും കേന്ദ്രസര്‍ക്കാര്‍ വിലകുറയ്ക്കാന്‍ തയ്യാറായില്ല. ഉപഭോക്തൃസംസ്ഥാനമായ നമ്മുടെ സംസ്ഥാനത്തെ ഈ വിലവര്‍ദ്ധനവ് ദോഷകരമായി ബാധിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ പെട്രോളിനും ഡീസലിനും വില കുറച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ബസ്സ് ചാര്‍ജ്ജും ടാക്സിചാര്‍ജ്ജും കുറച്ചു.

കേരളത്തിലെ രാഷ്ട്രീയം ചര്‍ച്ചചെയ്യപ്പെടുമ്പോള്‍ സര്‍ക്കാരിന്റെ സര്‍വ്വതലസ്പര്‍ശിയായ വികസനപ്രവര്‍ത്തനത്തെ വിലയിരുത്തുകയും വേണം. എന്നാല്‍ ചില കേന്ദ്രങ്ങള്‍ ഒന്നിനുപിറകെ ഒന്നായി വിവാദങ്ങള്‍ സൃഷ്ടിയ്ക്കുകയും യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് മനുഷ്യന്റെ ചിന്തയേയും പ്രവൃത്തിയേയും മാറ്റിനിര്‍ത്തുകയുമാണ്. അത് തങ്ങള്‍ക്കെതിരായി മാറിവരുന്ന കേരളത്തിലെ ബഹുഭൂരിപക്ഷത്തിന്റെ മാനസികാവസ്ഥയെ തകിടം മറിയ്ക്കുവാനും; അതിലൂടെ രാഷ്ട്രീയലാഭം നേടാനുമാണ്. ഒരു പാര്‍ലിമെന്റ് തെരഞ്ഞെടുപ്പുകൂടി കടന്നുവരുമ്പോള്‍; ദേശീയപ്രശ്നങ്ങളില്‍നിന്നും ജനശ്രദ്ധയെ മാറ്റിനിര്‍ത്താനും കള്ളപ്രചരണങ്ങള്‍ നടത്തി കേവലമാത്ര വൈകാരികത ഉയര്‍ത്തി ജനവിധി തങ്ങള്‍ക്കനുകൂലമാക്കാനും അങ്ങനെ ഇടതുപക്ഷത്തെ തകര്‍ക്കാനും വലിയ പരിശ്രമമാണ് നടക്കുന്നത്. ഇതിന് സിപിഐ(എം) ന്റെ ശക്തികേന്ദ്രമായ കേരളത്തെ പ്രതിലോമശക്തികള്‍ തെരഞ്ഞെടുത്തതില്‍ അത്ഭുതപ്പെടാനില്ല. ബിജെപിയും കോണ്‍ഗ്രസും മാത്രമല്ല തീവ്ര വലതുപക്ഷക്കാരും വ്യക്തിമാത്രവാചക കസര്‍ത്തിന്റെ പിന്‍ബലമുള്ളവരും പക്ഷം ചേരുന്നു. പക്ഷെ എന്നും പ്രതീക്ഷിക്കാവുന്ന തടസ്സങ്ങള്‍ മാത്രമാണ് ഇടതുപക്ഷത്തിനുമുന്നിലുള്ളത്. അതിനാല്‍ ശക്തമായ മുന്നോട്ടുപോക്ക് എന്ന ലക്ഷ്യം ആയാസരഹിതവുമാണ്.

ഈ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ലോകസഭാതെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിശേഷിപ്പിക്കപ്പെട്ട കഴിഞ്ഞ അഞ്ച് നിയമസഭകളിലേയ്ക്കും നടന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനും ബി ജെ പിയ്ക്കും മുന്നേറാന്‍ കഴിഞ്ഞില്ല എന്ന യാഥാര്‍ത്ഥ്യം ഒരു തിരിച്ചറിവായിരിക്കണം. വര്‍ഗ്ഗീയഅജണ്ടയ്ക്കും അവസരവാദത്തിനുമെതിരെയായിരുന്നു ജനവിധി. കോണ്‍ഗ്രസും ബി ജെ പിയുമല്ലാത്ത കക്ഷികള്‍ സജീവമായി രംഗത്തുവരുന്നപക്ഷം അവര്‍ക്ക് അനുകൂലമായി ജനം ചിന്തിയ്ക്കുന്നുവെന്ന് തെരഞ്ഞെടുപ്പുഫലങ്ങള്‍ വ്യക്തമാക്കുന്നു. സമകാലികചരിത്രത്തിലുടനീളം ബി ജെ പിക്കും കോണ്‍ഗ്രസിനും അനുകൂലമായി വോട്ട് ചെയ്ത ജനങ്ങള്‍ ഇരുകക്ഷികള്‍ക്കും എതിരെയുള്ളവര്‍ക്ക് അനുകൂലമായി ചിന്തിച്ചത് ശ്രദ്ധേയമാണ്. ഇവര്‍ക്കെതിരെയുള്ള ഒരു രാഷ്ട്രീയബദലിനുള്ള സാംഗത്യം 1977 ലും 89 ലും എന്നപോലെ ഇപ്പോഴും പ്രസക്തം തന്നെയാണ്.

തദ്ദേശസ്വയംഭരണം

എല്ലാവര്‍ക്കും പാര്‍പ്പിടത്തിന് 5000 കോടിയുടെ ഇ എം എസ് പദ്ധതി. വീണ്ടും ജനകീയാസൂത്രണപദ്ധതി; ഉല്‍പാദനമേഖലയ്ക്കു മുന്‍ഗണന. ഉല്‍പ്പാദന മേഖലയുടെ വളര്‍ച്ചയ്ക്ക് കൂടുംബശ്രീയുടെ സമഗ്ര പദ്ധതി. ശുചീകരണത്തിന് മാലിന്യമുക്ത കേരളം പദ്ധതി. സാനിറ്റേഷന്‍ മിഷനും ക്ളീന്‍കേരള മിഷനും സംയോജിപ്പിച്ച് ശുചിത്വമിഷന്‍. സ്ഥലംമാറ്റങ്ങള്‍ക്ക് മാതൃകാമാനദണ്ഡം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കേരളം ദേശീയമാതൃക. പദ്ധതി നടത്തിപ്പിന് പ്രത്യേക മിഷന്‍, നഗരവകുപ്പ് എന്നിവ സംയോജിപ്പിച്ച് ഊര്‍ജിത പ്രവര്‍ത്തനം. നിരാലംബകുടുംബങ്ങള്‍ക്കുള്ള ആശ്രയപദ്ധതി മുഴുവന്‍ പഞ്ചായത്തിലും, കേന്ദ്രപദ്ധതി മുഴുവന്‍ പഞ്ചായത്തിലും, കേന്ദ്രപദ്ധതികള്‍ നേടുന്നതില്‍ റെക്കോര്‍ഡ് നേട്ടം- പിഎംജിഎസ്വൈ 294 കോടി, എസ് ജി ആര്‍ വൈ 102 കോടി, എന്‍ ആര്‍ഇ ജി പി 100 കോടി. ഗ്രാമവികസനം ലക്ഷ്യമാക്കിയുള്ള കേന്ദ്രപദ്ധതികളുടെ നടത്തിപ്പില്‍ വന്‍പുരോഗതി, നഗരവികസനത്തിന് 3150 കോടിയുടെ പദ്ധതി, കെ എസ് യു ഡി പി 1450 കോടി, ഐന്‍ എന്‍ആര്‍യു എം-714 കോടി, യു ഐ ഡിഎസ്എസ്എം ടി-577 കോടി, ഐ എച്ച്എസ് ടി പി-111 കോടി, എസ് എസ് യുപി-298 കോടി. കെട്ടിടനികുതിയും ഭവന വായ്പ കുടിശ്ശികയും അടയ്ക്കാന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി. സംസ്ഥാനത്തൊട്ടാകെ ഘനം കുറഞ്ഞ പ്ളാസ്റിക് നിരോധനം. 216 ഗ്രാമപഞ്ചായത്തിനും ആറു ബ്ളോക്കിനും നിര്‍മല്‍പുരസ്കാരം. തലസ്ഥാനവികസനത്തിന് വിശദ നഗരഗതാഗതാസൂത്രണ പദ്ധതി. കെട്ടിടനിര്‍മാണച്ചട്ടം സംസ്ഥാനത്തൊട്ടാകെ ബാധകമാക്കി. ബിപി എല്‍ പട്ടിക തയ്യാറാക്കാന്‍ പുതിയ മാനദണ്ഡം. ജനനമരണരജിസ്ട്രേഷന്‍ കമ്പ്യൂട്ടര്‍വല്‍ക്കരണം. കിലയ്ക്ക് ദേശീയ അംഗീകാരം. കുടുംബശ്രീ ചന്തകളിലൂടെ ഗ്രാമീണ ഉല്‍പ്പന്നങ്ങള്‍ക്ക് കുടൂതല്‍ വിപണന സാധ്യത. ഹജ്ജ് ഹൌസ് നിര്‍മാണം. ന്യൂനപക്ഷ ക്ഷേമത്തിന് പ്രത്യേക സംവിധാനവും ബജറ്റ് വിഹിതവും. നഗരഗ്രാമവികസന കോര്‍പറേഷന്‍ ലാഭത്തില്‍. വികസന അതോറിറ്റികളുടെ പ്രവര്‍ത്തനം നഗരസഭകള്‍ക്ക്. ഖരമാലിന്യസംസ്കരണത്തില്‍ വന്‍ പുരോഗതി. തദ്ദേശസ്വയംഭരണ വകുപ്പിന് എന്‍ജിനിയറിങ് കേഡര്‍. ധനപരകാര്യക്ഷമതയില്‍ തദ്ദേശസ്ഥാപനങ്ങള്‍ പുരോഗതിയില്‍. തദ്ദേശസ്ഥാപനങ്ങളുടെ വരുമാനം കൂട്ടാന്‍ നടപടി. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി. ജില്ലാ ആസൂത്രണ സമിതികള്‍ ശക്തിപ്പെടുത്തി, മേഖലാ നിയന്ത്രണങ്ങള്‍ക്കെതിരെ ശക്തമായ നടപടി. ഓഫീസുകള്‍ ജനസൌഹൃദമാക്കാന്‍ ഫ്രണ്ട് ഓഫീസുകള്‍.

കൃഷി

നെല്ലുല്‍പ്പാദനത്തില്‍ മുന്നേറ്റം. ഉല്‍പ്പാദനത്തില്‍ വര്‍ധന. പതിനായിരക്കണക്കിന് കര്‍ഷകര്‍ക്ക് ആശ്വാസമായി നെല്‍കൃഷി ഇന്‍ഷുറന്‍സ്. പ്രീമിയം തുക 250 രൂപയില്‍ നിന്ന് 100 രൂപയായി കുറച്ചു. നഷ്ടപരിഹാരത്തുക 45 ദിവസത്തിനുതാഴെയുള്ള വിളവിന് ഹെക്ടറിന് 3000 ല്‍ നിന്ന് 7500 രൂപയായും 45 ദിവസം കഴിഞ്ഞുള്ളതിന് ഹെക്ടറിന് 5000 ല്‍ നിന്ന് 12,500 രൂപയായും വര്‍ധിപ്പിച്ചു. കീടരോഗബാധയ്ക്ക് നഷ്ടപരിഹാരം നല്‍കുന്നത് ഇതാദ്യം. വിലത്തകര്‍ച്ചയില്‍പ്പെട്ട കേരവിപണിക്ക് ആശ്വാസമേകി പച്ചത്തേങ്ങ സംഭരണം. നാളികേര വികസനത്തിന് കേരശ്രീ സമഗ്ര പദ്ധതി. 724 ക്ളസ്റര്‍ രൂപീകരിച്ചു. 18100 ഹെക്ടറില്‍ പദ്ധതി നടപ്പാക്കി. ബോധവല്‍ക്കരണ പദ്ധതികളുടെ ഫലമായി വെളിച്ചെണ്ണ ഉപഭോഗത്തില്‍ വര്‍ധന. കൂമ്പുചീയല്‍ നിയന്ത്രണത്തിന് പ്രത്യേക പാക്കേജ്. കോഴിക്കോട് ജില്ലയില്‍ 3.375 കോടി. മറ്റു ജില്ലകളില്‍ കര്‍ഷകരെ സഹായിക്കാന്‍ വന്‍ പദ്ധതി. പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തതയിലേക്ക്. ജൈവ പച്ചക്കറി കൃഷി, തരിശുഭൂമിയിലെ പച്ചക്കറികൃഷി, തേന്‍ ഉല്‍പ്പാദനംപോലുള്ള അനുബന്ധ മേഖലകള്‍ എന്നിവയ്ക്കും ഊന്നല്‍. ഉല്‍പ്പാദന വര്‍ധനയ്ക്ക് ഹരിതശ്രീ. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളെ പച്ചക്കറി ജില്ലകളാക്കി. 2000 ഹരിതശ്രീ സംഘത്തിലൂടെ പദ്ധതി നടപ്പാക്കുന്നു. ഇടുക്കി ജില്ലയിലെ വട്ടവടയില്‍ ഇടത്തട്ടുകാരില്ലാത്ത വിപണന പദ്ധതി, വട്ടവടയില്‍ ജൈവപച്ചക്കറി വില്‍പ്പനശാലയും ചില്ലറ വില്‍പ്പനകേന്ദ്രവും ഉടന്‍. ഓണക്കാലത്ത് പച്ചക്കറിവില ഉയരുന്നത് തടഞ്ഞ് കൃഷിവകുപ്പിന്റെ 322 ഗ്രാമീണ വിപണി. കൃഷിവകുപ്പും മറ്റ് ഏജന്‍സികളും ചേര്‍ന്ന് വിറ്റത് 3100 ടണ്‍ പച്ചക്കറികള്‍. ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്റെ ആഭിമുഖ്യത്തില്‍ ഇടുക്കി, വയനാട് ജില്ലകളില്‍ കുരുമുളക്,കൃഷിക്കും കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ കശുമാവ് കൃഷിക്കും പുനരുജ്ജീവന പാക്കേജ്. നടപ്പുവര്‍ഷം ഇതിനായി വകയിരുത്തിയത് 48 കോടി രൂപ. കവുങ്ങുകൃഷിയുടെ മഞ്ഞളിപ്പുരോഗത്തിന് സത്വര നിയന്ത്രണം. ചെലവിട്ടത് 12.6 കോടി രൂപ. കര്‍ഷകരുടെ പ്രശ്നങ്ങള്‍ കുട്ടായി ചര്‍ച്ചചെയ്യാന്‍ എല്ലാപഞ്ചായത്തിലും അദാലത്ത്. കൃഷിഭവന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. കൃഷിമന്ത്രിയോട് നേരിട്ട് സംസാരിക്കാനും പ്രശ്നങ്ങള്‍ അവതരിപ്പിക്കാനുമായി കര്‍ഷകര്‍ക്ക് ടോള്‍ഫ്രീ ടെലിഫോണ്‍. മണ്ണൊലിപ്പ് നേരിട്ടിരുന്ന 41,000 ഹെക്ടര്‍ സംരക്ഷിച്ചു. ദേശീയ നീര്‍മറിപദ്ധതിയില്‍ 95,000 കര്‍ഷകര്‍ക്ക് പ്രയോജനം.

ആഭ്യന്തരം/ടൂറിസം

ഗുണ്ടാപ്രവര്‍ത്തനം തടയുന്നതിനുള്ള നിയമം ക്രിയാത്മകമാക്കി. പൊലീസില്‍ മൂവായിരത്തിലധികംപേരെ കൂടുതലായി നിയമിച്ചു. പൊലീസ് അക്കാദമിയെ ദേശീയശ്രദ്ധയിലെത്തിച്ചു. ഫലപ്രദമായ കുറ്റാന്വേഷണത്തിന് ഫോറന്‍സിക് ലാബില്‍ ഡി എന്‍ എ, ഫിംഗര്‍ പ്രിന്റ്, നുണപരിശോധന തുടങ്ങിയ സംവിധാനങ്ങള്‍. സൈബര്‍സെല്‍ ശക്തം. സൈബര്‍ ഫോറന്‍സിക് ഡിവിഷന്‍ ആരംഭിച്ചു. 188 പോലീസ് സ്റേഷന്‍ കമ്പ്യൂട്ടര്‍വല്ക്കരിച്ചു. എഫ് ഐ ആര്‍ കംപ്യൂട്ടറില്‍ രേഖപ്പെടുത്തും. പരാതിക്ക് രസീത്. കസ്റഡിമരണം, ലോക്കപ്പ് മര്‍ദനം എന്നിവയ്ക്ക് അറുതി. തെളിയാതെ കിടന്ന നിരവധി കേസുകള്‍ക്ക് തുമ്പുണ്ടാക്കി. പൊലീസ് നിയമഭേദഗതി. കുറ്റാന്വേഷണവും ക്രമസമാധാനവും വിഭജിച്ചു. പ്രതിപക്ഷ നേതാവിനെകൂടി ഉള്‍പ്പെടുത്തി സുരക്ഷാ കമ്മീഷന്‍. പൊലീസിനെക്കുറിച്ചുള്ള പരാതികള്‍ പരിശോധിക്കാന്‍ അതോറിറ്റി. 15 കൊല്ലം പൂര്‍ത്തിയാക്കിയ കോണ്‍സ്റബിള്‍മാരെ ഹെഡ്കോണ്‍സ്റബിള്‍മാരാക്കി. 23 കൊല്ലം തികഞ്ഞവര്‍ക്ക് എഎസ്ഐ ഗ്രേഡ്. പാറാവ് ഡ്യൂട്ടിക്കാര്‍ക്ക് റിവോള്‍വര്‍. ഡ്യൂട്ടി സമയം എട്ടുമണിക്കുറാക്കാന്‍ നടപടി. പൊലീസുകാരുടെ മക്കള്‍ക്ക് പ്രവേശനത്തില്‍ പരിഗണന നല്‍കുന്ന കേന്ദ്രീയ വിദ്യാലയം. 20 സ്റേഷനില്‍ ജനമൈത്രി പദ്ധതി. തീവണ്ടി യാത്രക്കാര്‍ക്ക് തുണയായി റെയില്‍ അലര്‍ട്ട്. വനിതാസെല്‍ശക്തമാക്കി. സ്ത്രീപീഡന കേസുകള്‍ക്കെതിരെ കര്‍ശന നടപടി. സങ്കീര്‍ണമായ നിരവധി കേസുകള്‍ തെളിഞ്ഞു. ചേലേമ്പ്ര ബാങ്ക് കവര്‍ച്ച, ലെറ്റര്‍ ബോംബ്, മാള ഇരട്ടക്കൊലക്കേസ്, രാഷ്ട്ര പതിക്ക് ഇ മെയില്‍ ഭീഷണി തുടങ്ങിയവ ഉദാഹരണം. തീവ്രവാദ പ്രവര്‍ത്തനത്തിനെതിരെ ഊര്‍ജിത നടപടി. 20 പുതിയ പൊലീസ് സ്റേഷന്‍ മന്ദിരം. 12 സ്റേഷന്‍ നവീകരിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും വിളിപ്പുറത്ത്. പാലക്കാട് സൌത്ത് പൊലീസ് സ്റേഷന്‍ ഇന്ത്യയിലെ മികച്ച സ്റേഷന്‍. 29 ജയില്‍ നവീകരിച്ചു. തടവുകാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉപദേശക സമിതി. തടവുകാരുടെ മാനസിക നവീകരണത്തിന് സമൂര്‍ത്തമായ പരിപാടികള്‍. ജയിലുകളില്‍ ബയോഗ്യാസ് പ്ളാന്റ്, മഴവെള്ള സംഭരണി, പച്ചക്കറി കൃഷി, നെല്‍കൃഷി. ജയില്‍ ആക്ട് പരിഷ്ക്കരിക്കാന്‍ സമിതി. വിചാരണയിലെ കാലതാമസം ഒഴിവാക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിങ്.

തൊഴില്‍ എക്സൈസ്

ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍, ആയുര്‍വേദിക്, ഓട് വ്യവസായം, ഓയില്‍ മില്ലുകള്‍, ടിമ്പര്‍, പ്ളൈവുഡ്, മലഞ്ചരക്ക് വ്യാപാരമേഖല എണ്ണപ്പന എന്നീമേഖലകളിലെ തൊഴിലാളികളുടെ മിനിമം കൂലി പുതുക്കി. സ്വകാര്യ തോട്ടംമേഖലയിലെ സ്റാഫിന് മിനിമം വേതനം നിശ്ചയിക്കുന്നതിന് പ്രാഥമിക വിജ്ഞാപനം. സ്വര്‍ണം, വെള്ളി ആഭരണനിര്‍മ്മാണം, ഗാര്‍ഹികം, ഗാര്‍മെന്റ് ഫിഷ്പ്രോസസിങ്, റബര്‍ ക്രീപ്പ് മില്‍, ഹോസ്റല്‍ ജീവനക്കാര്‍, കുടനിര്‍മ്മാണം തുടങ്ങി നിരവധി മേഖലകളില്‍ മിനിമം വേതനത്തിന് നടപടി. ഒഡേപെക് മുഖേന 1091 ഉദ്യോഗാര്‍ത്ഥികളെ വിദേശത്ത് ജോലിക്ക് അയച്ചു. 2008 ല്‍ മാത്രം 512 പേരെ അയച്ചു. കൂടുതല്‍ തൊഴിലവസരത്തിനായി പന്ത്രണ്ടിലധികം രാജ്യങ്ങളുമായി കത്തിടപാട് നടത്തി. ഒഡേപെക് 25 ലക്ഷം രൂപ ലാഭമുണ്ടാക്കി. കേന്ദ്രാവിഷ്കൃത ഇന്‍ഷുറന്‍സ് പദ്ധതി വിപുലീകരിച്ചു. അഞ്ച് സെന്റ് വരെ ഭൂമിയുള്ള കുടുംബങ്ങളെക്കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തി. 665069 കുടുംബങ്ങള്‍ക്ക് ആനുകൂല്യത്തിന് അര്‍ഹത. കൊച്ചിയില്‍ 3.32 കോടി രൂപ ചെലവില്‍ കെമിക്കല്‍ എമര്‍ജന്‍സി റെസ്പോന്‍സ് സെന്റര്‍ ആരംഭിക്കാന്‍ 20 സെന്റ് സ്ഥലം നല്‍കി. നിര്‍മാണം തുടങ്ങി. ഫണ്ടും അനുവദിച്ചു. കൈത്തറി തൊഴിലാളി ക്ഷേമനിധി വരുമാനം വര്‍ധിപ്പിക്കല്‍ തുണിത്തരങ്ങളുടെ വിറ്റുവരവില്‍ സെസ്. വെല്‍ഡിങ് ഇന്‍സ്റിറ്റ്യൂട്ടും മെറ്റീരിയല്‍ ടെസ്റിങ് റിസര്‍ച്ച് സെന്ററും എറണാകുളത്തും കൊല്ലത്തും സ്ഥാപിക്കാന്‍ ഒരു കോടി രൂപ. തോട്ടം തൊഴിലാളികള്‍ക്ക് ക്ഷേമനിധി. തയ്യല്‍ തൊഴിലാളി ക്ഷേമനിധി അംശാദായം വര്‍ധിപ്പിക്കാന്‍ തയ്യല്‍ തൊഴിലാളികളുടെ പെന്‍ഷന്‍ അര്‍ഹതയ്ക്കുള്ള പ്രായം കുറയ്ക്കല്‍ കൈത്തറി തൊഴിലാളി ക്ഷേമനിധി നിയമം. ബീഡിത്തൊഴിലാളി ഭവനപദ്ധതിക്ക് തൊഴിലാളിവിഹിതമായ 105.9 ലക്ഷം നല്‍കി. അടച്ചിട്ട 17തോട്ടങ്ങളില്‍ ഒമ്പതെണ്ണം തുറന്നു. പീരുമേട് താലൂക്കിലെ തേയിലത്തോട്ടങ്ങളില്‍ സഹായം എത്തിക്കാന്‍ 2.98 കോടിയുടെ പദ്ധതി. പൂട്ടിക്കിടക്കുന്ന തോട്ടങ്ങള്‍ തുറക്കാന്‍ 1677.7 കോടി രൂപയുടെ പാക്കേജ് കേന്ദ്രത്തെക്കൊണ്ട് അംഗീകരിപ്പിച്ചു. കശുവണ്ടി വ്യവസായം പുനരുദ്ധരിക്കാന്‍ കര്‍മ്മപദ്ധതി. കശുവണ്ടിത്തൊഴിലാളികളുടെ മിനിമംകൂലി പുതുക്കി. കേരള സ്റേറ്റ് ഏജന്‍സി ഫോര്‍ എക്സ് പാന്‍ഷന്‍ ഓഫ് കാഷ്യൂ കള്‍ട്ടിവേഷന്‍ ഏജന്‍സി രൂപീകരിച്ചു. ഒന്നര കോടി രൂപ അനുവദിച്ചു. 229 ഏക്കറില്‍ കശുവണ്ടി കൃഷി. കെ എസ് സി ഡി സിക്കും കാപെക്സിനും 27 കോടി രൂപയും 13 കോടി രൂപയും അനുവദിച്ചു. കശുവണ്ടി പരിപ്പിന്റെ സെയില്‍ടാക്സ് നാല് ശതമാനമാക്കി കുറച്ചു. കശുവണ്ടി തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി കുടിശ്ശിക നല്‍കാന്‍ കെ എസ് സി ഡി സിക്കും കാപെക്സിനും അഞ്ച് കോടി. ഇ എസ് ഐ ആശുപത്രികളുടെ സൌകര്യം മെച്ചപ്പെടുത്തി, ഒഴിവുകള്‍ നികത്തി. മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റ് കൊടുത്തുതീര്‍ത്തു. 14 ഐ ടി ഐ തുടങ്ങി. സെന്റേഴ്സ് ഓഫ് എക്സലന്‍സ് ആയി വര്‍ധിപ്പിക്കാനും നടപടി. 10 ഐ ടി ഐ യില്‍ ഫിനിഷിങ് സ്കൂള്‍. ഡിസൈന്‍ പഠനത്തിന് കേരള സ്റേറ്റ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍. ചാലക്കുടിയില്‍ പുതിയ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച്. മള്‍ട്ടിപര്‍പ്പസ് ജോബ് ക്ളബ് എന്ന സ്വയം തൊഴില്‍ പദ്ധതി ആവിഷ്കരിച്ചു.

ഭക്ഷ്യസിവില്‍ സപ്ളൈയ്സ്

മുഴുവന്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്കും ഓണക്കിറ്റ്, മുന്നു രുപ നിരക്കില്‍ 20 ലക്ഷം ദരിദ്രകുടുംബങ്ങള്‍ക്ക് അരി. ഉത്സവ സീസണില്‍ വിലക്കയറ്റം നിയന്ത്രിച്ചു. രാജ്യത്തെ ഏറ്റവും കൂടിയ വിലയ്ക്ക് നെല്ല് സംഭരണം. സംഭരിച്ച നെല്ല് അരിയാക്കി റേഷന്‍കടകളില്‍. ഗുണമേന്മയുടെ ഫോര്‍ട്ടിഫൈഡ് ആട്ട 11 രൂപ നിരക്കില്‍ റേഷന്‍കടയില്‍. പ്രത്യേക അരിക്കടകളിലൂടെയും വില്‍പ്പനശാലകളിലൂടെയും 14 രൂപയ്ക്ക് പുഴുക്കലരിയും 13.50 രൂപയ്ക്ക് പച്ചരിയും. ഉത്സവ വേളകളില്‍ 2400 ല്‍ പരം വില്‍പ്പനകേന്ദ്രങ്ങള്‍ വഴി നിത്യോപയോഗ സാധനങ്ങള്‍. എല്ലാ സാധനവും ലഭിക്കുന്ന പീപ്പിള്‍സ് ബസാര്‍ ജില്ലതോറും. പകര്‍ച്ചവ്യാധി സമയത്ത് അഞ്ചുലക്ഷം സൌജന്യ ഭക്ഷ്യക്കിറ്റ്. സ്കൂള്‍ക്കുട്ടികള്‍ക്ക് ഓണത്തിന് അഞ്ചുകിലോയും പുതുവത്സരത്തിന് മൂന്നു കിലോയും അരി. 70 ലക്ഷം കുടുംബത്തിന് കുടുംബനാഥന്റെ ഫോട്ടോപതിപ്പിച്ച റേഷന്‍കാര്‍ഡ്. മാവേലി, ശബരി സ്റോറുകള്‍ക്കും ലാഭം മാര്‍ക്കറ്റുകള്‍ക്കും പുറമെ പതിനാലായിരത്തോളം റേഷന്‍കടകളിലൂടെ പൊതുവിതരണം. 22 പുതിയ മാവേലി മെഡിക്കല്‍ സ്റോര്‍. തിരുവന്തപുരം, എറണാകുളം, കോട്ടയം, തലശ്ശേരി എന്നിവിടങ്ങളില്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും കോന്നിയില്‍ 70 കോടി മുതല്‍മുടക്കില്‍ ഫുഡ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടിനും പ്രാരംഭ നടപടി. മൂന്നുമാസത്തിലൊരിക്കല്‍ റേഷന്‍ അദാലത്ത്. പാല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ പശുഗ്രാമം. വിദര്‍ഭ പദ്ധതികളും ക്ഷീരകര്‍ഷകര്‍ക്കായി ക്ഷേമനിധിബില്ലും. യു ഡി എഫ് ഭരണകാലത്ത് സപ്ളൈകോയില്‍ നടന്ന 135 കോടിയുടെ അഴിമതിക്കേസുകളില്‍ സി ബി ഐ അന്വേഷണം.

ആരോഗ്യം

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നെത്തിക്കാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍. 30 ശതമാനം വരെ വിലക്കുറവ്. ഔഷധരംഗത്തെ മാഫിയാപ്രവര്‍ത്തനം തടഞ്ഞു. സ്കൂള്‍വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാലയ ആരോഗ്യ പരിപാടി. ആദിവാസി മേഖലകളില്‍ കൂടുതല്‍ ചികിത്സാസൌകര്യം. മൂന്ന് മെഡിക്കല്‍ കോളേജില്‍ എം ആര്‍ ഐ സ്കാനര്‍ സ്ഥാപിക്കാന്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്സുമായി ധാരണാപത്രം. കോഴിക്കോട് മെഡിക്കല്‍ കോളേജിലും തിരുവനന്തപുരം ആര്‍ സി സിയിലും എം ആര്‍ ഐ സ്കാനര്‍. തീരദേശങ്ങളിലുള്ള 126 ആശുപത്രി സുനാമി പുനരധിവാസ ഫണ്ട് ഉപയോഗിച്ച് നവീകരണം. ഡോക്ടര്‍മാര്‍ക്ക് സ്പെഷ്യല്‍ അലവന്‍സ്, സ്പെഷ്യല്‍ പേ. മെച്ചപ്പെട്ട സേവനത്തിന് സ്പെഷ്യാലിറ്റി-അഡ്മിനിസ്ട്രേറ്റീവ് കാഡര്‍. ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റിറ്റ്യൂട്ട് പ്രവര്‍ത്തനം കാര്യക്ഷമമാക്കി. കെ എസ്ഡിപിയെ പുനരുജ്ജീവിപ്പിച്ചു. തിരുവനന്തപുരത്തെ റീജണല്‍ ക്യാന്‍സര്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ അത്യാധുനിക ഉപകരണങ്ങള്‍. പാവപ്പെട്ട രോഗികള്‍ക്കുള്ള ധനസഹായത്തിനായി അഞ്ചു കോടി. പാലിയേറ്റീവ് പരിചരണനയം അംഗീകരിച്ചു.

ക്ഷയരോഗ നിര്‍ണയത്തിന് തിരുവനന്തപുരത്ത് 55 ലക്ഷം ചെലവിട്ട് ആധുനിക ലബോറട്ടറി. 18 വയസ്സ് വരെയുള്ള ക്യാന്‍സര്‍ രോഗബാധിതരായ കുഞ്ഞുങ്ങള്‍ക്ക് സൌജന്യ ചികിത്സ. വിധവാവിവാഹത്തിന് കാല്‍ലക്ഷം ധനസഹായം. അങ്കണവാടി ഓണറേറിയം വര്‍ധിപ്പിച്ചു. പെന്‍ഷന് തീരുമാനം. 6746 പുതിയ അങ്കണവാടി. 13,492 പേര്‍ക്ക് പുതുതായി തൊഴില്‍. 6746 അങ്കണവാടികള്‍ക്ക് 3.37 കോടി. വയോജന പെന്‍ഷന്‍ 250 രൂപയും വികലാംഗ പെന്‍ഷന്‍ 200 രൂപയുമാക്കി. വയോജനങ്ങള്‍ക്ക് കാസര്‍ഗോട്ടും കോഴിക്കോട്ടും പകല്‍ പരിപാലന കേന്ദ്രം. ഈ വര്‍ഷം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. കൊല്ലം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ വികലാംഗ പുനരധിവാസപദ്ധതി. അംഗവൈകല്യമുള്ളവര്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കുമുള്ള പെന്‍ഷന്‍ പ്രതിമാസം 200 രൂപയായും അഗതി (വിധവ) പെന്‍ഷനും 50 വയസ്സിനുമുകളിലുള്ളവര്‍ക്കുള്ള പെന്‍ഷനും 200 രൂപയായും വര്‍ദ്ധപ്പിച്ചു.

ധനവകുപ്പ്

നവംബര്‍ അവസാനംവരെ വിവിധ പദ്ധതികളില്‍ 17, 500 കോടി രൂപ സര്‍ക്കാര്‍ ചെലവിട്ടു. മുന്‍ വര്‍ഷം ഇതേകാലത്ത് 15,500 കോടി. മൂലധനചെലവ് 534 കോടിയില്‍നിന്ന് 620 കോടിയായി. പദ്ധതി ചെലവ് 1614 കോടിയില്‍ നിന്ന് 1894 കോടിയായി. ചെലവിനത്തില്‍ വെട്ടിക്കുറവു വരുത്താതെ റവന്യൂകമ്മി ഒരു ശതമാനത്തില്‍ താഴെയാക്കി. 2004-05 ല്‍ 4.16 ശതമാനമായിരുന്ന ധനകമ്മി നവംബര്‍വരെ 1.52 ശതമാനംമാത്രം. സാമ്പത്തികമാന്ദ്യത്തിനിടയിലും വാണിജ്യനികുതി വരുമാനത്തില്‍ നവംബര്‍വരെ 26 ശതമാനം വര്‍ധന. മൂല്യവര്‍ധിത നികുതിയില്‍ യു ഡി എഫിന്റെ അവസാന വര്‍ഷത്തെ അപേക്ഷിച്ച് 75 ശതമാനം വര്‍ധന. പുതിയ ട്രഷറി നിയന്ത്രണങ്ങളില്ല; നിലവിലുള്ള നിയന്ത്രണങ്ങളില്‍ ഇളവ്. യു ഡി എഫ് സര്‍ക്കാര്‍ ബാധ്യതയാക്കിയ, കരാറുകാരുടെ 26 മാസത്തെ കുടിശ്ശിക തീര്‍ത്തു. കയര്‍മേഖലയ്ക്ക് റെക്കോഡ് വിഹിതം. ഭാഗ്യക്കുറി വകുപ്പില്‍ കഴിഞ്ഞ വര്‍ഷം 46 ശതമാനവും ഈ വര്‍ഷം ഇതുവരെ 63 ശതമാനവും വളര്‍ച്ച. നാലു പുതിയ ലോട്ടറി. അനധികൃത ലോട്ടറികള്‍ക്കെതിരെ കര്‍ശന നടപടി. ലോട്ടറി വില്‍പ്പനക്കാര്‍ക്കും ഏജന്റുമാര്‍ക്കും ക്ഷേമനിധി. ട്രഷറികളില്‍ പൌരാവകാശരേഖയും സോഷ്യല്‍ ഓഡിറ്റും. കെ എസ് എഫ് ഇക്ക് സ്വയംഭരണാധികാരം.


വിദ്യാഭ്യാസം

നിയമനനിരോധനം പിന്‍വലിച്ചു. അധ്യാപകരുടെയും അനധ്യാപകരുടെയും മൂവായിരത്തിലധികം പുതിയ തസ്തിക. പ്ളസ് ടു സീറ്റ് വര്‍ദ്ധിപ്പിച്ചു. മലബാറിന്റെ വിദ്യാഭ്യാസത്തിന് പ്രത്യേക പരിഗണന. ജനകീയചര്‍ച്ചയ്ക്കുവിധേയമാക്കി പാഠ്യപദ്ധതി പരിഷ്കരിച്ചു. ഐടിമേള എല്ലാ വര്‍ഷവും. വിദ്യാഭ്യാസപരിപാടികള്‍ നല്‍കുന്ന വിക്ടേഴ്സ് ചാനല്‍ പ്രാദേശിക കേബിള്‍ ശ്യംഖലവഴി ലഭ്യമാക്കി. അംഗീകാരമുള്ള മുഴുവന്‍ സ്കൂളിലും നാലാംക്ളാസ് വരെ മാതൃഭാഷാ പഠനം നിര്‍ബന്ധം. വിദ്യാഭ്യാസനിയമവും ചട്ടവും പരിഷ്കരിച്ചു. ആദ്യമായി അധ്യാപകര്‍ക്ക് ക്ളസ്റര്‍ പരിശീലനം. പരിസ്ഥിതി അവബോധത്തിന് എന്റെ മരം പദ്ധതി. ചൈല്‍ഡ് സെന്‍സസ്. സമ്പൂര്‍ണ വിവരങ്ങളുമായി വെബ്സൈറ്റ്. പ്ളസ്ടുതലംവരെ സ്കൂളുകളില്‍ ജനാധിപത്യവേദികള്‍. എന്‍ട്രസ് പരിഷ്കരണത്തിന് നടപടി. സ്വാശ്രയ വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം. ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ രൂപീകരിച്ചു. കോളേജുതലത്തില്‍ ക്ളസ്റര്‍ സമ്പ്രദായം. സര്‍വകലാശാലതലത്തില്‍ അധ്യാപകക്ഷാമം പരിഹരിക്കാന്‍ താല്‍ക്കാലിക തസ്തിക. പുതിയ നിയമനങ്ങള്‍. ബഹിരാകാശപഠനകേന്ദ്രം ആരംഭിച്ചു. ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന് നടപടി. കേന്ദ്ര സര്‍വകലാശാലയ്ക്ക് തത്വത്തില്‍ അംഗീകാരം. കൊച്ചി സര്‍വകലാശാല രാജ്യാന്തരനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കേന്ദ്ര സഹായപദ്ധതിക്ക് അംഗീകാരം നേടിയെടുത്തു. ഓപ്പണ്‍ യൂണിവേഴ്സിറ്റിക്ക് നടപടി. അലിഗഢ് സര്‍വകലാശാല ഓഫ് ക്യാമ്പസ് സെന്ററിന് ശ്രമം.

08 May, 2010

വിഖ്യാതമായ ലാവ്ലിന്‍

നിയമചരിത്രത്തില്‍ ഏറ്റവും രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട കേസായി എസ്എന്‍സി ലാവ്ലിന്‍ മാറിയിരിക്കുന്നു. കുറേക്കൂടി വ്യക്തമായി പറഞ്ഞാല്‍ അത് രാഷ്ട്രീയം മാത്രമായിരിക്കുന്നു.

സിബിഐ തയ്യാറാക്കിയ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ പിണറായി വിജയനെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചെങ്കിലും കുറ്റമെന്തെന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്.

വൈദ്യുതി മന്ത്രിയായിരിക്കെ ജലവൈദ്യുതി പദ്ധതികളുടെ നവീകരണത്തിനുവേണ്ടി കനേഡിയന്‍ കമ്പനിയുമായി ഉണ്ടാക്കിയ ഇടപാടില്‍ പിണറായി വിജയന്‍ നിയമവിരുദ്ധമായ സാമ്പത്തികനേട്ടമുണ്ടാക്കി എന്നതാണ് സാധാരണ ജനങ്ങളുടെ അറിവില്‍ എസ്എന്‍സി ലാവ്ലിന്‍ കേസ്. ദുരൂഹതയോ സങ്കീര്‍ണതയോ ഇല്ലാതെ രേഖകളുടെ അടിസ്ഥാനത്തില്‍ വ്യക്തമായി തെളിയിക്കാന്‍ കഴിയുന്ന കേസില്‍ ഇനിയൊന്നും ചെയ്യാനില്ലെന്ന നിലപാടിലാണ് സിബിഐ എത്തിയിരിക്കുന്നത്.

പ്രധാനമന്ത്രി ഉള്‍പ്പെട്ട കേസായിരുന്നിട്ടും ബോഫോഴ്സ് തോക്കിടപാടില്‍ കോഴ എത്രയെന്നും അത് ആരുടെ കൈയിലെത്തിയെന്നും സിബിഐ കണ്ടെത്തി. ലാവ്ലിന്‍ കേസില്‍ ആ സാമര്‍ഥ്യം സിബിഐക്ക് കാണിക്കാന്‍ കഴിയാതെ പോയത് വസ്തുതകള്‍ എതിരായതുകൊണ്ടാണ്.

കണ്‍സള്‍ട്ടന്‍സി, ധാരണാപത്രം തുടങ്ങിയ ഗഹനമായ വിഷയങ്ങളിലേക്ക് ഇപ്പോള്‍ കടക്കേണ്ടതില്ല. ടെലിവിഷന്‍ ചര്‍ച്ചകളില്‍ പല വിദഗ്ധരും അക്കാര്യങ്ങള്‍ വിശദീകരിക്കുന്നത് കേട്ടിട്ടുണ്ട്. സാധാരണക്കാര്‍ക്ക് അതൊന്നും ഉല്‍ക്കണ്ഠയുളവാക്കുന്ന വിഷയങ്ങളല്ല. കോഴ, അഴിമതി തുടങ്ങിയ പദങ്ങളുടെ അര്‍ഥം ശബ്ദതാരാവലിയില്ലാതെ മനസ്സിലാക്കാന്‍ പ്രാപ്തിയുള്ള ജനങ്ങള്‍ക്ക് അറിയയേണ്ടിയിരുന്നത് കേസിനാസ്പദമായ വിഷയത്തില്‍ തുകയെത്രയെന്നും അതാരുടെ കൈയില്‍ എത്തിയെന്നും ആയിരുന്നു.

സിബിഐയുടെ വഴികാട്ടികള്‍ ഏറെക്കാലമായി കണക്കുകള്‍ പലതും പറയുന്നുണ്ടെങ്കിലും ഇപ്പോഴും വ്യക്തത വന്നിട്ടില്ല. സെന്‍സെക്സ് പോലെ അത് കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്നു. ഏറ്റവും ഒടുവില്‍ സിബിഐ നല്‍കിയ വിവരമനുസരിച്ച് അങ്ങനെയൊരു ഇടപാട് നടന്നതായി തെളിവൊന്നും കിട്ടിയിട്ടില്ല. ആരെങ്കിലും പറയുന്നതുകേട്ട് ഇനിയും ചുറ്റിത്തിരിയാന്‍ കഴിയില്ലെന്നും സിബിഐ വ്യക്തമാക്കിയിട്ടുണ്ട്.

വിഖ്യാതമായ ലാവ്ലിന്‍ ഇടപാടില്‍ ആരോപണവിധേയനായ പിണറായി വിജയന്‍ പണം വാങ്ങിയതായി തെളിവില്ലെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്. അന്വേഷണം ഇനിയും തുടരുന്നതില്‍ അര്‍ഥമില്ലെന്നും സിബിഐ പറയുന്നു.

ഇവിടെ സാധാരണക്കാര്‍ക്കുവേണ്ടി ചില ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. സമഗ്രമായ അന്വേഷണം സര്‍വസന്നാഹങ്ങളോടെയും പൂര്‍ത്തിയാക്കിയതിനുശേഷമാണല്ലോ കുറ്റപത്രം സമര്‍പ്പിക്കുന്നത്. അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിയാത്ത കാര്യത്തിന്റെ പേരില്‍ പിണറായി വിജയനെ പ്രതിയാക്കിയതെന്തിന്?

കേസില്‍ വഴിത്തിരിവാകുന്ന നിലപാട് പരസ്യമായി പ്രസ്താവിക്കാന്‍ സിബിഐ നിര്‍ബന്ധിതമായത് സ്വയംപ്രഖ്യാപിത സൂപ്പര്‍വൈസര്‍മാരുടെ ശല്യം നിമിത്തമാണ്. ആരോപണങ്ങളില്‍ അഭിരമിച്ചവര്‍ ഇക്കാര്യം വസ്തുനിഷ്ഠമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനു പകരം പ്രതിയെ കുറ്റവിമുക്തനാക്കാന്‍ സിബിഐക്ക് അധികാരമുണ്ടോ എന്ന സാങ്കല്‍പിക ചോദ്യമാണ് മുന്നോട്ടുവെച്ചത്.

പിണറായി വിജയന്‍ കുറ്റവിമുക്തി നേടിയതായി ഇക്കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടുള്ള ആരും പറഞ്ഞിട്ടില്ല. ഇനി അതല്ലാതെ മറ്റൊരു മാര്‍ഗം കോടതിയുടെ മുന്നില്‍ ഇല്ല എന്നു മാത്രമാണ് നീരിക്ഷകര്‍ അഭിപ്രായപ്പെട്ടത്. അതില്‍ തെറ്റുണ്ടെന്ന് ഞാനും കരുതുന്നില്ല.

പണം നേരിട്ട് വാങ്ങാതെ മറ്റൊരു ചാലിലേക്ക് ഒഴുക്കുന്നതും കുറ്റമാണ്. ശശി തരൂരിന് വിയര്‍പ്പും വിയര്‍പ്പിന്റെ വില സുനന്ദയ്ക്കുമാണ് ലഭിച്ചത്. അപ്രകാരം ഒരു കഥാപാത്രമോ സന്ദര്‍ഭമോ ഇപ്പോള്‍ വായിച്ചംഗീകരിക്കപ്പെട്ട സ്റ്റോറിലൈനില്‍ കാണുന്നില്ല. തിരക്കഥയില്‍ ഇനി മാറ്റം വരുത്താന്‍ കഴിയില്ലെന്ന് സിബിഐ വ്യക്തമാക്കിയ സാഹചര്യത്തില്‍ നിര്‍മാതാക്കള്‍ ഉദ്ദേശിച്ച ക്ളൈമാക്സില്‍ പടം അവസാനിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്.

അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് പിണറായി വിജയനെതിരെ യാതൊന്നും തെളിയിക്കാനില്ലാത്ത അവസ്ഥയില്‍ ഗൂഢാലോചനയാണ് അവശേഷിക്കുന്ന ആരോപണം. സിബിഐ ആരോപിക്കുന്ന ഗൂഢാലോചനയുടെ ജനകന്‍ ജി കാര്‍ത്തികേയനാണെന്ന് സിബിഐ തന്നെ കോടതിയെ അറിയിച്ചിട്ടുണ്ട്. പക്ഷേ ജനകന്‍ പ്രതിയല്ല. കണ്ണികള്‍ കൂട്ടിമുട്ടുമ്പോഴാണ് ഗൂഢാലോചന തെളിയുന്നത്. ആദ്യത്തെ കണ്ണിയുടെ അഭാവത്തില്‍ പിന്നത്തെ കണ്ണികള്‍ എവിടെ കൊളുത്തും?

ലാവ്ലിന്‍ കേസിലെ രേഖകള്‍ ട്രോളിയില്‍ പോര്‍ട്ടര്‍മാരാണ് തള്ളിനീക്കുന്നത്. ഇത്രയധികം രേഖകള്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ടിട്ടും പ്രയോജനമില്ലെന്ന അവസ്ഥയിലാണ് പ്രോസിക്യൂഷന്‍ എത്തിയിരിക്കുന്നത്. കെട്ടിപ്പൊക്കിക്കണ്ടത് മലയെന്നു കരുതിയവര്‍ ഓടിപ്പോകുന്ന എലിയെ കണ്ട് അമ്പരന്നു നില്‍ക്കുന്നു.

സ്വന്തം രചനയില്‍ സിബിഐ ഇപ്പോള്‍ കണ്ടെത്തിയ ന്യൂനത നേരത്തെ കണ്ടതുകൊണ്ടാണ് പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കേണ്ടതില്ലെന്ന ഉപദേശം മന്ത്രിസഭ ഗവര്‍ണര്‍ക്ക് നല്‍കിയത്. ആ ഉപദേശം സ്വീകരിക്കപ്പെട്ടില്ല. മന്ത്രിസഭയെ മറികടന്ന് സ്വയം ലഭ്യമാക്കിയ ഉപദേശ - നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ തന്നിഷ്ടപ്രകാരം തീരുമാനമെടുത്ത ഗവര്‍ണര്‍ ഇപ്പോള്‍ പ്രസക്തമായിത്തീര്‍ന്ന ചോദ്യങ്ങള്‍ അന്നേ ചോദിച്ചിരുന്നുവെങ്കില്‍ സിബിഐ ഇപ്പോഴത്തെ ഊരാക്കുടുക്കില്‍ അകപ്പെടില്ലായിരുന്നു.

ഇനി ഇക്കാര്യമാണ് സുപ്രീംകോടതി തീരുമാനിക്കേണ്ടത്. ജനങ്ങള്‍ തെരഞ്ഞെടുത്ത് നല്‍കുന്ന മന്ത്രിസഭയെ മാനിക്കാതെ സ്വയം തീരുമാനമെടുക്കാനുള്ള ഗവര്‍ണറുടെ അധികാരത്തെക്കുറിച്ച് വ്യക്തത കൈവരുന്നതോടെ ലാവ്ലിന്‍ കോലാഹലം കെട്ടടങ്ങും. അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട് രാഷ്ട്രീയകാരണങ്ങളാല്‍ മന്ത്രിസഭയ്ക്ക് സ്വീകരിക്കേണ്ടിവന്നാല്‍ ഗവര്‍ണര്‍ അതിനെതിരെ വിവേചനാധികാരം പ്രയോഗിക്കേണ്ടതല്ലേ എന്ന ചോദ്യമുണ്ടായി. അഴിമതി നടന്നതായി തെളിവില്ലാത്ത കേസിലായിരുന്നു ഗവര്‍ണറുടെ ഉല്‍ക്കണ്ഠ. ഭരണഘടന വായിക്കാതെ ഉല്‍ക്കണ്ഠയുടെ അടിസ്ഥാനത്തില്‍ രാജ് ഭവനില്‍ തീരുമാനമെടുത്തത് മറ്റാരോ ആയിരുന്നുവെന്ന് വ്യക്തം.

ഇരുട്ടിലേക്ക് പൊയ്ക്കൊണ്ടിരുന്ന കേരളത്തെ വെളിച്ചത്തിലേക്ക് നയിച്ച മന്ത്രിയായിരുന്നു പിണറായി വിജയന്‍. അസാധ്യമായതിനെ സാധ്യമാക്കുന്നതിനുവേണ്ടി അദ്ദേഹം സ്വീകരിച്ച അടിയന്തരനടപടികളെ ഒരു വ്യാഴവട്ടത്തിനുശേഷം രൂപയുടെയും ഡോളറിന്റെയും അടിസ്ഥാനത്തില്‍ വിലയിരുത്താനാവില്ല. നിലവില്‍ കോടതി പരിഗണിക്കുന്ന കേസിലെ വിഷയം അതല്ല. ലാഭത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നത് കോര്‍പറേറ്റ് സ്ഥാപനങ്ങളാണ്. പ്രയോജനത്തെ അടിസ്ഥാനമാക്കിയാണ് സ്റ്റേറ്റിന്റെ പ്രവര്‍ത്തനം. മന്ത്രിയുടെ നടപടി ഈ അടിസ്ഥാനത്തില്‍ ഓഡിറ്റ് ചെയ്യുന്നത് ജനങ്ങളാണ്.

പ്രോസിക്യൂട്ടര്‍മാരുടെ വര്‍ത്തമാനം കഴിഞ്ഞപ്പോള്‍ പ്രതിയില്‍ യാതൊരു കുറ്റവും കാണുന്നില്ലെന്നാണ് പീലാത്തോസ് പറഞ്ഞത്. ഇവിടെ പ്രോസിക്യൂട്ടര്‍തന്നെയാണ് പ്രതിയില്‍ കുറ്റം കാണാതിരിക്കുന്നത്. കുറ്റം കാണുന്നില്ലെങ്കിലും വെറുതെ രണ്ട് അടി കൊടുത്ത് പ്രതിയെ വിട്ടയക്കാനാണ് പീലാത്തോസ് ഉദ്ദേശിച്ചത്. ഇവിടെയും വെറുതെ വിടുംമുമ്പ് രണ്ടടികൂടി കൊടുക്കാന്‍ കഴിയുമോ എന്ന തത്രപ്പാടിലാണ് നമ്മുടെ കുറ്റവിചാരകരും മാധ്യമങ്ങളും.

*
ഡോ. സെബാസ്റ്റ്യന്‍ പോള്‍

02 May, 2010

പണം പറത്തും പരുന്ത്

എല്ലാം പറഞ്ഞുകഴിഞ്ഞശേഷവും നാലു കാളിദാസ ശ്ളോകങ്ങളില്ലാതെ ഒന്നും പൂര്‍ത്തിയാകുന്നില്ലെന്ന രാജകീയ ശാഠ്യംപോലെ കോപ്പിബുക് ക്ളാസിക് സാധ്യതകളുടെ ആശയ പരിസരത്തുനിന്ന് ക്രിക്കറ്റ് അണുവിട മാറിക്കൂടെന്നു പറയുന്നില്ല. എഴുപതുകളില്‍ ഓസ്ട്രേലിയന്‍ വിത്തപ്രമാണിയായ കെറി പേക്കര്‍ ക്രിക്കറ്റ് സംപ്രേഷണാവകാശം നേടിയെടുക്കുന്നതിന് പുറത്തെടുത്ത വൃത്തികെട്ട കളികളിലൊന്നാണ് ക്രിക്കറ്റിനെ ഇന്നു കാണുന്ന കടും വര്‍ണങ്ങളിലേക്കും ട്വന്റി 20 എന്ന ഉത്തരാധുനിക രൂപത്തിലേക്കും എത്തിച്ചത്. പേക്കര്‍ കഥാവശേഷനായി. അദ്ദേഹം ലളിത് മോഡിയെ കണ്ടിരുന്നെങ്കില്‍ നീയാണ് എന്റെ ഗുരു എന്ന് അത്യാദരത്തോടെ മൊഴിയുമായിരുന്നു.

വെറും കച്ചവടമല്ലാതെ മറ്റൊരു ലക്ഷ്യവും പേക്കര്‍ക്കില്ലായിരുന്നു. എന്നാല്‍ ക്രിക്കറ്റ് കച്ചവടത്തിന്റെ മഹാസാധ്യതകള്‍ കേന്ദ്രീകരിക്കുന്നതിനെ തകര്‍ക്കാന്‍ അദ്ദേഹത്തിന്റെ വേള്‍ഡ് സീരീസിന് അഥവാ പൈജമാ ക്രിക്കറ്റിനു കഴിഞ്ഞു. നിയന്ത്രിത ഓവര്‍ ക്രിക്കറ്റിന്റെ തലതൊട്ടപ്പനായ കെറി പേക്കറേക്കാള്‍ ആഴത്തിലുള്ള അധോലോക ബുദ്ധിയും ചൂതാട്ടമനസ്സും മോഡിക്കുണ്ട്. ചൂതാട്ടവും മയക്കുമരുന്നു കച്ചവടവും മറ്റും മറ്റുമുള്ള മാരിയോ പുസോയുടെ 'ഗോഡ്ഫാദറിലെ' കാസിനോകള്‍ക്കു സമാനമായ അന്തരീക്ഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്കു സംക്രമിപ്പിക്കാനുള്ള പരിശ്രമത്തിലാണല്ലോ മോഡി എന്ന സിഇഒ. അദ്ദേഹത്തിന് വിജയകരമായി കാസിനോ ഇന്നിങ്സ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍പ്പോലും കേരളത്തിന്റെ ഐപിഎല്‍ മോഹങ്ങള്‍ക്ക് ചുക്കാന്‍പിടിക്കാന്‍ പാഡുകെട്ടി ഇറങ്ങിയ ശശി തരൂരിന്റെ മന്ത്രിപ്പണി കളഞ്ഞ് 'ഡിക്ളയേഡ് ഔട്ടാക്കാനായി'. എങ്കിലും ബിസിസിഐക്കും അതിന്റെ അധ്യക്ഷനായ ശരത്പവാറിനും കൂട്ടാളികള്‍ക്കും ലളിത് മോഡിയിലുള്ള വിശ്വാസം അചഞ്ചലമായി തുടരുന്നു.

ഐപിഎല്‍ റിയാലിറ്റി ഷോയിലെ ചീഞ്ഞളിഞ്ഞ എപ്പിസോഡുകള്‍ക്ക് വമ്പന്‍ സ്രാവുകളുടെ രാഷ്ട്രീയക്കളികൂടി സമാസമം ചേര്‍ത്ത് നാടകീയത ഏറ്റിയെങ്കിലും ഈ തൊഴുത്ത് വൃത്തിയാക്കി സംശുദ്ധമായ കളിയുടെ പുനര്‍ജനി ഇവിടെ സംഭവിക്കുമെന്നു കരുതേണ്ട. കനകത്തിന്റെയും കാമിനിയുടെയും കലഹത്തിന്റെ ഫലമായുള്ള ആഘാത പ്രത്യാഘാതങ്ങളില്‍ തരൂരിന്റെ വിക്കറ്റ് തെറിച്ചപ്പോള്‍ കേരളത്തിന് ഐപിഎല്‍ ടീം പോകുമല്ലോ എന്ന ആശങ്കയില്‍ വിലപിക്കുന്നവരുണ്ടാവാം. വര്‍ഷങ്ങളായി രഞ്ജി ട്രോഫിയില്‍ കളപറിച്ചുകൊണ്ടിരിക്കുന്ന കേരളത്തിന് പുതിയ കളിക്കാരെ ലഭ്യമാക്കാനോ സാമ്പത്തിക സ്രോതസ്സ് തുറന്നിടാനോ എന്തു താല്‍പ്പര്യമാണ് പേരിനുമാത്രം മലയാളിസാന്നിധ്യമുള്ള ഗുജറാത്തി വ്യവസായ കുടുംബത്തിന്റെ റൊണ്‍ഡിവു കണ്‍സോര്‍ഷ്യത്തിനുണ്ടാവുക. മൂന്നു വര്‍ഷമായി 25 കോടി രൂപവീതം ബിസിസിഐയില്‍നിന്നു കിട്ടിപ്പോരുന്ന കേരള ക്രിക്കറ്റ് സമിതി ഈ കളിക്കായി ഒരു ചുക്കും ചെയ്യാത്തപ്പോള്‍ മറുനാട്ടുകാര്‍ ഇവിടെ സാമ്രാജ്യം പണിഞ്ഞുതരണമെന്നു വാദിക്കുന്നതില്‍ എന്തു ന്യായം.

ഇന്ത്യന്‍ ക്രിക്കറ്റില്‍ പണത്തിന്റെ അക്കങ്ങള്‍ അനന്തമായി നീണ്ടുകിടക്കുന്നു. തമോഗര്‍ത്തത്തില്‍നിന്നു വന്നുകൊണ്ടിരിക്കുന്ന കണികപോലെയാണത്. ഐപിഎല്‍ ടെസ്റ്റോ, ഏകദിന കളിയോ അല്ല. അവിടെ എത്ര പണമിട്ടുമൂടിയാലും ടീമുകള്‍ മികവിന്റെ വഴിയില്‍ മുന്നേറണം. യുവാക്കളെ കോളയിലേക്കും ബൈക്കുകളിലേക്കും അമ്മമാരെ ടൂത്ത്പേസ്റ്റിലേക്കും പെണ്‍കുട്ടികളെ വഴിതെറ്റലിലേക്കും നയിക്കാന്‍ കെല്‍പ്പുള്ളവരാണല്ലോ, പരസ്യമോഡലുകള്‍കൂടിയായ നമ്മുടെ ക്രിക്കറ്റ് ശിങ്കങ്ങള്‍. മറ്റൊരിടത്തും ക്രിക്കറ്റുകളിക്കാര്‍ വിഗ്രഹങ്ങളാവുന്നില്ല. ഇന്ത്യയിലെപ്പോലെ ക്രിക്കറ്റ് മറ്റൊരിടത്തും കോടികളുടെ കണക്കുമാവുന്നില്ല. കളിയില്‍ കവിഞ്ഞ് ക്രിക്കറ്റ് ഇവിടെ ഒരു കള്‍ട്ടായി കഴിഞ്ഞിരിക്കുന്നു. ഓരോ കള്‍ട്ടും സൃഷ്ടിക്കുന്നത് അടിമകളെയാണ്. വിശ്വക്രിക്കറ്റിലെ രത്നങ്ങളിലൊന്നായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് രാജ്യത്തോടുള്ള അര്‍പ്പണ മനോഭാവത്തോടൊപ്പം അഗാധവും തീവ്രവുമായ ബാധ്യതകള്‍ സ്പോണ്‍സര്‍മാരോടും പരസ്യക്കാരോടും ഉണ്ട്. അല്ലെങ്കില്‍ റിക്കി പോണ്ടിങ്ങിനെപ്പോലെ ടെസ്റ്റിലും തെരഞ്ഞെടുക്കുന്ന ഏകദിനത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് 40 വയസ്സുവരെയെങ്കിലും രംഗത്തു തുടരാനാണ് സച്ചിന്‍ ശ്രമിക്കേണ്ടത്.

ക്രിക്കറ്റ്പോലെ ഇന്ത്യക്കാരനെ ആവേശഭരിതമാക്കുന്നതാണ് സിനിമയും. കോര്‍പറേറ്റ് സിനിമ സ്പോര്‍ട്സ് സൂപ്പര്‍മാര്‍ക്കറ്റിന്റെ സൂപ്പര്‍ സര്‍ക്കസ്സായ ഐപിഎല്‍, കളിയുടെ തലത്തില്‍ എന്ത് സാമൂഹിക ധര്‍മമാണ് ഇവിടെ നിര്‍വഹിക്കുന്നത്. ഒരു മഹാരാജ്യം, അതിനു പിന്നില്‍ സ്പന്ദിക്കുന്ന കോടിക്കണക്കിനു മനസ്സുകള്‍. രാജ്യത്തിന്റെ വിജയത്തില്‍ അവയുടെ ജ്വലനം. തോല്‍വിയില്‍ വിലാപം. ഏതൊരു കായികരൂപത്തിനും ദേശീയ അഭിമാനം വാശിയും വീര്യവും പകരുന്നതാണ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സോ പഞ്ചാബ് കിങ്സ് ഇലവനോ തോല്‍ക്കുമ്പോള്‍ ചങ്കിടറുന്നത് ഷാരൂഖാനും പ്രീതിസിന്റയ്ക്കും മാത്രമാണ്. ശേഷമെല്ലാം താല്‍ക്കാലികവും തൊലിപ്പുറത്തുള്ളതുമായ ആരവങ്ങള്‍ മാത്രം. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചെല്‍സിയും തമ്മിലും സ്പെയിനില്‍ ബാഴ്സ-റയല്‍മാഡ്രിഗ് വൈരത്തിലും കൊല്‍ക്കത്തയില്‍ മോഹന്‍ ബഗാന്‍-ഈസ്റ്റ് ബംഗാള്‍ കൊമ്പുകോര്‍ക്കലിലും തിളച്ചുമറിയുന്ന വികാരം വേറെയാണ്. അത് കാശെറിഞ്ഞു നേടാന്‍ സാധിക്കുന്നതല്ല. അതാതിടങ്ങളിലെ ജനങ്ങളുടെ സ്വത്വവും സംസ്കൃതിയുമായി ഇഴചേര്‍ന്ന് കാലങ്ങളായി കുറുകിവന്ന കലര്‍പ്പില്ലാത്ത കളി ഭ്രാന്താണ്; അത് ജീവിതവും മരണവുമാണ്. ഐപിഎല്ലിലെ കാണികള്‍ ഇത്തരത്തില്‍ മാനസികമായി വിമലീകരിക്കപ്പെടുന്നില്ല. അവര്‍ ഈ കോര്‍പറേറ്റ് മെഗാ ഷോയിലെ നിശ്ശബ്ദ ഓഹരിയുടമകള്‍ മാത്രമാണ്. ഐപിഎല്‍ കളിക്കാരെ സംബന്ധിച്ചിടത്തോളം രാജ്യത്തിനുവേണ്ടിയുള്ള കളി രണ്ടാമതായി. നാടിന്റെ അഭിമാനസ്തംഭങ്ങളായി നിറഞ്ഞാടിയ അവരില്‍ പലരും ഈ ഇടിമിന്നല്‍ കളങ്ങളില്‍ തങ്ങള്‍ക്കുവേണ്ടി മാത്രം കളിക്കേണ്ട ഗതികേടിലാണ്.

ജനകീയവും ജനലക്ഷങ്ങളുടെ ഹൃദയവികാരവുമായ കാല്‍പ്പന്തുകളിയില്‍പ്പോലും അമിതമായ ലാഭേഛയുടെ കരിനിഴല്‍ പതിയാന്‍ തുടങ്ങിയിട്ടുണ്ട്. വ്യാവസായിക നിക്ഷേപംപോലെ സോക്കറിന്റെ മനോഹാരിതയെയും ആസ്വാദ്യതയെയും വില്‍പ്പനച്ചരക്കാക്കുന്നതിന്റെ പ്രവണതകളും ദുരന്തഫലങ്ങളും ചിലേടത്തെങ്കിലും പ്രകടമാണ്. ഇസ്രയേലിലെ പ്രസിദ്ധമായ മക്കാബി അടക്കമുള്ള നാല് ഫുട്ബോള്‍ ക്ളബ്ബുകള്‍ സാമ്പത്തിക കാവല്‍ക്കാരില്ലാതെ പരാജയത്തിന്റെ ഗോള്‍പോസ്റ്റിലേക്ക് നടന്നടുക്കുകയാണ്.

രാഷ്ട്രത്തെ മാത്രമല്ല, കളിയെയും സംസ്കാരത്തെയുമെല്ലാം വില്‍പ്പനച്ചരക്കാക്കാമെന്ന സിദ്ധാന്തത്തിന്റെ ഉത്സവപ്പെരുമയാണ് ഐപിഎല്ലില്‍. ക്രിക്കറ്റിന്റെ സാമ്പത്തിക സാധ്യതകള്‍ വിഹിതവും അവിഹിതവുമായ വെളുപ്പും കറുപ്പും പണവും പിന്നെ ബെറ്റിങ് മടകളുടെ സമൃദ്ധിയും ചൂതാട്ടവും ചേര്‍ന്ന് അതിലേക്ക് എത്താവുന്ന സമ്പത്തിന്റെ സ്രോതസ്സുകള്‍ക്ക് സീമകളില്ലെന്നായിരിക്കുന്നു.

കളിയുടെ സൂക്ഷ്മസൌന്ദര്യം മുഴുവന്‍ അനാവശ്യമാകുമ്പോള്‍ കളി വളരുകയാണോ വരണ്ടുപോവുകയാണോ എന്നു ചിന്തിക്കേണ്ടതുണ്ട്. ബാറ്റ്സ്മാന്റെ തല്ലുവാങ്ങാന്‍ വിധിക്കപ്പെട്ടവര്‍ മാത്രമായി ബൌളര്‍മാര്‍ ചുരുങ്ങിയാല്‍ ക്രിക്കറ്റും ബേസ്ബോളും തമ്മിലെന്തു വ്യത്യാസം. ബാറ്റ്സ്മാന്റെയും ബൌളറുടെയും മൌലികതയ്ക്കും മികവിനും എത്രത്തോളം മൂല്യമുണ്ടെന്നതാണ് ട്വന്റി 20 ഉയര്‍ത്തുന്ന വലിയ ചോദ്യം. ഒരു വെടിക്കെട്ട് ബാറ്റ്സ്മാനും പ്രതിഭയുടെ ഏറ്റവും മൂര്‍ത്തരൂപമായ സച്ചിനും തമ്മില്‍ ഈ കളിയില്‍ വ്യത്യാസമുണ്ടാകില്ലെന്നതാണ് ഏറ്റവും വലിയ ദുരന്തം. ഷെയ്ന്‍വാണും മുത്തയ്യ മുരളീധരനും ഇവിടെ കേമന്മാരാകുന്നതെങ്ങനെ? കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ക്രിക്കറ്റും പരിഷ്കരിക്കണം. അതിനു ചുക്കാന്‍പിടിക്കേണ്ടത് കളിയെയും കാലത്തെയും ക്രിക്കറ്റിനെയും ചരിത്രബോധത്തോടും യുക്തിഭദ്രതയോടും പ്രതിബദ്ധതയോടും കാണാന്‍ കഴിവുള്ളവരാകണം. അല്ലാതെ ക്രിക്കറ്റിന്റെ ദേശീയ, അന്താരാഷ്ട്ര സമിതികളെ നോക്കുകുത്തികളാക്കി, കാശില്‍ മാത്രം കണ്ണുവയ്ക്കുന്ന കളിനടത്തിപ്പുകാര്‍ക്ക് പരിഷ്കൃതമായ ക്രിക്കറ്റോ അതുളവാക്കുന്ന ആനന്ദമോ പ്രദാനംചെയ്യാനാവില്ല.

സാമൂഹികജീവിതത്തിന്റെതന്നെ അജന്‍ഡ ടെലിവിഷന്‍ നിര്‍ണയിക്കുന്ന ഘട്ടത്തില്‍, ഈ നിറപേടകത്തിന് അനുയോജ്യമായവിധം ക്രിക്കറ്റ് കളിയെയും അതിന്റെ എല്ലാ ചേരുവകളെയും പൊളിച്ചെഴുതാന്‍ ഐപിഎല്ലിനു കഴിഞ്ഞു. ടിവിയില്‍ കാണുന്ന മെഗാ ആക്ഷന്‍ ഷോ ആയ ട്വന്റി 20 യുടെ പല അസംസ്കൃത വസ്തുക്കളില്‍ ഒന്നുമാത്രമാണ് ഗ്രൌണ്ടില്‍ നടക്കുന്ന കളി. ആക്ഷനും റീപ്ളേയും സ്ളോമോഷനും അര്‍ധനഗ്നാംഗികളുടെ ആനന്ദച്ചുവടുകളും കാണികളുടെ ആവേശവും വിലാപവുമൊക്കെ ചേര്‍ന്നുള്ള തട്ടുപൊളിപ്പന്‍ ദൃശ്യനാടകമാണ് ഈ നാനോ ക്രിക്കറ്റ്.

ക്രിക്കറ്റും വാണിജ്യവല്‍ക്കരണവും തമ്മില്‍ നാഭീനാള ബന്ധംതന്നെയാണ്. ഒന്നില്ലെങ്കില്‍ മറ്റേതില്ല എന്നിടത്തോളം അത് മൂര്‍ച്ഛിച്ചിരിക്കുന്നു. ഫ്ളാഷുകളുടെയും വെള്ളിവെളിച്ചത്തിന്റെയും പ്രകമ്പനംകൊള്ളിക്കുന്ന സംഗീതത്തിന്റെയും അകമ്പടിയോടെ സൈക്കഡലിക് വര്‍ണത്തില്‍ കുളിച്ചുനില്‍ക്കുന്ന ഐപിഎല്‍ പൂരം ദരിദ്രനാരായണന്‍മാരുടെ നാടിനു വേണോ. ഈ ബോളിവുഡ് മസാലപ്പടംകൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റിന് എന്തു നേട്ടം. വിശ്വക്രിക്കറ്റില്‍ അത് ഇന്ത്യക്ക് എന്ത് ഉയരമാണ് കൊണ്ടുവന്നിരിക്കുന്നത്? ഐപിഎല്‍ കളി വികാസത്തിന്റെ പരമാവസ്ഥയെത്തുമ്പോള്‍ ക്രിക്കറ്റ് ഇനിയും എങ്ങനെ മാറിപ്പോകുമെന്നു പ്രവചിക്കാന്‍ കഴിയില്ല. ലോക ക്രിക്കറ്റില്‍ ലഗ്ഗ്ളാന്‍സ് എന്ന റണ്‍ നേടല്‍ വിദ്യ ആവിഷ്കരിച്ച രഞ്ജിത് സിങ്ജിയുടെ പിന്മുറക്കാര്‍ എവിടെയെല്ലാമാണ് വിഹരിക്കുന്നത്. ക്രിക്കറ്റിന്റെ ഇത്തരം കെട്ടുകാഴ്ചകള്‍ തിമിര്‍ത്താടുമ്പോള്‍ സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാനും അതുപോലെ മണ്‍മറഞ്ഞ മഹാരഥന്മാരുമൊക്കെ കല്ലറകളില്‍ കിടന്ന് തലയില്‍കൈവയ്ക്കുന്നുണ്ടാകും.

*
എ എന്‍ രവീന്ദ്രദാസ് കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്

ചെങ്കൊടി പാറും ചെറുകല്ലായി, മാഹി വിമോചന സമരങ്ങള്‍

എം മുകുന്ദന്റെ മയ്യഴിക്ക് ഒമ്പത് ചതുരശ്ര കിലോമീറ്റര്‍ വിസ്താരമേയൂള്ളു. എങ്കിലും പോണ്ടിച്ചേരി സര്‍ക്കാറിലെ ഒരു മന്ത്രിയും ഒരു ഡെപ്യൂട്ടി സ്പീക്കറും ഈ ദേശത്തന്നുനിന്നാണ്. പുതുച്ചേരി ആഭ്യന്തര മന്ത്രി ഇ വത്സരാജും ഡെപ്യൂട്ടി സ്പീക്കര്‍ എ വി ശ്രീധരനുമാണ് വര്‍ഷങ്ങളായി ഈ സ്ഥാനത്തുള്ളത്. ഇരുവരും കോണ്‍ഗ്രസുകാര്‍.

മയ്യഴി, പള്ളൂര്‍ നിയോജകമണ്ഡലങ്ങളിലായി പരന്നുകിടക്കുന്ന ഈ പ്രദേശം ഒരു കേന്ദ്ര ഭരണ പ്രദേശംകൂടിയാണ്. സത്യത്തില്‍ കേരളത്തിലെ ഒരു പഞ്ചായത്തോളം വലിപ്പം മാത്രമേ ഈ രണ്ടു മണ്ഡലങ്ങള്‍ക്കും കാണൂ. വടക്കെ മലബാറില്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലക്കിടയില്‍ മദ്യത്തിന്റെ മണമുള്ള മയ്യഴി നീണ്ട ഇരുന്നൂറ്റിമുപ്പത്തിമൂന്നു വര്‍ഷം ഫ്രഞ്ച് അധിനിവേശത്തില്‍ കഴിയുകയായിരുന്നു. കറുത്ത മുത്തുതേടി വന്ന ഫ്രഞ്ചുകാര്‍ അറബിക്കടലോരത്തെ ഈ കൊച്ചു ഗ്രാമത്തെ എളുപ്പത്തില്‍ സ്വന്തമാക്കി, അവര്‍ ക്രമേണ നാടിന്റെ ഭരണാധികാരികളായി. നൂറ്റാണ്ടുകള്‍ നീണ്ട അടിമത്തത്തില്‍നിന്നും 1954 ജൂലൈ 16-നാണ് ഫ്രഞ്ച് സാമ്രാജ്യത്വം എന്നന്നേക്കുമായി മാഹിയില്‍നിന്നും കെട്ടുകെട്ടിയത്. അതുവരെ സ്വതന്ത്ര ഇന്ത്യക്കകത്ത് ഇത് ഫ്രഞ്ചധീന പ്രദേശമായിത്തന്നെ നിലനിന്നു. ഉജ്വലമായ ജനകീയ മുന്നേറ്റത്തിലൂടെയാണ് മാഹിയുടെ വിമോചന സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമായത്. ഈ പോരാട്ടത്തില്‍ കമ്യൂണിസ്റ്റു പാര്‍ടിയുടെ പങ്ക് നിര്‍ണായകവും അതേസമയം ത്യാഗഭരിതവുമാണ്.

ബ്രിട്ടീഷധിനിവേശത്തില്‍നിന്ന് ഇന്ത്യ മോചിതമായിട്ടും ഇന്ത്യക്കകത്ത് ഫ്രഞ്ച്, പോര്‍ച്ചുഗീസ് നാട്ടുരാജ്യാധിപത്യങ്ങള്‍ സ്വതന്ത്രമായിത്തന്നെ നിലകൊള്ളുന്നത് ദേശാഭിമാനികളെ സംബന്ധിച്ച് ഒരു വെല്ലുവിളിയായിതന്നെ കണ്ടു. 1950 ജനുവരി 26-ഓടെ ഇന്ത്യ പൂര്‍ണ സ്വാതന്ത്ര്യത്തിന്റെ പദവിയിലേക്ക് ഉയരുകയും ചെയ്തു. മാത്രമല്ല 1952 ജനുവരിയില്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലാകമാനം ആദ്യ തെരഞ്ഞെടുപ്പും നടന്നു. എന്നിട്ടും ഫ്രഞ്ച് അടിമത്തത്തില്‍ പോണ്ടിച്ചേരി, യാനം, കാരയ്ക്കല്‍, മാഹി പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പുതുച്ചേരി അസ്വാതന്ത്ര്യത്തിന്റെയും അടിമത്തത്തിന്റെയും നുകവും പേറി നിലനിന്നു. വിമോചന സ്വപ്നങ്ങള്‍ തദ്ദേശിയരില്‍ ഉടലെടുക്കാന്‍ ഇത് കാരണമായി. സ്വാതന്ത്ര്യത്തിന്റെയും പരമാധികാരത്തിന്റെയും ഒടുങ്ങാത്ത ദാഹമായി അത് മാറാന്‍ പിന്നെ അധികകാലം വേണ്ടിവന്നില്ല. ഫ്രഞ്ചധീന പ്രദേശങ്ങളില്‍ മാത്രമല്ല സ്വതന്ത്ര ഇന്ത്യന്‍ ജനതയിലും ഈ മോഹം ശക്തമായി. കോണ്‍ഗ്രസുകാരും സോഷ്യലിസ്റ്റുകാരും യോജിച്ച പ്രസ്ഥാനം കെട്ടിപ്പടുക്കുവാന്‍ മുമ്പോട്ടുവന്നു. ഇങ്ങനെ രൂപംകൊണ്ട 'ജനസഭ' മാഹി വിമോചനം ലക്ഷ്യംവെച്ച് പ്രവര്‍ത്തിച്ചു.

ഇതേ സമയം തന്നെയാണ് ഫ്രഞ്ച് ഇന്ത്യയുടെ പരിപൂര്‍ണ സ്വാതന്ത്ര്യം അടിയന്തരാവശ്യമാണെന്ന് ഫ്രഞ്ച് കമ്യൂണിസ്റ്റു പാര്‍ടി പ്രഖ്യാപിച്ചത്. മഹാജനസഭയുടെ പ്രഖ്യാപിത ലക്ഷ്യത്തിന് അത് ഒരു പുതിയ ദിശാബോധം നല്‍കി. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുന്ന 1947 ആഗസ്ത് 15ന് തന്നെ ഫ്രഞ്ചുകാരും ഇന്ത്യ വിടണം-ഇതായിരുന്നു ഫ്രഞ്ച് കമ്യൂണിസ്റ്റു പാര്‍ടിയുടെ ഉറച്ച നിലപാട്. ഫ്രഞ്ച് ഇന്ത്യന്‍ അസംബ്ളിയില്‍ കമ്യൂണിസ്റ്റംഗങ്ങള്‍ ഇക്കാര്യം ഉന്നയിച്ചുകൊണ്ട് സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും അവസരമൊരുക്കി. എന്നാല്‍ മഹാജന സഭാംഗങ്ങള്‍ അസംബ്ളിയില്‍ ഇത്തരം ചര്‍ച്ചകള്‍ വരുമ്പോള്‍ ബോധപൂര്‍വം വിട്ടുനിന്നു. 1948 ഒക്ടോബര്‍ 21-ന് മഹാജനസഭക്കാര്‍ നടത്തിയ അതിക്രമങ്ങള്‍ ഇതിന് നല്ല തെളിവാണ്. അവര്‍ മാഹിയിലെയും പള്ളൂരിലെയും സര്‍ക്കാര്‍ ഓഫീസുകള്‍ കൈയേറി രേഖകള്‍തീയിട്ടു. പൊലീസുകാരെ ബന്ദികളാക്കി. പിന്നീട് മഹാജന സഭക്കാര്‍ മാഹിയിലെയും നാലുതറയിലെയും കമ്യൂണിസ്റ്റു പാര്‍ടിക്കുനേരെ തിരിഞ്ഞു. പാര്‍ടിക്കാരെ കൂട്ടത്തോടെ പിടിച്ചുകൊണ്ടുപോയി സമീപത്തുള്ള ഇന്ത്യന്‍ യൂണിയന്‍ പ്രദേശത്ത് തടവിലാക്കി. ശരിക്കും കമ്യൂണിസ്റ്റ് വേട്ടതന്നെ . തുടര്‍ന്ന് മഹാജന സഭക്കാര്‍ മാഹി ഭരണാധികാരം പിടിച്ചടക്കിയതായി പ്രഖ്യാപിച്ചു.

രാഷ്ട്രീയവും ജനാധിപത്യപരവുമായ എല്ലാ മൂല്യങ്ങളും കാറ്റില്‍പ്പറത്തി സംഘടിപ്പിച്ച ഈ സമരംജനങ്ങള്‍ക്കിടയിലും ഭരണാധികാരികള്‍ക്കിടയിലും എതിര്‍പ്പിന് ഇടയാക്കി. മഹാജന സഭക്കാര്‍ ജനങ്ങളില്‍നിന്നും ഒറ്റപ്പെട്ടു. അതുകൊണ്ടുതന്നെ അവര്‍ ഉണ്ടാക്കിയ താല്‍ക്കാലിക മന്ത്രിസഭക്ക് കേവലം നാല് ദിവസത്തെ ആയുസ്സ് മാത്രമേ ഉണ്ടായുള്ളൂ. മാഹിയുടെ അധികാരം പിടിച്ചെടുത്തെന്ന വാര്‍ത്തയെ തുടര്‍ന്ന് പോണ്ടിച്ചേരി സര്‍ക്കാര്‍ ഒരു പടക്കപ്പല്‍ മാഹി തീരത്തേക്കയച്ചു. അതില്‍നിന്നും ഒരു ബോട്ടില്‍ പന്ത്രണ്ടോളം സായുധ പട്ടാളക്കാര്‍ മാഹിയിലേക്ക് മാര്‍ച്ച് ചെയ്തു. മഹാജന സഭക്കാര്‍ ഉയര്‍ത്തിയ ദേശീയ പതാക പട്ടാളക്കാര്‍ വലിച്ചു താഴ്ത്തി. പകരം ഫ്രഞ്ചു പതാക ഉയര്‍ത്തി. ഈ സമയം മഹാജന സഭക്കാര്‍ യാതൊരു ചെറുത്തുനില്പിന് തയ്യാറായില്ല എന്നു മാത്രമല്ല പട്ടാളക്കാരുടെ തൊപ്പി കണ്ടതോടെ മഹാജന സഭക്കാരുടെ മാഹി സര്‍ക്കാര്‍ ചിതറി. നേതാക്കള്‍ പലരും ഫ്രഞ്ചതിര്‍ത്തിയും കടന്ന് ഇന്ത്യയില്‍ അഭയം തേടി.

1954 ആയതോടെ മാഹിയില്‍ പുതിയൊരു രാഷ്ട്രീയ കാലാവസ്ഥ സംജാതമായി. മയ്യഴിയുടെ വിമോചനം നീട്ടിവെക്കാന്‍ വയ്യാത്തവിധം അത് സജീവ വിഷയമായി മാറി. ശരിയായ നിലപാടുമായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റു പാര്‍ടി കൂടുതല്‍ കരുത്തു നേടി. ദേശാഭിമാനികളെയും വിമോചന ശക്തികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഒരു പുത്തന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് രൂപം കൊടുക്കാന്‍ പാര്‍ടി മുമ്പോട്ടു വന്നു. ഇതിന്റെ ഭാഗമായി കമ്യൂണിസ്റ്റു പാര്‍ടിയും മഹാജനസഭയുമായി യോജിച്ച് സ്വാതന്ത്ര്യ സമര മുന്നണിക്ക് തുടക്കമിട്ടു. സി എച്ച് കണാരന്‍, എം കെ കേളു, വാഴയില്‍ ഗോപി, പി വി കുഞ്ഞിരാമന്‍, പി വി കുട്ടി, കോട്ടായി കണാരന്‍മേസ്ത്രി, കെ മാധവന്‍, കുനിയില്‍ കൃഷ്ണന്‍ തുടങ്ങിയ കമ്യൂണിസ്റ്റു നേതാക്കള്‍ മയ്യഴിയിലും പരിസരങ്ങളിലും ക്യാമ്പുചെയ്ത് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. ഫ്രഞ്ച് അധീനത്തിലുള്ള മാഹിയുടെ ഭാഗമായ ചെറുകല്ലായിയെ വിമോചനത്തിന്റെ തന്ത്രപ്രധാനമായ കേന്ദ്രമായി ഇവര്‍ കണ്ടു. മാഹി പുഴയും കടന്ന് കണ്ണൂരിന്റെ അതിര്‍ത്തിയോടു ചേര്‍ന്നുനില്‍ക്കുന്ന ഒരു ചെറുകുന്നിന്‍പ്രദേശമാണ് ചെറുകല്ലായി. പടുമരങ്ങളും കശുമാവും നിറഞ്ഞ ഈ കുന്നിന്‍പുറത്തുനിന്ന് നോക്കിയാല്‍ മയ്യഴിയുടെസൂക്ഷ്മ ചലനങ്ങള്‍ കാണാം. കുന്നിറങ്ങിയാല്‍ മൂന്നു ഭാഗവും കേരളം. എല്ലാംകൊണ്ടും സുരക്ഷിതം. അതുകൊണ്ടുതനെ ചെറുകല്ലായി മോചിപ്പിക്കുക ആദ്യ ലക്ഷ്യമായി വിമോചന പോരാളികള്‍ അടയാളപ്പെടുത്തി. മോചന പദ്ധതിക്ക് അന്തിമരൂപം നല്‍കാന്‍ ചെറുകല്ലായിക്ക് സമീപത്തുള്ള കേരളത്തിലെ മൂഴിക്കരയില്‍ സമ്മേളനം വിളിച്ചുചേര്‍ത്തു. എകെജിയുള്‍പ്പെടെയുള്ള സമുന്നത നേതാക്കള്‍ ആ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ആവേശം കത്തിനില്‍ക്കുന്ന ആ സമ്മേളനം- മയ്യഴിയുടെ വിമോചനം കമ്യൂണിസ്റ്റുപാര്‍ടിയുടെ അടിയന്തര ലക്ഷ്യമെന്ന് പ്രഖ്യാപിച്ചു. മാഹിക്കും നാലുതറക്കുമിടയിലുള്ള ചെറുകല്ലായിയുടെ വിമോചനപ്പോരാട്ടങ്ങള്‍ ഇതോടെ പാര്‍ടി ഏറ്റെടുത്തു.

ഇതേസമയം മഹാജനസഭയുടെ നിലപാടുകള്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ തീരുമാനത്തിന് സഹായകമായിരുന്നില്ല. അവരുടെ ഉദ്ദേശശുദ്ധിയിലും ആത്മാര്‍ഥതയിലും പാര്‍ടിക്ക് വിശ്വാസമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പാര്‍ടി തനിച്ചുതന്നെ സമരഭൂമിയില്‍ അടിപതറാതെ ചെറുകല്ലായിയുടെ മക്കളുടെ സ്വാതന്ത്ര്യത്തിനായി പോരാടാന്‍ സന്നദ്ധമായി. അവര്‍ ചെങ്കൊടി കൈയിലേന്തി. സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ പോണ്ടിച്ചേരിയില്‍നിന്നും തമിഴ് പൊലീസുകാരെ വന്‍തോതില്‍ ചെറുകല്ലായിയില്‍ കൊണ്ടുവന്നിറക്കി. സായുധരായ തമിഴ് ശിപ്പായിമാരുടെ ഉരുക്കുമുഷ്ടിയില്‍ ഈ പ്രദേശം ഞെരിഞ്ഞമര്‍ന്നു. ഇതുകൊണ്ടൊന്നും പോരാളികള്‍ മുട്ടുമടക്കിയില്ല. മയ്യഴിയുടെ ദൈനംദിനാവശ്യങ്ങള്‍ക്ക് കേരളാതിര്‍ത്തിയിലുള്ള വ്യാപാര സ്ഥാപനങ്ങളെയാണ് ആശ്രയിക്കാറ് പതിവ്. അതിനാല്‍ ഈ പ്രദേശങ്ങളില്‍ ഉപരോധമേര്‍പ്പെടുത്തി. ഫലത്തില്‍ ഇന്ത്യയും ഫ്രഞ്ച് അധീന പ്രദേശമായ മാഹിയും തമ്മിലുള്ള ബന്ധം മുറിഞ്ഞു.

സമരം ശക്തിപ്പെട്ടു. 1954 ഏപ്രില്‍ 26-ാം തിയ്യതി അര്‍ധരാത്രി മയ്യഴിയുടെ പടിഞ്ഞാറന്‍ ചെരിവിലൂടെ ചെങ്കൊടിയേന്തിയ മുപ്പതോളം പോരാളികള്‍ ചെറുകല്ലായിലേക്ക് നീങ്ങി. ശിപ്പായി ക്യാമ്പ് പിടിച്ചടക്കുകയായിരുന്നു ലക്ഷ്യം. തലശേരിയിലെ വയലളം, കോടിയേരി, ഗോപാലപ്പേട്ട തുടങ്ങിയ പ്രദേശങ്ങളിലെ ചെറുപ്പക്കാരാണ് സ്വന്തം ജീവന്‍ ബലികഴിച്ചും ആയുധപ്പുര പിടിച്ചടക്കാന്‍ തയ്യാറായി മുന്നോട്ടു നീങ്ങിയത്. കൊടും രാത്രിയില്‍ കുറ്റിക്കാടും കുന്നും അഗാധ ഗര്‍ത്തങ്ങളും നിറഞ്ഞ വഴികളിലൂടെ അവര്‍ ക്യാമ്പ് വളഞ്ഞു. ഈ സമയം സമര സഖാവും മുന്‍ പട്ടാള ഉദ്യോഗസ്ഥനുമായ കെ കെ ജി അടിയോടി സായുധ പൊലീസിന്റെ കൈയില്‍നിന്നും തോക്ക് പിടിച്ചെടുക്കാന്‍ ശ്രമിച്ചു. അതോടെ അവിടം യുദ്ധക്കളമായി മാറി. ചുകപ്പന്‍ ചെറുപ്പക്കാര്‍ക്ക് നേരെ പൊലീസുകാര്‍ വെടിയുതിര്‍ത്തു. അടിയോടിയെ തോക്കിന്റെ ചട്ടകൊണ്ട് ക്രൂരമായി തല്ലി. ബോധമറ്റുവീണ അടിയോടിയെ സമരഭടന്മാര്‍ താങ്ങിയെടുത്തു തലശേരി ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ചികിത്സ നല്‍കിയ കാരണം അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. വെടിയൊച്ചയും കൂട്ട നിലവിളിയും ബഹളവും കൂരിരുട്ടില്‍ ചെറുകല്ലായി കുന്നിന്‍പുറത്ത് വലിയ പ്രതിധ്വനിയായി പരന്നു. ഉശിരനായ പോരാളി പി പി അനന്തന് വെടിയേറ്റു. അനന്തനെയുംകൊണ്ട് സമര ഭടന്മാര്‍ അതിസാഹസികമായി തലശേരി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ഓടിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്നിട്ടും ആത്മവീര്യം ചോരാതെ പോരാളികള്‍ കൂടുതല്‍ സമരോത്സുകരായി. എന്നാല്‍ സായുധ ശിപ്പായിമാരാകട്ടെ, ഭയവിഹ്വലരായി ആത്മരക്ഷാര്‍ഥം ക്യാമ്പ് ഉപേക്ഷിച്ചു തൊട്ടടുത്തുള്ള ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. പോകുംവഴിയില്‍ ശിപ്പായിമാര്‍ സമര സഖാക്കളിലൊരാളായ എം അച്യുതനെ നിറയൊഴിച്ചുകൊന്നു. ശരീരം അവര്‍ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. എന്നിട്ടും വിമോചനപ്പോരാളികള്‍ സമരപഥങ്ങളില്‍ അടിപതറാതെ മുന്നേറി. അങ്ങനെ പ്രതിരോധത്തിന്റെയും ചെറുത്തുനില്പിന്റെയും ഉജ്വല ചരിതം രചിച്ചുകൊണ്ട് 1954 ഏപ്രില്‍ 27-ാം തിയ്യതി വൈകുന്നേരം നാലു മണിയോടെ ചെറുകല്ലായിയുടെ നെഞ്ചില്‍ വിമോചനപതാക പാറിക്കളിച്ചു. ചെറുകല്ലായിയെ മോചിപ്പിച്ചു. വിലപ്പെട്ട രണ്ടു ജീവന്‍ കൊടുത്തിട്ടാണ് ചെറുകല്ലായിയുടെ മോചനം യാഥാര്‍ഥ്യമായത്. സഖാക്കള്‍ അനന്തനും അച്യുതനും ചെറുകല്ലായ് രക്തസാക്ഷികളെന്ന പേരില്‍ വിപ്ളവകാരികളുടെ സിരകളില്‍ സമരവീര്യം പ്രവഹിപ്പിച്ചുകൊണ്ട് ഇന്നും നിലനില്‍ക്കുന്നു. കമ്യൂണിസ്റ്റു പാര്‍ടി തലശേരി ഫര്‍ക്കാ കമ്മിറ്റി അംഗവും ബീഡിത്തൊഴിലാളി യൂണിയന്‍ നേതാവുമായ പി പി അനന്തന്‍ ഇങ്ങയില്‍പീടിക സ്വദേശിയായിരുന്നു. 1949-ലെ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ പാര്‍ടി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. രക്തസാക്ഷിയാവുമ്പോള്‍ സഖാവിന്റെ പ്രായം 34 വയസ്. രക്തസാക്ഷി അച്യുതനാകട്ടെ പാര്‍ടിയുടെ നിശബ്ദ പോരാളിയായിരുന്നു. ഗോപാലന്റെയും യശോദയുടെയും മൂത്ത മകനായ അച്ചുതന്‍ ഗോപാലപ്പേട്ടയിലെ ബീഡിത്തൊഴിലാളിയായിരുന്നു. 38-ാമത്തെ വയസിലാണ് സഖാവിന്റെ രക്തസാക്ഷിത്വം.

അങ്ങനെ ചെറുകല്ലായിയുടെ മോചനം സാക്ഷാല്‍ക്കരിച്ചതോടെ മാഹിയുടെ സ്വാതന്ത്ര്യ പ്രതീക്ഷകള്‍ക്ക് പുതുജീവന്‍ വെച്ചു. മാഹി വിമോചനമെന്ന ലക്ഷ്യത്തോടെ കൂട്ടായ സമരം ശക്തിപ്പെടുത്താന്‍ കമ്യൂണിസ്റ്റുപാര്‍ടി തീരുമാനിച്ചു. മഹാജന സഭയുമായി സഖ്യമുണ്ടാക്കാന്‍ പാര്‍ടിതന്നെ മുന്‍കൈ എടുത്തു. ഇതിന് തടസമായി വന്നത് സഭയുടെ നേതാവായ ഐ കെ കുമാരന്‍മാസ്റ്ററായിരുന്നു.ചെറുകല്ലായി വിമോചനത്തിനു ശേഷം പാര്‍ടിയും മഹാജന സഭയും സംയുക്തമായി ഒരു ഓഫീസ് തുറന്നു പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഫ്രഞ്ച് ചാരന്മാരെന്ന് മുദ്രകുത്തി നിരവധി നിരപരാധികളെ മഹാജന സഭക്കാര്‍ പിടിച്ചുകൊണ്ടുവന്നു മര്‍ദിച്ച് അവശരാക്കിയ ശേഷം ഇവരെ ഈ ഓഫീസിലേക്ക് തള്ളുന്ന രീതിയെ പാര്‍ടി അംഗീകരിച്ചില്ല. മാഹിയുടെ സമ്പൂര്‍ണ സ്വാതന്ത്ര്യത്തിന് നിലകൊള്ളുക എന്ന മുഖ്യധാരയില്‍നിന്ന് പലപ്പോഴും വ്യതിചലിക്കുന്ന പ്രവണത കുമാരന്‍മാസ്റ്റരും അവരുടെ സഭയും കാണിക്കുന്നതായും പാര്‍ടിക്ക് ബോധ്യപ്പെട്ടു. ഇതോടെ കമ്യൂണിസ്റ്റു പാര്‍ടി സ്വന്തം കൊടിക്കു കീഴില്‍ മുഴുവന്‍ ജനങ്ങളെയും അണിനിരത്തി കരുത്തുറ്റ സ്വാതന്ത്യ പ്രസ്ഥാനമായി മുമ്പോട്ട് പോവാന്‍ തീരുമാനമെടുത്തു. ചെറുകല്ലായി ഓഫീസില്‍ അകാരണമായി തടങ്കലില്‍ വെച്ച മുഴുവനാളുകളെയും കമ്യൂണിസ്റ്റു പാര്‍ടി മോചിപ്പിച്ചു. തുടര്‍ന്ന് 'നാലുതറ'യില്‍ ക്യാമ്പ് ചെയ്ത പട്ടാളക്കാരെയും പൊലീസുകാരെയും മാഹിയിലേക്ക് തുരത്തിയോടിച്ചു. അടുത്ത ഘട്ടമായി മാഹി വിമോചനത്തിനുള്ള അന്തിമ പോരാട്ടത്തിന് പാര്‍ടി സജ്ജമായി. മാഹിയുടെ ചുറ്റുമുള്ള കേരളാതിര്‍ത്തികളില്‍ ഉച്ചഭാഷിണികള്‍ സ്ഥാപിച്ച്, പോരാട്ടങ്ങള്‍ക്ക് ചൂട് പകരാന്‍ ആവേശകരമായ ആഹ്വാനങ്ങള്‍ മുഴക്കിക്കൊണ്ടിരുന്നു. ഇതുകണ്ട് മഹാജന സഭക്കാര്‍ക്ക് വെപ്രാളമായി. അവര്‍ മുഖം രക്ഷിക്കാന്‍ കമ്യൂണിസ്റ്റുകാരെ മാറ്റിനിര്‍ത്തിക്കൊണ്ട് ഒരു വിമോചന ജാഥ തട്ടിക്കൂട്ടാന്‍ ശ്രമിച്ചു.

ഈ സമര പ്രഹസനത്തെ ജനങ്ങള്‍ സ്വീകരിച്ചില്ല. മറിച്ച് ജനം മുഴുവന്‍ പാര്‍ടിയോടൊപ്പമാണെന്ന് തെളിയുന്ന സ്ഥിതിയാണ് വന്നുചേര്‍ന്നത്. പോരാട്ടത്തിന് ജനങ്ങള്‍ പാര്‍ടിയോടൊപ്പം ഒഴുകി. 1954 ജൂലൈ 14-ാം തിയ്യതി മാഹി വിമോചനത്തിന് വേണ്ടിയുള്ള അന്തിമ പോരാട്ടത്തിന് ജനങ്ങളെ സജ്ജമാക്കി. മാഹിയുടെ അതിര്‍ത്തിഗ്രാമങ്ങളില്‍നിന്നും നിരവധി സഖാക്കള്‍ ചെറുജാഥയായി നീങ്ങി ഇവരോടൊപ്പം കണ്ണിചേര്‍ന്നു. സമരോത്സുകരായ ഇവര്‍ മാഹിയിലേക്ക് ഇരച്ചുകയറി. ഫ്രഞ്ച് ഭരണകൂടം ഈ ജനമുന്നേറ്റത്തില്‍ പകച്ചുനിന്നു. പ്രതിരോധിക്കാന്‍ കഴിയാത്തവണ്ണം അവര്‍ കരുത്തരായിരുന്നു. സ്വന്തം മണ്ണു തിരിച്ചേല്‍പ്പിക്കാന്‍ സമരസന്നദ്ധരായി വന്നവരുടെ നിശ്ചയദാര്‍ഢ്യം കണ്ട് ഫ്രഞ്ച് ഭരണാധികാരികള്‍ അധികാരം വിട്ടിറങ്ങാന്‍ തയ്യാറായി. അങ്ങനെ 1954 ജൂലൈ 16-ന് മാഹിയുടെ ഭരണം മാഹിക്കാര്‍ക്കുതന്നെ തിരിച്ചുകിട്ടി. അഥവാ മാഹി സ്വതന്ത്രമായി. ഇന്ത്യയുടെ ദേശീയ പതാക മയ്യഴിയുടെ ഭരണ സിരാകേന്ദ്രത്തിനു മുകളില്‍ പാറിപ്പറന്നു.

മാഹി വിമോചന സമരഭൂമികയില്‍ ത്യാഗത്തിന്റെയും സഹനത്തിന്റെയും മുദ്ര പതിപ്പിച്ചവര്‍ നിരവധിയാണ്. അവര്‍ക്കിടയില്‍ ഉസ്മാന്‍മാസ്റ്ററുടെയും എന്‍ സി കണ്ണന്റെയും പേര് വേറിട്ടുനില്‍ക്കുന്നു. ഫ്രഞ്ചുകാര്‍ ഇന്ത്യ വിടുക എന്ന മുദ്രാവാക്യവുമായി ദേശീയ പതാകയും പിടിച്ച് മുന്നേറിയ ഉസ്മാന്‍ മാസ്റ്ററെയും കണ്ണനെയും പൊലീസും വാടകഗുണ്ടകളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. മര്‍ദനത്തിന്റെ ആഘാതത്തില്‍ നട്ടെല്ലിന് പരിക്കേറ്റ ഉസ്മാന്‍മാസ്റ്റര്‍ ഏതാനും ദിവസത്തിനു ശേഷം അന്ത്യശ്വാസം വലിച്ചു.

മാഹി വിമോചനത്തെ എളുപ്പമാക്കിയ ഒരാഗോള സാഹചര്യവും ശ്രദ്ധേയമാണ്. മാഹിയിലേക്ക് പടക്കപ്പലയക്കാന്‍ ഐക്യരാഷ്ട്ര സഭയില്‍ ഫ്രഞ്ച് ഭരണകൂടം അക്കാലത്ത് ഒരു പ്രമേയം കൊണ്ടുവന്നു. എന്നാല്‍ സോവിയറ്റ്യൂണിയന്‍ വീറ്റോ ഉപയോഗിച്ച് ആ പ്രമേയ അവതരണ ശ്രമം പരാജയപ്പെടുത്തി. ഫ്രഞ്ച് സാമ്രാജ്യത്വത്തിന്റെ ആത്മവീര്യത്തെ തകര്‍ത്ത് വിയത്നാമിലെ ഫ്രഞ്ച്കോളണിയായ 'ദിന്‍ബിന്‍' മോചിപ്പിക്കപ്പെട്ടതും മാഹി വിമോചനപ്പോരാട്ടത്തിന് സഹായകമായി.

1954 ജൂലൈ 16 മാഹിയെ സംബന്ധിച്ച്, സ്വന്തം നാടിന്റെ ഭാവിഭാഗധേയം നിര്‍ണയിക്കാന്‍ അവകാശം ലഭിച്ച നിര്‍ണായക ദിവസമാണ്. ഇതിനു വേണ്ടിയുള്ള ത്യാഗനിര്‍ഭരമായ പോരാട്ടത്തില്‍ കമ്യൂണിസ്റ്റു പാര്‍ടിയുടെ പങ്ക് ദേശീയവും സാര്‍വദേശീയവുമായ ഒരു തലത്തില്‍നിന്ന് നോക്കുമ്പോള്‍, ഉജ്വലവും ആദര്‍ശാത്മകവുമാണെന്ന് കാണാം. ഇക്കാരണങ്ങളാല്‍ മാഹി വിമോചനവും കമ്യൂണിസ്റ്റു പാര്‍ടിയും തമ്മിലുള്ള നാഭീനാള ബന്ധം ആര്‍ക്കും മുറിച്ചുമാറ്റാന്‍ കഴിയില്ല.

*
മുകുന്ദന്‍ മഠത്തില്‍ കടപ്പാട്: ദേശാഭിമാനി വാരിക

01 May, 2010

തൊഴിലാളിവര്‍ഗ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യത

മുതലാളിത്തം മനുഷ്യവംശത്തിന്റെ പുരോഗതിക്കോ നിലനില്‍പ്പിനോ ഉതകുന്ന ഒരു വ്യവസ്ഥ അല്ലെന്ന് പൂര്‍ണമായും തെളിഞ്ഞു കഴിഞ്ഞ ഒരു സന്ദര്‍ഭത്തിലാണ് ഇത്തവണ മെയ് ദിനം വന്നുചേര്‍ന്നിരിക്കുന്നത്. എന്നുമാത്രമല്ല, അതുനിലനില്‍ക്കുന്ന കാലത്തോളം എല്ലാ രംഗങ്ങളിലും അധഃപതനം മാത്രമേ ഇനി ഉണ്ടാകുകയുള്ളൂവെന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയാണ്.

ലോകസാമ്പത്തിക വ്യവസ്ഥയെ ആകെ പിടിച്ചുലച്ച ആഗോള സാമ്പത്തികമാന്ദ്യത്തില്‍നിന്ന് ഇനിയും കരകയറി കഴിഞ്ഞിട്ടില്ല. കരയേറ്റം എളുപ്പമായിരിക്കുമെന്ന കണക്കുകൂട്ടലുകള്‍ ആകെ തെറ്റിക്കുന്ന അനുഭവമാണ് മുതലാളിത്ത രാജ്യങ്ങളില്‍ ഒട്ടാകെ ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സാമ്പത്തികമാന്ദ്യത്തിന്റെ ഭാരംമുഴുവന്‍ പേറുന്നത് അധ്വാനിക്കുന്ന വര്‍ഗങ്ങള്‍മാത്രമാണ്. എന്നാല്‍, അവര്‍ ആരും സാമ്പത്തികമാന്ദ്യത്തിനോ അതിനോട് ബന്ധപ്പെട്ട വന്‍കിട ഇന്‍ഷുറന്‍സ് കമ്പനികള്‍, ബാങ്കുകള്‍, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ തകര്‍ച്ചയ്ക്കോ തരിമ്പും ഉത്തരവാദികളല്ല.

വ്യാപകമായ തൊഴില്‍നഷ്ടം, ലേഓഫുകള്‍, അടച്ചുപൂട്ടല്‍, വേതനം വെട്ടിക്കുറയ്ക്കല്‍ ആദിയായവ ഇപ്പോഴും തുടരുകയാണ്. 2008ല്‍ ഈ സാമ്പത്തികമാന്ദ്യം പൊട്ടിപ്പുറപ്പെട്ട ഉടന്‍ അഞ്ചുകോടി ആളുകള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടതെന്ന് ഐഎല്‍ഒ തിട്ടപ്പെടുത്തുകയു ണ്ടായി. 2008 അവസാനമായപ്പോള്‍ ഒട്ടാകെ തൊഴില്‍നഷ്ടപ്പെട്ടവരുടെ എണ്ണം 23 കോടിയായി വളര്‍ന്നു. ദിനംപ്രതി ഒരു ഡോളറില്‍ താഴെമാത്രം വരുമാനമുള്ളവരുടെ എണ്ണം 20 കോടി ആയിരുന്നു. 2009 അവസാനമായപ്പോള്‍ എട്ടുകോടി 80 ലക്ഷംപേര്‍കൂടി തൊഴിലില്ലാത്തവരുടെ പട്ടികയില്‍പ്പെട്ടു. ഈ അവസ്ഥ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴും. അടച്ചുപൂട്ടലും ലേഓഫും പിരിച്ചുവിടലും കൂലി വെട്ടിക്കുറയ്ക്കലും തുടരുന്നു. സ്ഥിരം ജോലി പടിപടിയായി കുറച്ചുകൊണ്ടുവരുന്നു. താല്‍ക്കാലിക അടിസ്ഥാനത്തിലും കോണ്‍ട്രാക്ട് അടിസ്ഥാനത്തിലും ജോലിചെയ്യിക്കല്‍ വര്‍ധിക്കുന്നു.
മുതലാളിത്ത രാജ്യങ്ങളിലെല്ലാം ക്ഷേമപദ്ധതികള്‍ പലതും ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു.

താരതമ്യേന സാമ്പത്തികക്കുഴപ്പത്തിന്റെ തിരിച്ചടി കുറഞ്ഞ രാജ്യമായിട്ടാണ് ഇന്ത്യ കണക്കാക്കപ്പെടുന്നത്. എന്നാല്‍, 50 ലക്ഷത്തില്‍പ്പരം പേര്‍ക്ക് ഈ സന്ദര്‍ഭത്തില്‍ ഇന്ത്യയിലും ജോലി നഷ്ടപ്പെടുകയുണ്ടായിട്ടുണ്ട്. വേതനം വെട്ടിക്കുറയ്ക്കല്‍, കൂലിരഹിത നിര്‍ബന്ധിത അവധി അടിച്ചേല്‍പ്പിക്കല്‍, ലേഓഫ്, അടച്ചുപൂട്ടല്‍ തുടങ്ങിയവ ഇന്ത്യയിലും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

മുതലാളിത്ത വ്യവസ്ഥിതിയുടെ ക്രൂരമായ ഈ ആക്രമണത്തെ കൈയുംകെട്ടി അംഗീകരിക്കുകയല്ല തൊഴിലാളിവര്‍ഗം ചെയ്യുന്നത്. പണിമുടക്കുകള്‍ ഉള്‍പ്പെടെയുള്ള ചെറുത്തുനില്‍പ്പു പോരാട്ടം മുതലാളിത്ത രാജ്യങ്ങളില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. ഫ്രാന്‍സ്, ഇറ്റലി, സ്വീഡന്‍, ഗ്രീസ്, സ്പെയിന്‍, പോര്‍ച്ചുഗല്‍, ബ്രിട്ടന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിരവധി പണിമുടക്ക് സമരങ്ങളും സംഘടിതമായ പ്രതിഷേധ പ്രകടനങ്ങളും ഈ വര്‍ഷം നടക്കുകയുണ്ടായി. വിരലില്‍ എണ്ണാവുന്ന വന്‍കിട കുത്തക മുതലാളിമാരെ രക്ഷിക്കുന്നതിനുവേണ്ടി ഖജനാവിലെ പൊതുപണം ചെലവഴിക്കുന്നതിനെതിരെ അമേരിക്കയിലും പണിമുടക്കുകളും പ്രതിഷേധ പ്രക്ഷോഭങ്ങളും വളരുകയാണ്. ഏഷ്യന്‍ രാജ്യങ്ങളും ഇതില്‍നിന്ന് ഒഴിവാകുന്നില്ല. ദക്ഷിണകൊറിയ, ഇറാന്‍, ജപ്പാന്‍, പാകിസ്ഥാന്‍, കസാഖിസ്ഥാന്‍ തുടങ്ങിയ പല രാജ്യങ്ങളിലും പണിമുടക്കും സംഘടിത പ്രതിഷേധ പ്രകടനങ്ങളും നടന്നു. ചെറുത്തുനില്‍പ്പിന്റെ ശക്തമായ കേന്ദ്രമായി ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ തീര്‍ന്നിരിക്കുന്നു.

മുമ്പ് ഒരുകാലത്തും ഇല്ലാത്ത വിധത്തിലുള്ള തൊഴിലാളിവര്‍ഗ ഐക്യമാണ് ഈ പോരാട്ടങ്ങളില്‍ കാണാന്‍ കഴിയുന്നത്. മുതലാളിവര്‍ഗത്തിന്റെയും ഭരണകൂടങ്ങളുടെയും അധ്വാനിക്കുന്ന വര്‍ഗങ്ങള്‍ക്ക് എതിരായ ആക്രമണത്തെ പ്രതിരോധിക്കലാണ് ഇന്ന് തൊഴിലാളിവര്‍ഗം ഏറ്റെടുക്കേണ്ട അടിയന്തരകടമ. തൊഴിലാളികളുടെ ഐക്യം പടുത്തുയര്‍ത്തിക്കൊണ്ടുമാത്രമേ ഈ കടമ നിര്‍വഹിക്കാന്‍ ആവുകയുള്ളൂ. തൊഴിലാളികളുടെ ഐക്യം വളര്‍ത്തി എടുക്കുന്നതിന് നിരവധിരൂപത്തിലുള്ള തടസ്സം ഭരണവര്‍ഗവും ഗവണ്‍മെന്റും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ജാതിയും പ്രാദേശികവാദവും രാഷ്‌ട്രീയനിലപാടുകളുടെ വ്യത്യാസവും ഇതിന് ഉപയോഗിക്കുന്നുണ്ട്. അങ്ങനെയുള്ള പരിശ്രമങ്ങള്‍ക്ക് സാമ്രാജ്യത്വം പിന്തുണയും നല്‍കിപ്പോരുന്നു.

നവലിബറല്‍ സാമ്രാജ്യത്വ അനുകൂലനയങ്ങളെ ഉറച്ചുനിന്ന് എതിര്‍ക്കുന്നത് ഇടതുപക്ഷമാണ്. ഉറച്ച ഇടതുപക്ഷ നിലപാടുകള്‍ സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന ശക്തികളെ തകര്‍ക്കുക എന്നത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഗവമെന്റിന്റെ പ്രധാനലക്ഷ്യമാണ്. ജനങ്ങളുടെയും രാജ്യത്തിന്റെയും താല്‍പ്പര്യത്തിനു വിരുദ്ധമായ പല നപടിയും തടഞ്ഞത് ഇടതുപക്ഷത്തിന്റെയും തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളുടെയും ഉറച്ചനിലപാടുമൂലമാണ്. ഒന്നാം യുപിഎ ഗവണ്‍മെന്റിന് നടപ്പില്‍ വരുത്താന്‍ കഴിയാതെപോയ ജനവിരുദ്ധ നടപടികള്‍ രണ്ടാം യുപിഎ ഗവണ്‍മെന്റ് അതിവേഗത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.

അമേരിക്കന്‍ സാമ്രാജ്യത്വവുമായി തന്ത്രപരമായ സഖ്യം സ്ഥാപിച്ച്, രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും നഷ്ടപ്പെടുത്തുംവിധത്തിലുള്ള അമേരിക്കന്‍ സാമ്രാജ്യത്വ അനുകൂല നടപടികളാണ് ഇപ്പോള്‍ കൈക്കൊണ്ടുപോരുന്നത്. എല്ലാ മേഖലയിലും നേരിട്ടുള്ള വിദേശമൂലധന നിക്ഷേപം വര്‍ധിപ്പിക്കുന്നു. നൂറുശതമാനം വിദേശ നിക്ഷേപംപോലും അനുവദിക്കുകയാണ്. വിദ്യാഭ്യാസരംഗത്തും വാര്‍ത്താവിനിമയരംഗത്തും മാധ്യമരംഗങ്ങളിലും വിദേശസ്ഥാപനങ്ങള്‍ക്ക് ആധിപത്യം സ്ഥാപിക്കാന്‍ അനുമതി നല്‍കുന്നു. ആയുധനിര്‍മാണംപോലെ തന്ത്രപ്രധാന്യമുള്ള രംഗങ്ങളില്‍പ്പോലും സാമ്രാജ്യത്വ വിദേശ കുത്തകകളുടെ ആധിപത്യം ഒഴിവാക്കപ്പെടുന്നില്ല. ആയുധകച്ചവടകാര്യത്തില്‍ അമേരിക്കയ്ക്കും ഇസ്രയേലിനുമാണ് മുന്‍ഗണന. സാമ്പത്തികമാന്ദ്യത്തെതുടര്‍ന്ന് വലിയ കുഴപ്പത്തില്‍ അകപ്പെട്ടുകഴിഞ്ഞിട്ടുള്ള അമേരിക്കന്‍ സാമ്രാജ്യത്വം അതില്‍നിന്ന് കരകയറാന്‍ അത്യധ്വാനത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഇതെല്ലാം നടക്കുന്നതെന്നും ഓര്‍ക്കണം.

ഇറാഖ് ആക്രമണവും അഫ്‌ഗാനിസ്ഥാനില്‍ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധവും സ്ഥിതിഗതികള്‍ മൂര്‍ഛിപ്പിക്കുകയാണ്. ഇന്ത്യയെപ്പോലുള്ള ഒരു വന്‍കിട രാജ്യത്തെ തങ്ങളുടെകൂടെ നിര്‍ത്താനും അവിടത്തെ സമ്പത്ത് വന്‍തോതില്‍ കൈയടക്കാനും കഴിയുന്നതും അമേരിക്കയെ സംബന്ധിച്ചിടത്തോളം നിലനില്‍പ്പിന്റെകൂടി പ്രശ്നമാണ്. അതുപോലെ സാമ്രാജ്യത്വം നിലനില്‍ക്കേണ്ടത് ഇന്ത്യന്‍ കുത്തകകളുടെയും അതിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെയുംകൂടി താല്‍പ്പര്യമായി തീര്‍ന്നിരിക്കുന്നു.

ഈ നയത്തിന്റെ ഫലമായി സാമ്പത്തികഭാരം ഉള്‍പ്പെടെയുള്ള ദോഷങ്ങള്‍ ഏറെയും നേരിടേണ്ടി വരുന്നത് അധ്വാനിക്കുന്ന ജനവിഭാഗത്തിനാണ്. അതുകൊണ്ട് ഈ പോക്കിനെ തടയാനുള്ള ചുമതല മറ്റാരേക്കാളും കൂടുതല്‍ തൊഴിലാളിവര്‍ഗത്തിനുണ്ട്. തൊഴിലാളികളുടെ വിപുലമായ ഐക്യം കെട്ടിപ്പടുത്തുകൊണ്ടേ ഈ കടമ നിര്‍വഹിക്കാന്‍ കഴിയൂ. മറ്റാരേക്കാളും ഇതിന് ചുമതലയുള്ളത് സിഐടിയുവിനാണ്. സിഐടിയു ജന്മംകൊണ്ട കാലംമുതല്‍ ഈ കടമ നിര്‍വഹിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത പരിശ്രമം തുടര്‍ന്നുപോരുന്നു. മാര്‍ച്ച് 17 മുതല്‍ 21വരെ ചണ്ഡീഗഢില്‍ നടന്ന സമ്മേളനത്തിലെ ചര്‍ച്ചകളും തീരുമാനങ്ങളും അടിവരയിട്ട് ഇതു വ്യക്തമാക്കുന്നുണ്ട്.

ദേശീയതലത്തില്‍ ഒരുകാലത്തും ഇല്ലാത്തവിധം ട്രേഡ് യൂണിയന്‍ സംഘടനകളുടെ ഐക്യമാണ് രൂപംകൊണ്ടുവരുന്നത്. കഴിഞ്ഞ സെപ്തംബര്‍ 14ന് ചരിത്രപ്രസിദ്ധമായ ഒരു ട്രേഡ് യൂണിയന്‍ കണ്‍വന്‍ഷന്‍ ഡല്‍ഹിയില്‍ നടക്കുകയുണ്ടായി. ഐഎന്‍ടിയുസി, ബിഎംഎസ്, സിഐടിയു, എഐടിയുസി, എഐയുടിയുസി, എഐസിസിടിയു, എച്ച്എംഎസ്, യുടിയുസി, ടിയുസിസി എന്നീ ഇന്ത്യയിലെ ഒമ്പത് അഖിലേന്ത്യ സംഘടനകള്‍ ചേര്‍ന്നാണ് കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ത്തത്. ഐഎന്‍ടിയുസിയുടെ അഖിലേന്ത്യ ആസ്ഥാനത്ത് ഐഎന്‍ടിയുസി പ്രസിഡന്റ് ഡോ. എന്‍ സഞ്ജീവ റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് കണ്‍വന്‍ഷന്‍ വിളിച്ചുകൂട്ടാനുള്ള തീരുമാനം കൈക്കൊണ്ടത്. താഴെപറയുന്ന പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യവ്യാപകമായ പ്രക്ഷോഭങ്ങളും സമരങ്ങളും നടത്താന്‍ കണ്‍വന്‍ഷന്‍ തീരുമാനിച്ചു.

1. ഭക്ഷ്യധാന്യം, പച്ചക്കറികള്‍ തുടങ്ങിയ ആവശ്യവസ്തുക്കളുടെ വിലവര്‍ധന.

2. സാമ്പത്തികമാന്ദ്യത്തിന്റെയും മറ്റും ഫലമായി ദശലക്ഷക്കണക്കിനു തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുകയും ജീവിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാക്കുകയും ചെയ്യുന്നന്നത്.

3. മിനിമംകൂലി, തൊഴില്‍സമയം, സാമൂഹ്യസുരക്ഷ, തൊഴില്‍സ്ഥലങ്ങളിലെ സുരക്ഷിതത്വം, ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള മൌലികനിയമങ്ങള്‍ നഗ്നമായി ലംഘിക്കപ്പെടുന്നതുകൊണ്ട് രാജ്യവ്യാപകമായി തൊഴിലെടുക്കുന്ന എല്ലാ ജനങ്ങളുടെയും ദുരിതം വര്‍ധിക്കുന്നത്.

4. അസംഘടിത തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷ നല്‍കുന്ന 2008ലെ ആക്ട് മഹാഭൂരിപക്ഷം അസംഘടിത തൊഴിലാളികള്‍ക്കും കോട്രാക്ട് തൊഴിലാളികള്‍ക്കും ആനുകൂല്യം ലഭിക്കാന്‍ പറ്റാത്തവിധത്തില്‍ നിയന്ത്രിതമായ വകുപ്പുകള്‍ അടങ്ങിയതാണ്. അതുകൊണ്ട് അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കുവേണ്ടി പാര്‍ലമെന്റ് സ്റാന്‍ഡിങ് കമ്മിറ്റി ഓഫ് ലേബര്‍, എന്‍എഎഫ്‌യൂഎസ്, എന്‍സിഇയുഎസ് എന്നിവയുടെ ശുപാര്‍ശകള്‍ അനുസരിച്ചുള്ള ഫണ്ട് വകയിരുത്തുക.

5. ലാഭത്തില്‍ നടക്കുന്ന കേന്ദ്രപൊതുമേഖല വ്യവസായ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന തുടങ്ങിയ കേന്ദ്രഗവമെന്റിന്റെ നയങ്ങള്‍ തിരുത്തുക.

തൊഴിലാളികളെ മാത്രമല്ല മുഴുവന്‍ ജനങ്ങളെയും നേരിട്ട് ബാധിക്കുന്ന പ്രശ്‌നങ്ങളാണ് ഇതില്‍ അടങ്ങിയിട്ടുള്ളതെന്നു കാണാം. ഇതിനെ അടിസ്ഥാനമാക്കി രാജ്യവ്യാപകമായ പ്രക്ഷോഭം നടത്താന്‍ കണ്‍വന്‍ഷന്‍ എടുത്ത തീരുമാനം അനുസരിച്ച് 2009 ഒക്ടോബര്‍ 28ന് ദേശീയ പ്രതിഷേധദിനം ആചരിക്കുകയും ഡിസംബര്‍ 16ന് പാര്‍ലമെന്റിനു മുന്നില്‍ സംയുക്താഭിമുഖ്യത്തില്‍ വമ്പിച്ച ധര്‍ണ നടത്തുകയും ചെയ്തു. തുടര്‍ന്നുള്ള പരിപാടിയുടെ ഭാഗമായി 2010 മാര്‍ച്ച് അഞ്ചിന് ദേശവ്യാപകമായി ജയില്‍ നിറയ്ക്കല്‍ സമരമാണ് നടന്നത്. ഈ പ്രക്ഷോഭവും സമരവും കൂടുതല്‍ ശക്തിയോടെ മുന്നോട്ടു കൊണ്ടുപോകാനാണ് സംയുക്തമായി തീരുമാനിച്ചിരിക്കുന്നത്.

കാലഘട്ടത്തിന്റെ ആവശ്യമായ ഈ യോജിപ്പ് നേതൃനിരയില്‍മാത്രം ഒതുങ്ങിനിന്നാല്‍പോര. വ്യവസായം, തൊഴില്‍ മേഖല തുടങ്ങിയവയെ അടിസ്ഥാനമാക്കി താഴെ തട്ടിലുള്ള തൊഴിലെടുക്കുന്നവരുടെ മുഴുവന്‍ ഐക്യമാക്കി ഇതിനെ വളര്‍ത്തുക എന്നതാണ് ഈ വര്‍ഷത്തെ മെയ്‌ദിനത്തിന്റെ സന്ദേശം.


*****

എം എം ലോറന്‍സ്

CITU’S MAY DAY MANIFESTO, 2010

ON the occasion of May Day 2010, the day of the international solidarity and unity of the working class, the Centre of Indian Trade Unions (CITU) extends warmest revolutionary greetings to the working class and the toiling people of the country and the world. On this great day the CITU reaffirms its commitment to class struggle and reiterates its goal for establishment of a socialist state and complete emancipation of the human society from all forms of exploitation.


RISING STRUGGLES WORLDWIDE

This year’s May Day is being observed the world over amid the ongoing process of mounting protest mobilisations and united actions by the toiling masses against the onslaught brought down on them by the worst ever global crisis of the capitalist order in the form of mass-scale job losses, layoffs, closures, wage-cuts etc. The ILO estimated a job loss of more than 50 millions within a few months of the outbreak of the crisis by the end of 2008 making the total unemployed swell to 230 million over above the figure of working poor of 200 millions (living below US 1 dollar a day). By the end of 2009, another 38 millions was added to the figure of job losses. The figure swelled further thereafter since on the plea of crisis, closures, layoffs, retrenchments, wage freezes, curtailment of social security measures etc continued unabated by the employers’ class in collusion with the respective governments. India, despite remaining comparatively less affected by the crisis, owing to the dominance of public sector in her financial sector, witnessed direct loss of jobs of around 50 lakh workers besides several lakhs more affected by wage-cuts, forced leave without pay, layoffs, closures and shutdown etc.

The toiling people refused to accept the attack on their life and livelihood lying down and the intervening period since the May Day 2009 witnessed waves of strike struggles and protest mobilisations throughout the globe. France, Italy, Sweden, Greece, Spain, Portugal and UK in Europe and USA itself had been the theatre of strikes and protest mobilisations, denouncing the onslaught on workers’ rights and liberal bailouts to the handful of capitalists and the private financial giants out of the public exchequer. There have also been strikes and powerful mobilisations in South Korea, Kazakhstan, Iran, Japan, Pakistan and other Asian countries. And Latin American countries continued to be the centre of strong denouncement of neo-liberalism and imperialism.

DEVELOPMENTS IN LATIN AMERICA

On the occasion of May Day 2010, the CITU notes with pride the positive developments in the entire Latin American continent where the victory of progressive forces has mounted a serious challenge both to the neo-liberal economic policies and to imperialism. The bitter and protracted struggles fought by the working people of these countries over the decades against the plunder under the neo-liberal pro-US regimes, led to these positive developments.

And these developments also reassert that the struggle against the most inhuman and the worst ever manifestation of the world capitalist order --- the neo-liberal economic policy regime is organically linked with the struggle against imperialism. Without strong anti-imperialist focus and content, struggle against neo-liberalism cannot advance in the right direction.

GREETINGS TO SOCIALIST COUNTRIES

On this May Day, the CITU conveys its warm fraternal greetings to the working class of China, Vietnam, Cuba and North Korea for consolidating the gains of socialism and sustained improvement in the standard of living and rights of the people. They could make remarkable achievements in the midst of worldwide crisis of the capitalist order, hold high the banner of socialism and defend the superiority of the working class.

The CITU salutes with pride the victorious completion of 50 years of the great Cuban Revolution which is a saga of a constant battle against the US imperialism. The Cuban experience conclusively demonstrates that consistent adherence to ideology of socialism necessarily entails confronting imperialism.

FIGHT IMPERIALIST MACHINATIONS

On this May Day the CITU expresses condemnation against the hegemonic machinations of the imperialist forces led by US. Besides Iraq and Afghanistan still remaining the hotbed of aggression by US imperialism, the possibility of yet another front of so called ‘war on terror’ is being sought to be opened by US imperialist power in Yemen in the Arabian Peninsula with the US Missiles raiding Yemen stated to be for fighting Al-Qaeda.

The CITU reiterates its solidarity with the valiant Palestinian people in the face of inhuman military onslaught by Israel with active support of the US and its European allies. Besides fully backing Israel to continue its occupation of Palestinian and Arab territories, US imperialism is continuing with its conspiracy to attack Iran, Syria and DPRK (Democratic People’s Republic of Korea).

But there are indications of changes too, arising out of murmuring and not so loud contradictions within the imperialist powers and their allies. The contradiction between US and Russia over deployment of missile defence system in Europe and subsequent backtracking of the USA indicates the prospect of emergence of multipolarity in the international arena which must be taken note of.

In the face of the rising opposition to its economic, political, and military hegemony and its increasing isolation, the US has become desperate to consolidate its influence. The US has been desperately attempting to tighten its grip over the ruling polity in the developing countries in the eastern hemisphere including the Indian sub continent. The strategic military cooperation and the Indo US nuclear deal are expressions of this intent. US imperialism has redoubled its conspiratorial attempts to weaken the opposition to its manoeuvres by the Left and other progressive forces in the developing countries, including India.

CAPITALISM STANDS EXPOSED

The current spate of crisis fuelled by so called global financial meltdown has been the inevitable culmination of the finance capital driven neo-liberal imperialist order where all aspects of economic governance are subordinated to finance capital’s lust for quickest possible gain. This crisis thoroughly exposed the extreme fragility of the world capitalist order and also totally exploded the much-touted idea of considering certain aspects of the neo-liberal package as ‘opportunity for development.’ It has also exposed the dubious mode of operation of modern capitalism under neo-liberal order. They create artificial boom in the market by fraudulent methods using public funds for their personal or cartels’ gains. When the boom bursts, the government rescues the collapsing institutions by public funds, but the people continue to lose through unemployment, loss of savings, wage cut etc. This is the real face of present day capitalism under neo-liberal globalisation, which is nothing but a loot and fraud on the people and the economy. On this May Day, the CITU renews its commitment to work for exposing this dubious system before the people while continuing to fight against its depredations.

The IMF, in its latest update of the economic outlook in January 2010, has expressed optimism about the recovery of the world economy. But what is being witnessed is nothing but a partial slowing down of the pace of decline owing to huge bailout packages and fiscal measures funded by the public exchequer and not the recovery as such. Actually, all noise of recovery is being made by the imperialist agencies as a plea for not reversing their speculation-driven neo-liberal path in the face of severe criticisms to such policies. It is clear attempt to rope in the developing economies more firmly with their pursuit of aggressive finance capital driven neo-liberalism and get their economies totally deregulated to the advantage of the rich industrialised economies.

AT HOME

The CITU takes pride along with the entire toiling class that owing to consistent opposition and united countrywide struggle by the working class and stout resistance by the Left forces in parliament, the financial sector of the country could not be privatised or deregulated fully, privatisation of public sector units could be halted and the country’s economy could be saved, at least partially, from inevitable collapse and disaster in the midst of global economic meltdown.

Instead of taking lessons from the crisis, the UPA government, after assuming its second term following the 15th Lok Sabha elections, has become more desperate in practically putting the national economy almost on the auction to the advantage of imperialism. At the same time, it has set in motion a regime of loot and fraud on mass of the people. Price rise is being promoted unbound and so also unhindered speculation in the commodity market to ensure windfall gains for their mentors in the capitalist, traders and big landlord lobby. Public exchequer is being frittered away for the so called stimulus for the big capitalists, both domestic and foreign. At the same time the mass of the people are being cruelly fleeced through higher burden of taxes and duties and drastic cut in basic subsidies like food, fertilisers and fuels. The whole economy is being aggressively pushed to such dangerous direction that most of the crucial inputs and commodities like fuel, fertilisers, medicines etc are being sought to be priced at par with global rates while keeping the mass of the people deprived of even the statutory minimum wages at home and/or minimum level of earnings to ensure a barely human living. The crucial public utilities like health, education, roadways, transport etc are being sought to be privatised and commercialised through so called PPP model to subserve the interests of big business. Simultaneously, blue chip public sector units in strategic, infrastructure and natural resources sector are being sought to be privatised in phases at throwaway prices. The stage is being sought to be set for loot by the big corporates and traders lobby, both domestic and foreign, by the corporate captive government. And all these signals proactive capitulation by the Indian rulers to imperialist game plan.

And as a supplementary measure to such process of loot and plunder on the people, all basic labour laws are being allowed to be desperately violated by the employers in collusion the custodians of law and order. Trade unions are not being allowed to be formed in many places and rampant victimisation of workers for forming trade unions has become the order of the day. Move is afoot and the blueprint has already been drawn to convert the entire country into an ultra-special economic zone in the name of National Manufacturing and Investment Zones (NMIZ) to make all the workplaces free from unions and any labour rights and complete freedom for the employers to rule on enslaved workforce. The motive is to weaken the people’s opposition and resistance to the anti-people policies and anti-national designs. The attack on the labour rights, as the history shows, has always been a precursor to the onslaught on the democratic rights and institutions.

On this May Day, the CITU vows to redouble its initiative to unite the toiling class in the resistance to the regime of loot and plunder on people, who produces wealth and push up GDP numbers by their sweat and blood. The working class has to resist the onslaught on its right to organise and struggle by aggressively asserting those rights in the struggle against exploitation and onslaughts. The brutality of the employers class, howsoever atrocious it might be with the active patronage of those in governance, has to be combated by the working class through demonstration of greater vigour and conviction to combat and defeat the exploitation and the exploiting class as well.

That is the challenge destined to be taken up by the working class in the coming days and let this May Day reinvigorate that revolutionary spirit within the working class movement. The CITU notes with confidence that while the correlation of forces in the political arena inside parliament has somewhat tilted towards the right, developments outside signal differently. All the trade unions, irrespective of affiliations, came together on the same platform to raise voice against price rise, against state sponsored violation of labour laws, against reckless contractisation and casualisation of workforce, against disinvestment and privatisation and demanding universal social security coverage for unorganised sector workers. The demands together demonstrate a strong disapproval to the policy of loot and plunder by the ruling polity. Already the six lakh coal workers and all their unions embarked on the path of resistance struggle, announcing a three-day countrywide strike action from May 5, 2010 against disinvestment and also the entire workforce of the public sector telecom giant BSNL announced their resolve to resort to indefinite strike if the government treads the path of disinvestment in BSNL. About a million workers courted arrest in militant demonstrations throughout the country on March 5 this year and several millions more are going to join the next course of actions. On this May Day, the CITU calls upon the working class to carry the united struggle of the working people to a militant height reflecting stronger determination of the working class to fight for reversal of the anti-people, pro-imperialist policy regime.

COMBAT THE DIVISIVE FORCES

On this May Day, the CITU reiterates its commitment to fight for defending and preserving the unity of the working class and the people which is under constant attack by disruptive forces of various hues. Communal forces are still active in the social and political arena, seeking polarisation based on religious divide. The casteist and parochial forces are also at work in creating divisive tension and riotous situation in various parts of the country, which got reflected in a number of incidents of conflicts. Terrorist and extremist outfits of both rightwing and ultra-left variety are also active in the society in their bid to channelise the popular discontent to the ultimate advantage of the exploiting class. The working class movement has to continue relentless fight against all such reactionary and divisive outfits organisationally and ideologically, to defend and broaden the unity of the working class and the people. Simultaneously, the fight against all kinds of social oppression and untouchability on the dalits and downtrodden must continue with all seriousness.

COMBAT THE ONSLAUGHT ON LEFT AND DEMOCRATIC MOVEMENT

On this May Day, the CITU calls upon the working class movement to fight and combat the grievous onslaught being perpetrated on the Left and democratic movement which always stand by the working class in all its struggle and always voice their concern. In the face of Left’s uncompromising stance against neo-liberal and pro-imperialist policies of the ruling class and its successful blockade to many of their anti people projects, all the forces of right reaction aided and abetted by the imperialist agencies have become desperate in launching an all round attack against the Left movement. The entire machinery of governance, the media controlled by big bourgeoisie and various imperialist agencies together have ganged up in unleashing a malicious campaign against the Left for quite some time now.

Along with this, concerted physical attacks are also being launched against the Left and democratic movement in the strongest bastion of Left --- West Bengal --- by the gang-up of extreme right reaction and the extreme left, the so called Maoist outfit. The Trinamul Congress and the so called Maoist goons are together carrying on murderous assaults on the activists of the Left and democratic organisations of workers, peasants, students, youth and women in various parts of West Bengal. They have been setting houses on fire, blowing up railway lines, exploding mines and bombs, killing innocent people, forcing women and children at gunpoint to frontline of the armed contingents of the goons as a shield to confront the security forces. Since the last Lok Sabha elections, more than 200 activists of the democratic movement of peasants, workers, students, youth and women and also common people were killed brutally and the number is increasing everyday. The entire game plan is to create a fear psychosis and spread an atmosphere of terror in which this hoodlum extortionist contingent can reign on and mute the voice of the democratic movement.

The comrades in West Bengal, the working class and the democratic movements of peasants, agricultural workers, students, youth and women have decided not to yield the ground to these worst enemies of people. They are combating the organised plan of terror and killings bravely, with the people by their side, and have been authoring an epic of sacrifices and commitment every day.

And it is West Bengal which has always remained the advanced outpost of the struggle of working class as well as the Left movement, contributing to the decisive intervening capability of the Left forces. The intervening and deterring capability of the Left is crucial for defending the national economy from the imperialist’s grip, saving the country’s national assets and resources from the greedy targeting by the international finance capital, for building resistance to capitulation by the ruling polity to US imperialist’s politico-economic hegemonic strategy and for defending the rights of the working class thereby defending democracy as such.

The people of West Bengal have been physically in the frontline of this resistance struggle, bleeding and laying down lives. The enemy they are fighting is the enemy of the entire toiling class, the enemy of democracy, the enemy of the people’s empowerment and finally the enemy of the people. On this May Day, the CITU pledges to rouse the working class throughout the country ideologically and organisationally, to unite and fight against the brutal physical onslaught on their fellow travellers in West Bengal who always remained in the frontline of battle championing the cause of the working class and led the struggle against exploitative regime of the capitalist order.

FRATERNAL GREETINGS

The CITU extends warm fraternal greetings and expresses solidarity to the millions of agricultural workers, poor and middle peasantry in their struggle for right to better wages, employment, right to land, remunerative prices, cheaper credit and infrastructural and input support through massive public investment. The CITU looks forward to strengthen workers-peasants alliance for intensification of class struggle against neo-liberal policies aggravating the agrarian crisis.

The CITU also conveys its fraternal greetings and message of solidarity to the struggles of the youth and student organisations for the right to education and employment and against commercialisation and privatisation of education. The CITU conveys its warm greetings to the united struggle of women against discrimination, violence and for equality and right to appropriate representation and empowerment. In the centenary year of the International Women’s Day, the CITU asserts its firm commitment to advance and popularise the struggles of the working women.

THE APPEAL OF MAY DAY 2010

On this May Day, the CITU reiterates the commitment to international solidarity to the struggles of the toiling people all over the globe against imperialism and neo-liberal economic order.

The CITU appeals to the working people in the country to work for strengthening all-in unity of the class to combat and confront the onslaught being brought down by the corporate captive ruling polity on the rights and livelihood of the workers at every workplace; the struggle against attack on labour rights in workplace must be supplemented by solidarity actions in all others. Solidarity actions must form an inseparable part of the day to day collective life of the working people. This is the call of Hey Market martyrs.

On this May Day, the CITU calls upon the working class to remain vigilant and fight against the divisive forces of all hues --- communalism, casteism and parochialism --- while defending and expanding the unity of the class and the people in the struggle against oppression and exploitation.

Long Live International Solidarity of the Working Class!

Down with Imperialism!

Down with Neo-liberal Imperialist Globalisation!

Long Live Socialism!

Workers of the World Unite!


****

കടപ്പാട്: പീപ്പിള്‍സ് ഡെമോക്രസി

29 April, 2010

വ്യത്യസ്തമായ റിയാലിറ്റി ഷോ

ചാനലുകളില്‍ റിയാലിറ്റി ഷോകള്‍ നിറഞ്ഞുനില്‍ക്കുന്ന കാലമാണിത്. കച്ചവടവല്‍ക്കരണത്തിന്റെ തരംതാണ കാഴ്ചകളായി ചിലതെല്ലാം അധഃപതിക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ പലര്‍ക്കും ഇത് ഒരു പുതിയ കാഴ്ചാനുഭവമാണ്. പിന്നീട് പലതും അരോചകമായി. മത്സരാര്‍ഥികളെ മാനസികമായി പീഡിപ്പിക്കുന്നെന്ന പരാതിയുമുണ്ടായി. പലര്‍ക്കും ഇതു ചാകരയായിരുന്നു. എസ്എംഎസുകളുടെ വാണിജ്യ സാധ്യത പലരും ഇതുവഴിയാണ് തിരിച്ചറിഞ്ഞത്. അവതാരകര്‍ പലപ്പോഴും സഭ്യതയുടെ സീമകള്‍ ലംഘിച്ചു. മലയാളിക്ക് അന്യമായിരുന്ന പുതിയ ശരീരഭാഷയുടെ പ്രയോഗത്തില്‍ ചിലര്‍ അസാധാരണ വൈദഗ്ധ്യം പ്രകടിപ്പിച്ചു. വിധി പറയാന്‍ എത്തുന്നവര്‍ അറിവിന്റെ മഹാ കൊടുമുടി കയറിയവരെപ്പോലെ ഉപദേശങ്ങള്‍ വിളമ്പിക്കൊണ്ടിരിക്കുന്നത് അസഹനീയമായ കാഴ്ചയായിരുന്നു. ഇവര്‍ക്ക് മുമ്പില്‍ മത്സരാര്‍ഥികള്‍ കരയുകയും താണുകേണ് അപേക്ഷിക്കുകയുംചെയ്തു. ഇതോടെ പല കുടുംബങ്ങളിലും റിയാലിറ്റി ഷോയുടെ സമയത്ത് റിമോട്ടില്‍ വിരല്‍ അമര്‍ത്തുന്ന പ്രവണത കൂടി. അപ്പോഴാണ് ഇതില്‍നിന്നെല്ലാം വ്യത്യസ്തമായ സാമൂഹ്യപ്രതിബദ്ധതയുള്ള റിയാലിറ്റി ഷോ തുടങ്ങുന്നത്.

ദൂരദര്‍ശന്റെ മലയാളം ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഗ്രീന്‍ കേരള എക്സ്പ്രസാണ് പുതിയ കാഴ്ചാനുഭവം മലയാളിക്ക് നല്‍കുന്നത്. സംസ്ഥാന തദ്ദേശസ്വയംഭരണവകുപ്പും ശുചിത്വമിഷനുമാണ് ഇതിന്റെ പ്രധാന സംഘാടകര്‍. ഇതു യാഥാര്‍ഥ്യമാക്കുന്നതില്‍ മുന്നിട്ടുനിന്നു പ്രവര്‍ത്തിക്കുന്നത് സിഡിറ്റാണ്. പൊതു ഉടമസ്ഥതയിലുള്ള ചാനലുകളിലാണ് യാഥാര്‍ഥ്യബോധത്തോടെയുള്ള പരിപാടികള്‍ അധികവും വരുന്നത്. ഇക്കാര്യത്തില്‍ മലയാളം ദൂരദര്‍ശന്റെ പ്രവര്‍ത്തനം മാതൃകാപരമാണ്. സാമൂഹ്യപ്രതിബദ്ധതയുള്ള പരിപാടികള്‍ നവീനമായ രീതിയില്‍ കാഴ്ചക്കാര്‍ക്ക് ആസ്വാദ്യകരമായി അവതരിപ്പിക്കുന്നതില്‍ അത് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. സുസ്ഥിര വികസനത്തിന്റെ തനതു മാതൃകകളുമായി പ്രാദേശിക സര്‍ക്കാരുകളാണ് മത്സരത്തിനെത്തുന്നത്.

തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചയാണ് ആദ്യഭാഗം. ഇത്രയുമധികം കാര്യങ്ങള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നുണ്ടല്ലോ എന്നു പലര്‍ക്കും തോന്നും. മാധ്യമങ്ങളില്‍ സാധാരണ ഇടം കിട്ടാത്തവയാണ് ഇവയില്‍ മഹാഭൂരിപക്ഷവും. പ്രാദേശിക ഭരണസമിതികളുടെ പ്രവര്‍ത്തനങ്ങളിലെ പോരായ്മയും കോടതിയോ ഓംബുഡ്സ്മാനോ നടത്തുന്ന പരാമര്‍ശങ്ങളും ആഘോഷിച്ച് അവതരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്ക് നല്ല കാര്യങ്ങളെക്കുറിച്ച് എഴുതാനും കാണിക്കാനും ഇടവും സമയവും കിട്ടാറില്ല. അധികാരവികേന്ദ്രീകരണം പ്രാദേശിക സര്‍ക്കാരുകളുടെ പ്രവര്‍ത്തനരീതികളെ മാറ്റിമറിച്ചു. ആവശ്യത്തിനു പണവും അതു പ്രയോഗിക്കുന്നതിനുള്ള അധികാരവും ഈ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നു. തിരുവനന്തപുരത്തുനിന്ന് ആസൂത്രണം ചെയ്തുവരുന്ന വാര്‍പ്പു മാതൃകകളുടെ നടത്തിപ്പുകാരെന്ന നിലയില്‍നിന്ന് വിപ്ളവകരമായ മാറ്റമാണ് ഈ സമിതികള്‍ക്ക് ഉണ്ടായത്. ഇതിന്റെ ഗുണം വികസന പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പ്രതിഫലിക്കുന്നുണ്ട്. ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ വലിയ മുന്നേറ്റമാണ് ഇതോടെ കൈവന്നത്. കഴിഞ്ഞ കുറെക്കാലത്തിനുശേഷം ആദ്യമായി നെല്ലുല്‍പ്പാദനത്തില്‍ വളര്‍ച്ച നിരക്ക് രേഖപ്പെടുത്തിയതിനുപിന്നില്‍ ഈ മുന്നേറ്റമുണ്ട്. വര്‍ഷങ്ങളായി തരിശിട്ടിരുന്ന പല പാടങ്ങളിലും ഇപ്പോള്‍ കൃഷി നന്നായി നടക്കുന്നു. എന്റെ ഗ്രാമപഞ്ചായത്തായ അന്നമനടയില്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ നടന്ന ജനകീയ നെല്‍ക്കൃഷിയുടെ ഞാര്‍നടീലിനും കൊയ്ത്തിനും എന്നെ ക്ഷണിച്ചിരുന്നു. കൊയ്ത്ത് കഴിഞ്ഞപ്പോള്‍ കാര്‍ഷിക സര്‍വകലാശാലയിലെ പാഡി മിഷന്റെ ചുമതലക്കാരനോട് വിളയെങ്ങനെയുണ്ടെന്ന് ചോദിച്ചു. സാധാരണ ഹെക്ടറില്‍ രണ്ട് ടണ്‍ നെല്ലാണ് ലഭിക്കാറുള്ളത്. ഇത് അഞ്ച് ടണ്ണില്‍ അധികമുണ്ടാകും എന്ന് അദ്ദേഹം പറഞ്ഞു. ഉല്‍പ്പാദനക്ഷമതയിലും വലിയ മുന്നേറ്റമുണ്ടാകുന്നുണ്ട്.

ഇതുപോലുള്ള അനുഭവങ്ങളുടെ ചിത്രീകരണമാണ് ഗ്രീന്‍എക്സ്പ്രസില്‍ കാണുന്നത്. ചില പഞ്ചായത്തില്‍ കായികരംഗത്താണ് പുതിയ മുന്നേറ്റമുള്ളത്. സ്വന്തമായി അക്കാദമികള്‍ നടത്തുന്ന നിരവധി പഞ്ചായത്തുകളുടെ പ്രവര്‍ത്തനവും റിയാലിറ്റി ഷോയില്‍ കാണുകയുണ്ടായി. വിധിനിര്‍ണയ പാനലില്‍ ആദരണീയരായ വ്യക്തിത്വങ്ങളാണ് ഉള്ളത്. കാര്‍ഷിക മേഖലയില്‍ അഗാധമായ പാണ്ഡിത്യമുള്ള ഹേലിയും സാമ്പത്തിക വിദഗ്ധനായ ഡോക്ടര്‍ കെ പി കണ്ണനും ആര്‍ വി ജി മേനോനും പ്രസാദ് സാറും ഡോക്ടര്‍ വിനീതമേനോനും മറ്റുമടങ്ങുന്ന ജൂറിയുടെ ചോദ്യങ്ങള്‍ കാര്യമാത്രപ്രസക്തവും നിലവാരമുള്ളതുമാണ്. പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും നല്‍കുന്ന മറുപടികള്‍ അവരുടെ അനുഭവത്തിന്റെയും അറിവിന്റെയും ചൂളയില്‍ സ്ഫുടം ചെയ്തെടുത്തതാണ്. സ്ത്രീകളായ പ്രസിഡന്റുമാര്‍ ആധികാരികമായി നടത്തുന്ന അവതരണം എന്തുകൊണ്ടും അഭിനന്ദനാര്‍ഹമാണ്. സിനിമാരംഗത്തുനിന്നും മറ്റും ചില സവിശേഷ വ്യക്തിത്വങ്ങളും ജൂറിയുടെ ഒപ്പം ഇരിക്കുന്നുണ്ട.് പരിപാടിയിലേക്ക് കാഴ്ചക്കാരെ ആകര്‍ഷിക്കാനായിരിക്കും ഇതുകൂടി ഉള്‍പ്പെടുത്തിയത്. എന്നാല്‍, അങ്ങനെ വരുന്നവരും പരിപാടിയുടെ നിലവാരത്തിലേക്ക് ഉയരുന്നുവെന്നതാണ് ശ്രദ്ധേയം. നടി പത്മപ്രിയ പങ്കെടുത്ത എപ്പിസോഡ് ഞാന്‍ കണ്ടിരുന്നു. ഗൌരവമുള്ള ഇടപെടലുകളാണ് അവര്‍ നടത്തിയത്. സായ്നാഥ്, അരുണാറോയി, രവീന്ദര്‍സിങ് എന്നിങ്ങനെയുള്ള പ്രഗത്ഭ നിരയും വരുംദിവസങ്ങളില്‍ ജൂറിയായി വരുമെന്നാണ് പരിപാടിയുടെ പോര്‍ട്ടല്‍ പറയുന്നത്. ഗ്രീന്‍‌കേരള‌എക്സ്പ്രസ് എന്ന വെബ്പോര്‍ട്ടലില്‍ നടന്ന പരിപാടികളുടെ പൂര്‍ണരൂപവും ലഭ്യമാണ്.

ജൂറിയുടെ മാര്‍ക്കിടലിനൊപ്പം കാഴ്ചക്കാരുടെ എസ്എംഎസും വിധി നിര്‍ണയിക്കുന്നതിന്റെ ഭാഗമാണ്. തങ്ങളുടെ നാട്ടില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിനു ജനങ്ങള്‍ക്ക് ലഭിക്കുന്ന ജനാധിപത്യ അവകാശത്തിന്റെ മറ്റൊരു രൂപം കൂടിയാണിത്. മറ്റു റിയാലിറ്റി ഷോകളിലെ എസ്എംഎസ് അയക്കുന്ന രീതിയില്‍നിന്നു ഗ്രീന്‍ എക്സ്പ്രസിലേത് വേറിട്ടുനില്‍ക്കുന്നത് ഈ മാനത്തിലാണ്.

കേരളത്തിലെ 999 പഞ്ചായത്തുകളില്‍നിന്നും 57 മുനിസിപ്പാലിറ്റികളില്‍നിന്നും അഞ്ചു കോര്‍പറേഷനില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടവയുടെ പ്രവര്‍ത്തനങ്ങളാണ് മാറ്റുരയ്ക്കുന്നത്. ഓരോ ഘട്ടത്തിലും പ്രത്യേകം സമ്മാനങ്ങളുണ്ട്. മുന്നുരംഗത്തും ഒന്നാം സ്ഥാനത്ത് എത്തുന്ന സ്ഥാപനങ്ങളെ കാത്തിരിക്കുന്നത് ഒരുകോടി രൂപ വീതമാണ്. സംസ്ഥാനത്തു നടന്നുകൊണ്ടിരിക്കുന്ന നിശ്ശബ്ദ മാറ്റത്തിന്റെ ചിത്രീകരണമാണ് ഈ സാമൂഹ്യ റിയാലിറ്റി ഷോ കാഴ്ചവയ്ക്കുന്നത്. ഒരു പുതിയ അനുഭവം. ഗ്രാമ വികസനത്തിന്റെ നേര്‍ക്കാഴ്ചകളുടെ മാറ്റുരക്കലിനു ഗ്രീന്‍ എക്സ്പ്രസ് എന്നതിനേക്കാളും നാടിന്റെ തനിമയുള്ള ഒരു പേര് സംഘാടകര്‍ക്ക് കണ്ടെത്താമായിരുന്നു എന്ന ചെറിയ വിമര്‍ശം മാത്രമേ ഈ പരിപാടിയെക്കുറിച്ചുള്ളൂ. അധികാര വികേന്ദ്രീകരണത്തിന്റെയും ജനകീയ വികസനത്തിന്റെയും സമാനതകളില്ലാത്ത രേഖപ്പെടുത്തലായിരിക്കും പരിപാടി കഴിയുമ്പോള്‍ അവശേഷിക്കുക. അത് പുതിയ പ്രയോഗത്തിനുള്ള വഴികള്‍ കണ്ടെത്തുന്ന പാഠപുസ്തകമായി മാറുമെന്ന് ഉറപ്പ്.

*
പി രാജീവ് കടപ്പാട്: ദേശാഭിമാനി വാരിക

യുക്തിവാദത്തിലെ അന്ധവിശ്വാസങ്ങള്‍

യുക്തിവാദവും കേവല ഭൌതികവാദവും തമ്മിലെ വേര്‍തിരിവ് ഒരു പുതിയ സംവാദവിഷയമല്ല. പതിറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതും വിധിതീര്‍പ്പിലെത്തിച്ചേര്‍ന്നതും ആണ് അത്. പാര്‍ടി വിട്ടുപോകുന്നതിന്റെ ന്യായീകരണമായി കെ എസ് മനോജും മറ്റും ഉന്നയിച്ച ആരോപണത്തിന്റെയും മാധ്യമാഘോഷങ്ങളുടെയും പശ്ചാത്തലത്തില്‍ വീണ്ടുമൊരു സംവാദസാധ്യത അന്വേഷിക്കുകയാണ് യുക്തിവാദി നേതാവ് യു കഥാനാഥന്‍, സമകാലിക മലയാളത്തിലെ 'മതവിമര്‍ശനത്തിലെ വിമുഖത' (ലക്കം 36, ഫെബ്രു. 5) എന്ന ലേഖനത്തിലൂടെ.

നിലവിലുള്ള സാമൂഹ്യ വ്യവസ്ഥയുടെ-സാമ്പത്തികവും സാമൂഹ്യവും ആശയപരവുമായ സമസ്‌ത മേഖലകളുടെയും- സമഗ്രവും സമ്പൂര്‍ണവുമായ അഴിച്ചുപണിയാണ് മാര്‍ക്സിയന്‍ ദര്‍ശനത്തിന്റെ കര്‍മപദ്ധതി. യുക്തിവാദത്തിന്റേതാകട്ടെ ദൈവാസ്‌തിത്വവുമായി ബന്ധപ്പെട്ട കേവലവും താരതമ്യേന ലളിതവുമായ ഒരാശയപ്രശ്‌നവും. മാര്‍ക്സിസ്റ്റ് മതവിമര്‍ശനത്തെ 'കറുപ്പു' സിദ്ധാന്തത്തിലേക്ക് വെട്ടിച്ചുരുക്കുന്നതുവഴി അതിന്റെ സമഗ്രതയെ ചോര്‍ത്തിക്കളയുന്നതില്‍ കെ എസ് മനോജുമാരോട് കൈകോര്‍ക്കുകയാണ് വിശ്വാസങ്ങളുടെയും വിശ്വാസികളുടെയും സ്വയം പ്രഖ്യാപിത ശത്രുക്കളായ കലാനാഥന്മാര്‍ എന്നതാണ് രസകരമായ കാര്യം.

ദര്‍ശന ചരിത്രത്തിലെ - മാനവ ചരിത്രത്തിലെയും - രണ്ടു ഘട്ടങ്ങളെയാണ് യുക്തിവാദവും വൈരുധ്യാത്മക ഭൌതികവാദവും പ്രതിനിധാനം ചെയ്യുന്നത്. 17-18 നൂറ്റാണ്ടുകളിലെ ശാസ്‌ത്ര സാങ്കേതിക മുന്നേറ്റത്തിന്റെയും വ്യാവസായിക വിപ്ളവത്തിന്റെയും ഉല്പന്നമാണ് യുക്തിവാദം. ഫ്യൂഡല്‍ വ്യവസ്ഥയുടെ തകര്‍ച്ചയിലേക്കും മുതലാളിത്തത്തിന്റെ ആവിര്‍ഭാവത്തിലേക്കും നയിച്ച വ്യാവസായിക വിപ്ളവം നവോത്ഥാനത്തിന്റെ സര്‍ഗശക്തികളെ കെട്ടഴിച്ചുവിട്ടു. ദൈവദത്തമായ രാജാധികാരം ചോദ്യം ചെയ്യപ്പെട്ടു. ഫ്രഞ്ച് വിപ്ളവം (1789) ഉള്‍പ്പെടെയുള്ള ബൂര്‍ഷ്വാ ജനാധിപത്യ വിപ്ളവങ്ങള്‍ രാജവാഴ്‌ച അവസാനിപ്പിക്കുകയും, ആധുനിക (ബൂര്‍ഷ്വാ) ജനാധിപത്യം സംസ്ഥാപിക്കുകയും ചെയ്‌തു. പൌരോഹിത്യം ഭരണരംഗത്തുനിന്ന് നിര്‍ബന്ധമായും മാറിനിര്‍ത്തപ്പെട്ടു. 'ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും' എന്ന അടിസ്ഥാനത്തില്‍ മതനിരപേക്ഷത ആധുനിക ജനാധിപത്യത്തിന്റെ അടിക്കല്ലായി.

പൊതുരംഗത്തുനിന്ന് മതത്തെ മാറ്റിനിര്‍ത്തുക എന്ന നിലപാടിനര്‍ഥം, സ്വകാര്യമായി മതവിശ്വാസം പുലര്‍ത്താനോ, അവിശ്വാസിയായിരിക്കാനോ ഉള്ള സ്വാതന്ത്ര്യം വ്യക്തിക്കു വിട്ടുകൊടുക്കുന്നു എന്നതുകൂടിയാണ്. എന്നാല്‍ വിശ്വാസം ശാസ്‌ത്രവിരുദ്ധമാണ്, ശാസ്‌ത്ര-സാങ്കേതിക മുന്നേറ്റങ്ങള്‍ക്കുമേല്‍ പടുത്തുയര്‍ത്തപ്പെട്ട ആധുനിക സമൂഹത്തില്‍ വ്യക്തിജീവിതത്തില്‍പ്പോലും വിശ്വാസത്തെ അനുവദിക്കാനാകില്ല എന്ന ഒരു ചിന്താഗതിയും രൂപമെടുത്തു. ഇതാണ് യുക്തിവാദം.

ദര്‍ശനത്തിന്റെ രണ്ടു കൈവഴികള്‍- ഭൌതികവാദവും ആശയവാദവും- മനുഷ്യചിന്തയുടെ ആരംഭം മുതല്‍തന്നെ നിലനിന്നുപോന്നിട്ടുണ്ട്. പ്രപഞ്ച രഹസ്യങ്ങളുടെ ഉള്ളറകളിലേക്ക് മനുഷ്യന്‍ കടന്നുചെന്ന ഘട്ടങ്ങളോരോന്നിലും അറിവിന്റെ വികാസത്തിനനുസരിച്ച്, ഭൌതികവാദം അധികമധികം ശക്തിപ്പെട്ടുകൊണ്ടിരുന്നു. ആശയവാദമാകട്ടെ പുതിയ അറിവുകള്‍ക്കനുസരിച്ച് സ്വയം നവീകരിച്ച് നിലനിൽ‌ക്കാന്‍ ശ്രമിച്ചുപോരുകയും ചെയ്‌തു. ആധുനിക യന്ത്രോപകരണങ്ങളുടെ വികാസം വ്യാവസായിക വിപ്ളവത്തോളം വളര്‍ന്നപ്പോള്‍ വികസിച്ചുവന്ന ഭൌതികവാദം യാന്ത്രിക ഭൌതികവാദം എന്നറിയപ്പെട്ടു. പ്രപഞ്ചത്തെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും സ്വിച്ചിട്ടാല്‍ പ്രവര്‍ത്തിക്കുന്ന യന്ത്രത്തിനു തുല്യമായാണ് അത് വ്യാഖ്യാനിച്ചത്.

യാന്ത്രിക ഭൌതികവാദത്തിന്റെ നിലപാടുതറയിലാണ് യുക്തിവാദം നിലയുറപ്പിച്ചത്. പ്രകൃതി പ്രതിഭാസങ്ങളെ മനസ്സിലാക്കാന്‍ ശാസ്‌ത്രത്തിന്റെ രീതികളെ പ്രയോജനപ്പെടുത്തിയ മുതലാളിത്ത ഭൌതികവാദം പക്ഷേ മനുഷ്യസമൂഹത്തിന്റെ വികാസപഠനത്തില്‍ ആ രീതി പ്രയോഗിക്കാന്‍ വിസമ്മതിച്ചു. ചരിത്രം, സാമ്പത്തിക ശാസ്‌ത്രം തുടങ്ങിയ മാനവിക വിഷയങ്ങള്‍ ശാസ്‌ത്രത്തിന് പുറത്തുനിന്നു. ഭൌതികപ്രപഞ്ചവും ആശയപ്രപഞ്ചവും തമ്മിലുള്ള ബന്ധത്തെ വ്യാഖ്യാനിക്കാനോ, ശാസ്‌ത്രമുന്നേറ്റങ്ങള്‍ക്ക് നടുവിലും വിശ്വാസം നിലനിൽ‌ക്കുന്നതെന്തുകൊണ്ട് എന്ന് വിശദീകരിക്കാനോ ഈ തത്വസംഹിതക്കായില്ല.

മനുഷ്യസമൂഹം ഉള്‍പ്പെടെയുള്ള മാറിക്കൊണ്ടിരിക്കുന്ന പ്രപഞ്ചത്തെ അതിന്റെ സമഗ്രതയിലും പരസ്‌പരബന്ധത്തിലും കാണാതെ ഒറ്റപ്പെടുത്തി വിശകലനം ചെയ്യുന്ന ഈ ചിന്താപദ്ധതിയെ മാര്‍ക്സ് കേവലഭൌതികവാദം എന്നു വിളിച്ചു. ശാസ്‌ത്രനിഗമനങ്ങളെ സ്വായത്തമാക്കി സ്വയം നവീകരിക്കാനുള്ള ആശയവാദത്തിന്റെ ശ്രമത്തിന്റെ ഭാഗമായാണ് വൈരുധ്യവാദം ആവിഷ്‌ക്കരിക്കപ്പെട്ടത്. പ്രപഞ്ചത്തിന്റെ അടിസ്ഥാന സ്വഭാവമാണ് വൈരുധ്യാത്മകത എന്ന് വിവിധ ശാസ്‌ത്രശാഖകള്‍ സ്ഥാപിച്ചുകഴിഞ്ഞിരുന്നു. എന്നാല്‍ ഭൌതികപ്രപഞ്ചത്തിനും, ആശയലോകത്തിനും ഒരേപോലെ ബാധകമായ ഈ തത്വത്തെ ആശയമണ്ഡലത്തില്‍ മാത്രമായി ഒതുക്കിനിര്‍ത്താനാണ് ഹെഗലിയന്‍ വൈരുധ്യവാദം ഉത്സാഹം കൊണ്ടത്.

"ഇതുവരെയുള്ള ദാര്‍ശനികര്‍ പ്രപഞ്ചത്തെ വ്യാഖ്യാനിക്കുകയായിരുന്നു. നമുക്കാവശ്യം അതിനെ മാറ്റിത്തീര്‍ക്കുകയാണ് '' എന്ന ലക്ഷ്യപ്രഖ്യാപനവുമായാണ് മാര്‍ക്സിസം ദാര്‍ശനിക ലോകത്തേക്ക് കടന്നത്. 'എല്ലാം മാറ്റത്തിന് വിധേയമാണ് എന്ന നിയമമൊഴികെ മറ്റെല്ലാം മാറിക്കൊണ്ടിരിക്കുന്നു' എന്ന പ്രപഞ്ചസത്യം ഹെഗലിയന്‍ ആശയവാദത്തില്‍നിന്നാണ് മാര്‍ക്സ് കണ്ടെത്തിയത്. ആശയരംഗത്തെ മാറ്റങ്ങളിലായിരുന്നില്ല ഭൌതികജീവിതത്തിലെ പരിവര്‍ത്തനത്തിലായിരുന്നു മാര്‍ക്സിന്റെ താല്പര്യം. മുതലാളിത്ത ഭൌതികവാദത്തിന്റെ പരിമിതികളെ മറികടക്കാനും, അതിനെ വിപ്ളവത്തിന്റെ ദര്‍ശനമായി രൂപാന്തരപ്പെടുത്താനും വൈരുധ്യവാദം സഹായകമായി. വൈരുധ്യാത്മക ഭൌതികവാദം എന്ന ശാസ്‌ത്രീയദര്‍ശനം - മാര്‍ക്സിയന്‍ ദര്‍ശനം - പിറവികൊണ്ടത് ഇങ്ങനെയാണ്. ഫ്രഞ്ച് വിപ്ളവം പ്രതിനിധാനം ചെയ്‌ത ബൂര്‍ഷ്വാ ജനാധിപത്യഘട്ടത്തിന്റെ തത്വശാസ്‌ത്രമായാണ് യുക്തിവാദം രൂപപ്പെട്ടതെങ്കില്‍ പാരീസ് കമ്യൂണിനാല്‍ (1871) പ്രതിനിധീകരിക്കപ്പെട്ട തൊഴിലാളിവര്‍ഗ വിപ്ളവത്തിന്റെ തത്വശാസ്‌ത്രമായാണ് മാര്‍ക്സിസം പിറവികൊണ്ടത്.

വൈരുധ്യാത്മക ഭൌതികവാദം പ്രപഞ്ചത്തിന്റെ 'അടിസ്ഥാന നിയമ' വ്യവസ്ഥകളെ ഇങ്ങനെ സംഗ്രഹിച്ചു. എല്ലാ വസ്‌തു പ്രതിഭാസങ്ങളും ആശയങ്ങളും പരസ്പരബന്ധിതമാണ്. എല്ലാം എപ്പോഴും ചലിച്ചുകൊണ്ടും മാറിക്കൊണ്ടും ഇരിക്കുന്നു. പരസ്പര വിരുദ്ധമായ ഈ ഘടകങ്ങള്‍ ഏതൊന്നിലും ഉള്ളടങ്ങിയിട്ടുണ്ട്. ഇവ തമ്മിലുള്ള ഐക്യവും സമരവുമാണ് നിലനില്പിന്റെയും മാറ്റത്തിന്റെയും അടിസ്ഥാനം. അളവിലുള്ള - സാവധാനത്തിലുള്ള മാറ്റം ഒരു നിശ്ചിതഘട്ടത്തില്‍ എടുത്തുചാട്ടത്തിലേക്കും ഗുണത്തിലുള്ള മാറ്റത്തിലേക്കും വീണ്ടും അളവിലെ മാറ്റത്തിലേക്കും എന്നിങ്ങനെ ഒരുനുസ്യൂത പ്രവാഹമായാണ് മാറ്റം സംഭവിക്കുന്നത്. എല്ലാ മാറ്റവും മുന്നോട്ടാണ്. പുരോഗതിയിലേക്കാണ്. ലളിതമായതില്‍നിന്ന് സങ്കീര്‍ണമായതിലേക്കാണ്.

ഏകകോശ ജീവിയില്‍നിന്ന് ബഹുകോശ ജീവികളിലേക്കും ഏറെ സങ്കീര്‍ണതകളുള്ള മനുഷ്യജീവിയിലേക്കും ഉള്ള ജൈവലോക വികാസത്തിന്റെ സൂക്ഷ്‌മ ഘട്ടങ്ങളെ ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം പുറത്തുകൊണ്ടുവന്നു. പ്രാകൃത ജീവിതാവസ്ഥയില്‍നിന്ന് ബഹുമുഖവും സങ്കീര്‍ണവുമായ മുതലാളിത്ത ലോകത്തേക്ക് മനുഷ്യസമൂഹം പരിണമിച്ചെത്തിയതെങ്ങനെയെന്നും തുടര്‍പ്പരിണാമം എങ്ങോട്ട് എന്നും മാര്‍ക്സ് വിശദീകരിച്ചു. പ്രകൃതി നിയമങ്ങളെ മാനവവികാസ ചരിത്രത്തിലേക്ക് സന്നിവേശിപ്പിച്ചപ്പോള്‍ ചരിത്രപരമായ ഭൌതികവാദം രൂപംകൊണ്ടു.

സമൂഹത്തിന്റെ അടിത്തറ സാമ്പത്തികഘടനയാണ് എന്നും രാഷ്‌ട്രീയ, സാംസ്‌ക്കാരിക ആശയ മണ്ഡലങ്ങള്‍ അതിന്റെ മേല്‍പ്പുരയാണ് എന്നും മാര്‍ക്സ് നിരീക്ഷിച്ചു. അടിത്തറയാണ് മേല്‍പ്പുരയെ രൂപപ്പെടുത്തുന്നത്. മേല്‍പ്പുരയിലുണ്ടാകുന്ന മാറ്റങ്ങള്‍ അടിത്തറയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സഹായിക്കും. എന്നാല്‍ അടിത്തറ തകരുന്നതോടെ ഒറ്റയടിക്ക് ആശയമേല്‍പ്പുര മാറ്റപ്പെടുന്നില്ല. എന്തുകൊണ്ടെന്നാല്‍ ഒരിക്കല്‍ രൂപപ്പെട്ടുകഴിഞ്ഞാല്‍ ആശയമേല്‍പ്പുരക്ക് സ്വതന്ത്രമായ ഒരസ്‌തിത്വം നിലവില്‍ വരുന്നുണ്ട്. വൈരുധ്യാത്മകമായ ഈ ബന്ധത്തെ മാര്‍ക്സ് ഇങ്ങനെ വിശദീകരിച്ചു. "ഒരാശയം മനുഷ്യമനസ്സിനെ സ്വാധീനിച്ചുകഴിഞ്ഞാല്‍ അതൊരു ഭൌതികശക്തിയായി മാറും.''

ശാസ്‌ത്ര സാങ്കേതിക വികാസം സാമ്പത്തികാടിത്തറയില്‍ എത്രതന്നെ മാറ്റങ്ങള്‍ വരുത്തിയാലും പഴയ ആശയമണ്ഡലം അപ്പാടെ മാറ്റപ്പെടുന്നില്ല എന്നാണ് ഇപ്പറഞ്ഞതിനര്‍ഥം. സമൂഹം വര്‍ഗവിഭജിതമാകുന്നതോടെയാണ് ഭരണകൂടമെന്നപോലെ മതവും രംഗത്തുവരുന്നത്. ഭരണകൂടം കായികമര്‍ദനത്തിന്റെയും, മതം ആത്മീയമര്‍ദനത്തിന്റെയും ഉപകരണങ്ങളായി ചരിത്രത്തിലുടനീളം നിലനിന്നു. മുതലാളിത്തമാകട്ടെ ശാസ്‌ത്രവികാസത്തെ സ്വന്തം താല്പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുമ്പോഴും, കൊടും ചൂഷണ വ്യവസ്ഥയായിത്തന്നെ തുടരുകയും ആണ്. അതിനാല്‍ രൂക്ഷമായ മുതലാളി-തൊഴിലാളിവര്‍ഗ സമരത്തില്‍ ഭരണകൂടത്തിനെന്നപോലെ മതത്തിനും ഒരിടം അവശേഷിക്കുന്നുണ്ട്.

കേവല ഭൌതികവാദത്തിന്റെ നിരാസവും അതില്‍നിന്നുള്ള വികാസവുമാണ് മാര്‍ക്സിയന്‍ ദര്‍ശനം. അതിനാല്‍ ഇവ തമ്മില്‍ യോജിപ്പിന്റെയും വിയോജിപ്പിന്റെയും തലങ്ങളുണ്ട്. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള സമരമല്ല സാമൂഹ്യമാറ്റത്തിനടിസ്ഥാനം. വര്‍ഗവൈരുധ്യമാണ്. തൊഴിലാളിവര്‍ഗ നേതൃത്വത്തില്‍ അധ്വാനിക്കുന്ന ജനതയെയാകെ അണിനിരത്തലാണ്. സമരരംഗത്തണിനിരക്കുന്ന ജനകോടികളാകെ അവിശ്വാസികളായിരിക്കണമെന്നോ വൈരുധ്യാത്മക ഭൌതികവാദികളായിരിക്കണമെന്നോ നിര്‍ബന്ധിക്കാനാകില്ല. അതേസമയം ജനമുന്നേറ്റങ്ങളുടെ നേതൃത്വം വ്യക്തമായ ലക്ഷ്യബോധവും ശാസ്‌ത്രീയമായ ഉള്‍ക്കാഴ്ചയും ഉള്ളതായിരിക്കുകയും വേണം. അവിടെ അന്ധവിശ്വാസികളെയും, ചാഞ്ചാട്ടക്കാരെയും നിയോഗിക്കാനാകില്ല. എന്തുകൊണ്ടെന്നാല്‍, അത്തരമൊരു സമീപനം പരാജയത്തെ ക്ഷണിച്ചുവരുത്തലായിരിക്കും.

നേതൃത്വം ഏകപക്ഷീയമായും ഏകാധിപത്യപരമായും സ്വന്തം വീക്ഷണം അടിച്ചേല്പിക്കുന്നവരും ആകരുത്. സമീപനം, പെരുമാറ്റം, സംഭാഷണം, പ്രതികരണം എല്ലാം സമരമുന്നണിയിലേക്ക് കൂടുതല്‍ കൂടുതല്‍പ്പേരെ ആകര്‍ഷിക്കുന്നതായിരിക്കണം. ജനങ്ങളുടെ താഴ്ന്ന ബോധത്തിനുനേരെ വെടിയുതിര്‍ക്കലല്ല സഹാനുഭൂതിയോടും സഹിഷ്‌ണുതയോടും ബോധ്യപ്പെടുത്താന്‍ ശ്രമിക്കലാണ് ശരിയായ സമീപനം. അപ്പോള്‍ വിശ്വാസിയായിരിക്കരുത് എന്നപോലെത്തന്നെ പ്രധാനമാണ് കേവല ഭൌതികവാദിയായിരിക്കരുത് എന്നതും.

അപ്പോള്‍ മാര്‍ക്സിയന്‍ ഭൌതികവാദം കേവലം വിശ്വാസത്തോടുള്ള സമീപനത്തെ മാത്രം അടിസ്ഥാനപ്പെടുത്തി നിര്‍വചിക്കപ്പെടേണ്ടതല്ല. പൊതുചടങ്ങുകളില്‍ പ്രാര്‍ഥനാലാപനം നടക്കുമ്പോള്‍ മറ്റുള്ളവര്‍ക്കൊപ്പം എഴുന്നേറ്റു നില്ക്കുന്നതില്‍ ഒരു മാര്‍ക്സിസ്റ്റ് യാതൊരുവിധ ആദര്‍ശഭംഗവും അനുഭവിക്കുന്നില്ല. അതേസമയം, അയാളാണ് മുഖ്യ സംഘാടകനെങ്കില്‍ കാര്യപരിപാടിയില്‍ പ്രാര്‍ഥന ഉള്‍പ്പെടുത്തുകയും ഇല്ല.

മഹാനായ ജ്യോതിബസുവിനെപ്പോലെ മരണാനന്തരം സ്വന്തം ശരീരം മെഡിക്കല്‍ കോളേജിന് വിട്ടുകൊടുക്കാം. മതാചാരങ്ങളില്ലാതെ സംസ്‌ക്കരിക്കണമെന്ന് മുന്‍കൂട്ടി നിര്‍ദേശിക്കുകയുമാകാം. പക്ഷേ പിതാവിന്റെ മരണാനന്തരച്ചടങ്ങ് എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കുന്നത് മറ്റു കുടുംബാംഗങ്ങളുടെ ധാരണകളെക്കൂടി മാനിച്ചായിരിക്കണം.

കേരളത്തിലെ സ്‌ത്രീപുരുഷബന്ധം-കുടുംബം, വിവാഹം, വിവാഹമോചനം- അമേരിക്കയിലേതുപോലെയല്ല. അമ്പതുകൊല്ലം മുമ്പ് നിലവിലിരുന്ന ജാതി ജന്മിനാടുവാഴി വ്യവസ്ഥയുടെ നിയമങ്ങള്‍ക്കനുസരിച്ചുമല്ല. അതിനാല്‍ ഇവിടത്തെ സ്‌ത്രീ -പുരുഷബന്ധം സക്കറിയ വാദിച്ചപോലെയും ഉണ്ണിത്താന്‍ നിര്‍വഹിച്ചപോലെയും ആയിരിക്കണമെന്ന് മാര്‍ക്സിസത്തിന് നിര്‍ദേശിക്കാനാവില്ല. സമൂഹ വികാസത്തിന്റെയും സാമൂഹ്യബോധ നിലവാരത്തിന്റെയും അടിസ്ഥാനത്തില്‍ സ്ഥലകാല വ്യത്യാസങ്ങള്‍ക്കനുസരിച്ച് നിശ്ചയിക്കപ്പെടുന്നതാണ് ഇത്തരം കാര്യങ്ങളിലെ വൈരുധ്യാത്മക നിലപാട്.

അറുപത്തേഴില്‍ മുസ്ളിംലീഗുമായുണ്ടാക്കിയ ബന്ധത്തെയും, എഴുപത്തേഴില്‍ അടിയന്തരാവസ്ഥക്കെതിരെ ജനസംഘവുമായുണ്ടാക്കിയ പൊതുവേദിയെയും, അതുപോലുള്ള നിരവധിയായ രാഷ്‌ട്രീയ നിലപാടുകളെയും മനസ്സിലാക്കേണ്ടത് അന്നന്നത്തെ ചരിത്ര സാഹചര്യങ്ങളിലാണ്. മുഖ്യശത്രുവായ മുതലാളിത്തശക്തികളെ താൽ‌ക്കാലികമായെങ്കിലും പരാജയപ്പെടുത്തുന്നതില്‍ അത്തരം നീക്കങ്ങള്‍ വഹിച്ച പങ്കാണ് പ്രധാനം. അതെത്രമാത്രം മതവിമുക്തമായിരുന്നു എന്നതല്ല.

കെ എസ് മനോജ് ആരോപിക്കുന്നതുപോലെയും യു കലാനാഥന്‍ തെറ്റിദ്ധരിക്കുന്നതുപോലെയും സിപിഐ എമ്മിന്റെ തെറ്റുതിരുത്തല്‍ രേഖ ഇതുവരെ പാര്‍ടി പിന്തുടര്‍ന്നുപോന്ന സമീപനങ്ങളെയാകെ തള്ളിപ്പറയുകയോ മാറ്റിപ്പണിയുകയോ ചെയ്യുന്നില്ല. ചിലേടങ്ങളില്‍ ചിലപ്പോഴൊക്കെ സംഭവിച്ചുപോകുന്ന വ്യതിയാനങ്ങളെയും സ്‌ഖലിതങ്ങളെയും നിരുത്സാഹപ്പെടുത്താന്‍ തീരുമാനിക്കുന്നുവെന്നു മാത്രം. അതിനാല്‍ ലെനിന്‍ പറഞ്ഞ പുരോഹിതനു മാത്രമല്ല, മതവിരുദ്ധനായ അസ്സല്‍ യുക്തിവാദിക്കും കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗത്വമാകാം. പാര്‍ടി പരിപാടിയും ഭരണഘടനയും അംഗീകരിച്ച് പ്രവര്‍ത്തിക്കണം എന്നു മാത്രം.


*****

ഇ രാമചന്ദ്രന്‍, കടപ്പാട് : ദേശാഭിമാനി വാരിക

28 April, 2010

ലാവ്‌ലിന്‍ "ഇടപാടും" തരൂര്‍ "വിവാദവും"

മാധ്യമപക്ഷപാതിത്വം പ്രകടമായ സന്ദര്‍ഭമാണ് തരൂരിന്റെ അധികാരദുര്‍വിനിയോഗം കൈകാര്യംചെയ്ത രീതി. പ്രധാനപത്രങ്ങളില്‍ എപ്പോഴും അത് തരൂർ വിവാദമാണ്. അഴിമതി, അധികാര ദുര്‍വിനിയോഗം എന്ന വാക്കുകള്‍ക്കൊന്നും റിപ്പോര്‍ട്ടില്‍ ഇടംനല്‍കാതിരിക്കുന്നതിന് ഇവരെല്ലാവരും പ്രത്യേകം ശ്രദ്ധിച്ചു.

അഴിമതി നിരോധനനിയമത്തിന്റെ 13(1)(ഡി) വകുപ്പ് അനുസരിച്ച് തരൂര്‍ നടത്തിയത് അഴിമതിയാണ്. ഈ വകുപ്പ് അനുസരിച്ച് തന്റെ ഔദ്യോഗികസ്ഥാനം ദുരുപയോഗപ്പെടുത്തി തനിക്കോ മറ്റുള്ളവര്‍ക്കോ സാമ്പത്തികമായോ വിലപിടിപ്പുള്ള മറ്റേതെങ്കിലും തരത്തിലോ നേട്ടമുണ്ടാക്കുന്നത് അഴിമതിയാണ്. ഇവിടെ പ്രതി കുറ്റം സമ്മതിച്ചിരിക്കുന്നു. മന്ത്രി എന്ന നിലയിലുള്ള പദവി റൊന്ദേവു കൺസോര്‍ഷ്യത്തിനുവേണ്ടി തരൂര്‍ ദുരപയോഗപ്പെടുത്തി. ഈ കൺസോര്‍ഷ്യത്തില്‍ സുനന്ദയൊഴികെ മറ്റാരുമായി തനിക്ക് പരിചയമില്ലെന്ന് തരൂര്‍ സമ്മതിച്ചു.

ഒരു രൂപപോലും മുടക്കാതെ ഇപ്പോഴത്തെ നിരക്കില്‍ 70 കോടി രൂപ വരുന്ന 19 ശതമാനം ഓഹരി സുനന്ദയ്ക്ക് ലഭിച്ചു. ഇതുവഴി ശശി തരൂര്‍ എന്ന മന്ത്രിയുടെ ഇടപെടലിന് സുനന്ദ എന്ന സുഹൃത്തിന് സാമ്പത്തികമായ നേട്ടമുണ്ടായി. ഇതിനായി കമ്പനിനിയമത്തിലെ വ്യവസ്ഥകളെപ്പോലും മറികടന്നു. ഓഹരി തിരിച്ചുനല്‍കുകവഴി സുനന്ദയും കുറ്റം സമ്മതിച്ചു.

ഇത്രയും പ്രകടമായ അഴിമതിക്കേസില്‍ എന്തേ മാധ്യമങ്ങള്‍ പ്രശ്‌നം അങ്ങനെതന്നെ അവതരിപ്പിക്കുന്നില്ല. എന്നാല്‍, പിണറായി വിജയന്‍ സാമ്പത്തികമായി നേട്ടമുണ്ടാക്കിയതിനു തെളിവില്ലെന്ന് അസന്ദിഗ്ധമായി സിബിഐ തന്നെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ വാര്‍ത്തയിലും മനോരമ ലാവ്‌ലിന്‍ ഇടപാടെന്നാണ് എഴുതിയത്. ദൃശ്യമാധ്യമങ്ങളിലും ലാവ്‌ലിന്‍ ഇടപാടെന്നുതന്നെയായിരുന്നു തലവാചകം. ലാവ്‌ലിന്‍ കരാറെന്ന് എഴുതാനും പറയാനും എന്താണ് ഇവര്‍ക്ക് മടി.

സിബിഐ ഇപ്പോള്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മാത്രമല്ല പ്രതിയാക്കിയ റിപ്പോര്‍ട്ടിലും ഏതെങ്കിലും തരത്തിലുള്ള സാമ്പത്തികനേട്ടം പിണറായി ഉണ്ടാക്കിയതായി പറയുന്നില്ല. അഴിമതിനിരോധനനിയമത്തിലെ ഒരു വകുപ്പിന്റെ പരിധിയിലും ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട ഒരു കാര്യവും വരുന്നില്ല എന്നത് അഡ്വക്കറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ലാവ്‌ലിന്‍ കരാറില്‍ പിണറായി വിജയന്‍ ഒരു തരത്തിലുള്ള അഴിമതിയും നടത്തിയിട്ടില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കിയത്.

തരൂര്‍ കേരളത്തിന്റെ നേട്ടത്തിനായി നടത്തിയ നീക്കമാണ് ഇതെന്നും അതിനായി അദ്ദേഹത്തെ കുറ്റക്കാരനാക്കരുതെന്നുമാണ് ചില മാധ്യമങ്ങള്‍ എഴുതിയത്. എന്നാല്‍, പിണറായി വിജയന്‍ മലബാറില്‍ ക്യാന്‍സര്‍ സെന്റര്‍ തുടങ്ങുന്നതിനു മുന്‍കൈ എടുത്തത് ഇക്കൂട്ടര്‍ക്ക് അഴിമതിയാണ്. വാതുവയ്പിന്റെയും പണം വെളുപ്പിക്കലിന്റെയും വേദിയായ ഐപിഎല്‍വഴി കൊച്ചിയിലെയും കേരളത്തിലെയും മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും എന്തു നേട്ടമാണുണ്ടാകുന്നത്!

രാജസ്ഥാന്റെ പേരില്‍ ഐപിഎല്‍ വന്നിട്ട് അവിടെനിന്ന് പുതിയ കളിക്കാരുപോലും ഉയര്‍ന്നുവന്നില്ല. എന്നാല്‍, ക്യാന്‍സര്‍ സെന്റര്‍ ജനങ്ങള്‍ക്ക് നല്‍കുന്ന ആശ്വാസം എത്രമാത്രം വലുതാണ്. വിവാദമുണ്ടാക്കി കേരളത്തിനു ലഭിച്ച ഐപിഎല്‍ ടീമിനെ നഷ്ടപ്പെടുത്തരുതെന്നാണ് പ്രധാനപത്രത്തിന്റെ ഉപദേശം. സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യത്തിന്റെ പേരില്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ തകര്‍ക്കുന്നതിനായി നടത്തിയ നീക്കത്തെ പിന്താങ്ങിയവരുടെ ഈ നിലപാട് അവരുടെ രാഷ്ട്രീയമാണ് തുറന്നുകാണിക്കുന്നത്.

സംസ്ഥാനത്തെ വൈദ്യുതിരംഗത്ത് വന്‍ കുതിച്ചുചാട്ടം നടത്തുന്നതിന് നേതൃത്വം നല്‍കിയ പിണറായിയുടെ ഭരണവുമായി താരതമ്യമുണ്ടോ തരൂരിന്റെ സംഭാവനയ്ക്ക്. ഒരുതരത്തിലുമുള്ള സാമ്പത്തികനേട്ടം ഉണ്ടാക്കിയില്ലെന്ന് സിബിഐതന്നെ സമ്മതിക്കുകയും തന്റെ നാട്ടില്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിനു ശ്രമിച്ചതാണ് കുറ്റമെന്നു പറയുകയും ചെയ്യുന്ന ലാവ്‌ലിന്‍കേസും പ്രകടമായി അഴിമതി നടന്ന തരൂരിന്റെ ഇടപാടും തമ്മില്‍ താരതമ്യംപോലുമില്ല.

കായികമേഖലയുടെ വളര്‍ച്ചയ്ക്ക് വിവാദങ്ങളിലൂടെ തടസ്സം സൃഷ്ടിക്കരുതെന്നും ചിലര്‍ ഉപദേശിക്കുന്നുണ്ട്. നായനാര്‍ ഫുട്ബോളുമായി ബന്ധപ്പെട്ട് സൃഷ്ടിച്ച വിവാദങ്ങള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. കേരളത്തിന്റെ കായികവിനോദം ഫുട്ബോളാണെന്ന് കഴിഞ്ഞ ദിവസം വയലാര്‍ രവി പറഞ്ഞു. അത് പ്രോത്സാഹിപ്പിക്കുന്നതിനു സംഘടിപ്പിച്ച ടൂര്‍ണമെന്റിന്റെ വരവു ചെലവ് കണക്ക് പൂര്‍ണമായും പൊതുജനങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ചു. എന്നിട്ടും വിടാതെ കഥകള്‍ ചമച്ചവരാണ് പുതിയ വാക്യവുമായി ഇറങ്ങിയിരിക്കുന്നത്.

ഇതൊന്നും മാധ്യമപ്രതിനിധികള്‍ക്ക് അറിയാത്ത കാര്യമല്ല. ലാവ്‌ലിന്‍ ഇടപാടാകുന്നതും തരൂര്‍ വിവാദമാകുന്നതും യാദൃച്ഛികമല്ല. പൊതുബോധ നിര്‍മിതിക്കായുള്ള വാക്കിന്റെ പ്രയോഗമാണ്. പിണറായിയെയും സിപിഐ എമ്മിനെയും വേട്ടയാടുന്നവര്‍ക്ക് തരൂരിന് കുറച്ചു സഹതാപമെങ്കിലും നല്‍കേണ്ടതുണ്ട്! തെളിവുകള്‍ എല്ലാം എതിരായി വന്നപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെ രാജിനല്‍കേണ്ടി വന്നപ്പോള്‍ മാധ്യമങ്ങള്‍ അവതരണരീതി മാറ്റിയത് തങ്ങള്‍ നിഷ്പക്ഷമാണെന്നു വരുത്തിത്തീര്‍ക്കുന്നതിനുവേണ്ടിയാണ്.

****

പി രാജീവ്