13 July, 2011

സ്‌കൂളുകളിലെ ഗീതാപഠനം: ആര്‍.എസ്.എസ് മഠത്തിന് 40 കോടി

ബംഗളൂരു: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഭഗവദ് ഗീത പഠിപ്പിക്കുന്നതിന് ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള മഠത്തിന് ബി.ജെ.പി സര്‍ക്കാര്‍ അനുവദിച്ചത് 40 കോടി രൂപ. ആര്‍.എസ്.എസിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള സിര്‍സി ആസ്ഥാനമായുള്ള മഠത്തിനാണ് സര്‍ക്കാര്‍ പണം അനുവദിച്ചത്. നിരവധി സ്‌കൂളുകള്‍ അടിസ്ഥാനസൗകര്യം പോലുമില്ലാതെ ദുരിതം അനുഭവിക്കുകയും അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയും ചെയ്യുമ്പോഴാണ് മഠത്തിന് ഗീതാധ്യയനം നടത്തുന്നതിന് 40 കോടി ഗ്രാന്റ് നല്‍കിയത്.

സംസ്ഥാനത്ത് ഗീതാപഠനം നിര്‍ബന്ധമാക്കിയിട്ടില്ലെന്ന വിദ്യാഭ്യാസ മന്ത്രി വിശ്വേശ്വര ഹെഗ്‌ഡെ കെഗേരിയുടെ പ്രസ്താവന തെറ്റാണെന്നും തെളിഞ്ഞു. രണ്ടുവര്‍ഷം മുമ്പ് തന്നെ ഗീതാപഠനം നടപ്പാക്കണമെന്ന ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയിരുന്നു. 2009 സെപ്റ്റംബര്‍ 30ന് പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച 74/2009 ഉത്തരവ് പ്രകാരം ഗീതാപഠനത്തിന് സൗകര്യം ഒരുക്കണമെന്നും വീഴ്ച വരുത്തരുതെന്നും നിര്‍ദേശിച്ചിരുന്നു. ശിബിരം നടത്തുന്നതിന് ജില്ല, താലൂക്ക് തലങ്ങളില്‍ കോഓഡിനേറ്ററെ നിയമിക്കണമെന്നും വ്യക്തമാക്കിയിരുന്നു. പ്രതിഷേധം ഭയന്ന് ഒന്നര വര്‍ഷത്തോളം ഈ ഉത്തരവ് നടപ്പാക്കിയില്ല. തുടര്‍ന്ന് ഈ അധ്യയനവര്‍ഷമാണ് പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ക്ക് കത്തയച്ചത്.
സ്‌കൂള്‍സമയം കഴിഞ്ഞശേഷം ഗീതാപഠനം നടത്താമെന്നും വിദ്യാര്‍ഥികളെ നിര്‍ബന്ധിപ്പിച്ച് പങ്കെടുപ്പിക്കരുതെന്നും വിദ്യാഭ്യാസവകുപ്പ് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് മറികടന്ന് നിര്‍ബന്ധിത ഗീതാ പഠനം നടത്താനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്.
ഗീതാപഠനം നിര്‍ബന്ധമാക്കാനും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനുമുള്ള സര്‍ക്കാറിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഗുജറാത്ത് മാതൃകയില്‍ കാവിവത്കരണശ്രമം ഊര്‍ജിതമാക്കിയതിനെതിരെ സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും രംഗത്തെത്തിയിട്ടുണ്ട്. ഇടതു സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ സമരവും നടക്കുന്നുണ്ട്. ഇതേതുടര്‍ന്ന് ചിക്‌ബെല്ലാപൂര്‍, കോലാര്‍ ജില്ലകളില്‍ സ്‌കൂളുകളില്‍ ഗീത പഠിപ്പിക്കാനാവില്ലെന്ന് അധികൃതര്‍ സര്‍ക്കാറിന് കത്തെഴുതുകയും ചെയ്തു.
ഭഗവദ്ഗീത പഠനത്തിനെതിരെ കോലാറില്‍ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പി. അംബരീഷിന് ചൊവ്വാഴ്ച ജാമ്യം ലഭിച്ചു.
ഗീത നിര്‍ബന്ധമാക്കാനുള്ള യെദിയൂരപ്പ സര്‍ക്കാറിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, മഹിളാ അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വ്യാഴാഴ്ച ബംഗളൂരുവില്‍ പ്രകടനവും ധര്‍ണയും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
@@
കടപ്പാട്: മാധ്യമം ദിനപത്രം.

2 comments:

  1. ഇന്ത്യ ഒരു സെക്കുലര്‍ രാജ്യമാണ്.(?) മത ഇതരമായ, അതായതു ഒരു മതത്തിനും പ്രത്യേക പ്രാധാന്യം ഇല്ലാത്ത ലോകത്തിലെ ഒരേ ഒരു രാജ്യം. കര്‍ണാക സര്‍ക്കാര്‍ വിദ്യാഭ്യാസത്തെയും മത വര്‍ഗീയവല്ക്കരിക്കുന്നു. ബി.ജെ.പി-ക്ക് അധികാരം നില നിര്‍ത്താന്‍ ഭൂരിപഷ മത പ്രീണനം നടത്തേണ്ടത് അത്യാവശ്യം ആയിട്ടുണ്ട്. ഇതിനെ ശക്തമായി തന്നെ പ്രതികൂലിക്കെണ്ടാതാണ്. മതേതരത്വ രാജ്യമായ ഇന്ത്യയില്‍ വിദ്യാലയങ്ങളില്‍ മത വിഷയങ്ങള്‍ അല്ല പഠിപ്പിക്കേണ്ടത്. മതേതര വിഷയങ്ങള്‍ ആണ്. കാരണം "വിദ്യാലയം" അത് ഒരു പൊതു സ്ഥാപനം ആണ്. അവിടെ നാനാ ജാതി മതസ്ഥരും, മതം ഇല്ലാത്തവരും ആയ കുട്ടികള്‍ പഠിക്കുന്നുണ്ട്. ഇത്തരം പൊതുവേദികളില്‍ ഒരു മതത്തിന്റെ വിഷയവും സിലബസ്സില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല. തങ്ങളുടെ മതത്തെ കുറിച്ച് കുട്ടികള്‍ പഠിക്കണം എന്നുണ്ട് എങ്കില്‍ അതിനു മാത്രമായി പ്രത്യേക വേദികള്‍ സജ്ജീകരിക്കുകയാണ് വേണ്ടത്. അങ്ങനെ എല്ലാ മതങ്ങള്‍ക്കും ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. മറ്റൊരു കാര്യം കൂടി.. മൂന്നു വര്ഷം മുന്‍പ്‌ ഏഴാം ക്ലാസിലെ പാഠപുസ്‌തകത്തില്‍ "മതമില്ലാത്ത ജീവന്‍" (മതം ഇല്ലാതെയും ജീവിക്കാം എന്ന് സൂചിപ്പിക്കുന്ന ഒരു പാഠം) എന്ന പാഠം ഉള്‍പ്പെടുത്തിയപ്പോള്‍ ഇവിടെ "മദ", വര്‍ഗീയ കോമരങ്ങള്‍ ഉറഞ്ഞു തുള്ളിയിരുന്നു. പ്രത്യേകമായ ഒരു "മതമില്ലാ രാജ്യത്ത്‌" ഇന്നത്തെ സ്കൂള്‍ സില്ലബസില്‍ എല്ലാ മതങ്ങളെയും, മത ആച്ചര്യന്മാരെയും, മതഗ്രന്ഥങ്ങളെയും പഠിപ്പിക്കുന്നുണ്ട്. അതിനു ആരും വിലക്കിയിട്ടില്ല. അതേപോലെ ഭരണഘടന മൌലിക അവകാശമായി അനുവദിച്ച "മതമില്ലതെയുള്ള ജീവിത:ത്തെ കുറിച്ച് പറയുന്ന പാഠഭാഗം എതിര്‍ക്കാനും ആവില്ല. ഇപ്പോള്‍ പത്താം ക്ലാസിലെ സാമൂഹ്യപാഠപുസ്തകത്തിലെ ഒരു പാഠത്തിനെതിരെ ആണ് "കത്തോലിക്ക സഭാ" ഉറഞ്ഞു തുള്ളുന്നത്. പണ്ട് സഭ കാണിച്ച ചില "നന്മകളെ" അതില്‍ സാന്ദര്‍ഭികമായി സൂചിപ്പിച്ചു എന്നതാണ് കുറ്റം. സഭക്ക്‌ സര്‍ക്കാര്‍ വഴങ്ങികൊടുക്കും എന്നകാര്യത്തില്‍ സംശയം ഇല്ല. ജാതി/മത/വര്‍ഗീയ കോമരങ്ങള്‍ ആണ് ഇന്ന് സെക്കുലര്‍ വിദ്യാഭ്യാസത്തിന്റെ കരിക്കുലം തയ്യാറാക്കുന്നത്. എന്ത് ചെയ്യാം. !!!

    ReplyDelete
  2. ഇന്ത്യ ഒരു സെക്കുലര്‍ രാജ്യമാണ്.(?) മത ഇതരമായ, അതായതു ഒരു മതത്തിനും പ്രത്യേക പ്രാധാന്യം ഇല്ലാത്ത ലോകത്തിലെ ഒരേ ഒരു രാജ്യം. കര്‍ണാക സര്‍ക്കാര്‍ വിദ്യാഭ്യാസത്തെയും മത വര്‍ഗീയവല്ക്കരിക്കുന്നു. ബി.ജെ.പി-ക്ക് അധികാരം നില നിര്‍ത്താന്‍ ഭൂരിപഷ മത പ്രീണനം നടത്തേണ്ടത് അത്യാവശ്യം ആയിട്ടുണ്ട്. ഇതിനെ ശക്തമായി തന്നെ പ്രതികൂലിക്കെണ്ടാതാണ്. മതേതരത്വ രാജ്യമായ ഇന്ത്യയില്‍ വിദ്യാലയങ്ങളില്‍ മത വിഷയങ്ങള്‍ അല്ല പഠിപ്പിക്കേണ്ടത്. മതേതര വിഷയങ്ങള്‍ ആണ്. കാരണം "വിദ്യാലയം" അത് ഒരു പൊതു സ്ഥാപനം ആണ്. അവിടെ നാനാ ജാതി മതസ്ഥരും, മതം ഇല്ലാത്തവരും ആയ കുട്ടികള്‍ പഠിക്കുന്നുണ്ട്. ഇത്തരം പൊതുവേദികളില്‍ ഒരു മതത്തിന്റെ വിഷയവും സിലബസ്സില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല. തങ്ങളുടെ മതത്തെ കുറിച്ച് കുട്ടികള്‍ പഠിക്കണം എന്നുണ്ട് എങ്കില്‍ അതിനു മാത്രമായി പ്രത്യേക വേദികള്‍ സജ്ജീകരിക്കുകയാണ് വേണ്ടത്. അങ്ങനെ എല്ലാ മതങ്ങള്‍ക്കും ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. മറ്റൊരു കാര്യം കൂടി.. മൂന്നു വര്ഷം മുന്‍പ്‌ ഏഴാം ക്ലാസിലെ പാഠപുസ്‌തകത്തില്‍ "മതമില്ലാത്ത ജീവന്‍" (മതം ഇല്ലാതെയും ജീവിക്കാം എന്ന് സൂചിപ്പിക്കുന്ന ഒരു പാഠം) എന്ന പാഠം ഉള്‍പ്പെടുത്തിയപ്പോള്‍ ഇവിടെ "മദ", വര്‍ഗീയ കോമരങ്ങള്‍ ഉറഞ്ഞു തുള്ളിയിരുന്നു. പ്രത്യേകമായ ഒരു "മതമില്ലാ രാജ്യത്ത്‌" ഇന്നത്തെ സ്കൂള്‍ സില്ലബസില്‍ എല്ലാ മതങ്ങളെയും, മത ആച്ചര്യന്മാരെയും, മതഗ്രന്ഥങ്ങളെയും പഠിപ്പിക്കുന്നുണ്ട്. അതിനു ആരും വിലക്കിയിട്ടില്ല. അതേപോലെ ഭരണഘടന മൌലിക അവകാശമായി അനുവദിച്ച "മതമില്ലതെയുള്ള ജീവിത:ത്തെ കുറിച്ച് പറയുന്ന പാഠഭാഗം എതിര്‍ക്കാനും ആവില്ല. ഇപ്പോള്‍ പത്താം ക്ലാസിലെ സാമൂഹ്യപാഠപുസ്തകത്തിലെ ഒരു പാഠത്തിനെതിരെ ആണ് "കത്തോലിക്ക സഭാ" ഉറഞ്ഞു തുള്ളുന്നത്. പണ്ട് സഭ കാണിച്ച ചില "നന്മകളെ" അതില്‍ സാന്ദര്‍ഭികമായി സൂചിപ്പിച്ചു എന്നതാണ് കുറ്റം. സഭക്ക്‌ സര്‍ക്കാര്‍ വഴങ്ങികൊടുക്കും എന്നകാര്യത്തില്‍ സംശയം ഇല്ല. ജാതി/മത/വര്‍ഗീയ കോമരങ്ങള്‍ ആണ് ഇന്ന് സെക്കുലര്‍ വിദ്യാഭ്യാസത്തിന്റെ കരിക്കുലം തയ്യാറാക്കുന്നത്. എന്ത് ചെയ്യാം. !!!

    ReplyDelete

Visit: http://sardram.blogspot.com